പ്രിയരെ,
ബൂലോകത്തെ തലത്തൊട്ടപ്പനെന്നറിയപ്പെടുന്ന ബ്ലോഗര്‍ വിശാലമനസ്ക്കന്‍ (
ശ്രീമാന്‍. സജീവ് എടത്താടന്‍ ), ബൂലോകത്തും, ഭൂലോകത്തും പ്രസിദ്ധമായ തന്റെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ്
“കൊടകരപുരാണം -റീലോഡഡ്” എന്ന പേരില്‍ പുറത്തിറക്കിയത് അറിഞ്ഞിരിക്കുമല്ലോ. അതും സ്വതസിദ്ധമായ ബാലചന്ദ്രമേനോന്‍ ഇഫക്ടുമായി (എഴുത്ത് തൊട്ട് - വിതരണം വരെ ഒരാള്‍).
ആ പുസ്തകത്തിന്റെ 10 കോപ്പികള്‍ ബഹറൈനില്‍ വിശാലമനസ്ക്കന്റെ ഒരു കൂട്ടുകാരന്റെ പക്കം എത്തിയിട്ടുണ്ട്. അതില്‍ ഒരു കോപ്പി ഞാനെടുത്ത്, ബാക്കി ഒമ്പത് കോപ്പി ബൂലോകരുടെയിടയില്‍ വില്പനയ്ക്ക് തയ്യാറാണ്. (ദിര്‍ഹം 25 ആണ് അതിന്റെ വില).
നാട്ടില്‍ ബിവറേജ് കോര്‍പ്പറേഷന്റെ മുമ്പില്‍ ക്യൂ നില്‍ക്കുന്നത് പോലെ അടക്കത്തോടും അച്ചടക്കത്തോടും കൂടി നിന്ന് ആ പുസ്തകം വാങ്ങുന്നതിനായി പേര്‍ തരണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
ബൂലോകത്ത് പ്രസിദ്ധികരിക്കുന്ന ഓരോ പുസ്തകവും വിജയിപ്പിക്കേണ്ടത്, ഓരൊ ബ്ലോഗറുടെ കടമയും, മറ്റുള്ളവര്‍ക്ക് പ്രചോദനവും ആണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട്, പുസ്തകത്തിന്റെ ഒരു കോപ്പിയ്ക്ക് ഞാന്‍ പേര് നല്‍കുന്നു.
കമന്റില്‍ ആ പുസ്തകം വേണ്ട ആളുടെ പേരും, ടെലഫോണ്‍ നമ്പരും ദയവായി എഴുതണമെന്ന് അപേക്ഷിക്കുന്നു.
ക്യൂ പാലിച്ചവര്‍1. saji markose2. ranjith viswam3. saju john4. shams
5. Malachite W.L.L. Bah6. കുഞ്ഞന്‍7. അനില്‍ വെങ്കോട്
8. ബെന്യാമിന്‍
9. sinu kakkattil
10. v.k. ashokan
11. pramod (ramu)
ആവശ്യക്കാര്‍ കൂടുതല്‍ വന്നാല്‍, “വിശാലം” കൂടുതല്‍ വിശാലമായി പുസ്തകം ബഹറൈനിലേക്ക് അയയ്ക്കുന്നതായിരിക്കും.