Custom Search

Saturday, August 16, 2008

ഇനിയും തീരാത്ത പ്രവാസം......



വിരസമായ ഒരു വെള്ളിയാഴ്ച, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ഉച്ച കഴിഞ്ഞ് ഒരു സുഹൃത്തിന്റേ ഫ്ലാറ്റില് കുഞ്ഞിന്‍റെ ബര്‍ത്ഡേ പാര്‍ട്ടി..അതുവരെ എന്തു ചെയ്യും എന്ന ചിന്ത ദേവനെ കാറിന്റെ അടുത്ത് എത്തിച്ചു...കാര്‍ കഴുകുന്ന ബംഗാളി പയ്യന്‍ അവന്‍റെ ജോലി കഴിഞ്ഞു പോയിരിക്കുന്നു, വേറുതെ കുറേ ദൂരം പോകാം എന്നു കരുതി ,കാര്‍ നീങ്ങിത്തുടങ്ങി....


അവധി ദിവസം ആയതു കൊണ്ട് റോഡില്‍ തിരക്കു കുറവാണ്,പ്രഭയുടെ പിറന്നാളാണ് അടുത്തമാസം,ഒരു ഗിഫ്റ്റ് വാങ്ങിയാലോ ദേവന്‍ ചിന്തിച്ചു..അറിയാതെ ജീവിതത്തിലേക്ക് കടന്നു വരാന്‍പോകുന്ന പ്രഭ,വിവാഹം എന്നു ചിന്തിച്ചപ്പോളൊക്കെ മനസിലേക്ക് കടന്നു വന്ന ഒരു മുഖം,ചോദിച്ചപ്പോള്‍ വിരോധം ഒന്നുമില്ല,എല്ലാവര്‍ക്കും സമ്മതം, വിവാഹവും ഉറപ്പിച്ചു, അതിനു ശേഷം സംസാരിച്ചിട്ടില്ല.. എന്തായാലും ഒരു ചെയിന്‍ തന്നെ ആവാം, ആദ്യായിട്ടല്ലെ , ആഡംബരം ഒട്ടും കുറക്കണ്ടാ,സുഹൃത്തിന്‍റേ കുഞ്ഞിന് ഗിഫ്റ്റ് വാങ്ങി, കൂടെ പ്രഭക്കും ഒരു ചെയിന്‍ 5 പവന്‍, സ്വര്‍ണത്തിനൊക്കെ ദിവസം തോറും വില കൂടുന്നു,ഇങ്ങനെ പോയാല്‍ എവിടെ ചെന്നു നില്‍ക്കും...


റോഡീല്‍ ഒരു പുതിയ മേല്‍പ്പാലത്തിന്‍റേ പണിനടക്കുന്നു, പടുകൂറ്റന്‍ ക്രയ്യീനുകള്‍ക്കും,പയലിംഗ് യന്ത്രങ്ങള്‍ക്കും ഇടയില്‍..ലേബര്‍ സപ്ലൈ കമ്പനികളിലെ ജോലിക്കാര്‍, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ ദിവസക്കൂലിക്ക് വില്‍ക്കുന്ന ഒരു തരം അടിമക്കച്ചവടം,കമ്പനികളില്‍ നിന്നും വന്‍ തുക ഈടാക്കി തൊഴിലാളികളേ പറ്റിക്കുന്ന കടലാസു ‘കമ്പനികള്‍’അവിടെയും ഭാരതീയരും,പാകിസ്ഥാനികളും,ബംഗ്ലാദേശുകാരും,ശ്രീലങ്കരും.....എല്ലാം..പാവങ്ങള്‍..കിടപ്പാടം വിറ്റും വിസക്ക് കാശുകൊടുത്ത് നാട്ടിലേക്ക് തിരിച്ചു പോകാന്‍ വരെ വഴിയില്ലാതെ നട്ടം തിരിയുന്നവര്‍അവരുടെ ഇടയില്‍ നില്‍ക്കുന്ന ഒരാളിലേക്ക് ശ്രദ്ധപതിഞ്ഞു....ഹരിയാണോ അത്??

കോളേജില്‍ തന്‍റേ ഒപ്പം പടിച്ച......സംശയം തീര്‍ത്തു കളയാം...ദേവന്‍ കാര്‍ പാര്‍ക്ക് ചെയ്ത് അയാള്‍ക്കരികിലേക്ക് നടന്നെത്തി.....


ഈശ്വരാ ഇതു ഹരി തന്നെ, എന്തൊരു കോലം, കവിളോട്ടി, ക്ഷീണിച്ച് മുഖമെല്ലാം കരുവാളിച്ചു.... “ദേവാ സുഖമാണോ? നീയിവിടെ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നു,നല്ല മാറ്റം ഉണ്ട്..ദേവനു മറുപടി ഇല്ല, സുഖാണോ എന്നു എങ്ങനെ തിരിച്ചു ചോദിക്കും..ഹരിയുടേ ഈ നിഴലിനോട്..

.“നീ വന്നേ..ഇന്നിനി ജോലിയില്ല” ദേവന്‍ പറഞ്ഞു.“ഇല്ല ദേവാ, 12 മണിക്കൂറാ ഡ്യൂട്ടി, അസുഖം വന്നു കിടന്നാല്‍ പോലും ലീവു തരില്ല,ദേവന്‍ പൊക്കോളു പിന്നെക്കാണാം...”

