ഈ ഭൂതബാധയെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയാവുന്നവര്‍ താഴെകുറിച്ചിടുമെന്ന് കരുതുന്നു.

Custom Search
Thursday, November 26, 2009
ഇന്റര്‍നെറ്റ് എക്സ്പ്ലോറാറിനെ ഹൈജാക്ക് ചെയ്യുന്ന ഗോഗ്ഗ്ലേ!!
ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ http://goggleonline.blogspot.com/ എന്നൊരു സൈറ്റ് ഹൈജാക്ക് ചെയ്തിരിക്കുന്നു. എന്റെ സിസ്റ്റത്തിലുംകൂടാതെ മറ്റ് ഒന്നു രണ്ടു സിസ്റ്റങ്ങളിലും ഈ ഭൂതബാധ കണ്ടു. എക്സ്പ്ലോററിന്റെ ഹോം പേജിനെ ഈ ബ്ലോഗു തട്ടിയെടുത്തതായിട്ടാണ് പ്രഥമ ലക്ഷണം. കണ്ടാല്‍ ഗൂഗിളാണെന്നേ തോന്നൂ. എന്നാല്‍ വില്ലനാണ് ലവന്. ഹോം പേജ് എത്ര മാറ്റി സെറ്റു ചെയ്താലും ലവന് വിട്ടു പോകില്ല. പിന്നേം തിരിച്ചു കേറും. സ്ക്രീന്‍ഷോട്ട് താഴെ.
ഈ ഭൂതബാധയെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയാവുന്നവര്‍ താഴെകുറിച്ചിടുമെന്ന് കരുതുന്നു.
ഈ ഭൂതബാധയെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയാവുന്നവര്‍ താഴെകുറിച്ചിടുമെന്ന് കരുതുന്നു.
Wednesday, November 25, 2009
വനസ്ഥലികളിലൂടെ......
ഫെബ്രുവരിയുടെ അവസാനത്തെ ഒരു ദിവസം ഉച്ച കഴിഞ്ഞാണ് മൂകാംബികയിലെത്തുന്നത്. ലോഡ്ജില്‍ ഭാരങ്ങളിറക്കിയതിനുശേഷം സൗപര്‍ണ്ണിക തേടി യാത്രയായി. മരങ്ങള്‍ തണല്‍ വിരിച്ച വഴികള്‍ പിന്നിട്ട് സൗപര്‍ണ്ണികയിലെത്തുമ്പോഴേക്കും ചെറുതായി തണുപ്പു പരന്നു തുടങ്ങിയിരുന്നു. ചെറുതല്ലാത്ത ആള്‍ക്കൂട്ടം. സോപ്പ് ചിപ്പ് കണ്ണാടി അവശിഷ്ടങ്ങള്‍ ഭക്ഷണ സാധങ്ങള്‍ പൊതിഞ്ഞു കൊണ്ടു വന്ന കവറുകള്‍. മനസ്സിലുള്ള ഒരു സൗപര്‍ണ്ണിക തീരമായിരുന്നില്ല അത്. വെള്ളത്തിന് ചെറിയൊരു തടയണ തീര്‍ത്തിരിക്കുന്നു. ഒഴുക്കുകുറഞ്ഞ വെള്ളത്തിന് ചെറിയ വഴുവഴുപ്പ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ വണ്ടിയിലും നടന്നും സൗപര്‍ണ്ണിക തീരത്തെത്തുകയും ഒരനുഷ്ടാനം പോലെ കുളിച്ചുകയറുകയും ചെയ്യുന്നുണ്ട്. കടവില്‍ നിന്ന് കുറച്ച് മുകളിലായി പുഴയിലിറങ്ങി. വെള്ളത്തിന് അപ്പോഴും സുഖകരമായ ഒരിളം ചൂട്. തൃശ്ശുരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള കഠിനമായ ഒരു ട്രെയിന്‍ യാത്രയും അവിടെ നിന്ന് മണിക്കുറുകള്‍ നീണ്ട ബസ് യാത്രയും. ചവിട്ടടി വെക്കാന്‍ പോലുമാകാത്ത തിരക്കായിരുന്നു നേത്രാവതി എക്സ്പ്സ്സില്‍. ഒരു പോള കണ്ണടക്കാനായില്ല രാത്രി. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് ഒരു യാത്ര അന്‍വറിനോടൊപ്പം സാദ്ധ്യമല്ല. രാവിലെയാകും ചിലപ്പോള്‍ വിളിവരുന്നത് വൈകീട്ട് പോകാം. പ്രത്യേകിച്ച് ഒരുക്കങ്ങളുമില്ല. ഒരു ജോഡി വസ്ത്രം ഒരു ടവ്വല്‍. വായിക്കാനായി ഏതെങ്കിലും പുസ്തകം. ഭക്ഷണത്തിലും താമസത്തിലും യാതൊരു നിര്‍ബന്ധങ്ങളുമാല്ല. കിട്ടിയതെന്തും കഴിക്കും റൂമുകിട്ടിയില്ലെങ്കില്‍ റെയില്‍വേപ്ലാറ്റ്ഫോമിലും കടവരാന്തയിലും കിടക്കും.
