സോജാ...രാജകുമാരി...സോജാ ...,
സൈഗാളിന്റെ ഈ മനോഹര ഗാനാലാപനത്തിനു മുന്‍പായി ഷെഹബാസ് ഒരു കഥ പറഞ്ഞു :
അല്ലെങ്കില്‍ വേണ്ട, കഥ വേണ്ട, ആ പാട്ട് മാത്രം മതിയല്ലോ എന്ന് ഷെഹബാസ് .
കഥ കൂടി പറയൂ എന്നായി പ്രേക്ഷകര് ...തൊട്ടു മുന്‍പ് ചിട്ടീ ആയീ ഹെ എന്ന മനോഹര ഗാനം ആലപിച്ചു നിര്‍ത്തിയ
ഷെഹബാസിന്റെ തൊണ്ട കഥ പറഞ്ഞു തുടങ്ങി :
ഒരു ഗ്രാമത്തില്‍ ഒരു കുഞ്ഞു വീടിന്റെ രണ്ടാം നിലയില് താമസത്തിനെത്തിയ യുവാവ് വാടകമുറി ചുവരിലെ
ചിത്രങ്ങള്‍ കണ്ട്അന്തം വിടുന്നു,കരിക്കട്ട കൊണ്ട് ചുവര് നിറയെ കുട്ടിത്തം മാറാത്ത ചിത്രങ്ങള്‍.
വീട്ടുടമസ്ഥയായ വൃദ്ധ യോട് യുവാവ് തിരക്കി: ആരാണീ കുസൃതിക്കാരനായ ആള്‍ ? ,താമസിച്ച ആളോ ,അയാളുടെ കുഞ്ഞുങ്ങളോ?
വൃദ്ധ ചിരിച്ചു കൊണ്ട് പറഞ്ഞു : താമസിച്ചവന്‍ തന്നെ ,ഒരു കുറുമ്പന്‍ ...എനിക്ക് നല്ല സഹായമായിരുന്നു .
പച്ച ക്കറികള്‍ വാങ്ങിത്തരും, വെള്ളം ചുമന്ന് കൊണ്ടുത്തരും.
ഓ ആരായിരുന്നു ആ ആള് എന്നായി പുതിയ താമസക്കാരന്‍ .
ഇത്തിരി പാട്ടൊക്കെയുണ്ടായിരുന്നു ആ ചെറുപ്പക്കാരന്...ഒരു റിക്കാര്‍ഡ് തന്നിരുന്നു,ഇവിടെഎവിടെയോ
ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആ വൃദ്ധ ചെറുപ്പക്കാരന് ഒരു റിക്കാര്‍ഡ്കൊടുത്തു.
പുതിയ താമസക്കാരനായ ആ ചെറുപ്പക്കാരനെ സ്തബ്ദനാക്കിയ ആ പാട്ടാണ് ഞാനിനി
പാടാന്‍ പോകുന്നത് എന്ന് പറഞ്ഞു ഷെഹബാസ് പാടിത്തുടങ്ങി .
സോജാ...രാജകുമാരി...സോജാ .
കരിക്കട്ടകൊണ്ട് ചുവരുനിരയെ ചിത്രങ്ങൾ വരച്ചിട്ട ആ ചെറുപ്പക്കാരൻ സാക്ഷാൽ സൈഗാൾ ആയിരുന്നു.ഷഹ്ബാസ് പറഞ്ഞുവന്നത് ആ വലിയ മനുഷ്യന്റെ ലാളിത്യത്തെക്കുരിച്ചായിരുന്നു.സെൽഫ് മാർക്കറ്റിങ്ങിന്റെ ഈ കാലത്ത് അന്നത്തെ ആ എളിമയെ വിശേഷിപ്പിക്കാൻ മഹത്തരം എന്ന വാക്ക് മതിയാവുമോ?