ഇല്ല ഹരി, നീ വന്നേ പറ്റു, നിന്‍റേ സുപ്പര്‍വൈസറോട് ഞാന്‍ സംസാരിക്കാം..എവിടേയാ ആള്???


ഹരി ഒരു കണ്ടൈനറിലേക്ക് ചൂണ്ടി ,

ദേവന്‍ അങ്ങോട്ടു നടന്നു, മുസ്തഫ...അയാളെ ദേവനു പരിചയം ഉണ്ട്..തന്‍റേ കമ്പനിയിലും ഇവരുടെ ജോലിക്കാരുണ്ട്.

“ദേവന്‍ സാറെന്താ ഇവിടെ? ഹെയ് ഒന്നുമില്ല, വെറുതെ സൈറ്റ് നോക്കിയെന്നേ ഉള്ളൂ, പിന്നെ ആ ഹരിയെ ഒന്നു കൊണ്ട് പൊയ്ക്കൊട്ടേ, എന്‍റേ ഒരു പരിചയക്കാരനാണ്..

“അതിനെന്താ സാര്‍, മുസ്തഫക്ക് പൂര്‍ണസമ്മതം,പിന്നെ സാര്‍ നോര്‍ത്തില്‍ ഒരു പ്രൊജക്ട് കിട്ടി എന്നു കേട്ടല്ലൊ, സപ്ലൈ ഓര്‍ഡര്‍ തന്നേക്കണേയ്..”


വരട്ടെ ..നമുക്കു നോക്കാം...


ദേവന്‍ ഹരിയെം വിളിച്ച് കാറിനടുത്തേക്ക് നടന്നു.ദേവന്‍റെ കല്ല്യാണം ഉടനെ ഉണ്ടോ? ഹരിയുടേ ചോദ്യം


ഉം,അടുത്ത മാര്‍ച്ചില്‍..നിന്‍റെ വിശേഷങ്ങള്‍ പറയടാ, എങ്ങനെ വന്നു പെട്ടു ഈ കുടുക്കില്‍?

നീ ഒരു ഗാനമേള ട്രൂപ്പില്‍ ആയിരുന്നല്ലൊ അല്ലെ??


അതെ, ജീവിക്കാന്‍ അതു മാത്രം പോരല്ലൊ, സഹോദരിയുടെ വിവാഹം നടത്തി, പിന്നെ വീടിന്‍റേ ലോണ്‍,ഭാര്യുയും രണ്ട് മക്കള്‍ അച്ഛന്‍ അമ്മ ഇവരെ ഒക്കെ പോറ്റണ്ടേ...എഴുതാത്ത ടെസ്റ്റുകള്‍ ഇല്ല,ഉന്നത ജാതിക്കാരന് എന്തു കിട്ടാനാ ദേവാ....സൂപ്പര്‍വൈസര്‍ എന്നാണ് ഇവിടേക്കു വന്നപ്പോള്‍ പറഞ്ഞിരുന്നത്..വന്നു പെട്ടപ്പോഴല്ലെ മനസിലായത്..ദേവന്‍ എല്ലാം കേട്ടിരുന്നു..കഷ്റ്റിച്ചു കടന്നു

കൂടിയവനും,പതിനാലാം റാങ്കുകാരനും തമ്മിലുള്ള അന്തരം..വിധി.അവര്‍ ഫ്ലാറ്റിലെത്തി..നീ ആദ്യം ഒന്നു കുളിച്ച് ഫ്രഷ് ആവ്, എന്നിട്ടാകാം ബാക്കി..ഹരി കുളിക്കാ‍ന്‍ കയറി.ദേവന്‍ ഓര്‍മകളില്‍ മുഴുകി...


ഹരിനാരാ‍യണന്‍...കോളേജ് സമയത്തെ സംഗീതത്തിന്‍റേ നിറസാന്നിദ്ധ്യംശുദ്ധസംഗീതത്തെ മാത്രം ഉപാസിച്ചു നടന്ന ഒരു പാവം......എപ്പോഴും ചന്ദനക്കുറി തൊട്ട് ,തുടുത്ത കവിളുകളും നിറഞ്ഞ പുഞ്ചിരിയുമായി നടന്ന പെണ്‍കുട്ടികളുടെ ആരാധനാപാത്രം..അവനിപ്പോള്‍..വിശ്വസിക്കാന്‍ കഴിയുന്നില്ല


ഹരി കുളി കഴിഞ്ഞ് ഇറങ്ങി,ദേവന്‍ പുതിയ ഡ്രസ് കൊടൂത്തു

ഇനി നീയ്യിട്ടൊ ഇതു, എനിക്കു ചെറുതായി..


നീ ഒന്നു പാടു ഹരി..എത്ര നാളായി ഞാനതു കേട്ടിട്ട്.....“ഇപ്പോള്‍ പാടാറില്ല ദേവാ, 12 മണിക്കൂറ് ജോലി,തിരിച്ച് ക്യാമ്പിലെത്തി ഭക്ഷണം വച്ച് കഴിച്ച് ഒന്നു കീടന്നാല്‍ തന്നെ നേരം വെളുക്കും..ഇതേ പോലെ എല്ലാം...വേറേ ജോലിനോക്കാന്‍ ഇവര്‍ സമ്മതിക്കില്ലെടാ റിലീസ് തരില്ല..എല്ലാം ഇട്ടെറിഞ്ഞു പോയാലൊ എന്ന് പലപ്പോഴും ആലോചിക്കും....അവീടേ ചെന്നും എന്തു ചെയ്യാനാടാ..


കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഹരി പാടിത്തുടങ്ങി...തനിക്കേറ്റവും ഇഷ്ടപ്പെട്ട ഗംഗാതീര്‍ത്ഥത്തിലെ ‘തിരുനക്കരതേവരെ‘ എന്ന ഭക്തിഗാനം......ഗംഗാതീര്‍ത്ഥത്തിലെ എല്ലാ പാട്ടുകളും പണ്ടു തനിക്കുവേണ്ടി ഹരി മന:പാഠമാക്കിയതാണ്.....


പിന്നെയും കുറേപാടി ....പൊയ്പ്പോയ സുവര്‍ണകാലം വിണ്ടും കിട്ടിയപോലെ...ഹരിയുടേ സ്വരത്തില്‍ അല്പം വിഷാദം കൂടി ഉണ്ടെന്നു മാത്രം..


ദേവന്‍ ഭക്ഷണം ഒരു ഹോട്ടലില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്തു........


ഹരീ നിന്‍റേ ഭക്ഷണം താമസം ഒക്കെ എങ്ങനെയാ?നീയിപ്പോഴും വെജിറ്റേറിയന്‍ തന്നെ ആണല്ലൊ ല്ലെ??താമസം ഒരു പോട്ടൊ കാബിനിലാടാ..എസി ഇല്ല...പണി ചെയ്ത ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങിക്കിട്ടിയാല്‍ പിന്നെ ചൂട് അറിയില്ലെല്ലൊ...പിന്നെ കുബ്ബൂസും തൈരും ഇപ്പോഴും വെജിറ്റേറിയനല്ലെ??അതിനുള്ള ബഡ്ജറ്റേ എനിക്കുള്ളെടാ.. വെജിറ്റേറിയന്‍ ആണേന്നു അഭിമാനിക്കാമല്ലൊ...കഴിഞ്ഞ രണ്ടുവര്‍ഷമായി അതു തന്നെയാ എന്‍റേ ഭക്ഷണം....അഗ്രഹമില്ലാഞ്ഞിട്ടല്ല...അതില്‍ കൂടുതലായി എന്തെങ്കിലും ചിലവാക്കിയാല്‍ എന്‍റേ മക്കള്‍ എങ്ങനെ നല്ല ഭക്ഷണം കഴിക്കും....ഗള്‍ഫുകാരന്‍ അച്ഛന്‍റേ മക്കളായി അവരും വളരണ്ടേ ദേവാ.ഹരിയുടെ കണ്ണു നിറഞ്ഞു .നിനക്കറിയ്യൊ നാളെ മോളുടെ പിറന്നാളാ..ഗായത്രി രാവിലെ വിളിച്ചു മോള്‍ക്ക് സമ്മാനം ഇല്ലേന്ന്....ആകെ ഉണ്ടായിരുന്ന ഒരു വള പണയം വച്ച് ഡ്യൂട്ടി ഫ്രീയിന്ന് എന്തോ വാങ്ങി വച്ചിട്ടുണ്ടത്രെ, അച്ഛന്‍ കൊടുത്തയച്ചാണേന്നു പറഞ്ഞു മോള്‍ക്ക് കൊടുക്കാന്‍...അവള്‍ക്കറിയാം ഇവിടുത്തെ അവസ്ഥ, വിഷമിക്കും എന്നു കരുതി ഒന്നും പറയില്ല,

പിന്നെ കുറേ ബന്ധുക്കള്‍ ഉണ്ട്...‘അവന്‍ പോയിട്ട് ഇത്രയും കാലമായി എന്നിട്ടും കുടുംബത്തില്‍ നിന്നും വേറേ ആരെം കൊണ്ടു പോയി രക്ഷപെടുത്തിയില്ല‘..എന്നു പരാതി പറയുന്നവര്‍ അറിയുന്നുണ്ടോ ഞാന്‍ തന്നെ രക്ഷപെട്ടിട്ടില്ല എന്ന്....


ദേവന്‍ എല്ലാംമറന്നു കേട്ടിരുന്നു,... ഗള്‍ഫിന്‍റേ ക്രൂരമായ മറ്റൊരു മുഖം.....എല്ലാം ശരിയാകും എന്നു പറഞ്ഞ് ഹരിയെ സമാധാനിപ്പിച്ചു...ഭക്ഷണം കഴിക്കുമ്പോള്‍,ഹരിയുടെ മുഖത്തെ സന്തോഷം കണ്ട് ദേവനു നിറഞ്ഞു...പോകാന്‍ നേരം പ്രഭക്കായി വാങ്ങിയ ചെയിന്‍ ഹരിക്കു നീട്ടി...നിന്‍റേ മോള്‍ക്ക് എന്‍റേ സമ്മാനം.....വാങ്ങാന്‍ മടീച്ചു നിന്ന ഹരിയെ നിര്‍ബന്ധപൂര്‍വം പിടിച്ചേല്പിച്ചു .ഹരിയെ താമസസ്ഥലത്തു കൊണ്ടു ചെന്നാക്കി..തിരിച്ചു വരുമ്പോള്‍ മൊബൈലില്‍ ഒരു കാള്‍..പതിഞ്ഞ ശബ്ദം..“ഞാന്‍ പ്രഭയാ”,...ആദ്യമായിട്ടാണു വിളിക്കുന്നത്....സംസാരിക്കാന്‍ മറ്റൊന്നുമില്ലാ..


ഹരിയൂടെ കാര്യം പറഞ്ഞു.....അവളില്‍ നിന്നും മറുപടി പ്രതീക്ഷിച്ചു..

“അതല്ലായിരുന്നു വേണ്ടത്”


അതുകേട്ട് ദേവന്‍ വിഷമിച്ചു...താന്‍ തിരഞ്ഞെടുത്തത് തെറ്റിപ്പോയോ,ആ പാവത്തിനെ സഹായിച്ചത് ഇവള്‍ക്കിഷ്ടമായില്ലെ??....എന്നൊക്കെ മനസില്‍ ചിന്തിച്ചു നിന്നപ്പോഴേക്കും ബാക്കി കൂടി കേട്ടു.


“ഇത്ര കഷ്ടപ്പാണെങ്കില്‍ ഏട്ടനെക്കൊണ്ട് കൂട്ടുകാരന് ഒരു നല്ല ജോലി ശരിയാക്കിക്കൊടുക്കാന്‍ കഴിയില്ലെ??”ഹാവൂ ഇപ്പോഴാ ശ്വാസം നേരെ വീണത്....പ്രഭയോട് ഒകെ പറഞ്ഞ് മനസ്സു നിറഞ്ഞ ഒരു സുഖനിദ്രയിലേക്ക്....


*ശുഭം*

Tuesday, January 22, 2008

ബഹറിന്‍ ബൂലോക കൂട്ടായ്‌മ ( പടങ്ങള്‍ )




ബന്യാമിന്‍



രാജു ഇരിങ്ങല്‍



സജീവ് (കിനാവുകാരന്‍)



സജി മുട്ടോണ്‍



പ്രശാന്ത് കോഴഞ്ചേരി



സജിത്ത് മാത്യു



മോഹന്‍ പുത്തന്‍ചിറ



ബാജി ഓടംവേലി



ഡാന്‍ മോന്‍



ഫുഡ് റെഡി ( നളപാചകം - ബാജിയും പ്രശാന്തും )


കപ്പയും ബീഫ് കറിയും ഫൈവ് സ്റ്റാര്‍ സ്റ്റൈലില്‍




സമയം പോയതറിഞ്ഞില്ല ഇനിയും എന്നു കാണാം

Friday, January 18, 2008

ബഹറിന്‍ ബൂലോക സംഗമം (ഇടക്കാലാശ്വാസം)

ബഹറിനിലേയും പരിസരപ്രദേശങ്ങളിലേയും ബ്ലൊഗര്‍മാരുടേയും വായനക്കാരുടേയും അറിവിലേക്ക്:
ബഹറിനിലെ ബ്ലോഗര്‍മാര്‍ വരാനിരിക്കുന്ന ബ്ലോഗ്മീറ്റിനെ കുറിച്ചും ബ്ലോഗിലെ ആനുകാലിക സംഭവങ്ങളെകുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നാളെ(19/01/08) 10amന് മനാമയില്‍ വെച്ച് ഒരു കൊച്ചുസംഗമം(‘കൊച്ചാ’ക്കല്ലേ) തട്ടിക്കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള നമ്പറുകളിലേതിലെങ്കിലും ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു. നമ്പര്‍- 39258308,36360845,39788929.


ഓഫ്: കഴിഞ്ഞമാസം 20 ന് വിശ്വപ്രഭയോടൊപ്പം ചെലവിട്ട ഒരു സായാഹ്നത്തിന്റെ ഒന്നുരണ്ട് പടംസ് ചുവടെ :)


എന്തൊരുപൊക്കം

സജിമുട്ടോണ്‍

വിശ്വപ്രഭ


സുരേഷ്


ഇരിങ്ങല്‍ വല്ല്യ വായനേലാ...


കിനാവ്




മോഹന്‍ പുത്തഞ്ചിറ






കൊച്ചുബ്ലോഗര്‍ ഡാന്‍

ദേ അതിലും കൊച്ച്.....

Monday, December 24, 2007

ഒരു ക്രിസ്തുമസ് തലേന്ന്.........


