ബാജിയുടെ ഘനഗംഭീര ശബ്ദം...
സന്ധ്യാപ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നപ്പോഴും സിമി എങ്ങിനെയിരിക്കും സുന്ദരിയായിരിക്കുമൊ എഴുത്തിന്റെ ഭംഗികണ്ടിട്ട് അതി സുന്ദരിയായിരിക്കും എന്നൊക്കെയുള്ള വിചാരങ്ങളായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതുകണ്ടപ്പോള്‍ വീട്ടുകാരി..
എവിടെക്കാ ഇത്ര അണിഞ്ഞൊരുങ്ങി..?
എങ്ങിനെ പറയും ദുഫായിന്ന് വരുന്ന സിമിയെ കാണാന്‍ പോകുന്നുവെന്ന്..! കാരണം സിമി എന്നു കേള്‍ക്കുമ്പോള്‍ അവള്‍ നേരായി ധരിക്കും ഇത് മറ്റവള്‍ തന്നെ, അതല്ലങ്കില്‍ രാഷ്ട്രീയപരമായി ചിന്തിക്കുകയാണെങ്കില്‍ സിമിയായുള്ള ബന്ധം ജയിലഴി എണ്ണാനുള്ള വകുപ്പാകുമെന്ന് അവള്‍ ധരിക്കും, പക്ഷെ ചിന്തിക്കാനുള്ള അവളുടെ കഴിവിനെ ഞാന്‍ ആണത്തം കൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ആ വഴിയില്‍ ചിന്തിക്കില്ല യേത് രാഷ്ട്രീയപരമായി..
ആയതിനാല്‍ ജീവിതസഖിയെ കൂടെ കൂട്ടാതെ വീട്ടില്‍നിന്നും സിമിയെ ഒരു നോക്കു കാണാന്‍ വച്ചുപിടിച്ചു
എന്നാലും ഒരു ശങ്കയുണ്ടായിരുന്നു..സിമി, അവളാണൊ അവനാണൊ..? നേരിട്ടു കണ്ടിട്ടില്ല, എങ്കിലും മനസ്സിന്റെയുള്ളില്‍ ഒരു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു വരുന്നത് അവള്‍ തന്നെ..ബൂലോഗത്തിലെ പുലി.. അതുകൂടാതെ സിമിയെ കൂട്ടിക്കൊണ്ടുവരാനുള്ള ബാജിയുടെ ഉത്സാഹം കണ്ടപ്പോള്‍ ഉറപ്പിച്ചു സിമി, അവള്‍ തന്നെ..
പോകുന്ന വഴി കിനാവ് സജീവിനേയും കൂട്ടിയിരുന്നു...കിനാവും സിമിയെക്കുറിച്ച് നിറമുള്ള കിനാവ് കാണുകയായിരുന്നുവെന്ന് യാത്രക്കിടയില്‍ മനസ്സിലായി..
സിമിയെയും കൊണ്ട് മണപ്പുറത്ത് വരാമെന്നാണ് ബാജി പറഞ്ഞത്, പക്ഷെ സ്ഥലം കണ്ടപ്പോള്‍ മണപ്പുറമല്ല പുല്‍പ്പുറമാണ് മനോഹരമായ പുല്ല് നിറഞ്ഞ പാര്‍ക്ക്..!
പാര്‍ക്കില്‍ ചെന്നപ്പോള്‍ നചികേതസ്സ് ബിജുവും കുടുംബവും അവിടെ അവരുടെ പതിവു നടത്തത്തിന് എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങളെ കണ്ടപ്പോള്‍, സന്തോഷത്തോടെ മോനെയും നല്ലപകുതിയെയും അവിടെ വിട്ടിട്ട് ഞങ്ങളുടെ കൂടെ നടന്നു..ഇവിടെയും ബിജുവിന്റെ സന്തോഷത്തിന്റെ കാരണം അവള്‍ സിമി തന്നെ..!
ദേ ഇവരും അവളെ കാത്തിരിക്കുന്നു..ശരിയല്ലെ...
ദേ ഇതാണ് അവള്‍ ..അല്ല അവന്‍ ബൂലോഗത്തിന്റെ പ്രിയപ്പെട്ടവന്‍ സിമി..സിമി ഫ്രാന്‍സിസ് നസ്രേത്ത്.
ഈ മൊട്ടത്തലയുടെ തിളക്കത്തില്‍..കാണാം ഇരിങ്ങല്‍,കിനാവ്,നചികേതസ്സ്,അനില്‍ വേങ്കോട്
ഇത് സാജു..മൊട്ടത്തലയിലെ നട്ട പിരാന്തുകള്‍..കപ്പയും മത്തിക്കറിയും ജീവന്റെ ജീവന്‍..!
ഈ നടുക്കിരിക്കുന്നയാളാണ് സജി മാര്‍ക്കോസ്..ഓര്‍മ്മ.. ചുള്ളനും വാഗ്മിയും..!
രണ്ടു പുലികള്‍..!
എന്താ ഇരിങ്ങലിന്റെ കണ്ണടയുടെ ഒരു ഒരു ഗെറ്റപ്പ്..!
ഇതാണ് ശരിക്കുള്ള നചികേതസ്...തേന്‍ കണ്ടൊ തേന്‍..!
മോഹന്‍ പുത്തന്‍ച്ചിറ..അനില്‍..പിന്നെ ബിജുവും കുടുംബവും.
ലോകം ഈ പാക്കറ്റില്‍..!
ബാജി..ഇദ്ദേഹമാണ് അദ്ദേഹം..എന്താ പുഞ്ചിരി..!
എന്റൊരു സാധനം കളഞ്ഞു പോയി..!
പടത്തില്‍ സൂക്ഷിച്ചു നോക്കൂ..കുപ്പിയും കണ്ണടയും തമ്മിലുള്ള ബന്ധം..!
ആ കുപ്പി ഇരിങ്ങലിന്റെ കൂടെ കണ്ടിട്ട് സിമി പോലും ചിരിച്ചുപോയി..!
ഈയുള്ളവനും പിന്നെ രാജുവും...പോസ് എങ്ങിനെ..?
ഹാവൂ..എന്റെ പടം..
ബഹ്‌റൈന്‍ ബൂലോഗത്തിന്റെ ആതിഥ്യം സ്വീകരിക്കുകയും നല്ലൊരു സായാഹ്നം ഞങ്ങള്‍ക്കു നല്‍കിയ സിമിക്ക് ബഹ്‌റൈന്‍ ബൂലോഗം കടപ്പെട്ടിരിക്കുന്നു...
ബഹ്‌റൈന്‍ ബുലോഗത്തുനിന്നും
കുഞ്ഞന്‍