ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
3 comments:
രാജു വളരെ നന്ദി, ഈ അഭിമുഖം
ഇവിടെ ലഭ്യമാക്കിയതിന്. ആടുജീവിതം
പാഠപുസ്തകമാക്കിയ വിവരം
അറിഞ്ഞിരുന്നെങ്കിലും ഈ അഭിമുഖം
കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല.
ആടുജീവിതം എന്റെ കൈയില്‍ നിന്നും
വാങ്ങി വായിച്ച സാധാരണക്കാരായ
ചില സുഹൃത്തുക്കള്‍ വികാരാധീനരായി പറഞ്ഞത് അത് ഒറ്റ ഇരിപ്പിനു തന്നെ വായിച്ചു
തീര്‍ത്തുവെന്നും, വീണ്ടും വീണ്ടും വായിച്ചു
എന്നുമൊക്കെയാണ്. വേറൊരാള്‍ അതു
വായിച്ചു കരഞ്ഞുപോയി എന്നു പറഞ്ഞു.
ഇതു വരെ എന്റെ കൈയിലേക്ക് ആ
പുസ്തകം വീണ്ടും തിരിച്ചെത്തിയിട്ടില്ല.
ആരെല്ലാമോ അതിപ്പോള്‍ വായിച്ചു
കൊണ്ടിരിക്കുകയാണ്.
പൊള്ളിക്കുന്ന അനുഭവങ്ങളിലൂടെ
നിരന്തരം കടന്നുപോവുകയോ
മൃഗതുല്യമായ ജീവിതം നയിക്കുകയോ
അതിന്റെ ഓര്‍മ്മകള്‍ പേറുകയോ
ചെയ്യുന്നതു കൊണ്ടാകാം ഒട്ടനവധി
സാധാരണക്കാരായ പ്രവാസികള്‍ക്ക്
ആടുജീവിതത്തിലെ അനുഭവങ്ങളുമായി
താദാത്മ്യം പ്രാപിക്കാനാവുന്നത്. ആഢംബര ജീവിതത്തിന്റെ പറുദീസകളില്‍ പാറി നടക്കുന്ന മറ്റൊരു വിഭാഗം പ്രവാസികള്‍ക്ക് ഈ പുസ്തകം വായിക്കാന്‍ സമയം കിട്ടിയെന്നു വരില്ല. അവര്‍ തലപ്പത്തിരിക്കുന്ന സ്ഥാപനങ്ങളിലും ആടുജീവിതങ്ങളും മാടു ജീവിതങ്ങളുമുണ്ടാകാം.പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പുസ്തകമെന്ന നിലയില്‍ ഒരു പക്ഷേ ഇതവരുടെ ബുക്ക് ഷെല്‍ഫിന്റെ അലങ്കാരമായേക്കാം.
ബെന്യാമിനും ആടുജീവിതം അനുഭവിച്ച
നജീബിനും വിജയാശംസകള്‍ നേരുന്നു.
ഒരു കാര്യം എഴുതാന്‍ വിട്ടു പോയി.
ആടുജീവിതം ഞാനും വായിച്ചു തീര്‍ത്തത്
ഒറ്റ ഇരിപ്പിനു തന്നെ.
അഭിനന്ദനങ്ങള്‍ ബെന്യാമിന്‍.
രാജുവിനു നന്ദി.
അഭിമുഖം നേരത്തെ കേട്ടിരുന്നു.
അര്‍ഹിക്കപ്പെട്ട അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നതിലുള്ള സന്തോഷം അറിയിക്കട്ടെ.
ഒരാളുടെ ജീവിതത്തില്‍ ഇത്രയുമാഴത്തിലിറങ്ങി രചിക്കപ്പെട്ട, സത്യസന്ധതയും നീതിയുമുള്ള രചന ബന്യാമിന്‍ അസാദ്ധ്യമായി ചെയ്തിരിക്കുന്നു.
എന്റെ അര്‍ബാബ്, എന്റെ അര്‍ബാബ് എന്ന നജീബിന്റെ ആത്മഹര്‍ഷം രേഖപ്പെടുത്തിയ ഭാഗം എത്ര തവണ വായിച്ചുവെന്ന് എനിക്കു തന്നെ അറിയില്ല.
മോഹന്‍ എഴുതിയിരിക്കുന്നതു പോലെ എന്റെ കൈവശമിരുന്ന ആടുജീവിതവും സഞ്ചാരത്തിലാണു. വായിക്കട്ടെ. എല്ലാവരും വായിക്കട്ടെ.
ആശംസകള്‍ .
എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Post a Comment