Custom Search

Saturday, February 14, 2009

ആഗോള സാമ്പത്തിക മാന്ദ്യം-

*അതിവേഗം പറക്കുന്ന വിമാനത്തില്‍ ഇരുന്ന അയാള്‍ തിരിഞ്ഞു നോക്കി.

ചെറിയ സുന്ദരിയായ പെണ്‍കുട്ടി, അലസമായി ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു.
“നമുക്കു എന്തെങ്കിലും സംസാരിച്ചിരിക്കാം?,അയാള്‍ പെണ്‍കുട്ടിയോടു പറഞ്ഞു.“യാത്രക്കാര്‍ വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ വിമാനത്തിന്റെ വേഗതെ കൂടുമത്രേ!”

ആദ്യം ഒന്നു അമ്പരന്നു എങ്കിലും ആ കുസൃതികുരുന്നു പറഞ്ഞു “ആവാമല്ലോ?” ഒരു നിമിഷം. “പക്ഷേ നമ്മള്‍ എന്തിനേക്കുറിച്ചാണു സംസാരിക്കുക?”

“ശരിയാണല്ലോ?, എന്തിനേക്കുറിച്ചാണ് സംസാരിക്കുക?” അയാള്‍ക്ക് അവളുടെ മറുപടി ഇഷ്ടപ്പെട്ടു.

“ഉം, പ്രസിഡന്റ് ഒബാമയേക്കുറിച്ചു അയാലോ?”

“ കൊള്ളാം നല്ല വിഷയം!” അവള്‍ സമ്മതിച്ചു. “ പക്ഷേ അതിനു മുന്‍പ് ഞാന്‍ ഒരു സംശയം ചോദിക്കട്ടെ?”
“ചോദിക്കൂ...”
“ഇതു മറ്റൊരു വിഷയമാണേ. പല മൃഗങ്ങള്‍ ഒരേ പച്ച പുല്ലു തിന്നുന്നു, പക്ഷേ, ദഹനത്തിനു ശേഷം വയറ്റില്‍ നിന്നും പുറത്തു വരുന്നതു വ്യത്യസ്ത രൂപത്തില്‍ അല്ലേ?” അവള്‍ തുടര്‍ന്നു. “ ഉദാഹരണത്തിനു, ആട്ടിങ്കുഞ്ഞു വിസര്‍ന്ജ്ജിക്കുന്നത് ചെറിയ ചെറിയ കുരുക്കള്‍പോലെ, പക്ഷേ അതേ പുല്ലു തിന്നുന്ന പശുവാണെങ്കില്‍ കുഴഞ്ഞ ചാണകം വിസര്‍ജ്ജിക്കുന്നു, കുതിരയാണെങ്കില്‍ മറ്റൊരു വിധത്തില്‍....! അതെന്തു കൊണ്ടാണെന്നു പറഞ്ഞു തരാമോ?” അവള്‍ക്ക് വിടാന്‍ ഭാവം ഇല്ലായിരുന്നു. “അല്ല, താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?“
അയാളമ്പരന്നു പോയി. ഈ മിടുക്കി കുട്ടിയോടു എന്താണു പറയുക?

“ അതേയ്.. അത്.. ഞാന്‍ ഇതുവരെ അതിനേക്കുറിച്ചു ചിന്തിട്ടില്ല!“

“അപ്പോള്‍ താങ്കള്‍ക്ക് അറിയില്ല?”

“അതു..ഇല്ല..അറിയില്ല!”

“മിസ്റ്ററ്, ഒരു വളര്‍ത്തു മൃഗം വിസര്‍ജ്ജിക്കുന്നതു എങ്ങിനെയെന്നു അറിയാത്ത താങ്കള്‍ ഒബാമയെപറ്റി സംസാരിക്കാന്‍ പ്രാപ്തനാണെന്നു കരുതുന്നുണ്ടോ?, എന്തായാലും എനിക്കു തോന്നുന്നില്ല!” അവള്‍ പറഞ്ഞുനിര്‍ത്തി..

അയാള്‍ തളര്‍ന്നു സീറ്റിലേക്കു ചാരിയിരിന്നു കൊണ്ട് ചിന്തിച്ചു.. ഈ വിമാനത്തിനു അല്പംകൂടിവേഗത കൂടിയിരുന്നെങ്കില്‍!

------------------------------------------------------------
ബഹറിന്‍ ബുലോകരെ, ലോകം ഒരു അത്യാപത്തീനെ നേരിടുകയാണ്.
സാമ്പത്തിക മാന്ദ്യമാണത്രേ!
എവിടെപ്പോയി ഈ പണമെല്ലാം?
എല്ലാത്തിന്റേയും ഉത്തരവാദി ആ അമേരിക്കയാണുപോലും!
ചര്‍ച്ചയാണ്.. എവിടെയും ചര്‍ച്ച..

പക്ഷേ, ഒന്നിലും പങ്കില്ലാത്ത, പകലന്തിയോളം പണിയെടുക്കുന്ന, പാവപ്പെട്ടവന്റെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു..
ആരുടെയോക്കെയോ ദുര, അത്താഴപ്ഷ്ണിക്കരന്റെ വയറ്റത്തടിക്കുന്നു...
അധ്വാന ശക്തിയല്ലാതെ മറ്റൊന്നും വില്‍ക്കാനില്ലാത്തെ പ്രവാസികളാണ് ഇതിന്റെ ദയനീയ ഇരകള്‍...!

നമുക്കും ഇതൊന്നു ചര്‍ച്ച ചെയ്യേണ്ടേ?


