Custom Search

Thursday, December 16, 2010

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 17, 18 ഡിസംബര്‍ 2010

ബഹ്റിന്: ബഹ്റിന് കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്തര്ദേശീയ ഹ്രസ്വ ചലച്ചിത്രമേള ഡിസംബര് 17, 18 തീയതികളില് കേരളീയ സമാജം ജൂബിലി ഹാളില് അരങ്ങേറും. 17ന് വൈകിട്ട് 3.30ന് സംവിധായകന് അടൂര് ഗോപാലകൃഷ്ണന് മേളയ്ക്ക് തിരിതെളിയ്ക്കും. െ്രെപം സോണ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. മേളയിലേയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള അറുപതോളം ഹ്രസ്വചിത്രങ്ങളാണ് ആദ്യഘട്ടത്തില് പരിഗണിക്കപ്പെട്ടത്. ഇതില് നിന്നും ഒരു വിദഗ്ദ്ധ ജൂറി തിരഞ്ഞെടുത്ത 20 ചിത്രങ്ങളാണ് രണ്ട് ദിവസത്തെ മേളയില് പ്രദര്ശിപ്പിക്കും. അടൂര് ഗോപാലകൃഷ്ണനാണ് ജൂറി ചെയര്മാന്.



നോമിനേഷന് ലഭിച്ച ചിത്രങ്ങള് ഇവയാണ്: 1. വിറ്റല് (മറാത്തി) സംവിധാനം: വിനോദ് ചോളിപറമ്പില് 2. മ്രെയ്ബി (അറബി) സംവിധാനം: അലി അല് അലി 3. കഫീന് (മലയാളം) സംവിധാനം: ഹരീഷ് മേനോന് 4. ഡോര് ടു ഡോര് (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ് 5. ദി കാള് (മലയാളം) സംവിധാനം: സുധാ ഷാ 6. റിവോള്വ് (മലയാളം) സംവിധാനം: സക്കറിയ 7. 90 സെന്റീമിറ്റര് (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ് 8. മസ്താഷ് (അറബി) സംവിധാനം: മെഗ്ദാദ് അല് കൌഫ് 9. എഗ്ഗ് അന്റ് അബ്ബി (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ് 10. കേള്ക്കുന്നുണ്ടോ (മലയാളം) സംവിധാനം: ഗീതു മോഹന്ദാസ് 11. ഹൗ റ്റു യൂസ് എ ഗണ് (മലയാളം) സംവിധാനം: സജീവ് പാഴൂര് 12. ഹാബിറ്റ് (മലയാളം) സംവിധാനം: കെ. ജെ. സിജ 13. പന്തിഭോജനം (മലയാളം) സംവിധാനം: ശ്രീബാലാ മേനോന് 14. തെമ്പാക്ക് (അറബി) സംവിധാനം: അബ്ദുള്ളാ ഹസന് അഹമ്മദ് 15. ചാരുലതയുടെ ബാക്കി (മലയാളം) സംവിധാനം: സംഗീതാ പത്മനാഭന് 16. ദി മിറാജ് (മലയാളം) സംവിധാനം: അപര്ണ്ണാ വാരിയര് 17. ആതിര (മലയാളം) സംവിധാനം: അജന് 18. യെല്ലോ ഗ്ലാസ് (മലയാളം) സംവിധാനം: ഹര്ഷാദ് 19. വെയിറ്റിംഗ് വുമണ് (ഹിന്ദി) സംവിധാനം: അഞ്ജലി മേനോന് 20. ദി വെയ് ഷീ ഈസ് വെനിറേറ്റഡ് ഇന് ലവ് (മലയാളം) സംവിധാനം: മണിലാല്.



അന്തിമ നോമിനേഷന് ലഭിച്ച ചിത്രങ്ങള്‍ 17-ാം തീയതിയിലെ ഉദ്ഘാടന ചടങ്ങുകള്ക്ക് ശേഷവും 18-ാം തീയതി രാവിലെ 10 മണി മുതലും പൊതുജനങ്ങള്ക്കായി കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില് പ്രദര്ശിപ്പിക്കും. 18ന് വൈകിട്ട് നടക്കുന്ന സമാപനചടങ്ങില് മികച്ച ചിത്രം, സംവിധായകന്, നടന്, നടി, ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതം എന്നി വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങള് നല്കും. മികച്ച ചിത്രത്തിന് ആയിരം യു.എസ് ഡോളറും മികച്ച സംവിധായകനും നടനും നടിക്കും 500 യു.എസ് ഡോളര് വീതവും ക്യാഷ് അവാര്ഡുകള് പ്രഖ്യാപിച്ചിട്ടുണ്ട്.






No comments: