Custom Search

Tuesday, January 26, 2010

Tuesday, January 19, 2010

മലയാളം സോഫ്‌റ്റ്‌ വെയര്‍ - ടൈപ്പിറ്റ്‌

പ്രിയ ബൂലോക സഹയാത്രികരെ,


ടൈപ്പിറ്റ്‌ എന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യുന്നതിനെക്കുറിച്ച്‌ നമ്മള്‍ ബൂലോക കൂട്ടായ്‌മയില്‍ വെച്ച്‌ സംസാരിച്ചിരുന്നു. അത്‌ ഡൗണ്‍ലോഡ്‌ ചെയ്യാനുള്ള ലിങ്ക്‌ താഴെ കൊടുക്കുന്നു.

http://www.softpedia.com/get/Office-tools/Text-editors/Typeit.shtml

ഇന്‍സ്‌റ്റാളേഷന്‍ കഴിഞ്ഞതിന്‌ ശേഷം ടൈപ്പിറ്റ്‌ വിന്‍ഡോ തുറന്ന്‌ Tools പോയി Keyboard ല്‍ Inscript മാര്‍ക്ക്‌ ചെയ്യണം. ഇനി അക്ഷരം അടിച്ച്‌ തുടങ്ങാം. Keyboard കണ്ട്‌ അടിക്കാനുള്ള സൗകര്യവും ഇതിലുണ്ട്‌ അതിനായി Helpല്‍ ചെന്ന്‌ Keyboard ല്‍ Inscript സെലക്ട്‌ ചെയ്യുക. ISM പരിചയമില്ലാത്തവര്‍ക്ക്‌ ആദ്യം കുറച്ച്‌ ബുദ്ധിമുട്ട്‌ തോന്നുമെങ്കിലും പെട്ടെന്ന്‌ വേഗത കൈവരും.

ടൈപ്പിങ്ങ്‌ കഴിഞ്ഞതിനുശേഷം Convert ല്‍ പോയി To Unicode സെലക്ട്‌ ചെയ്യുക. നമ്മള്‍ ടൈപ്പ്‌ ചെയ്‌ത മാറ്റര്‍ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ പുതിയൊരു വിന്‍ഡോയില്‍ തുറക്കും. അതാണ്‌ കോപ്പി ചെയ്‌ത്‌ ബ്ലോഗില്‍ പോസ്‌റ്റ്‌ ചെയ്യേണ്ടത്‌.

ISM സോഫ്‌റ്റ്‌ വെയറില്‍ അടിച്ച മാറ്ററുകളും ആദ്യം ടൈപ്പിറ്റില്‍ കൊണ്ടുവന്ന്‌ Unicode ആക്കിമാറ്റാവുന്നതാണ്‌

സസ്‌നേഹം,

രാമു.

------

കമ്പ്യൂട്ടര്‍ ലോകത്തും ഞാനൊരു നിരക്ഷരനാണ്‌ അതിനാല്‍ ആദ്യം ചെയ്‌തുനോക്കുന്ന വിദഗ്‌ദ്ധര്‍ നേടിയ അറിവുകള്‍, നേരിട്ടപ്രയാസങ്ങള്‍ പങ്കുവെക്കുന്നത്‌ നന്നായിരിക്കും.

Sunday, January 17, 2010

കൊടകരപുരാണം - ബഹറൈനില്‍

പ്രിയരെ,

ബൂലോകത്തെ തലത്തൊട്ടപ്പനെന്നറിയപ്പെടുന്ന ബ്ലോഗര്‍ വിശാലമനസ്ക്കന്‍ (ശ്രീമാന്‍. സജീവ് എടത്താടന്‍ ), ബൂലോകത്തും, ഭൂലോകത്തും പ്രസിദ്ധമായ തന്റെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് കൊടകരപുരാണം -റീലോഡഡ് എന്ന പേരില്‍ പുറത്തിറക്കിയത് അറിഞ്ഞിരിക്കുമല്ലോ. അതും സ്വതസിദ്ധമായ ബാലചന്ദ്രമേനോന്‍ ഇഫക്ടുമായി (എഴുത്ത് തൊട്ട് - വിതരണം വരെ ഒരാള്‍).

ആ പുസ്തകത്തിന്റെ 10 കോപ്പികള്‍ ബഹറൈനില്‍ വിശാലമനസ്ക്കന്റെ ഒരു കൂട്ടുകാരന്റെ പക്കം എത്തിയിട്ടുണ്ട്. അതില്‍ ഒരു കോപ്പി ഞാനെടുത്ത്, ബാക്കി ഒമ്പത് കോപ്പി ബൂലോകരുടെയിടയില്‍ വില്പനയ്ക്ക് തയ്യാറാണ്. (ദിര്‍ഹം 25 ആണ് അതിന്റെ വില).

നാട്ടില്‍ ബിവറേജ് കോര്‍പ്പറേഷന്റെ മുമ്പില്‍ ക്യൂ നില്‍ക്കുന്നത് പോലെ അടക്കത്തോടും അച്ചടക്കത്തോടും കൂടി നിന്ന് ആ പുസ്തകം വാങ്ങുന്നതിനായി പേര്‍ തരണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

ബൂലോകത്ത് പ്രസിദ്ധികരിക്കുന്ന ഓരോ പുസ്തകവും വിജയിപ്പിക്കേണ്ടത്, ഓരൊ ബ്ലോഗറുടെ കടമയും, മറ്റുള്ളവര്‍ക്ക് പ്രചോദനവും ആണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട്, പുസ്തകത്തിന്റെ ഒരു കോപ്പിയ്ക്ക് ഞാന്‍ പേര് നല്‍കുന്നു.

കമന്റില്‍ ആ പുസ്തകം വേണ്ട ആളുടെ പേരും, ടെലഫോണ്‍ നമ്പരും ദയവായി എഴുതണമെന്ന് അപേക്ഷിക്കുന്നു.

ക്യൂ പാലിച്ചവര്‍

1. saji markose
2. ranjith viswam
3. saju john
4. shams
5.
Malachite W.L.L. Bah
6. കുഞ്ഞന്‍
7. അനില്‍ വെങ്കോട്
8. ബെന്യാമിന്‍
9. sinu kakkattil
10. v.k. ashokan
11. pramod (ramu)


ആവശ്യക്കാര്‍ കൂടുതല്‍ വന്നാല്‍, “വിശാലം” കൂടുതല്‍ വിശാലമായി പുസ്തകം ബഹറൈനിലേക്ക് അയയ്ക്കുന്നതായിരിക്കും.


ഒരു പുഴ പുനര്‍ജനിക്കുന്നു

1986ല്‍ സുഗതകുമാരി എഴുതിയ 'അട്ടപ്പാടി ഡയറി'യാണ് നദിയും
അതു പിറവികൊണ്ട കൊടുംകാടും ആദിവാസികളും ആവാസവ്യവസ്ഥയുമെല്ലാം നശിച്ചതിന്റെ ഹൃദയഭേദകമായ കഥകള്‍ പുറംലോകത്തെ അറിയിച്ചത്. ''കൊടുങ്കരപ്പള്ളം എന്ന മരിച്ച
നദിയുടെ കരയില്‍നിന്ന് ആളുകള്‍ ഏറെ ഒഴിഞ്ഞുപോയിക്കഴിഞ്ഞു. മൂലഗംഗലില്‍നിന്ന് ആളുകള്‍ മാറിത്തുടങ്ങി. പുത്തൂര്‍ ദേശം ഡസ്റ്റ് ബൗള്‍ ആയിക്കഴിഞ്ഞു. ചീരക്കടവില്‍ കഴിഞ്ഞയാണ്ട്
അമ്പതോളം മാടുകള്‍ വെള്ളംകിട്ടാതെ കുഴഞ്ഞുചത്തു''
-അട്ടപ്പാടി ഡയറിയില്‍ പറയുന്നു




ഇനിയും മരിക്കാത്ത ഭൂമിക്ക് ഉണര്‍ത്തുപാട്ടുമായി ഒരു പുഴ പുനര്‍ജനിച്ചു. വറുതിയുടെ കഷ്ടതകള്‍ക്ക് അന്ത്യംകുറിച്ച് പച്ചപ്പ് കിളിര്‍ത്തു തുടങ്ങി. പോയ വസന്തങ്ങളെ തിരിച്ചുവിളിക്കാന്‍ പ്രകൃതി ഒരുങ്ങിനിന്നു. കാടും കാട്ടാറും വയലുകളും വീണ്ടും വിരുന്നിനെത്തി. ഇത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. പ്രകൃതിയെ, നന്മയെ, ആവാസ വ്യവസ്ഥയെ തിരിച്ചുപിടിച്ചതിന്റെ ചരിത്രമാണ്.