കുട്ടിക്കാലത്തെ ക്രിസ്തുമസ് ഓര്‍മയാണ്.നമുക്കെന്തു ക്രിസ്തുമസ് അതൊക്കെ ക്രിസ്താനികള്‍ക്കല്ലെ, നമുക്ക് പരീക്ഷ കഴിഞ്ഞ് ആഹ്ലാദിക്കാനുള്ള ദിവസങ്ങള്‍ മാത്രം എന്നൊക്കെ കരുതീ നടക്കുന്ന കുട്ടിക്കാലം. കരൊള്‍ സംഘങ്ങള്‍ ആ വഴിക്കു വരാറില്ല,കാണാനുള്ള കൊതി കൊണ്ട് കുറേ ദൂരം നടന്ന് കരോള്‍ വരുന്ന വീടുകളുടെ പരിസരത്തു പോയി നില്‍ക്കും, വീടിനടുത്ത് ഒരു ക്രിസ്താനി താമസം ഉണ്ടെങ്കില്‍ ഈ നടപ്പ് ഒഴിവാക്കാമായിരുന്നു എന്നു ആഗ്രഹിക്കും.അപ്പൊഴാണ് ഈ പ്രദേശത്തുള്ളവര്‍ക്കായി ഒരു ചെറിയ കരോള്‍ തുടങ്ങിയാലൊ? ക്രിസ്തുമസ് അവധിക്ക് ക്രിക്കറ്റ് കളിക്കാന്‍ പന്തു വാങ്ങാന്‍ ഈ രീതി പ്രയോഗിച്ചു,വമ്പന്‍ വിജയമായി, ബോളു മാത്രമല്ല ബാറ്റും സ്റ്റമ്പും ഒക്കെ വാങ്ങാനുള്ള തുക കിട്ടി, അങ്ങനെ അവധി തീരാറായി..ആയിടക്കാണ് അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന ആ ക്രിസ്താനി കുടുംബം എന്‍റെ തൊട്ടടുത്ത വീട്ടില്‍ താ‍മസത്തിനു വന്നത്, ക്രമേണ അവരുടെ വീട്ടിലെ ഒരു അംഗമായി ഞാന്‍.പാലാക്കാരി മെഴ്സി ആന്‍റി എനിക്കു മമ്മിയായി, മൂത്ത കുട്ടി എന്‍റെ പ്രായം എന്‍റെ ക്ലാസില്‍ തന്നെ ചേര്‍ന്നു അനിയത്തി തീരെ കുഞ്ഞാണു, ആന്‍റീടെ അങ്കിള്‍ എവിടെയാ? നാഗാലാന്‍റില്‍ ആണെന്ന് പിന്നീടറിഞ്ഞു. അങ്ങനെ മേഴ്സി മമ്മിയുടെയും കുട്ടികളുടെയും ദിനങ്ങള്‍ അനീ...എന്ന നീട്ടിയ ഒരു വിളിയില്‍ തുടങ്ങിക്കൊണ്ടിരുന്നു, എന്‍റെ നൊണ്‍ രുചികള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നു. കുടം പുളിയിട്ട് വറ്റിച്ച മീന്‍ കറി കൈപ്പുണ്ണ്യത്തിനു ശിഷ്യപ്പെടാന്‍ ആ നാട്ടിലെ വീട്ടമ്മമാര്‍ മത്സരീച്ചു. എന്തു വിശേഷ അവസരത്തിനും അനിയുടെ സജീവ സാന്നിദ്ധ്യം അവര്‍ക്കു എപ്പോഴും ഉണ്ടായിരുന്നു.പെസഹാപ്പവും, പെരുനാള്‍ ഊട്ടിന്‍റെയും ഒക്കെ അമരക്കാരനായി.മേഴ്സി മമ്മിയുടെ മാനസപുത്രന്‍ അതില്‍ ഞാന്‍ അഭിമാനം കൊണ്ടൂ.സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവം, എന്‍റെ മുന്നില്‍ വച്ച് അതിഥികളൊടു പറയുമായിരുന്നു “അനി എനിക്കു പിറക്കാതെ പോ‍യ മകനാണ്” എന്ന്. കാലം കടന്നു പോയി...കാലത്തിന്‍റെ വളര്‍ച്ച എന്നിലും പ്രകടമായി....സൈക്കിളിന്‍റെ സ്ഥാനത്ത് ബൈക്കായി, അവരുടെ വീട്ടിലേക്കുള്ള പോക്ക് പേരിനു മാത്രമായി, എങ്കിലും ആ സ്നേഹത്തിനു ഒരു കുറവും ഇല്ലായിരുന്നു.ഒരു ദിവസം രാവിലെ എന്നെ വിളിച്ചു ,ആ വിളിയില്‍ അല്പം ക്ഷീണം ഉണ്ടായിരുന്നൊ? ഞാന്‍ ചെന്നു മൂത്തമകള്‍ ബാംഗ്ലൂരില്‍ നഴ്സിംഗ് പടിക്കുന്നു.ഇളയ കുട്ടി മാത്രമാണ് വീട്ടില്‍ ,ചെന്നപ്പോള്‍ എന്നോടു പറഞ്ഞു “ അനീ ഇന്നു തിരക്കു വല്ലതും ഉണ്ടോ? എനിക്ക് ഒന്നു ആശുപത്രിയില്‍ പോകണം..പോകാമല്ലൊ...തിരക്കൊന്നുമില്ല...അങ്ങനെ ആശുപത്രിയിലെത്തി,പരിശോധനകള്‍ക്കു ശേഷം ഡോക്ടറുടെ മുറിയിലെത്തി...എന്നെ ചൂണ്ടി മമ്മിയോട് ചോദിച്ചു...ഇതാരാ മകനാണോ? മമ്മി അതെ എന്നര്‍ത്ഥത്തില്‍ തലകുലുക്കി...നിങ്ങള്‍ ഒന്നു പുറത്തു നില്കൂ...മമ്മി വെളിയിലേക്കു പോയി.....എന്നൊടു മാത്രമായി എന്താണാവോ ഇയാള്‍ക്കു പറയാനുള്ളത് ഞാന്‍ ചിന്തിച്ചു..തന്നൊടു മമ്മി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ചൊദ്യം മനസിലാവാതെ അയാളുടെ നരച്ച മീശയിലേക്കു നോക്കി.ഇല്ല....ഒന്നും പറഞ്ഞിട്ടില്ല.....എന്താ കാര്യംഉം...നേരത്തെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതാണു തന്‍റെ പപ്പയെ അറിയിക്കാന്‍ഡോക്ടര്‍ കാര്യം പറയൂ എന്താ മമ്മിക്ക് അസുഖം?“സ്തനാര്‍ബുദം”വാട്ട്????? ആദ്യമായാണു ഒരു ഇംഗ്ലീഷ് പദം ഇത്ര ഉച്ചത്തില്‍ ഉരുവിടുന്നത്.....പിന്നെയും ഡൊക്ടറുടെ ശബ്ദം.....കൂള്‍ ഡൌണ്‍ ...കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ഇവിടെ വരാറുണ്ട്....വീട്ടുകാ‍രെ അറിയിക്കേണ്ട ഒരു ബാദ്ധ്യത എനിക്കുണ്ട്...അതാ പറഞ്ഞെ......വിഷമം ഉണ്ടാകും എന്നറിയാം..ബട്ട് അതാണു സത്യം...ചികിത്സിക്കാന്‍ കഴിയില്ലെ? സമനില കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു...റേഡിയേഷന്‍ ചികിത്സയുണ്ട് കോട്ടയം മെഡിക്കല്‍ കോ‍ളേജില്‍ പോകണം.ഞാന്‍ ഡൊക്ടറുടേ മുറിയില്‍ നിന്നും ഇറങ്ങി.....മനസ്സില്‍ മമ്മി മാത്രം.....മുലയൂട്ടി വളര്‍ത്തിയില്ലാന്നെ ഉള്ളൂ.....അമ്മിഞ്ഞപ്പാലിന്‍റെ വാത്സല്യമുള്ള ആ വറ്റാത്ത സ്നേഹം.........സഹിക്കാന്‍ കഴിഞ്ഞില്ല....പൊട്ടിക്കരയുമെന്നു തൊന്നി.....ഇടനാഴിയില്‍ കൂടി നടന്നു, ഒരു തണുത്ത കരം എന്നെ പിടിച്ചു നിര്‍ത്തി...അനീ..നീ വിഷമിക്കരുത്....എന്തും നേരിടാന്‍ ഉറച്ച ഒരു മനസില്‍ നിന്നുള്ള വാചകം.....എന്‍റെ കണ്ണു നനഞ്ഞിരിക്കുന്നത് സാരിത്തലപ്പു കൊണ്ട് തുടച്ചു തന്നിട്ട് വീണ്ടും പറഞ്ഞു....നീ എനിക്ക് ഒരു വാക്കു തരണം. ഇതു ആരോടും പറയരുതെന്ന്...മോനെ മക്കള്‍ ഒരു നിലയില്‍ ആയിട്ടില്ല...അവരെ ഓര്‍ക്കുമ്പോള്‍ മാത്രമാണ് എനിക്കു സങ്കടം..സാവധാനം ഞാന്‍ തന്നെ പറയാം..അച്ചായനോടും..എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല....എങ്ങനെയോ ബൈക്ക് ഓടിച്ചു വീട്ടിലെത്തി......ഒരു അപ്രീയസത്യം സൂക്ഷിക്കുക, അതും ഇങ്ങനെയുള്ള ഒരു കാര്യം.....ഇല്ല..മമ്മിക്ക് വാക്കു കൊടുത്തതാണ്... പറയില്ല.“മമ്മിം മോനും കൂടി എവീടെപ്പൊയീ?....പശുവിനു പുല്ലുചെത്തിക്കൊണ്ട് നടന്നു വന്ന ഇന്ദിരാമ്മയുടെ ചോദ്യത്തിനു മറുപടി കൊടുത്തത് മമ്മിയാണ്....അനിയെ മാമോദീസാ മുക്കാന്‍ കൊണ്ടുപൊയതാ........മമ്മിയൊടൊപ്പം അവരും ഉറക്കെ ചിരിച്ചു.....എങ്ങനെ കഴിയുന്നു മമ്മീ ഇത്?.....പാലാക്കാരികള്‍ അല്പം കരളുറപ്പുള്ള കൂട്ടത്തിലാ അനീ.അതു തമാശയായി എനിക്കു തോന്നിയില്ല....വീട്ടില്‍ എത്തിയ ശേഷം അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ച്...വഴിപാടുകള്‍ നേര്‍ന്നു,അക്കൊല്ലത്തെ പരുമല പദയാത്രയില്‍ പങ്കെടുത്തു..പ്രാര്‍ഥിച്ചു.......



