
Custom Search
Wednesday, September 30, 2009
അപകടങ്ങള്‍ തുടര്‍കഥയാകുമ്പോള്‍
വീണ്ടും ഒരു ഇരുണ്ട ദിനം കൂടി. ദുരന്തങ്ങള്‍ ഇത്ര ആവര്‍ത്തനങ്ങളാകുന്ന മറ്റിടങ്ങള്‍ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്. കരയായാലും വെള്ളമായാലും കാടായാലും മലയായാലും ദുരന്തം പതിയിരിക്കുന്നു. ആവര്‍ത്തിക്കുന്നു. തേക്കടി, തട്ടേക്കാട്, പെരുമണ്‍, കടലുണ്ടി... മലയാളനാടിന്റെ തീരാശാപം.
ഒരു ദുരന്തദിനം കൂടി കേരളത്തെ നടുക്കുമ്പോള്‍, മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്ന ലൈവ് ദൃശ്യങ്ങളും വിചാരണകളും ഏറ്റവും വേദനിപ്പിക്കുന്നത് നമ്മെയാകും. മനസ്സ് നാട്ടിലുപേക്ഷിച്ചുപോന്ന പ്രവാസിയെ.
Thekkadi Boat Tragedy Helpline No: 0486 9222 620, 0486 9222 111, 94460 52361
ചിത്രത്തിന് കടപ്പാട് മനോരമ ഓണ്‍ലൈന്‍
Subscribe to:
Post Comments (Atom)
4 comments:
നാട്ടില്‍ നിന്നുള്ള ഓരോ ദുരന്തങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിനു വല്ലാത്ത വിങ്ങലുകള്‍ സംഭവിക്കുന്നു .... അതും കൂടുതല്‍ ആഗാതം ഏല്‍പ്പിക്കുന്നു .... മലയാള മണ്ണിനെ എന്നും നെഞ്ചില്‍ കൊണ്ട് നടക്കുന്ന പ്രവാസിയെ ....
ഇനി മാധ്യമങ്ങല്‍ ആഘോഷിക്കാന്‍ തുടങ്ങും, നാളെമുതല്‍..
ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയും ആദരാഞ്ജലികളോടെയും...
ശരിയാണ്..നാട്ടില്‍..നിത്യേന നടക്കുന്ന അപകടമരണ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തോരാധിയാണ് .....
Post a Comment