സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷൊ......സംഗീത പ്രതിഭകളെ വാര്‍ത്തെടുക്കല്‍.........സംഗീതത്തിന്‍റെ അനന്തസാഗരം....നിലക്കാത്ത പ്രവാഹം.........മലയാളിയുടെ പുതിയ തരംഗം.....“അടിപൊളി” എന്ന വാക്കിനു ശേഷം മലയാളിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച “സംഗതി” എന്ന വാക്കിനു പുതിയ പ്രചാരം നല്‍കിയ ശരത്ത് അണ്ണാച്ചിക്കു അഭിവാദനങ്ങള്‍........
സത്യത്തില്‍ എന്താണ് അവിടെ നടക്കുന്നത്......ബാലഭിക്ഷാടനം......ദയവായി എസ്സെമ്മസ്സു ചെയ്യണെയ്>>>.......അമ്മാ വല്ലതും തരണെയ്>>.... നല്ല സാമ്യം ഉണ്ടല്ലെ?........മാസങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞു വിജയിയെം തിരഞ്ഞെടുത്തിട്ടും ഭിക്ഷാടനം....മാസങ്ങള്‍ക്കു മുന്‍പെ പുറത്തായീട്ടും ഇന്നു കാണുന്ന ഷൊ യീലും വോട്ടു ചോദിക്കുന്നതു കാണുമ്പോള്‍ പുറത്തായ കുട്ടികള്‍ പ്രതികരിക്കാത്തത് കോടതി കേറാന്‍ കഴിയാത്തതു കൊണ്ട് മാത്രമാണ്. എന്നാലും പങ്കെടെത്തു നിരാശരായവര്‍ അല്പമൊക്കെ ഓര്‍ക്കുട്ടിലൂടെയും പറയുന്നുണ്ട്.മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാതെ ഒരു പൊതുപരിപാടിയൊ,അഭിമുഖമൊ, പുറത്തു പറയാനൊ പാടില്ല എന്ന ഉടമ്പിടി നേരത്തെ ഒപ്പു ഇടുവിച്ചിരിക്കും..കാഴ്ചക്കാരായീ സ്റ്റുഡിയൊയില്‍ കയറിപ്പറ്റുന്നവര്‍ക്കും ഇതു ബാധകമാണ്.
ആരെയും വിശ്വസമില്ലാത്തതുകൊണ്ട് എലിമിനേഷന്‍ റൌണ്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന “കരയിപ്പിക്കല്‍“ കാഴ്ചക്കാരും, വിധി കര്‍ത്താക്കളും ഇല്ലാതെ ആണു ഷൂട്ട് ചെയ്യുന്നതു.നമ്മള്‍ കാണുന്നതൊക്കെ പിന്നീടുള്ള എഡിറ്റിംഗ്...........അപ്പൊള്‍
എംജി അണ്ണനും ദീദ്ദിയും,അണ്ണാച്ചീം ഒക്കെ വാവിട്ടു നിലവിളിക്കുന്നതു അഭിനയം......ഒരു ഭരത് അവാര്‍ഡ് തരപ്പെടുത്താം അല്ലെ?
ഒരു തുള്ളികണ്ണീരു പോലും പുറത്തു കളയാതെ എല്ലാം ഒപ്പിയെടുത്ത് , മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങാ എന്നതു പോലെ നാരീ മണികളില്‍ എത്തിക്കുന്ന ക്യാമറാമാനും അഭീവാദനങ്ങള്‍..
പാട്ടില്‍ പ്രതിഭ കാണുന്നില്ലെങ്കിലും ആട്ടം കൊണ്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന സന്നിധാനന്ദനെയും..ആ പാവം അന്ധഗായകനേയും എന്തിനു വിഡ്ഡീവേഷം കെട്ടിച്ചു എലിമിനേഷന്‍ റൌണ്ടില്‍ കൊണ്ടുവരുന്നു എന്ന് ചോദിച്ചാല്‍.....എസ്സെമ്മസു കൂട്ടാന്‍ എന്നു നിസംശയം പറയാം.......
നാട്ടില്‍ നിന്നൂം പോകുന്ന ഓരൊ ഏസ്സെമ്മസിനും 6 രൂപ ആണു ലാഭം കിട്ടുന്നത്.വിദേശങ്ങളില്‍ നിന്നാകുമ്പോള്‍ ഇരട്ടി ആകും......നമ്മുടെ കുഞ്ഞു ബഹറിനെ ആ ലിസ്റ്റില്‍ പെടുത്താത്തതു കൊണ്ടു നമ്മള്‍ സുകൃതം ചെയ്തവര്‍.....കരഞ്ഞ് കരഞ്ഞ് കണ്ണീരുവറ്റുമ്പൊള്‍ ആരുടെ എങ്കിലും “മൊഫീല്” കടം വാങ്ങി ആയാലും എസ്സെമ്മസു ചെയ്താല്‍ എന്താ ഒരു പുണ്യം,അവരുടെ വിജയത്തില്‍ ഭാഗഭാക്കാകുമ്പോള്‍ നമ്മുടെ വോട്ടും കൂടിയാണെന്നു കുടുംബശ്രീ യോഗങ്ങളില്‍ വീമ്പിളക്കാമല്ലോ.പിന്നെ ഒരു വിജയം..കിട്ടിയ എസ്സെമ്മസിന്‍റെ എണ്ണം ഏഷ്യാനെറ്റുകാരു പറയുമൊ? നല്ല കഥയായി.....കൂടുതല്‍ വായനക്ക്....http://www.behindiss.byethost13.com/
സസ്നേഹം......
അനില്‍ സോപാനം
4 comments:
അടിപൊളി
സംഗതി കൊള്ളാം
".....നമ്മുടെ കുഞ്ഞു ബഹറിനെ ആ ലിസ്റ്റില്‍ പെടുത്താത്തതു കൊണ്ടു നമ്മള്‍ സുകൃതം ചെയ്തവര്‍.... "
ഇപ്പൊ ഇവിടെയും ഉണ്ട് SMS സൌകര്യം (Batelco)
.....അതിന്‍റ്റ്റെയ് ഒരു കുറവു ഉണ്ടായിരുന്നു.
അനില്‍,
സത്യങ്ങള്‍ പലപ്പോഴും വികൃതമാണെന്ന തിരിച്ചറിവാണ് ഇത്.
സമൂഹത്തിലെ കപടനാടകങ്ങള്‍ക്കെതിരെ കണ്ണ് തുറന്നിരിക്കുക.
ആശംസകളും അഭിനന്ദനങ്ങളും.
അപ്രിയ സത്യങ്ങളോടു പ്രതികരിക്കാന്‍ പരിഷ്കൃത സമൂഹം മടിക്കുന്നതു എന്തുകൊണ്ടാണ്?....അഭിപ്രായങ്ങള്‍ കുറവായത് നിലവാരം ഇല്ലാത്തതു കൊണ്ടാവും ല്ലെയ്?
Post a Comment