ഒത്തു ചേര്‍ന്ന് സംഘടിപ്പിച്ച കൂട്ടായ്മ ബൂലോക പങ്കാളിത്തം കൊണ്ടും ചര്‍ച്ചകളും സംവാദങ്ങളും
കൊണ്ടും ഏറെ ശ്രദ്ദേയമായി.
സമകാലിക ബ്ലോഗ് എന്ന വിഷയത്തില്‍ ശ്രീ. സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്) സരസവും
ഗംഭീരവുമായ പ്രഭാഷണം കൊണ്ട് സഹ ബ്ലോഗേഴ്സിന് പ്രോത്സാഹനം നല്കി. പിന്നിട് സംസാരിച്ച
അനില്‍ വെങ്കോട് എഴുത്തിന് റെ ജനാധിപത്യം എന്ന വിഷയത്തില്‍ ആധികാരികമായി തന്നെ
സംസാരിക്കുകയുണ്ടയി. സമൂഹത്തില്‍ എഴുത്തുകാരന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലു വിളി
ഒരു പക്ഷെ മറ്റൊരര്‍ത്ഥത്തില്‍ ബ്ലോഗെഴുത്തുകാരനും നേരിടുന്നുണ്ടെന്നും ബ്ലോഗ് എഴുത്തുകാര്‍ക്ക്
ഏറെ ദിശാബോധം ഉണ്ടാകേണ്ടത് സമൂഹത്തിന് റെ ആവശ്യമാണെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ്
അനില്‍ പ്രഭാഷണം അവസാനിപ്പിച്ചത്.
പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ 7 പുസ്തകങ്ങളെ
അധികരിച്ച് ശ്രീ രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി. സമൂഹത്തില്‍ മതങ്ങള്‍ അധികാരം
നടത്തുന്നതിനെയും അതു പോലെ യേശുദേവനെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട
പ്രവാചകന് മാരുടെ രണ്ടാം പുസ്തകവും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെന്ന്
ശ്രീ ഇരിങ്ങല്‍ എടുത്തുപറയുകയുണ്ടായി. വ്യത്യസ്തത പുലര്‍ത്തുന്ന ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയെന്നോ അതുമല്ലെങ്കില്‍ ജീവിതത്തെ തന്നെ എടുത്തെഴുതിയതെന്നോ പറയാവുന്ന, ബന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘ആടു ജീവിതം’
ബഹറൈനില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കുകയും അവയുമായി തന്റെ വേദനകള്‍
പങ്കിടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് എന്ന് ആടുജീവിതം എന്ന നോവലിനെ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ശ്രീ. ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു.
അതു പോലെ തന്നെ ശ്രീ. പ്രകാശ് ബ്ലോഗേഴ്സ് അനുവര്‍ത്തിച്ചു വരുന്ന
ലാഘവ ബുദ്ധിയെ വളരെ ആകുലതോടെ നോക്കി ക്കാണുന്നതിനെ കുറിച്ച് വേവലാതിയോടെ
സംസാരിച്ചു. പുതിയ തലമുറ സമൂഹത്തില്‍ നിന്ന് അകന്ന് ഉള്വലിയാന് ത്വര കാട്ടുന്നതായി
അദ്ദേഹം സമര്‍ത്ഥിക്കുകയും അതിനെ തടയിടുന്നതിനെ കുറിച്ച് ഓരോ ബ്ലോഗറും ചിന്തിക്കേണ്ടുന്ന
ആവശ്യകതയെ കുറിച്ചും പ്രകാശ് എടുത്തു പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് ശേഷം ശ്രീ എം കെ നമ്പ്യാരുടെ ‘മാമ്പഴം’ എന്ന കഥാപ്രസംഗവും ശ്രീ. സക്കീറിന് റെ നാടന്‍പാട്ടും കൊച്ചു ബ്ലോഗാക്കളുടെ വിവിധ കലാപരിപാടികളും മുഴുവന്‍ ബ്ലോഗേഴ്സും കയ്യടിയോടെയാണ് ഏറ്റുവാങ്ങിയത്. രാത്രി പതിനൊന്നുമടിയോടെ വിഭവ സമൃദ്ധമായ സദ്യയും കഴിച്ച് പിരിഞ്ഞു പോകുമ്പോഴും ഓരോരുത്തരും അടുത്ത മീറ്റ് ഉടനെ തന്നെ നടത്തണമെന്ന അഭിപ്രായത്തിലായിരുന്നു.
മീറ്റിലെ ചില ദൃശ്യങ്ങള്‍ ചുവടെ