മാസങ്ങള്‍ പിന്നെയും കടന്നുപോയി.....പാലക്കാട്ട് ഒരു പ്രൊജക്ടുമായി ബദ്ധപ്പെട്ടു നില്‍ക്കുമ്പോള്‍ അമ്മയുടെ ഫോണ്‍..മേഴ്സി കോട്ടയം മെഡിക്കല്‍ കോളേജിലാണ്...നിന്നെ കാണണമെന്നു ആ കൊച്ചു വന്ന് പറഞ്ഞു..അപ്പൊള്‍ തന്നെ തിരിച്ചു നേരെ കോട്ടയത്തേക്ക്....ആശുപത്രിക്കിടക്കയില്‍ മമ്മിയെ എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.....മുടി മുഴുവന്‍ പൊയിരിക്കുന്നു.....ഞാന്‍ കസേര നിക്കിയിട്ടു അടുത്തിരുന്നു. എന്‍റെ കയ്യില്‍ പിടിച്ചു....എന്തൊക്കെയോ പറയാന്‍ ആ മനസ് വെമ്പുന്നത് ഞാന്‍ കണ്ടു.....കണ്ണിര്‍ ധാരധാരയായി ഒഴുകുന്നു. എനിക്കും....ഇല്ല മമ്മീ ഞാന്‍ ആരോടൂം പറയില്ല. മനസില്‍ ആ വാചകം മാത്രം


