
Saturday, May 30, 2009
പുതിയ ഗോമ്പറ്റീഷന്-1
പങ്കെടുക്കാന്‍ വേണ്ട യോഗ്യത: ആര്‍ക്കും പങ്കെടുക്കാം
ചോദ്യം ഒന്ന്:
ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ “ശില്ബന്ധികള്“ ഉള്ളതു ആര്‍ക്ക്?
1. കാപ്പിലാന് മഹാമുനി
2. ഇഞ്ചി.
3. ജബലേലിക്കാരന് സാര്‍ (അറിയാമല്ലോ അല്ലേ ?)
4. അനോനി ആന്റണി
5. മറ്റാരെങ്കിലും (..........പേര് എഴുതുക)
ചോദ്യം രണ്ട്:
ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ ഉള്ളതു ആര്‍ക്ക്?
1. മരമാക്രി
2. ബെര്‍ളി
3. ചിത്രകാരന്
4. റോബിന് തോട്ടു പുറം
5. മറ്റാരെങ്കിലും (..........പേര് എഴുതുക)
ഉത്തരം സൌകര്യമുള്ളപ്പോള്‍ എഴുതിയാല്‍ മതി.സമയ പരിധിയില്ല എന്നര്‍ത്ഥം!
Sunday, May 24, 2009
കുഞ്ഞന്‍ അനുമോദനം
ബൂലോകത്തുനിന്നും ലോക മലയാളികള്‍ക്കായി അപ്പു സംഘടിപ്പിച്ച ഗോമ്പറ്റീഷനില്‍ ബഹറിനില്‍ നിന്നുള്ള കുഞ്ഞന്‍ ലോക റാങ്കിങ്ങില്‍ ഏഴാംസ്ഥാനവും ബഹറിനില്‍ നിന്ന് ഒന്നാം സ്ഥാനവും നേടിയതില്‍ ബഹറിന്‍ ബൂലോകത്തിനുള്ള സന്തോഷവും അഭിനന്ദനവും അറിയിക്കട്ടെ.
കഴിഞ്ഞ ഒരു മാസമായി നടന്ന വ്യക്തികളെ തിരിച്ചറിയുവാനുള്ള ഗോമ്പറ്റീഷനില്‍ 45 സാധാരണ മത്സരങ്ങളും അവസാന അഞ്ച് 20/20 മത്സരത്തിലുമായി അനേകായിരങ്ങളെ തോല്‍പ്പിച്ചാണ് കുഞ്ഞന്‍ ഏഴാം സ്ഥാനത്തിനുള്ള പ്രശസ്തിപത്രവും സമ്മാനത്തുകയും നേടിയത്.
വ്യക്തികളെ തിരിച്ചറിയാനായി സംഘടിപ്പിക്കപ്പെട്ട ഈ ഗോമ്പറ്റീഷന് വളരെ വിജ്ഞാനം പകരുന്നതായിരുന്നു. കണ്ടു മറന്ന ഒത്തിരി മഹാന്മാരെ വീണ്ടു കാണുവാനും അവരുടെ നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുവാനും ഇതിലൂടെ സഹായിച്ചു. പോയമാസത്തെ ഏറ്റവും സജ്ജീവമായ ഈ ബ്ലോഗിലൂടെ ബൂലോകത്തെ കൂടുതല്‍ സജ്ജീവമാകുന്നതിനും ബ്ലോഗ്ഗര്മാര് തമ്മിലുള്ള സൌഹൃദം കൂടുതല്‍ അരക്കിട്ട് ഉറപ്പിക്കുന്നതിനും സഹായിച്ചുവെന്ന് നിസ്സംശയം പറയാം.
നല്ല രീതിയിൽ ഗോമ്പി നടത്തിയ അപ്പുവിനേയും സ്കോറെഴുതി പ്രസിദ്ധീകരിച്ച ജോഷിയേയും
പ്രത്യേകം അഭിനന്ദിക്കുന്നു...നന്ദിയും അറിയിക്കട്ടെ...
സാജന്, കിച്ചു, സുല്‍, തുടങ്ങി എല്ലാ വിജയികൾക്കും മത്സരാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.
ബഹറിന്‍ ബൂലോകത്തിന്റെ അഭിമാനമായ കുഞ്ഞന്‍ വരും മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുവാന്‍ ‘ജഗതീ‘ശ്വരന് സഹായിക്കട്ടേയെന്ന് ആശംസിക്കുന്നു.
Wednesday, May 20, 2009
രാപകല്‍ വെയിലും മഞ്ഞും കൊണ്ട് പ്രവാസി.

പ്രവാസത്തിലൂടെ കൊഴിഞ്ഞു
വീഴുന്നു ദിനരാത്രങ്ങള്‍ ....
അന്യന്റെ നാട് അന്യന്റെ വീട് ...
ആര്ഭാടത്തില് കഴിയും ശെയ്ക്കന് മാര്‍ക്ക്
തെരുവ് പട്ടിയോടുള്ള അനുകമ്പ .
രാപകല്‍ വെയിലും മഞ്ഞും കൊണ്ട് ജോലി
കൂലി ചോദിച്ചാല്‍ പിച്ച തെണ്ടിക്കും ......
ആണ്ടിലൊരിക്കല്‍ കിട്ടും .
കിട്ടുന്നത് ഒരു കവിളെ കാണൂ ...
കിട്ടുന്നത് തിന്നും കിട്ടിയില്ലേല്‍ അതും ഇല്ല .
മാടിനെ കെട്ടും തുറന്ന വണ്ടിയില്‍ ......
പൊടിയും വെയിലും കൊണ്ടൊരു യാത്ര .
മാറാ രോഗം വന്നാല്‍ മൂട് പോലെ എറിയും മൂലേല് .
മനം മടുത്ത് ഉള്ളതും എടുത്ത് ഒരു വേലി ചാട്ടം .
കിട്ടിയാല്‍ ഒരു ജോലി , ... ഇല്ലേല് വയ്യാവേലി ! .
പട്ടിണി കിടക്കാനും പണം വേണം ...
ദാനമായ് കിട്ടിയ ജീവിതം .....
മറ്റുള്ളവര്‍ക്ക് വേണ്ടി ഉപേക്ഷിക്കാനും വയ്യ ! .
തിരിച്ചു പോകാനായി ഔട്ട് പാസിനായി
മീറ്ററുകള്‍ താണ്ടി ചെന്നെത്തി എംബസിയുടെ മുന്നില്‍ .
കൌണ്ടറില്‍ ചെന്നപ്പോള്‍ കാണുന്നത് ...
ജീവിതം നഷ്ട്ടപെട്ടവരുടെ നീണ്ട ക്യൂ ......
പൊരിയുന്ന വെയിലില്‍ പിന്നിലായി സ്ഥാനം ഉറപ്പിച്ചു .
പെട്ടെന്ന് ബോധോധയം വന്ന് കീശയില്‍ തിരഞ്ഞപ്പോഴാണ്
യൌവനം നഷ്ട്ടപെട്ടതറിയുന്നത് ....
Tuesday, May 19, 2009
ആനയുടെ ബ്യൂട്ടി പാര്‍ലര്‍
Sunday, May 17, 2009
പ്രിയപ്പെട്ടവരെ
Saturday, May 16, 2009
Friday, May 1, 2009
നട്ടപ്പിരാന്തന് നാട്ടിലേക്ക്......
തല നിറയെ മുടിയും, അതില്‍ നിറയെ ചിരിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന ആശയങ്ങളുമായി വേഗം മടങ്ങിവരുവാന്‍ ആശംസിക്കുന്നു......
ബഹറിന്‍ ബുലോകം