വിരസമായ ഒരു വെള്ളിയാഴ്ച, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ഉച്ച കഴിഞ്ഞ് ഒരു സുഹൃത്തിന്റേ ഫ്ലാറ്റില് കുഞ്ഞിന്‍റെ ബര്‍ത്ഡേ പാര്‍ട്ടി..അതുവരെ എന്തു ചെയ്യും എന്ന ചിന്ത ദേവനെ കാറിന്റെ അടുത്ത് എത്തിച്ചു...കാര്‍ കഴുകുന്ന ബംഗാളി പയ്യന്‍ അവന്‍റെ ജോലി കഴിഞ്ഞു പോയിരിക്കുന്നു, വേറുതെ കുറേ ദൂരം പോകാം എന്നു കരുതി ,കാര്‍ നീങ്ങിത്തുടങ്ങി....
അവധി ദിവസം ആയതു കൊണ്ട് റോഡില്‍ തിരക്കു കുറവാണ്,പ്രഭയുടെ പിറന്നാളാണ് അടുത്തമാസം,ഒരു ഗിഫ്റ്റ് വാങ്ങിയാലോ ദേവന്‍ ചിന്തിച്ചു..അറിയാതെ ജീവിതത്തിലേക്ക് കടന്നു വരാന്‍പോകുന്ന പ്രഭ,വിവാഹം എന്നു ചിന്തിച്ചപ്പോളൊക്കെ മനസിലേക്ക് കടന്നു വന്ന ഒരു മുഖം,ചോദിച്ചപ്പോള്‍ വിരോധം ഒന്നുമില്ല,എല്ലാവര്‍ക്കും സമ്മതം, വിവാഹവും ഉറപ്പിച്ചു, അതിനു ശേഷം സംസാരിച്ചിട്ടില്ല.. എന്തായാലും ഒരു ചെയിന്‍ തന്നെ ആവാം, ആദ്യായിട്ടല്ലെ , ആഡംബരം ഒട്ടും കുറക്കണ്ടാ,സുഹൃത്തിന്‍റേ കുഞ്ഞിന് ഗിഫ്റ്റ് വാങ്ങി, കൂടെ പ്രഭക്കും ഒരു ചെയിന്‍ 5 പവന്‍, സ്വര്‍ണത്തിനൊക്കെ ദിവസം തോറും വില കൂടുന്നു,ഇങ്ങനെ പോയാല്‍ എവിടെ ചെന്നു നില്‍ക്കും...
റോഡീല്‍ ഒരു പുതിയ മേല്‍പ്പാലത്തിന്‍റേ പണിനടക്കുന്നു, പടുകൂറ്റന്‍ ക്രയ്യീനുകള്‍ക്കും,പയലിംഗ് യന്ത്രങ്ങള്‍ക്കും ഇടയില്‍..ലേബര്‍ സപ്ലൈ കമ്പനികളിലെ ജോലിക്കാര്‍, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ ദിവസക്കൂലിക്ക് വില്‍ക്കുന്ന ഒരു തരം അടിമക്കച്ചവടം,കമ്പനികളില്‍ നിന്നും വന്‍ തുക ഈടാക്കി തൊഴിലാളികളേ പറ്റിക്കുന്ന കടലാസു ‘കമ്പനികള്‍’അവിടെയും ഭാരതീയരും,പാകിസ്ഥാനികളും,ബംഗ്ലാദേശുകാരും,ശ്രീലങ്കരും.....എല്ലാം..പാവങ്ങള്‍..കിടപ്പാടം വിറ്റും വിസക്ക് കാശുകൊടുത്ത് നാട്ടിലേക്ക് തിരിച്ചു പോകാന്‍ വരെ വഴിയില്ലാതെ നട്ടം തിരിയുന്നവര്‍അവരുടെ ഇടയില്‍ നില്‍ക്കുന്ന ഒരാളിലേക്ക് ശ്രദ്ധപതിഞ്ഞു....ഹരിയാണോ അത്??
കോളേജില്‍ തന്‍റേ ഒപ്പം പടിച്ച......സംശയം തീര്‍ത്തു കളയാം...ദേവന്‍ കാര്‍ പാര്‍ക്ക് ചെയ്ത് അയാള്‍ക്കരികിലേക്ക് നടന്നെത്തി.....
ഈശ്വരാ ഇതു ഹരി തന്നെ, എന്തൊരു കോലം, കവിളോട്ടി, ക്ഷീണിച്ച് മുഖമെല്ലാം കരുവാളിച്ചു.... “ദേവാ സുഖമാണോ? നീയിവിടെ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നു,നല്ല മാറ്റം ഉണ്ട്..ദേവനു മറുപടി ഇല്ല, സുഖാണോ എന്നു എങ്ങനെ തിരിച്ചു ചോദിക്കും..ഹരിയുടേ ഈ നിഴലിനോട്..
.“നീ വന്നേ..ഇന്നിനി ജോലിയില്ല” ദേവന്‍ പറഞ്ഞു.“ഇല്ല ദേവാ, 12 മണിക്കൂറാ ഡ്യൂട്ടി, അസുഖം വന്നു കിടന്നാല്‍ പോലും ലീവു തരില്ല,ദേവന്‍ പൊക്കോളു പിന്നെക്കാണാം...”
ഇല്ല ഹരി, നീ വന്നേ പറ്റു, നിന്‍റേ സുപ്പര്‍വൈസറോട് ഞാന്‍ സംസാരിക്കാം..എവിടേയാ ആള്???
ഹരി ഒരു കണ്ടൈനറിലേക്ക് ചൂണ്ടി ,
ദേവന്‍ അങ്ങോട്ടു നടന്നു, മുസ്തഫ...അയാളെ ദേവനു പരിചയം ഉണ്ട്..തന്‍റേ കമ്പനിയിലും ഇവരുടെ ജോലിക്കാരുണ്ട്.
“ദേവന്‍ സാറെന്താ ഇവിടെ? ഹെയ് ഒന്നുമില്ല, വെറുതെ സൈറ്റ് നോക്കിയെന്നേ ഉള്ളൂ, പിന്നെ ആ ഹരിയെ ഒന്നു കൊണ്ട് പൊയ്ക്കൊട്ടേ, എന്‍റേ ഒരു പരിചയക്കാരനാണ്..
“അതിനെന്താ സാര്‍, മുസ്തഫക്ക് പൂര്‍ണസമ്മതം,പിന്നെ സാര്‍ നോര്‍ത്തില്‍ ഒരു പ്രൊജക്ട് കിട്ടി എന്നു കേട്ടല്ലൊ, സപ്ലൈ ഓര്‍ഡര്‍ തന്നേക്കണേയ്..”
വരട്ടെ ..നമുക്കു നോക്കാം...
ദേവന്‍ ഹരിയെം വിളിച്ച് കാറിനടുത്തേക്ക് നടന്നു.ദേവന്‍റെ കല്ല്യാണം ഉടനെ ഉണ്ടോ? ഹരിയുടേ ചോദ്യം
ഉം,അടുത്ത മാര്‍ച്ചില്‍..നിന്‍റെ വിശേഷങ്ങള്‍ പറയടാ, എങ്ങനെ വന്നു പെട്ടു ഈ കുടുക്കില്‍?
നീ ഒരു ഗാനമേള ട്രൂപ്പില്‍ ആയിരുന്നല്ലൊ അല്ലെ??
അതെ, ജീവിക്കാന്‍ അതു മാത്രം പോരല്ലൊ, സഹോദരിയുടെ വിവാഹം നടത്തി, പിന്നെ വീടിന്‍റേ ലോണ്‍,ഭാര്യുയും രണ്ട് മക്കള്‍ അച്ഛന്‍ അമ്മ ഇവരെ ഒക്കെ പോറ്റണ്ടേ...എഴുതാത്ത ടെസ്റ്റുകള്‍ ഇല്ല,ഉന്നത ജാതിക്കാരന് എന്തു കിട്ടാനാ ദേവാ....സൂപ്പര്‍വൈസര്‍ എന്നാണ് ഇവിടേക്കു വന്നപ്പോള്‍ പറഞ്ഞിരുന്നത്..വന്നു പെട്ടപ്പോഴല്ലെ മനസിലായത്..ദേവന്‍ എല്ലാം കേട്ടിരുന്നു..കഷ്റ്റിച്ചു കടന്നു
കൂടിയവനും,പതിനാലാം റാങ്കുകാരനും തമ്മിലുള്ള അന്തരം..വിധി.അവര്‍ ഫ്ലാറ്റിലെത്തി..നീ ആദ്യം ഒന്നു കുളിച്ച് ഫ്രഷ് ആവ്, എന്നിട്ടാകാം ബാക്കി..ഹരി കുളിക്കാന്‍ കയറി.ദേവന്‍ ഓര്‍മകളില്‍ മുഴുകി...
ഹരിനാരായണന്‍...കോളേജ് സമയത്തെ സംഗീതത്തിന്‍റേ നിറസാന്നിദ്ധ്യംശുദ്ധസംഗീതത്തെ മാത്രം ഉപാസിച്ചു നടന്ന ഒരു പാവം......എപ്പോഴും ചന്ദനക്കുറി തൊട്ട് ,തുടുത്ത കവിളുകളും നിറഞ്ഞ പുഞ്ചിരിയുമായി നടന്ന പെണ്‍കുട്ടികളുടെ ആരാധനാപാത്രം..അവനിപ്പോള്‍..വിശ്വസിക്കാന്‍ കഴിയുന്നില്ല
ഹരി കുളി കഴിഞ്ഞ് ഇറങ്ങി,ദേവന്‍ പുതിയ ഡ്രസ് കൊടൂത്തു
ഇനി നീയ്യിട്ടൊ ഇതു, എനിക്കു ചെറുതായി..
നീ ഒന്നു പാടു ഹരി..എത്ര നാളായി ഞാനതു കേട്ടിട്ട്.....“ഇപ്പോള്‍ പാടാറില്ല ദേവാ, 12 മണിക്കൂറ് ജോലി,തിരിച്ച് ക്യാമ്പിലെത്തി ഭക്ഷണം വച്ച് കഴിച്ച് ഒന്നു കീടന്നാല്‍ തന്നെ നേരം വെളുക്കും..ഇതേ പോലെ എല്ലാം...വേറേ ജോലിനോക്കാന്‍ ഇവര്‍ സമ്മതിക്കില്ലെടാ റിലീസ് തരില്ല..എല്ലാം ഇട്ടെറിഞ്ഞു പോയാലൊ എന്ന് പലപ്പോഴും ആലോചിക്കും....അവീടേ ചെന്നും എന്തു ചെയ്യാനാടാ..
കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഹരി പാടിത്തുടങ്ങി...തനിക്കേറ്റവും ഇഷ്ടപ്പെട്ട ഗംഗാതീര്‍ത്ഥത്തിലെ ‘തിരുനക്കരതേവരെ‘ എന്ന ഭക്തിഗാനം......ഗംഗാതീര്‍ത്ഥത്തിലെ എല്ലാ പാട്ടുകളും പണ്ടു തനിക്കുവേണ്ടി ഹരി മന:പാഠമാക്കിയതാണ്.....
പിന്നെയും കുറേപാടി ....പൊയ്പ്പോയ സുവര്‍ണകാലം വിണ്ടും കിട്ടിയപോലെ...ഹരിയുടേ സ്വരത്തില്‍ അല്പം വിഷാദം കൂടി ഉണ്ടെന്നു മാത്രം..
ദേവന്‍ ഭക്ഷണം ഒരു ഹോട്ടലില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്തു........
ഹരീ നിന്‍റേ ഭക്ഷണം താമസം ഒക്കെ എങ്ങനെയാ?നീയിപ്പോഴും വെജിറ്റേറിയന്‍ തന്നെ ആണല്ലൊ ല്ലെ??താമസം ഒരു പോട്ടൊ കാബിനിലാടാ..എസി ഇല്ല...പണി ചെയ്ത ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങിക്കിട്ടിയാല്‍ പിന്നെ ചൂട് അറിയില്ലെല്ലൊ...പിന്നെ കുബ്ബൂസും തൈരും ഇപ്പോഴും വെജിറ്റേറിയനല്ലെ??അതിനുള്ള ബഡ്ജറ്റേ എനിക്കുള്ളെടാ.. വെജിറ്റേറിയന്‍ ആണേന്നു അഭിമാനിക്കാമല്ലൊ...കഴിഞ്ഞ രണ്ടുവര്‍ഷമായി അതു തന്നെയാ എന്‍റേ ഭക്ഷണം....അഗ്രഹമില്ലാഞ്ഞിട്ടല്ല...അതില്‍ കൂടുതലായി എന്തെങ്കിലും ചിലവാക്കിയാല്‍ എന്‍റേ മക്കള്‍ എങ്ങനെ നല്ല ഭക്ഷണം കഴിക്കും....