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ സ്കൂളില്‍ പാതിരാത്രി വരെ നീണ്ട ഗസല്‍ രാവില്‍ ,നമുക്കിനി പിരിയണ്ടേ എന്ന് ഷെഹബാസ്
ചോദിക്കുമ്പോഴും ...വേണ്ട എന്ന് വിളിച്ചു പറയുകയായിരുന്നു പ്രേക്ഷകരേറെയും ...
അനുരാഗത്തിന്റെ വിഷം കുടിച്ചും,ചന്ദ്രികയില്‍ ചാലിച്ച സ്വര്‍ണ ചന്ദനം ചാര്‍ത്തിയും
ഹാര്‍മോണിയത്തിന്റെ ആരോഹണാവരോഹണങ്ങളില്‍ ഒരു വെള്ളിയാഴ്ച്ച രാത്രി ഗസലില്‍ നനഞ്ഞു
കുതിരുകയായിരുന്നു.
മെഹദിഹസന്‍ ,ഗുലാം അലി ,പങ്കജ് ഉദാസ് ഇങ്ങിനെ ഗസലിലെ
അതികായരുടെ ഗാനങ്ങള്‍ സിതാരയോടൊപ്പം ,റോഷന്‍ ഹാരിസിന്റെ
തബലയോടൊപ്പം സദസ്സുമായി നിരന്തരം സംവദിച്ച്...വേദിയും സദസ്സും
തമ്മിലുള്ള അന്തരം ഗസലിന്റെ ഊഷ്മളതയില് അലിഞ്ഞില്ലാതാവുകയായിരുന്നു.
പുറത്ത് ആറിത്തുടങ്ങിയ മണലാരണ്യ ങ്ങളാണെന്നും ...നാമെല്ലാം പ്രവാസി കളാണെന്നുമെല്ലാം വിസ്മരിച്ചു പോയ പ്രവചനാതീതമായ
ഒരനുഭവം ...
പിരിയും മുന്‍പ് ഷെഹബാസ് പറയു കയുകയായിരുന്നു...ഇന്നീ സായാഹ്നത്തില്‍ ഓഡിറ്റോറിയത്തില്‍
ഓടി നടന്ന പിഞ്ചു കുഞ്ഞു ങ്ങളുടെ പദനിസ്വനങ്ങള്‍ ,അവരുടെ കരച്ചില്‍ ഇതെല്ലാം നമ്മെ അലോസ രപ്പെടുത്തിയിരിക്കാം .പക്ഷെ
അവര്‍ക്കുള്ളി ല്‍മിടിക്കുന്ന ഹൃദയമായിരുന്നു ,..അല്ല ആ ആത്മാക്കള്‍ തന്നെയായിരുന്നിരിക്കണം ഈ രാവിന്റെ ചൈതന്യം ..
ഈ സംഗീതം നമുക്കെന്താണ് നല്കിയത് എന്ന ചോദ്യത്തിന്റെയുത്തരം സങ്കീര്‍ണമാണ്
.എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം മനസ്സ് നിറയെ
നിലാവും വീഞ്ഞും പകര്‍ന്ന , ഏറെ ഇഷ്ടമുള്ള ദുഃഖഭരിതമായ ഒരു
കവിത പോലെ ,പിറ്റേന്ന് രാത്രിയിലും ഏറെ വൈകി എന്നെക്കൊണ്ടിത്രയും എഴുതിക്കുന്ന
ഒരു ശക്തി ആ സംഗീതത്തിനുണ്ടെന്ന് ഞാന് കരുതുന്നു.
നന്ദി ഷെഹബാസ് നീയും നിന്റെ കൂട്ടുകാരും പകര്‍ന്നേകിയ ഗീതുകള്‍ക്ക്...
4 comments:
ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി !
ഈ മനോഹരമായ വരികള്‍ വായിച്ചപ്പോള്‍, ഗസല്‍ സന്ധ്യ നഷ്ടമായതില്‍ ദുഃഖം തോന്നുന്നു.
very indrested letter thank u..
ആശംസകള്‍ ....
Post a Comment