കടവില്‍ ആളൊഴിഞ്ഞുടങ്ങിയിരിക്കുന്നു. മരത്തലപ്പുകള്‍ക്കിടയിലുള്ള വിടവുകളിലൂടെ നിലാവു പരന്ന ആകാശം കാണം. വെള്ളത്തിലും തണുപ്പുപരക്കുകയാണ്. മുറിയിലേക്കുള്ള നടത്തത്തെകുറിച്ചാലോചിച്ചപ്പോള്‍ വെള്ളത്തില്‍ നിന്ന് കയറാന്‍ മടി തോന്നി. അമ്പലത്തിലെ തേര് അന്ന് പുറത്തിറക്കി പ്രദക്ഷിണമുണ്ട്.
ക്ഷേത്രത്തില്‍ മോശമല്ലാത്ത തിരക്കുണ്ട് മലയാളി കുടുംബങ്ങളാണ് അധികവും. തേര് വലിക്കാന്‍ കൂടി ഒടുവില്‍ തേരില്‍ നിന്ന് നാണയങ്ങള്‍ വാരിയെറിയും അത് കിട്ടുന്നവര്‍ക്ക് ഭാഗ്യം കൈവരുമെന്ന് വിശ്വാസം. ഞങ്ങളും ശ്രമിച്ചു അന്‍വറിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. അമ്പലത്തിലെ ഊട്ടുപുരയില്‍ നിന്ന് ആവശ്യത്തിലധികം വെന്ത പച്ചരിച്ചോറും സാമ്പാറും കൂട്ടി നന്നായി ഭക്ഷണം കഴിച്ചു. കൗമാരക്കാരായ പട്ടുപാവാടക്കാരെ കണ്ണെറിഞ്ഞും അമ്പലക്കാഴ്ച്ചകളില്‍ മുഴുകിയും കുറച്ചുനേരം ചുറ്റി നടന്നു. ചുറ്റുമുള്ള കടകളില്‍ കച്ചവടം പൊടിപൊടിക്കുന്നു. തണുപ്പിന് കട്ടിയേറുന്നു കണ് പോളകളുടെ ഭാരവും കൂടിവരികയാണ്. ലോഡ്ജ്മുറിയിലേക്ക് നടന്നു.
രാവിലെ വൈകിയാണ് എഴുനേറ്റത്. അമ്പലത്തില്‍ നിന്ന് കുറച്ചുമാറിയാണ് ലോഡ്ജ്. ജാലകത്തിലുടെ പരന്നുകിടങ്ങുന്ന പച്ചതലപ്പുകളും ചില സമതലങ്ങളും ദൂരെയുള്ള മലനിരകളും കാണാം. വെളിനിലങ്ങളില്‍ പണിയെടുക്കുന്നവരുടെ ദുരക്കാഴ്ച്ച. കുറച്ചകലെയായി ക്ഷേത്രം പോലെ എന്തോ ഒന്നിന്റെ പണി നടക്കുന്നു. വണ്ടിത്താവളത്തുകാരന്‍ തഥാഥന്റെ ആശ്രമാണെന്ന് ലോഡ്ജിന്റെ മാനേജര്‍ പറഞ്ഞു. കണക്കൂതീര്‍ത്ത് തോള്‍സഞ്ചിയുമെടുത്തിറങ്ങി. ഇനി കുടജാദ്രിയിലേക്കാണ്.