പരിസ്ഥിതി പ്രശ്‌നങ്ങളേറെ നേരിടുന്ന ഗോത്ര മേഖലയായ അട്ടപ്പാടിയില്‍നിന്നാണീ വിശേഷം. കാല്‍നൂറ്റാണ്ടുമുമ്പ് വറ്റിവരണ്ട് ഇല്ലാതായ കൊടങ്കരപ്പള്ളം പുഴയ്ക്ക് വീണ്ടും ജീവന്‍ വെച്ചു. ഇന്ന് വേനലിലും പുഴ അണമുറിയാതെ ഒഴുകുന്നു. മരിച്ച നദിയുടെ കരയില്‍ ജീവിതം അസാധ്യമായപ്പോള്‍ ഒഴിഞ്ഞുപോയവര്‍ തിരിച്ചുവന്നിരിക്കുന്നു. ആദ്യമായാണ് ഒരു നദി പുനര്‍ജനിച്ചതായി അറിയുന്നത് Read More>>>












Read More>>>

Saturday, January 16, 2010

ബി കെ എസ് നാടകമത്സരം --മത്സരഫലങ്ങള്‍

ബഹറിന്‍ കേരളീയ സമാജം നടത്തിയ നാടക മാത്സരത്തില്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ അവതരിപ്പിച്ച 'രാരിച്ചന്‍ എന്ന സാദാ പൗരന്‍ ' എന്ന നാടകം മികച്ച അവതരണത്തിനുള്ള അവാര്‍ഡ് നേടി. ഈ നാടകത്തിന്റെ സംവിധായകന്‍ എസ് ആര്‍ ഖാനാണ്‌ മികച്ച സംവിധായകന്‍ .'സാനുക്കളില്‍ ചോരത്തുള്ളികള്‍ ' എന്ന നാടകത്തില്‍ കായേനായി വേഷമിട്ട മാത്യു റൈസന്‍ മികച്ച നടനും 'രാരിച്ചന്‍ എന്ന സാദാ പൗരനി'ലെ ദേവി എന്ന കഥാപത്രത്തെ അവതരിപ്പിച്ച ആതിരാ പവിത്രന്‍ മികച്ച നടിയുമായി. മറ്റ് അവാര്‍ഡുകള്‍ - മികച്ച രണ്ടമത്തെ അവതരണം: ' സാനുക്കളില്‍ ചോരത്തുള്ളികള്‍ ', അവതരണത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് : 'പെരുവഴിയമ്പലം ', മികച്ച രണ്ടാമത്തെ സംവിധായകന്‍ : സണ്ണി അയിരൂര്‍ , സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം : സുനില്‍ കൈലാസ് , മികച്ച രണ്ടാമത്തെ നടി : ബാബീര്‍ ലത്തീഫ്, പ്രത്യേക ജൂറി അവാഡ്: സുമാ മനോഹരന്‍ , മികച്ച രണ്ടാമത്തെ നടന്‍ : മനോഹരന്‍ പാവറട്ടി, ജൂറി പുരസ്കാരം : അജിത്ത് തോപ്പില്‍ , മികച്ച ബാല നടന്‍ :റിഷികേശ് ശിവകുമാര്‍, മികച്ച രണ്ടാമത്തെ ബാലനടന്‍ : അശ്വിന്‍ ഫിലിപ്പ് , കലാസംവിധാനം : സുരേഷ് അയ്യബിള്ളി, സുനില്‍ കൊല്ലം ,ജൂറി പുരസ്കാരം: വിജയന്‍ എം എന്‍ , ലൈറ്റിങ്ങ്: വല്‍സണ്‍ കൊയിലാണ്ടി, സംഗീതം : ജോഷി ജോസ്, മേക്കപ്പ്: സജീവന്‍..


സമാജം നാടകമത്സരവിജയികള്‍ സമാജം ഭാരവാഹികളോടും ജൂറി അംഗങ്ങളോടും ഒപ്പം

ഗ്രഹണം

------
ഭൂപടത്തില്‍
തല കാണ്മാനില്ല
മഞ്ഞിന്‍ മടിയിലെ
തല ഭാഗ മാരോ
തല വേദന പറഞ്ഞു
വെട്ടിയിരിക്കുന്നു .

അറ്റ് പോകാതെ
വെടി മരുന്ന് പൊള്ളി
കുഷ്ടം പിടിച്ച
അതിരുകള്‍ ..

