Custom Search

Wednesday, December 1, 2010

ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.

ഇന്ത്യന്‍ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയമായി തൊന്നിയതു കൊണ്ടാണ്‌ ഞാനിവിടെ ഇത്‌ കുറിക്കുന്നത്‌, കാരണം ഇന്ന് ഒരാള്‍ക്ക്‌ സംഭവിച്ചത്‌ നാളെ നമ്മളിലാര്‍ക്കെങ്കിലും സംഭവിക്കാം, നമ്മുടെ നാട്ടില്‍ ഒരു അക്ക്സിഡന്റ്‌ ഉണ്ടായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ സ്വമേധയാ പൊലീസ്‌ കേസ്‌ ആയി മാറുന്ന രീതിയുണ്ട്‌ ഇവിടെ സംഭവിച്ചത്‌ റോഡ്‌ മുറിച്ച്‌ കടക്കുംബൊള്‍ അഞ്ജാത വാഹനം ഇടിച്ച്‌ ഗുരുതര പരിക്കൊടെ റൊഡില്‍ കിടന്ന ഷംസുദ്ദിനെ പൊലീസ്‌ ഹോസ്പിറ്റലില്‍ ആക്കുകയായിരുന്നു, മറ്റൊരിടത്ത്‌ താമസിക്കുന്ന സഹൊദരന്‍ കാണാതായ ഷംസുദ്ദിന്‌ വേണ്ടിയുള്ള അന്വഷണമാണ്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ ഐ.സി.യു വില്‍ കൊമയില്‍ കിടക്കുന്ന ഷംസുദ്ദിനെ തിരിച്ചറിഞ്ഞത്‌, അന്ന് മുതല്‍ ഇവിടത്തെ സംഘടനാ പ്രവര്‍ത്തകര്‍ നിസീമമായ സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഷംസുക്കാ മരണപ്പെട്ടു കഴിഞ്ഞപ്പൊള്‍ മൃതദേഹം വിട്ടുകിട്ടാന്‍ സ്പൊണ്‍സര്‍ ഒപ്പിട്ട്‌ കൊടുത്താലെ ഡെത്ത്‌ സെര്‍ട്ടിഫിക്കറ്റ്‌ ഇഷ്യു അവുകയുള്ളു, തനിക്ക്‌ വന്‍ ബധ്യത വരുമെന്ന് ഭയന്നിട്ടൊ, ഇന്‍ഷുറന്‍സ്‌ തുക സ്വന്തമാക്കാം എന്ന കുരുട്ട്‌ വ്യാമൊഹം കൊണ്ടൊ സ്പൊണ്‍സര്‍ ഒപ്പിടാതെ , ഞാന്‍ എല്ലാം ഒന്ന് അന്വഷിക്കട്ടെ എന്ന് പറഞ്ഞ്‌ ദിവസങ്ങള്‍ നീട്ടികൊണ്ട്‌ പൊവുകയായിരുന്നു, 70 ദിനാര്‍ ശബളത്തില്‍ 33 വര്‍ഷം ഗള്‍ഫില്‍ ജൊലി ചെയ്ത്‌ വീട്‌ പോലും ഇല്ലാത്ത ഷംസുക്കായുടെ സാധു കുടുബം 2 1/2 വര്‍ഷമായ്‌ നാട്ടിലെത്താത്തിരുന്ന ആളുടെ മയ്യിത്ത്‌ കാണാനെങ്കിലുമായ്‌ കാത്തിരിക്കുന്നു. ഇന്ത്യന്‍ എംബസി അധിക്രതര്‍ ശക്തമായ്‌ സംസാരിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ വഴങ്ങുന്നുണ്ടായിരുന്നില്ല. ബഹറയിനിലെ രാജ കുടുംബാഗമായ ഒരു ഷൈഖ്‌ വിളിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ക്ക്‌ ഒരു മാറ്റവുമില്ല, എന്തു ചെയ്യണമെന്നറിയാതെ സാമൂഹിക പ്രവര്‍ത്തകര്‍, അവസാനം ഒരു ഇന്ത്യന്‍ വ്യവസായിയുടെ ഒഫീസ്‌ ഇടപെട്ട്‌ സ്വാധീനം ഉപയൊഗിച്ച്‌ പൊലീസ്‌ വകുപ്പിലെ മെധാവിയെ കൊണ്ട്‌ കേസ്‌ എടുപ്പിച്ച്‌ സ്പൊണ്‍സറെ വിളിപ്പിച്ച്‌ പ്രശ്ന പരിഹാരം കാണുകയായിരുന്നു, നവബര്‍ 24 ന്‌ മരണപ്പെട്ട ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.


അതിനു വേണ്ടി കഷ്ടപെട്ട സാമൂഹിക പ്രവര്‍ത്തകരായ, ഗഫൂര്‍ കൈപമംഗലം,കെ.ടി.സലിം,പവിത്രന്‍ നിലെശ്വരം,ബഷീര്‍ അംബലായി,റഫീഖ്‌ അഹമ്മദ്‌,ഷുക്കൂര്‍,ചെബന്‍ ജലാല്‍,സൈഫുദ്ദീന്‍, എന്നിവര്‍ക്ക്‌ ആശ്വസിക്കാം.

ഇത്തരമൊരു ഘട്ടത്തില്‍ സ്പൊണ്‍സര്‍ക്ക്‌ എതിരെ കേസ്‌ കൊടുത്താല്‍ അതു പ്രശനം വീണ്ടും നീണ്ടു പൊവുകയും നിയമത്തിന്റെ നൂലാമകളില്‍ കുടുങ്ങുകയും ചെയ്യും എന്ന തൊന്നലാണ്‌ ആദ്യം ഉണ്ടായിരുന്നത്‌ അതു കുറെ ശരിയുമാണ്‌.

എനിക്ക്‌ ഇവിടെ പ്രതികരിക്കാനുള്ളത്‌ ഇത്രമാത്രം, അക്സിഡന്റില്‍ ഗുരുതര പരിക്കൊടെ ഇന്ത്യക്കാര്‍ ആരെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍, ഹോസ്പിറ്റല്‍ അധിക്രതര്‍ എംബസിയെ അറിയിക്കുകയും , എംബസി അധിക്രതര്‍ ബഹറൈന്‍ പോലീസ്‌ വകുപ്പ്‌ മുഖാന്തിരം സ്പൊണ്‍സറില്‍ നിന്ന് ആവശ്യമായ ഡൊക്യുമെന്റ്സുകള്‍ ശേഖരിച്ച്‌, നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ നടപ്പിലാകുനുള്ള സംവിധാനം ഉണ്ടാകണം.

No comments: