'നീയിനി
സ്വര്‍ഗ്ഗത്തിലെ പക്ഷി '
'ഉരുകാനൊരു ചൂടില്ല
പുകയാനൊരു വിശപ്പില്ല .
നനയാനൊരു മഴയില്ല
ഉറങ്ങാനൊരു തെരുവില്ല .
കൊത്തി പറിക്കാന്‍
കൊക്കുകള്‍ക്ക് മൂര്‍ച്ചയില്ല
റാഞ്ചി യെടുക്കാന്‍
നഖങ്ങള്‍ക്ക് മുനകളില്ല .'
കിളി
ഏദന്‍ തോട്ടത്തിലെ
കവല്‍ക്കാരനോട് കലഹിച്ച്
ആകാശ തോപ്പിലേക്ക് പറന്നുയര്‍ന്നു .
' എന്‍റെ ശബ്ദത്തിന്
നിന്‍റെ കാതിനേക്കാള്‍ ഉയരമുണ്ട് '
ദൈവമെയ്ത അമ്പിനേക്കാള്‍
മൂര്‍ച്ച യുണ്ടായിരുന്നു
മറുപടി വീണ തൂവല്‍ മുനയ്ക്ക് .
-------------------------------------------------shams
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
No comments:
Post a Comment