സുഹൃത്തേ..
ഭൂമികയുടെ ആഭിമുഖ്യത്തിൽ “ സെക്കുലറിസവും പുതിയ ലോകക്രമവും” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ആറുപതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ ജനാധിപത്യത്തിൽ പൌരന്റെ പൊതുജീവിതവും ആന്തരിക ജീവിതവും ചെന്ന് മുട്ടിനിൽക്കുന്ന അതിരുകളെ കുറിച്ചും, ഒരു ജനാധിപത്യസമൂഹത്തിൽ സെക്കുലറിസത്തിനു ബദൽ ചിന്തകളെന്തെന്ന അന്വേഷണവും മുൻനിറുത്തി ഒരു ചർച്ചയ്ക്ക് നേതൃത്വം നൽകുകയാണ് ഭൂമിക . ബഹുസ്വരമായ സമൂഹങ്ങളുടെ സമാധാനപരമായ അതിവർത്തനത്തിനു ഉതകുന്ന സാമൂഹ്യചിന്തകളെയും പരികല്പനകളെയും അടുത്ത്കാണേണ്ടത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമായിരിക്കുന്നു. ഇടത്തും വലത്തും നിന്ന് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരെ കരുതിയിരിക്കേണ്ട വർത്തമാനകാല സാഹചര്യം ഈ ചർച്ചയെ പ്രധാന്യമുള്ളതാക്കുന്നു.
ഒക്ടോബർ 6 ബുധനാഴ്ച രാത്രി 8 മണിക്ക് ഭാരതി അസോസിയേഷൻ ഹാളിൽ വച്ച് നടക്കുന്ന ചർച്ചയിൽ ശ്രീ ഇ എ സലിം വിഷയമവതരിപ്പിക്കും. അഷറഫ് പള്ളിക്കര, മൊയ്തീൻ പാലയ്ക്കൽ, സിനുകക്കട്ടിൽ, സജിമങ്ങാട് എന്നിവർ വിഷയത്തിൽ ഇടപെട്ട് സംസാരിക്കും.താങ്കളെ ഈ പരിപാടിയിലേയ്ക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
1 comment:
ആറുപതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ ജനാധിപത്യത്തിൽ പൌരന്റെ പൊതുജീവിതവും ആന്തരിക ജീവിതവും ചെന്ന് മുട്ടിനിൽക്കുന്ന അതിരുകളെ കുറിച്ചും, ഒരു ജനാധിപത്യസമൂഹത്തിൽ സെക്കുലറിസത്തിനു ബദൽ ചിന്തകളെന്തെന്ന അന്വേഷണവും മുൻനിറുത്തി ഒരു ചർച്ചയ്ക്ക് നേതൃത്വം നൽകുകയാണ് ഭൂമിക . ബഹുസ്വരമായ സമൂഹങ്ങളുടെ സമാധാനപരമായ അതിവർത്തനത്തിനു ഉതകുന്ന സാമൂഹ്യചിന്തകളെയും പരികല്പനകളെയും അടുത്ത്കാണേണ്ടത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമായിരിക്കുന്നു. ഇടത്തും വലത്തും നിന്ന് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരെ കരുതിയിരിക്കേണ്ട വർത്തമാനകാല സാഹചര്യം ഈ ചർച്ചയെ പ്രധാന്യമുള്ളതാക്കുന്നു.
Post a Comment