മൂകാംബികയില്‍ നിന്ന് കുടജാദ്രിലേക്കുള്ളയാത്ര കാല്‍നടയായിട്ടാകണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. നേരിട്ട് നടക്കാനാകില്ലെന്നും ഷിമോഗ ബസ്സില്‍ കയറി കാരിക്കട്ടെ എന്ന സ്ഥലത്ത് ബസ്സിറങ്ങി പിന്നെയൊരു 6 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ കുടജാദ്രിയെത്തും എന്നും പറഞ്ഞത് രാമചന്ദ്രേട്ടനായിരുന്നു. തളിപ്പറമ്പുകാരനാണ് രാമേട്ടന് വര്‍ഷങ്ങളായി മൂകാംബികയില്‍ ഹോട്ടല്‍ നടത്തുന്നു. ചെറുതായി തുടങ്ങിയതാണ്. ഇപ്പോള്‍ ഹോട്ടലിനോട് ചേര്‍ന്ന് 6 മുറി കൂടി എടുത്ത് തീര്‍ത്ഥാടകര്‍ക്ക് ദിവസവാടക്ക് കൊടുക്കുന്നു. ടൗണില്‍ നിന്ന് ഉള്ളിലേക്ക് മാറി രണ്ടേക്കറോളമുള്ള ഒരു സ്ഥലം വാങ്ങി ചെറിയ കൃഷികള്‍ നടത്തുന്നു. തങ്കപ്പന്‍നായരുടെ ചായക്കടയെ പറ്റി പറഞ്ഞതും രാമേട്ടനാണ്. ബസ്സില്‍ കാര്യമായ തിരക്കില്ല. ഗ്രാമീണരും ചില കച്ചവടക്കാരുമല്ലാതെ തീര്‍ത്ഥാടകരൊ സഞ്ചാരികളൊ ഞങ്ങള്‍ കയറിയ ബസ്സിലുണ്ടായിരുന്നില്ല. കാരിക്കട്ടെയില്‍ ബസ്സിറങ്ങുമ്പോള്‍ കുടജാദ്രിയിലേക്കുള്ള മണ്‍പാത കണ്ഡക്ടര് കാണിച്ചുതന്നു. അടുത്തിടെ വീതി കുട്ടിയ ഒരു റോഡ് കാടിനു നടുവിലൂടെ ഉള്ളിലേക്ക് പോകുന്നു. മുന്‍പിലും പുറകിലും ആരുമില്ല. കാടു കടന്ന് വെളിനിലങ്ങളിലേക്കെത്തി. വെട്ടുകല്ലുകള്‍ നിരത്തി അതിര്‍ത്തിതിരിച്ച ചില പറന്വുകള്‍ ചിലതിന് കാട്ടുകുറ്റിചെടികള്‍ വെച്ച് വേലി തീര്‍ത്തിരിക്കുന്നു. നല്ല വെയിലുണ്ട്. മരത്തണലുകള്‍ കുറഞ്ഞു വരുന്നു. കുപ്പിയില്‍ കരുതിയ വെള്ളം തീര്‍ന്നുതുടങ്ങി. വഴിയില്‍ രണ്ടുമുന്നു കുടുമ വെച്ച കാവി വസ്ത്രധാരികള്‍ റോഡിലെ കുഴികള്‍ മൂടുന്നുണ്ട്. ഹരേകൃഷ്ണക്കാരുടെ ഭകതി വേദാന്ത എന്ന ഓര്‍ഗാനിക്ക് വില്ലേജിലെ അന്തേവാസികളാണ്. വഴി പറഞ്ഞു തന്നു നേരെ തന്നെ കുറച്ചുകൂടി പോയാല്‍ ചായക്കടയുണ്ട് അവിടെ കയറി ക്ഷീണം തീര്‍ക്കാം.