ഒബാമയ്യെക്കുറിച്ചും,
സബ് പ്രൈം ലോണിനേക്കുറിച്ചും..
ഹൌസിങ് ബബ്ബിള്‍നേക്കുറിച്ചും..
ഐ ടി ബബ്ബിള്‍നെക്കുറിച്ചും...
റിസഷനെക്കുറിച്ചും..
ഡിപ്രെഷനെക്കുറിച്ചും...

നേഴ്സറിപ്പിള്ളേരു പോലും ചര്‍ച്ചചെയ്യുന്നു....

ഒരു വളര്‍ത്തു മൃഗം വിസര്‍ജ്ജിക്കുന്നതു എങ്ങിനെയെന്നു അറിയില്ലെങ്കിലും...
നമുക്കും ഇതൊക്കെ ഒന്നു ചര്‍ച്ച ചെയ്യേണ്ടേ....

=============================================
* ഇയ്യിടെ മെയിലില്‍ വന്ന ഒരു കുഞ്ഞി കഥയുടെ സ്വതന്ത്ര പരിഭാഷ
=============================================

Monday, February 9, 2009

ബഹറൈൻ ബൂലോകരുടെ ശ്രദ്ധയ്ക്ക്


ബഹറൈൻ ബൂലോക ഭക്ത ജനങ്ങളേ…


ബഹറിൻ ബൂലോകത്തിലെ ജീവാത്മാവും പരമാത്മാവുമായ എല്ലാ ഭക്തജനങ്ങൾ‍ക്കും വിനീതമായ നമസ്കാരം.


കഴിഞ്ഞ രണ്ട് വർ‍ഷമായി ബഹറൈൻ ബൂലോകം സാമൂഹ്യമായ ഇടപെടലുകളിലും ബ്ലോഗ് എന്ന മീഡിയയുടെ ശക്തി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിവിധങ്ങളായ പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിച്ച് വരികയാണല്ലോ.


അതിൻറെ ഭാഗമായി മുഴുവൻ ഭക്തജനങ്ങളും മനസ്സു കൊണ്ടും ബ്ലോഗ് കൊണ്ടും എല്ലാ അര്‍ത്ഥത്തിലും ഒരേ മനസ്സുമായി മുന്നേറുന്ന കാഴ്ച അനവദ്യ സുന്ദരവും നയന മനോഹരവും ഏവർ‍ക്കും അനുകരിക്കാവുന്നവയുമാണ്.

മുഴുവൻ ബഹറൈൻ ബൂലോകരേയും ഭക്തജനങ്ങളേയും അഭിനന്ദിക്കാൻ‍ ഈ അവസരം ഉപയോഗിക്കുകയും ചെയ്യുന്നു.

തദസവരത്തില്‍ ബഹറൈൻ ബൂലോകം ദിനം പ്രതി കൂടുതൽ അംഗങ്ങളുടെ അരങ്ങേറ്റങ്ങളിലൂടെ വിപുലമാവുകയാണെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.

നമ്മുടെ ഐക്യവും സൌഹാര്‍ദ്ദവും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാകുന്നു. കൂടുതൽ ആളുകൾ ഈ ഗ്രൂപ്പിലേക്കു വരും തോറും അംഗങ്ങൾക്കിടയിലെ അഭിപ്രായ ഐക്യവും ജനാധിപത്യവും നിലനിർത്തുകയെന്ന ബാധ്യത നമ്മളോരുത്തരും സ്വയം ഏറ്റെടുക്കെണ്ടതുണ്ട്. ആയതിനാൽ പ്രത്യക്ഷമായി മത- രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ വിമർശനാത്മകമാ‍യി സമിപിക്കുന്ന പോസ്റ്റുകൾ ബൂലോകത്തിന്റെ പൊതു ബ്ലോഗായ ബഹ്‌റൈൻ ബൂലോകത്തിൽ പോസ്റ്റ് ചെയ്യാതിരിക്കൻ ശ്രമിക്കുന്നത് നല്ലതാണ്.

സ്വന്തം ബ്ലോഗിൽ സൂര്യനു കീഴെവരുന്ന ഏത് വിഷയവും പോസ്റ്റുന്നതിനു അവകാശമുള്ളതാണല്ലോ? അതെല്ലാം തന്നെ ബഹ്‌റൈൻ ബൂലോകത്തിൽ അപ്പ് ഡേറ്റ് ചെയ്യുന്നുമുണ്ട്. ആയതിനാൽ ഇത്തരത്തിൽ ഒരു നിലപാടുകളാണ് നമുക്കിടയിൽ നല്ലതെന്ന് കരുതുന്നു.

കൂടുതൽ ചർച്ചയ്ക്കും തീരുമാനത്തിനുമായി ബഹറൈന്‍ ബൂലോകത്തിന്‍റേയും ഭക്തജനങ്ങളുടെ സമക്ഷത്തിലേക്ക് സമര്‍പ്പിക്കുന്നു.

ഒപ്പം നമ്മുടെ ഓരോരുത്തരുടെയും ബ്ലോഗ് പോസ്റ്റുകൾ മാസത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനും പ്രതിമാസ പരിപാടികള്‍ എങ്ങിനെയൊക്കെ സംഘടിപ്പിക്കാമെന്നും കൂടുതല്‍ പുതുമയേറിയ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും ബഹറൈൻ ബൂലോകം മുൻ കയ്യെടുക്കേണ്ടതുണ്ടെന്നും അഭ്യര്‍ത്ഥിക്കുന്നു.

നമ്മുടെ ഓരോ അംഗത്തിൻ‍റെയും പോസ്റ്റ് ബഹറൈനൻ ബൂലോകത്തിൻറെ ശക്തിയും ചൈതന്യവുമാകുന്നു. നവീനമായ പുതു പദ്ധതികളുമായി മുഴുവൻ‍ പേരും രംഗത്ത് വരുമെന്ന പ്രത്യാശയോടെ ബഹറൈൻ ബൂലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.