
ഭൂമിക, കെസി എയുമായി സഹകരിച്ച് കേരളപ്പിറവിയോടനുബന്ധിച്ച് മലയാളോത്സവം സംഘടിപ്പിക്കുന്നു.
നവംമ്പർ 2 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കെസി എ യിൽ ചേരുന്ന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി മധുസൂദനൻ നായർ പങ്കെടുക്കും. കവിത വഴിയും വംശാവലിയും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തുകയും കവിത അവതരിപ്പിക്കുകയും ചെയ്യും. മലയാള ഭാഷയുടെ സൌന്ദര്യവും ശക്തിയും അന്വേഷിക്കുന്ന
ഒരു യാത്രയുടെ അനുഭവമായിരിക്കും ഇത്.ഏവർക്കും സ്വാഗതം
No comments:
Post a Comment