1970 കളില്‍ മല കയറി വന്നതാണ് കോതമംഗലത്തുകാരന് തങ്കപ്പന് നായര്‍ അന്ന് കുടജാദ്രിയിലേക്ക് ജീപ്പില്ല. എല്ലാവരും നടന്നു തന്നെ പോകും. അവര്‍ക്കായി ചായക്കടയിട്ടു. നല്ല ഭക്ഷണം നല്ല കച്ചവടം. പുരയിടമായി ഭൂമിയായി കുടുംബമായി കുട്ടികളായി അവര്‍ക്കും കുടുംബമായി. ജീപ്പുകളുണ്ട് പലചരക്ക് സ്റ്റേഷനറി സാധങ്ങളുടെ കച്ചവടം. എങ്കിലും ആദ്യത്തെ തൊഴില്‍ ഉപേക്ഷിക്കുന്നില്ല നായര്‍. പുട്ടും പഴവും പപ്പടവും കടലക്കറിയും വാരി വലിച്ചുതിന്നിട്ടും ആര്‍ത്തിമാറിയില്ല ഞങ്ങള്‍ക്ക്. കുറച്ചുനേരമിരുന്നാല്‍ ഉച്ചഭക്ഷണം തരാം എന്നായി നായര്‍. വേണ്ട നടന്നോളൂ ഇപ്പോപ്പോയാല്‍ ഒരുമണിയോടെ മലമുകളിലെത്താം ഇരുന്നാല്‍ വൈകും പിന്നെയും ചൂടു കൂടും നായര്‍ തന്നെ പറഞ്ഞു. അപ്പോഴേക്കും അടുത്ത ബസ്സില്‍ വന്നവരാണെന്നു തോന്നുന്നു അഞ്ചെട്ടുപേരെത്തി. ചിലര്‍ തങ്കപ്പന് നായരുടെ മുന്‍ പരിചയക്കാര്. ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് പ്രസിഡന്റ് വി.കെ.ജോസഫുമുണ്ട് കൂട്ടത്തില്‍.
വീണ്ടും നടന്നുതുടങ്ങി. ചിലയിടത്ത് പറങ്കിമാവിന്‍ തോട്ടങ്ങളാണ്. കുടിയേറ്റത്തിന്റെ ബാക്കിപത്രം. സര്‍ക്കാര്‍ വനവും സ്വകാര്യഭൂമികളും ഇടകലര്‍ന്നുകിടക്കുകയാണ്. കയറ്റവും വെയിലും അന്‍വര്‍ വഴിയിലിരിപ്പായി. വെള്ളവും കഴിഞ്ഞുതുടങ്ങി. പുറകില്‍ വീണ്ടും ആളുകളെത്തുന്നു. ചിലരൊക്കെ കടന്നുപോയി. പാനൂരുകാരായ മൂന്നുപേരെ പരിചയപ്പെട്ടു. സനീഷും സജീഷും പ്രശാന്തും. സനീഷും സജീഷും സഹോദരങ്ങളാണ് പ്രശാന്ത് അവരുടെ അയല്‍വാസിയും തികഞ്ഞ ഭക്തരാണ് മൂന്നുപേരും കാവി വസ്ത്രത്തിലാണ് പ്രശാന്ത് പിന്നെയുള്ള യാത്ര ഒരുമിച്ചായി. തണലിടങ്ങളില്‍ വിയര്‍പ്പാറ്റി തുറസ്സുകള്‍ മുറിച്ചുകടന്ന് കുടജാദ്രി പൂജാരിമാര്‍ താമസിക്കുന്ന ഇടത്തെത്തിയപ്പോഴേക്കും ഒന്നരകഴിഞ്ഞു.