ഗള്‍ഫുകാരന്‍ അച്ഛന്‍റേ മക്കളായി അവരും വളരണ്ടേ ദേവാ.ഹരിയുടെ കണ്ണു നിറഞ്ഞു .നിനക്കറിയ്യൊ നാളെ മോളുടെ പിറന്നാളാ..ഗായത്രി രാവിലെ വിളിച്ചു മോള്‍ക്ക് സമ്മാനം ഇല്ലേന്ന്....ആകെ ഉണ്ടായിരുന്ന ഒരു വള പണയം വച്ച് ഡ്യൂട്ടി ഫ്രീയിന്ന് എന്തോ വാങ്ങി വച്ചിട്ടുണ്ടത്രെ, അച്ഛന്‍ കൊടുത്തയച്ചാണേന്നു പറഞ്ഞു മോള്‍ക്ക് കൊടുക്കാന്‍...അവള്‍ക്കറിയാം ഇവിടുത്തെ അവസ്ഥ, വിഷമിക്കും എന്നു കരുതി ഒന്നും പറയില്ല,
പിന്നെ കുറേ ബന്ധുക്കള്‍ ഉണ്ട്...‘അവന്‍ പോയിട്ട് ഇത്രയും കാലമായി എന്നിട്ടും കുടുംബത്തില്‍ നിന്നും വേറേ ആരെം കൊണ്ടു പോയി രക്ഷപെടുത്തിയില്ല‘..എന്നു പരാതി പറയുന്നവര്‍ അറിയുന്നുണ്ടോ ഞാന്‍ തന്നെ രക്ഷപെട്ടിട്ടില്ല എന്ന്....
ദേവന്‍ എല്ലാംമറന്നു കേട്ടിരുന്നു,... ഗള്‍ഫിന്‍റേ ക്രൂരമായ മറ്റൊരു മുഖം.....എല്ലാം ശരിയാകും എന്നു പറഞ്ഞ് ഹരിയെ സമാധാനിപ്പിച്ചു...ഭക്ഷണം കഴിക്കുമ്പോള്‍,ഹരിയുടെ മുഖത്തെ സന്തോഷം കണ്ട് ദേവനു നിറഞ്ഞു...പോകാന്‍ നേരം പ്രഭക്കായി വാങ്ങിയ ചെയിന്‍ ഹരിക്കു നീട്ടി...നിന്‍റേ മോള്‍ക്ക് എന്‍റേ സമ്മാനം.....വാങ്ങാന്‍ മടീച്ചു നിന്ന ഹരിയെ നിര്‍ബന്ധപൂര്‍വം പിടിച്ചേല്പിച്ചു .ഹരിയെ താമസസ്ഥലത്തു കൊണ്ടു ചെന്നാക്കി..തിരിച്ചു വരുമ്പോള്‍ മൊബൈലില്‍ ഒരു കാള്‍..പതിഞ്ഞ ശബ്ദം..“ഞാന്‍ പ്രഭയാ”,...ആദ്യമായിട്ടാണു വിളിക്കുന്നത്....സംസാരിക്കാന്‍ മറ്റൊന്നുമില്ലാ..
ഹരിയൂടെ കാര്യം പറഞ്ഞു.....അവളില്‍ നിന്നും മറുപടി പ്രതീക്ഷിച്ചു..
“അതല്ലായിരുന്നു വേണ്ടത്”
അതുകേട്ട് ദേവന്‍ വിഷമിച്ചു...താന്‍ തിരഞ്ഞെടുത്തത് തെറ്റിപ്പോയോ,ആ പാവത്തിനെ സഹായിച്ചത് ഇവള്‍ക്കിഷ്ടമായില്ലെ??....എന്നൊക്കെ മനസില്‍ ചിന്തിച്ചു നിന്നപ്പോഴേക്കും ബാക്കി കൂടി കേട്ടു.
“ഇത്ര കഷ്ടപ്പാണെങ്കില്‍ ഏട്ടനെക്കൊണ്ട് കൂട്ടുകാരന് ഒരു നല്ല ജോലി ശരിയാക്കിക്കൊടുക്കാന്‍ കഴിയില്ലെ??”ഹാവൂ ഇപ്പോഴാ ശ്വാസം നേരെ വീണത്....പ്രഭയോട് ഒകെ പറഞ്ഞ് മനസ്സു നിറഞ്ഞ ഒരു സുഖനിദ്രയിലേക്ക്....
*ശുഭം*