
ഭൂമികയുടെ ആഭിമുഖ്യത്തിൽ നവംമ്പർ 13 ശനിയാഴ്ച രാത്രി 8 മണിക്ക് ആധുനിക ശാസ്ത്രവും യുക്തിചിന്തയുടെ പുതിയ മുഖവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. നവോത്ഥാന കാല ശാസ്ത്ര സങ്കല്പനങ്ങളിൽ നിന്ന് ശാസ്ത്രം ബഹുദൂരം മുന്നോട്ട് പോവുകയും മനുഷ്യന്റെ യുക്തി ബോധത്തിൽ വലിയ ചലനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്ത ഒരു കാലമാണിത്. കല മുതൽ രാഷ്ട്രീയ നിരീക്ഷണങ്ങൾ വരെ വിവിധ മേഖലകളിൽ ഈ മാറ്റം കടന്ന് പ്രവർത്തിക്കുന്നുണ്ട്. ആ നിലയ്ക്ക് ശാസ്ത്രവും അതിന്റെ ദർശനവും കൂടുതൽ അടുത്തറിയുകയും പുതിയകാലത്തെ ശാസ്ത്രീയവീക്ഷണമെന്തെന്ന് അന്വേഷിക്കുകയും ചെയ്യുകയാണ് ഈ ചർച്ചയിലൂടെ ചെയ്യുന്നത്. മോഡറേറ്റർ: സജി മങ്ങാട് വിഷയാവതരണം: ഇബ്രാഹിം ചർച്ചയിൽ ഇ പി അനിൽ കുമാർ, അനിൽ വേങ്കോട് എന്നിവർ സംസാരിക്കും .ബഹ്‌റൈൻ കെ സി എ ഹാളിൽ ചേരുന്ന ഈ ചർച്ചയിലേയ്ക്ക് ഏവർക്കും സ്വാഗതം
No comments:
Post a Comment