തണുത്തവെള്ളം കുടിച്ച് ദാഹം മാറ്റി. മുകളിലേക്ക് കയറിയാല്‍ കാട്ടരുവിയുണ്ടെന്നും കുളിച്ചുവരുമ്പോഴേക്കും ഭക്ഷണം ശരിയാക്കാമെന്നും ശാക്തേയപൂജയുള്ള വീട്ടീലെ അമ്മ പറഞ്ഞു. കുറച്ചു മല കയറിയപ്പോഴെ കേട്ടുതുടങ്ങി വെള്ളമൊഴുകുന്ന ശബ്ദം. കാട്ടരുവിയിലെ ചെറിയൊരു വെള്ളച്ചാട്ടമാണ് നല്ല തണുത്ത തെളിഞ്ഞ വെള്ളം. കുത്തിനുതാഴെ നിന്നപ്പോള്‍ ക്ഷീണം അകന്നുപോകുന്നതും സമാധിതുല്യമായ ഒരവസ്ഥയിലേക്ക് ശരീരം മാറുന്നതും ഞങ്ങളറിഞ്ഞു. ജലം ഔഷധതുല്യമാകുകയാണ്. കാട്ടരുവിയെ പൂര്‍ണ്ണമായി തന്നിലേക്കാവാഹിക്കാനെന്നോണം പ്രശാന്ത് അവശേഷിക്കുന്ന വസ്ത്രവും ഉരിഞ്ഞെറിഞ്ഞു പുറകെ ഞങ്ങളും. പൂര്‍ണ്ണ നഗ്നരായി സ്ഥലകാലസമയബന്ധങ്ങളില്‍ നിന്നെല്ലാം വിമുക്തരായി പ്രകൃതിയിലലിഞ്ഞ് എത്ര നേരം. അത്രയും ഉന്‍മേഷകരായ ഒരു കുളി അതിന് മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. പ്രകൃതിയുടെ ചില സ്പര്‍ശനങ്ങളങ്ങനെയാണ് നമ്മളെ അത് മാറ്റിമറയ്ക്കും ജോണ്‍സി മാഷ് പറയാള്ളത് എത് അവസ്ഥയെക്കുറിച്ചായിരുന്നു എന്ന് പൂര്‍ണ്ണമായി മനസ്സിലായത് അപ്പോഴാണ്. മലയിറങ്ങുമ്പോള്‍ എല്ലാവരും മൗനികളായിരുന്നു. കഴിഞ്ഞുപോയ കാതങ്ങള്‍ക്ക് ഒരു ജന്മത്തിന്റെ ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും കരുതാറുണ്ടായിരിക്കും ഇവിടെ നിന്ന് മടങ്ങുമ്പോള്‍. സൗപര്‍ണ്ണിക തന്ന നിരാശ മറികടന്നതും ആ യാത്രയുടെ മാത്രമല്ല അതു വരെയുള്ള ജീവിത്തിന്റെ തന്നെ എല്ലാ മുഷിപ്പുകളും കഴുകികളഞ്ഞതിനും ആ കാട്ടരുവിക്ക് നന്ദി. എല്ലാ ക്ഷീണവും കഴുകി കളഞ്ഞ് പുതു ഊര്‍ജ്ജം നേടി തിരിച്ചിറങ്ങുമ്പോള്‍ നിഴലുകള്‍ക്ക് നീളം കുടി തുടങ്ങിയിരുന്നു.
(തുടരും)

Tuesday, November 17, 2009
തിരുത്ത് - ബാജിയുടെ പുസ്തകപ്രകാശനം
ബാജിയുടെ കഥാസമാഹാരവുമായി ബന്ധപ്പെട്ട കഴിഞ്ഞ പോസ്റ്റില്‍ ഒരു പിഴവു പറ്റിയിരുന്നു. പ്രകാശകന്റെ പേര് തെറ്റായാണ് പബ്ലിഷ് ചെയ്തത്. നവംബര്‍ 28-ന് രാത്രി 7.30 മണിക്ക് ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ച് ശ്രീ ശിഹാബുദ്ദീന് പൊയ്ത്തുംകടവിലാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്.

പിണഞ്ഞുപോയ തെറ്റില്‍ നിര്‍വ്വ്യാജം ക്ഷമ ചോദിക്കുന്നു.
സജീവ്.

Friday, November 13, 2009
പുസ്തക പ്രകാശനം - ബാജിയുടെ 25 കഥകള്‍
ബൂലോകത്തു നിന്ന് ഒരു പുസ്തകം കൂടി. ബഹറിന്‍ ബൂലോകത്തിനുകൂടി അഭിമാനിക്കാം. നമ്മിലൊരാളായ ബാജി ഓടംവേലിയുടെ കഥകളുടെ സമാഹാരമാണ് നവംബര്‍ 28-ന് രാത്രി 7.30 മണിക്ക് ബഹറിന്‍ കേരളീയ സാജത്തില്‍ വെച്ച് പ്രകാശിതമാകുന്നത്. ശ്രീ ശിഹാബുദ്ദിന് പൊയ്ത്തുംകടവാണ് പ്രകാശകന്‍. 
‘ബാജി ഓടംവേലിയുടെ 25 കഥകള്‍’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ബ്ലോഗില്‍ പ്രകാശിതമായതും അല്ലാത്തതുമായ ബാജിയുടെ 25 കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീ. ബെന്യാമിന്റേതാണ് അവതാരിക. ജയപ്രകാശ് ചിങ്ങവനത്തിന്റെ ആസ്വാദനവും രാജു ഇരിങ്ങലിന്റെ പഠനവും സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഈ തുടക്കം നിരവദി പുസ്തകങ്ങള്‍ക്കുള്ള പ്രചോദനമാകട്ടെ! ബാജിക്ക് ആശംസകള്‍!!

Monday, November 9, 2009
സോജാ...രാജകുമാരി...സോജാ ...,

സോജാ...രാജകുമാരി...സോജാ ...,
സൈഗാളിന്റെ ഈ മനോഹര ഗാനാലാപനത്തിനു മുന്‍പായി ഷെഹബാസ് ഒരു കഥ പറഞ്ഞു :
അല്ലെങ്കില്‍ വേണ്ട, കഥ വേണ്ട, ആ പാട്ട് മാത്രം മതിയല്ലോ എന്ന് ഷെഹബാസ് .
കഥ കൂടി പറയൂ എന്നായി പ്രേക്ഷകര്‍ ...തൊട്ടു മുന്‍പ് ചിട്ടീ ആയീ ഹെ എന്ന മനോഹര ഗാനം ആലപിച്ചു നിര്‍ത്തിയ
ഷെഹബാസിന്റെ തൊണ്ട കഥ പറഞ്ഞു തുടങ്ങി :
ഒരു ഗ്രാമത്തില്‍ ഒരു കുഞ്ഞു വീടിന്റെ രണ്ടാം നിലയില്‍ താമസത്തിനെത്തിയ യുവാവ് വാടകമുറി ചുവരിലെ
ചിത്രങ്ങള്‍ കണ്ട്അന്തം വിടുന്നു,കരിക്കട്ട കൊണ്ട് ചുവര് നിറയെ കുട്ടിത്തം മാറാത്ത ചിത്രങ്ങള്‍.
വീട്ടുടമസ്ഥയായ വൃദ്ധ യോട് യുവാവ് തിരക്കി: ആരാണീ കുസൃതിക്കാരനായ ആള് ? ,താമസിച്ച ആളോ ,അയാളുടെ കുഞ്ഞുങ്ങളോ?
വൃദ്ധ ചിരിച്ചു കൊണ്ട് പറഞ്ഞു : താമസിച്ചവന് തന്നെ ,ഒരു കുറുമ്പന് ...എനിക്ക് നല്ല സഹായമായിരുന്നു .
പച്ച ക്കറികള്‍ വാങ്ങിത്തരും, വെള്ളം ചുമന്ന് കൊണ്ടുത്തരും.
ഓ ആരായിരുന്നു ആ ആള് എന്നായി പുതിയ താമസക്കാരന് .
ഇത്തിരി പാട്ടൊക്കെയുണ്ടായിരുന്നു ആ ചെറുപ്പക്കാരന്...ഒരു റിക്കാര്‍ഡ് തന്നിരുന്നു,ഇവിടെഎവിടെയോ
ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആ വൃദ്ധ ചെറുപ്പക്കാരന് ഒരു റിക്കാര്‍ഡ്കൊടുത്തു.
പുതിയ താമസക്കാരനായ ആ ചെറുപ്പക്കാരനെ സ്തബ്ദനാക്കിയ ആ പാട്ടാണ് ഞാനിനി
പാടാന്‍ പോകുന്നത് എന്ന് പറഞ്ഞു ഷെഹബാസ് പാടിത്തുടങ്ങി .
സോജാ...രാജകുമാരി...സോജാ .
കരിക്കട്ടകൊണ്ട് ചുവരുനിരയെ ചിത്രങ്ങൾ വരച്ചിട്ട ആ ചെറുപ്പക്കാരൻ സാക്ഷാൽ സൈഗാൾ ആയിരുന്നു.ഷഹ്ബാസ് പറഞ്ഞുവന്നത് ആ വലിയ മനുഷ്യന്റെ ലാളിത്യത്തെക്കുരിച്ചായിരുന്നു.സെൽഫ് മാർക്കറ്റിങ്ങിന്റെ ഈ കാലത്ത് അന്നത്തെ ആ എളിമയെ വിശേഷിപ്പിക്കാൻ മഹത്തരം എന്ന വാക്ക് മതിയാവുമോ?
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ സ്കൂളില്‍ പാതിരാത്രി വരെ നീണ്ട ഗസല്‍ രാവില്‍ ,നമുക്കിനി പിരിയണ്ടേ എന്ന് ഷെഹബാസ്
ചോദിക്കുമ്പോഴും ...വേണ്ട എന്ന് വിളിച്ചു പറയുകയായിരുന്നു പ്രേക്ഷകരേറെയും ...
അനുരാഗത്തിന്റെ വിഷം കുടിച്ചും,ചന്ദ്രികയില്‍ ചാലിച്ച സ്വര്‍ണ ചന്ദനം ചാര്‍ത്തിയും
ഹാര്‍മോണിയത്തിന്റെ ആരോഹണാവരോഹണങ്ങളില്‍ ഒരു വെള്ളിയാഴ്ച്ച രാത്രി ഗസലില്‍ നനഞ്ഞു
കുതിരുകയായിരുന്നു.
മെഹദിഹസന്‍ ,ഗുലാം അലി ,പങ്കജ് ഉദാസ് ഇങ്ങിനെ ഗസലിലെ
അതികായരുടെ ഗാനങ്ങള്‍ സിതാരയോടൊപ്പം ,റോഷന് ഹാരിസിന്റെ
തബലയോടൊപ്പം സദസ്സുമായി നിരന്തരം സംവദിച്ച്...വേദിയും സദസ്സും
തമ്മിലുള്ള അന്തരം ഗസലിന്റെ ഊഷ്മളതയില് അലിഞ്ഞില്ലാതാവുകയായിരുന്നു.
പുറത്ത് ആറിത്തുടങ്ങിയ മണലാരണ്യ ങ്ങളാണെന്നും ...നാമെല്ലാം പ്രവാസി കളാണെന്നുമെല്ലാം വിസ്മരിച്ചു പോയ പ്രവചനാതീതമായ
ഒരനുഭവം ...
പിരിയും മുന്‍പ് ഷെഹബാസ് പറയു കയുകയായിരുന്നു...ഇന്നീ സായാഹ്നത്തില്‍ ഓഡിറ്റോറിയത്തില്‍
ഓടി നടന്ന പിഞ്ചു കുഞ്ഞു ങ്ങളുടെ പദനിസ്വനങ്ങള്‍ ,അവരുടെ കരച്ചില് ഇതെല്ലാം നമ്മെ അലോസ രപ്പെടുത്തിയിരിക്കാം .പക്ഷെ
അവര്‍ക്കുള്ളി ല്‍മിടിക്കുന്ന ഹൃദയമായിരുന്നു ,..അല്ല ആ ആത്മാക്കള്‍ തന്നെയായിരുന്നിരിക്കണം ഈ രാവിന്റെ ചൈതന്യം ..
