skip to main |
skip to sidebar
കുമ്പസാരം
----------------
ജോസഫ്,
വാക്കുകളുടെ
വായ്‌ത്തല കൊണ്ടല്ല
നിന്‍റെ കൈപ്പത്തിയുടെ
തുന്നലറ്റത് .
ചങ്ങല പൊട്ടിച്ച ചിന്തകളുടെ
കടിയേറ്റാണ്
മനസ്സിന് ഭ്രാന്തിള കിയത്
ജോസഫ്
എനിക്കൊരു
കുമ്പസാര കൂടില്ല .
നിന്‍റെ ഇടതു വിരലു കളും
നാളെ പൊട്ടി തെറി ക്കാം
മുറിവില്‍ നിന്നും
അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍
ഇടതു മുഷ്ടിയില്‍
നീ അമര്‍ത്തി പിടിക്കുക.
നനഞ്ഞ ഇരുട്ടിലും
നീയിനി
വാക്കുകള്‍ ഉരച്ച്
വെളിച്ചം കാട്ടരുത് .
വെളിച്ചത്തില്‍
തീപിടിക്കുന്ന
കറുത്ത മനസ്സുകളാണ്
പൊട്ടി തെറിക്കുന്ന
പുതിയ ബോംബുകള്‍
------------------------------------ഷംസ്
1 comment:
ഷംസ്,
കുമ്പസാരം ധീരമായ ഒരു പ്രഖ്യാപനമാണ്. പലരൂം ഈ വിഷയത്തില്‍ വായ് തുന്നിക്കെട്ടിയിരിക്കുമ്പോള്‍, താങ്കളുടെ വരികള്‍ക്ക് പ്രസക്തിയേറുന്നു. ഒടുവില്‍ വെളിച്ചം കറുത്ത മനസ്സുളെ തണുപ്പിക്കുമെന്നും, ശാന്തരാക്കുമെന്നും പ്രത്യാശിക്കാം.
Post a Comment