“നിങ്ങള്‍ ഒന്നു പുറത്തുനില്‍ക്കു തുണി മാറ്റണം”......തിരിഞ്ഞു നോക്കി വെള്ളസാരിയുടുത്ത് ആ സത്വത്തെ കൊല്ലാനുള്ള ദേഷ്യം വന്നു,

ഞാന്‍ പുറത്തിറങ്ങി..എന്തായിരിക്കും മമ്മി എന്നോടു പറയാന്‍ ആഗ്രഹിച്ചത്?


“അനി വന്നോ? ഞാന്‍ ഒന്നു പുറത്തുപോയതാണു, രാവിലെ നിന്നെ കാണണമെന്നു പറഞ്ഞിരുന്നു“..പൊന്നച്ചായന്‍റെ സ്വരം..


അച്ചാ‍യന്‍ ഉണ്ടായിരുന്നു അല്ലെ?

അതെ കഴിഞ്ഞമാസം വന്നു....എന്നാലും അവള്‍ ഇത്രയും കാലം അവള്‍ എന്നെ മറച്ചു വച്ചല്ലൊ?


ചുവരിലേക്കു അയാള്‍ ചാരിനിന്നു....

അടുത്ത നിമിഷം ഞാന്‍ പ്രതീക്ഷിച്ച ചോദ്യം വന്നു....


“ അനിക്ക് അറിയാ‍മായിരുന്നല്ലെ?”


ഒന്നും മിണ്ടാതെ ഞാന്‍ ഇറങ്ങി നടന്നു...വീട്ടിലെത്തി.....ക്രിസ്തുമസ് തലെന്നാള്‍ മമ്മിയുടെ മരണം അറിയിച്ചുകൊണ്ട് ആംബുലന്‍സ് എത്തി.....സ്നേഹിക്കാന്‍ മാ‍ത്രം അറിയാവുന്ന ആ മാലാഖയുടെ ചേതനയറ്റ ശരീരം....ഇനി സ്വര്‍ഗനാട്ടിലെ പ്രിയന്‍ തീര്‍ത്തിടും.............. എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലാന്‍ മമ്മിക്ക് സ്വരമില്ല.......നാളെ കേക്കുണ്ടാക്കിത്തരാന്‍ മമ്മിയില്ല.....



കാലം എന്നെ എത്തിച്ച മണലാരണ്യത്തിലെ ഈ ട്രീ ഓഫ് ലൈഫിന്‍റെ അടുത്തും മമ്മിയുടെ ഓര്‍മ്മകള്‍........ ക്രിസ്തുമസ് തലേന്നും.......ഇല്ല മമ്മീ ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല......ഇപ്പോള്‍ എഴുതുന്നു......നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് മമ്മി എനിക്കു മാപ്പു തരട്ടെ.........

Thursday, December 6, 2007

ഒരു നല്ല കൂട്ടുകാരന്‍




സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്തായി...... മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; ജീവിത യാത്രയില് കണ്ടുമുട്ടി…………………………..പരസ്പരം സുഹൃത്തുക്കളായി………………….കാലവും, ദൂരവും, ദേശവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിച്ചാലും………………..അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം………………മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..


മനു ബഹ്‌റൈന്‍ -
00973 - 36544665

Sunday, December 2, 2007

കാര്‍ട്ടൂണ്‍ എന്ന ലോകഭാഷ!!

*BHD: Bahrain Dinar
കടപ്പാട്: അഹ്‌വാര്‍ അല്‍ ഖലീജ് ദിനപത്രം (AAK News)

Friday, November 23, 2007

സംഗതീം അണ്ണനും പിന്നെ ദീദിയും...


സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷൊ......സംഗീത പ്രതിഭകളെ വാര്‍ത്തെടുക്കല്‍.........സംഗീതത്തിന്‍റെ അനന്തസാഗരം....നിലക്കാത്ത പ്രവാഹം.........മലയാളിയുടെ പുതിയ തരംഗം.....“അടിപൊളി” എന്ന വാക്കിനു ശേഷം മലയാളിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച “സംഗതി” എന്ന വാക്കിനു പുതിയ പ്രചാരം നല്‍കിയ ശരത്ത് അണ്ണാച്ചിക്കു അഭിവാദനങ്ങള്‍........