അധികാര ത്തിന്‍റെ
കാന്‍സര്‍ പഴുത്ത
രാജ വീഥിയിലൂടെ
ജയ്‌ വിളികളുടെ
അകമ്പടിയില്‍
ആണവ കരാറും
പുതച്ച് എഴുന്നള്ളിയ
രാജ പരമ്പരയെ ചൂണ്ടി
കുട്ടി വിളിച്ചു പറഞ്ഞു ..

'നിങ്ങള്‍ പണ്ടേ നഗ്നരാണ്
ഇത് മാതാവിനെ
വിവസ്ത്രയാക്കാനുള്ള
പുറപ്പാടാണ് '..

ഗ്രഹണം കഴിഞ്ഞപ്പോള്‍
വിശന്നു ഗ്രഹണി പിടിച്ച
ആ കുട്ടിയെ
പിന്നെയാരും കണ്ടില്ല.

------------------------ഷംസ്

Thursday, January 14, 2010

സര്‍ക്കാര്‍ ക .പ.

***************
സര്‍ക്കാരാപ്പീസ്
--------------
മുട്ടുവിന്‍ തുറക്കപ്പെടും
പണമില്ലെങ്കില്‍ അടയ്ക്കപ്പെടും .

പോലീസ് സ്റ്റേഷന്‍
---------------
മുട്ടുവിന്‍ അടക്കപ്പെടും
പണമുണ്ടെങ്കില്‍ രക്ഷപ്പെടും .

വിദ്യാഭ്യാസം
------------
മുട്ടേണ്ട തുറന്നിട്ടിരിക്കുന്നു
പണമുണ്ടെങ്കില്‍ കയറി പറ്റാം.

സര്‍ക്കാരാശുപത്രി
-----------
മുട്ടി തുറക്കാം
പണമുണ്ടെങ്കിലും രക്ഷപെടില്ല.

മദ്യ ഷാപ്പ്
----------
മുട്ടി തുറപ്പിക്കാം
പെട്ടിയില്‍ നിറയെ ഗാന്ധിയെ കാണാം.

ഞാന്‍
--------
മുട്ടിയാലും തുറന്നാലും കാണില്ല
പണം തന്നാലൊരു വോട്ടു തരാം .

---------------------------ഷംസ്

Saturday, January 9, 2010

ബഹ്‌റൈൻ സ്നേഹ സംഗമം - 2010

) ഇൻ & അസ് - സാജു - നട്ടാപ്പി


2) പ്രസന്റേഷൻ & അഡ്വാൻസ് മാൻ - സജി മാർക്കോസ് - അച്ചായൻ


3) ഭാവി ബ്ലോഗേഴ്സ് - വാഗ്ദാനങ്ങൾ, വരദാനങ്ങൾ


4) ചുന്ദരിക്കുട്ടി & രാജകുമാരി


5) യംഗ് കവിയത്രി - കണ്ണടകൾ വേണം... ശ്രീ കാട്ടാക്കട മുരുകൻ


6) ബേബി സിംഗർ - എന്നെക്കാളും ചന്തം തോന്നും..മോഹൻ പുത്തൻച്ചിറയുടെ പുത്രി


7) ബേബി സിംഗർ - അണ്ണാറക്കണ്ണാ വാ നീ...


8) ചുന്ദരിക്കുട്ടി കുഞ്ഞാവ - ഈ ചിരിമാത്രം മതിയല്ലൊ


9) അഖിലേഷ് - ദി വയലിനിസ്റ്റ് ( നോട്ട് വയലന്റിനിസ്റ്റ്)


10) അനിൽ വേങ്കോട് - വാക്കുകളെ അമ്മാനമാടുന്നവൻ


11) ഷംസ് - എതിരാളിക്കൊരു പോരാളി


12) പ്രമോദ് (രാമു) - ശശാങ്കൻ, സത്‌സ്വഭാവി


13) അനൂപ് - യുവ തുർക്കി


14) പ്രഭാകരൻ - തലമുടിയിലാണെല്ലാം


15) ബെന്യാമൻ - അഭിമാന സ്തംഭം


16) ബിജു ( നചികേതസ് ) വാഗ്മിയും സുന്ദരനും


17) മനു ( പടയണി ) മികച്ച കലാകാരൻ


18) ബിജിലി - കവിയത്രി


18) ദൃഷ്ടിദ്യു‌മ്നന്‍ - ഈ പേരുപറയാൻ നാക്കുളുക്കും (ശ്രീ അപ്പുവിന്റെ-ആദ്യാക്ഷരി-മച്ചാൻ)


