മാനസാദേവിയെ കണ്ട് കുന്നിറങ്ങി പുറത്ത് വന്നു . പുസ്തകത്തിൽ നിന്നിറങ്ങി വർത്തമാനത്തിലേക്ക് . സത്യത്തിൽ ഞാനും പോയിരുന്നോ ഹരിദ്വാരിൽ ..? രമേശ് പണിക്കർ ഞാനായിരുന്നോ . അല്ലെങ്കിൽ രമേശ് കുടിച്ച് മയങ്ങിയ ഭാംഗിന്റെ ലഹരി .. അതെങ്ങിനെ ഒരു പെപ്സിക്ക് നൽകാനാവും ..? അവനെ ഉണ്മാദിയാക്കിയ ചരസ്സിന്റെ വീര്യം .. അതീ ഡേവിഡോഫിന്റെ പുകച്ചുരുളുകൾക്ക് നൽകാൻ പറ്റി എന്നത് സത്യമാവുമോ ? അപ്പോൾ സുജ മെഹ്റ ആരാണ് . അവളും ഉണ്ടായിരുന്നല്ലോ എന്റെ കൂടെ .