-----------
ചങ്ങാതി പിണങ്ങി പ്പോയപ്പോള്‍
ഞാനൊരു കണ്ണാടി വാങ്ങി
ചങ്ങാതി യായ ഒരാള്‍
വിറ്റതാണ് എന്നെ
കണ്ണാടി പറഞ്ഞു .
കണ്ണാടി
ചീന്തിനോക്കിയപ്പോള്‍
കരിവാളിച്ചൊരു പാതി മുഖം,
മറു പാതിയില്‍
പഴയൊരു മരക്കുരിശും
മുപ്പത്
വെള്ളി ക്കാശും
-------------------ഷംസ്
3 comments:
Dear Shams....
Its nice poem.
Please try to attend the forth coming poetry festival organised by BKS.
Best of Luck...
(:
very good
Post a Comment