19) അനു നമ്പ്യാർ - യുവ സങ്കല്പം


20) ജൈസൺ - ഹിമാലയം കയറിയ ഋഷിശൃംഗൻ - എല്ലാം വേസ്റ്റ്മയം


21) രാജു ഇരിങ്ങൾ - കവി, നിരൂപകൻ & സുമുഖൻ


22) വീകെ ( അശൊകൻ ) ചിന്നുവിന്റെ നാട് - പ്രായത്തെ അതിജീവിക്കുന്നയാൾ


23) വിനയൻ - മലയാള സമാജം ലൈബ്രേറിയൻ


23) കെ സി വർഗ്ഗീസ് - നന്മ നിറഞ്ഞവൻ


24) നദീർ - ചുള്ളൻ, പ്രഗത്ഭൻ


25) മോഹൻ പുത്തഞ്ചിറ - കാലത്തെ അതിജീവിക്കുന്നവൻ, വാഗ്മി, കവി


26) നിബു - ദി ഗ്രേറ്റ് ജേർണലിസ്റ്റ്, വാഗ്മി


27) പ്രശാന്ത് - നിരൂപകൻ, വാഗ്മി & സ്നേഹം നിറഞ്ഞവൻ


28) രഞ്ജിത് വിശ്വം - വാഗ്മി, പടം പിടിക്കുന്നവൻ


29) യുവ തുർക്കികൽ - ചുള്ളന്മാർ, ജയിയ്ക്കാനായി ജനിച്ചവർ


30) സജി കിനാവ് - കവി, ഋഷി


31) സജി മങ്ങാട് - നന്മ നിറഞ്ഞവൻ, വാഗ്മി


32) സിജാർ വടകര - കവി, ചുറുചുറുക്കുള്ളവൻ


33) സിനു - ഗാംഭീര്യം, ശശാങ്കൻ


34) മോഹനേട്ടൻ (പുത്തഞ്ചിറ) ഭൈമിയും മോനും


35) കുട്ടിപ്പട്ടാളവും കുടുംബിനിയും


36) കുടുംബിനികൾ


37) സപ്പോർട്ടേഴ്സ്


38) ശ്രീദേവി - കുഞ്ഞി


39) അച്ഛനും മകനും


40) മറ്റൊരു അച്ഛനും മകനും


41) മിനി - ഇരിങ്ങത്തിയും മകനും


42) ശ്രീദേവി & ആദിത്യ ( കുഞ്ഞിയും കുഞ്ഞൂഞ്ഞും )


43) ദിലീപ് (ദീപുവും ദീപത്തിയും) പിന്നെ കൂട്ടുകാരനും


44) സദസ്യർ


45) കാണികൾ കേൾവിക്കാർ


46) ഞാനും ഒരു കൈ നോക്കട്ടെ..ഏതു പാട്ടാണ് പാടേണ്ടത്..


47) സേവ് മുല്ലപ്പെരിയാർ - മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള ആശങ്ക


48) ബൂലോഗത്തിന് അഭിമാനകരമായ ചുവടുവയ്പ്


49) മടിയില്ലാത്തവൻ - വെയിറ്റർ


50) കുശിനിക്കാർ


51) അന്നവിചാരം മുന്നവിചാരം


52) ആദ്യം വയറിന്റെ കാളൽ മാറ്റട്ടെ


53) ഗസൽ - ഹാർമോണിയക്കാരൻ


54) ഗസൽ -


55) ഗസലുകൾ അവിടെ നടക്കും ഞങ്ങൾ ഇവിടെയിരിക്കും


56) ഗസൽ ആസ്വദിക്കുന്ന ബൂലോഗർ


57) എന്റെ പൊന്നേ.. ഇതേറ്റും പോയി ഇനിയിപ്പൊ സഹിക്കാതെ വയ്യ


58) ആസ്വാദകവൃന്തം


59) സദസ്യർ നിശ്ചലം മുഴുകി..

*
*
*
*
*
*
*
പ്രവീൺ (കുഞ്ഞൻ)...ഇത്രനേരം മെനക്കെട്ട് പടം പിടിച്ചവൻ..എന്നിട്ടൊ എന്റെ പടം ഇല്ലതാനും,ആയതിനാൽ ഒരു പഴയ പടം..




സിനുകക്കട്ടില്‍ എടുത്ത കുറച്ചുചിത്രങ്ങള്‍ കൂടി ആഡുന്നു. ഇതോടെ കുഞ്ഞന്‍സിന്റെ പരിപ്പുവട കായും.




തലക്കെട്ടൊക്കെ സ്വയം ചാര്‍ത്തൂ...