സത്യത്തില്‍ എന്താണ് അവിടെ നടക്കുന്നത്......ബാലഭിക്ഷാടനം......ദയവായി എസ്സെമ്മസ്സു ചെയ്യണെയ്>>>.......അമ്മാ വല്ലതും തരണെയ്>>.... നല്ല സാമ്യം ഉണ്ടല്ലെ?........മാസങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞു വിജയിയെം തിരഞ്ഞെടുത്തിട്ടും ഭിക്ഷാടനം....മാസങ്ങള്‍ക്കു മുന്‍പെ പുറത്തായീട്ടും ഇന്നു കാണുന്ന ഷൊ യീലും വോട്ടു ചോദിക്കുന്നതു കാണുമ്പോള്‍ പുറത്തായ കുട്ടികള്‍ പ്രതികരിക്കാത്തത് കോടതി കേറാന്‍ കഴിയാത്തതു കൊണ്ട് മാത്രമാണ്. എന്നാലും പങ്കെടെത്തു നിരാശരായവര്‍ അല്പമൊക്കെ ഓര്‍ക്കുട്ടിലൂടെയും പറയുന്നുണ്ട്.മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാതെ ഒരു പൊതുപരിപാടിയൊ,അഭിമുഖമൊ, പുറത്തു പറയാനൊ പാടില്ല എന്ന ഉടമ്പിടി നേരത്തെ ഒപ്പു ഇടുവിച്ചിരിക്കും..കാഴ്ചക്കാരായീ സ്റ്റുഡിയൊയില്‍ കയറിപ്പറ്റുന്നവര്‍ക്കും ഇതു ബാധകമാണ്.


ആരെയും വിശ്വസമില്ലാത്തതുകൊണ്ട് എലിമിനേഷന്‍ റൌ‍ണ്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന “കരയിപ്പിക്കല്‍“ കാഴ്ചക്കാരും, വിധി കര്‍ത്താക്കളും ഇല്ലാതെ ആണു ഷൂട്ട് ചെയ്യുന്നതു.നമ്മള്‍ കാണുന്നതൊക്കെ പിന്നീടുള്ള എഡിറ്റിംഗ്...........അപ്പൊള്‍


എംജി അണ്ണനും ദീദ്ദിയും,അണ്ണാച്ചീം ഒക്കെ വാവിട്ടു നിലവിളിക്കുന്നതു അഭിനയം......ഒരു ഭരത് അവാര്‍ഡ് തരപ്പെടുത്താം അല്ലെ?


ഒരു തുള്ളികണ്ണീരു പോ‍ലും പുറത്തു കളയാതെ എല്ലാം ഒപ്പിയെടുത്ത് , മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങാ എന്നതു പോലെ നാ‍രീ മണികളില്‍ എത്തിക്കുന്ന ക്യാമറാമാനും അഭീവാദനങ്ങള്‍..


പാട്ടില്‍ പ്രതിഭ കാണുന്നില്ലെങ്കിലും ആട്ടം കൊണ്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന സന്നിധാനന്ദനെയും..ആ പാവം അന്ധഗായകനേയും എന്തിനു വിഡ്ഡീവേഷം കെട്ടിച്ചു എലിമിനേഷന്‍ റൌണ്ടില്‍ കൊണ്ടുവരുന്നു എന്ന് ചോദിച്ചാല്‍.....എസ്സെമ്മസു കൂട്ടാന്‍ എന്നു നിസംശയം പറയാം.......


നാട്ടില്‍ നിന്നൂം പോ‍കുന്ന ഓരൊ ഏസ്സെമ്മസിനും 6 രൂപ ആണു ലാഭം കിട്ടുന്നത്.വിദേശങ്ങളില്‍ നിന്നാകുമ്പോള്‍ ഇരട്ടി ആകും......നമ്മുടെ കുഞ്ഞു ബഹറിനെ ആ ലിസ്റ്റില്‍ പെടുത്താത്തതു കൊണ്ടു നമ്മള്‍ സുകൃതം ചെയ്തവര്‍.....കരഞ്ഞ് കരഞ്ഞ് കണ്ണീ‍രുവറ്റുമ്പൊള്‍ ആരുടെ എങ്കിലും “മൊഫീല്” കടം വാങ്ങി ആയാലും എസ്സെമ്മസു ചെയ്താല്‍ എന്താ ഒരു പുണ്യം,അവരുടെ വിജയത്തില്‍ ഭാഗഭാക്കാകുമ്പോള്‍ നമ്മുടെ വോട്ടും കൂടിയാണെന്നു കുടുംബശ്രീ യോഗങ്ങളില്‍ വീമ്പിളക്കാമല്ലോ.പിന്നെ ഒരു വിജയം..കിട്ടിയ എസ്സെമ്മസിന്‍റെ എണ്ണം ഏഷ്യാനെറ്റുകാരു പറയുമൊ? നല്ല കഥയായി.....കൂടുതല്‍ വായനക്ക്....http://www.behindiss.byethost13.com/



സസ്നേഹം......
അനില്‍ സോ‍പാ‍നം