ഈ സംഗീതം നമുക്കെന്താണ് നല്‍കിയത് എന്ന ചോദ്യത്തിന്റെയുത്തരം സങ്കീര്‍ണമാണ്
.എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം മനസ്സ് നിറയെ
നിലാവും വീഞ്ഞും പകര്‍ന്ന , ഏറെ ഇഷ്ടമുള്ള ദുഃഖഭരിതമായ ഒരു
കവിത പോലെ ,പിറ്റേന്ന് രാത്രിയിലും ഏറെ വൈകി എന്നെക്കൊണ്ടിത്രയും എഴുതിക്കുന്ന
ഒരു ശക്തി ആ സംഗീതത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നു.
നന്ദി ഷെഹബാസ് നീയും നിന്റെ കൂട്ടുകാരും പകര്‍ന്നേകിയ ഗീതുകള്‍ക്ക്...
Saturday, November 7, 2009
മഹിളാരത്നം -2009
ബഹറിന്‍ കേരളീയ സമാജം വനിതാവിഭാഗം മലയാളികളായ വീട്ടമ്മമാര്‍ക്ക് വേണ്ടി ' മഹിളാരത്നം -2009 ' മത്സരം സംഘടിപ്പിക്കുന്നു.വിവിധ മേഖലകളില്‍ സ്ത്രീകളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാളെ ' മഹിളാരത്നം 2009 ' ആയി തിരഞ്ഞെടുക്കും . മലയാള ഭാഷയിലെ പ്രാവീണ്യം , ന്യത്തം , ഗാനാലാപനം എന്നിവയിലെ കഴിവ്, വാക്ചാതുരി എന്നിവയാണ് വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ ഇതിനുപുറമേ മോണോ ആക്ട്, പ്രസംഗം , ചലച്ചിത്ര ഗാനാലാപം , വ്യക്തി വൈഭവം തുടങ്ങിയ ഇനങ്ങളില്‍ മത്സരമുണ്ടാവും .വിവാഹിതരായ എല്ലാ മലയാളി സ്ത്രീകള്‍ക്കും പ്രായദേദമെന്യെ മത്സരങ്ങളില്‍ പങ്കെടുക്കാം . ഈ മാസം 19ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ 19 ന് സമാപിക്കും . രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും .മത്സര നടത്തിപ്പിനായി മേഹിനി തോമസ് ജനറല്‍ കണ്‍വീനറും , ബിജി ശിവകുമാര്‍ , ഗിരിജ മനോഹരന് (സ്വാഗത സംഘം ), ജയശ്രീ നായര്‍ ( മീഡിയ അന്റ്റ് പബ്ലിസിറ്റി), രമ്യാ പ്രമോദ്, ജയശ്രീ സോമനാഥ് ( പ്രോഗ്രാം കമ്മിറ്റി) ജോളി ജോസ്, ജയശ്രീ നായര്‍ (സ്പോണ്‍സര്‍ഷിപ്പ് അന്റ്റ് ഫിനാന്‍സ് എന്നിവര്‍ കണ്‍വീനര്‍മാരുമായി സബ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് മോഹിനി തോമസുമായി 39804013 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
Friday, November 6, 2009
ചില അപ്രശസ്തമായ കാര്യങ്ങള്‍
-----------------
ഒരാള്‍ കുരിശും പേറി മുറ്റ ത്തെത്തി
പള്ളിയുടെ മുകളിലേക്കാ ണ ന്കില്
നീളവും വീതിയും പോര .
അരമനയിലേക്കെങ്കില്‍
തങ്കത്തില്‍ വേണം .
പുരോഹിതന്
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ...
ഇത് ആരും എടുക്കില്ല
പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.
--------------------------ഷംസ്
Thursday, November 5, 2009
Subscribe to:
Posts (Atom)