Custom Search

Monday, December 24, 2007

ഒരു ക്രിസ്തുമസ് തലേന്ന്.........


കുട്ടിക്കാലത്തെ ക്രിസ്തുമസ് ഓര്‍മയാണ്.നമുക്കെന്തു ക്രിസ്തുമസ് അതൊക്കെ ക്രിസ്താനികള്‍ക്കല്ലെ, നമുക്ക് പരീക്ഷ കഴിഞ്ഞ് ആഹ്ലാദിക്കാനുള്ള ദിവസങ്ങള്‍ മാത്രം എന്നൊക്കെ കരുതീ നടക്കുന്ന കുട്ടിക്കാലം. കരൊള്‍ സംഘങ്ങള്‍ ആ വഴിക്കു വരാറില്ല,കാണാനുള്ള കൊതി കൊണ്ട് കുറേ ദൂരം നടന്ന് കരോള്‍ വരുന്ന വീടുകളുടെ പരിസരത്തു പോയി നില്‍ക്കും, വീടിനടുത്ത് ഒരു ക്രിസ്താനി താമസം ഉണ്ടെങ്കില്‍ ഈ നടപ്പ് ഒഴിവാക്കാമായിരുന്നു എന്നു ആഗ്രഹിക്കും.അപ്പൊഴാണ് ഈ പ്രദേശത്തുള്ളവര്‍ക്കായി ഒരു ചെറിയ കരോള്‍ തുടങ്ങിയാലൊ? ക്രിസ്തുമസ് അവധിക്ക് ക്രിക്കറ്റ് കളിക്കാന്‍ പന്തു വാങ്ങാന്‍ ഈ രീതി പ്രയോഗിച്ചു,വമ്പന്‍ വിജയമായി, ബോളു മാത്രമല്ല ബാറ്റും സ്റ്റമ്പും ഒക്കെ വാങ്ങാനുള്ള തുക കിട്ടി, അങ്ങനെ അവധി തീരാറായി..ആയിടക്കാണ് അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന ആ ക്രിസ്താനി കുടുംബം എന്‍റെ തൊട്ടടുത്ത വീട്ടില്‍ താ‍മസത്തിനു വന്നത്, ക്രമേണ അവരുടെ വീട്ടിലെ ഒരു അംഗമായി ഞാന്‍.പാലാക്കാരി മെഴ്സി ആന്‍റി എനിക്കു മമ്മിയായി, മൂത്ത കുട്ടി എന്‍റെ പ്രായം എന്‍റെ ക്ലാസില്‍ തന്നെ ചേര്‍ന്നു അനിയത്തി തീരെ കുഞ്ഞാണു, ആന്‍റീടെ അങ്കിള്‍ എവിടെയാ? നാഗാലാന്‍റില്‍ ആണെന്ന് പിന്നീടറിഞ്ഞു. അങ്ങനെ മേഴ്സി മമ്മിയുടെയും കുട്ടികളുടെയും ദിനങ്ങള്‍ അനീ...എന്ന നീട്ടിയ ഒരു വിളിയില്‍ തുടങ്ങിക്കൊണ്ടിരുന്നു, എന്‍റെ നൊണ്‍ രുചികള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നു. കുടം പുളിയിട്ട് വറ്റിച്ച മീന്‍ കറി കൈപ്പുണ്ണ്യത്തിനു ശിഷ്യപ്പെടാന്‍ ആ നാട്ടിലെ വീട്ടമ്മമാര്‍ മത്സരീച്ചു. എന്തു വിശേഷ അവസരത്തിനും അനിയുടെ സജീവ സാന്നിദ്ധ്യം അവര്‍ക്കു എപ്പോഴും ഉണ്ടായിരുന്നു.പെസഹാപ്പവും, പെരുനാള്‍ ഊട്ടിന്‍റെയും ഒക്കെ അമരക്കാരനായി.മേഴ്സി മമ്മിയുടെ മാനസപുത്രന്‍ അതില്‍ ഞാന്‍ അഭിമാനം കൊണ്ടൂ.സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവം, എന്‍റെ മുന്നില്‍ വച്ച് അതിഥികളൊടു പറയുമായിരുന്നു “അനി എനിക്കു പിറക്കാതെ പോ‍യ മകനാണ്” എന്ന്. കാലം കടന്നു പോയി...കാലത്തിന്‍റെ വളര്‍ച്ച എന്നിലും പ്രകടമായി....സൈക്കിളിന്‍റെ സ്ഥാനത്ത് ബൈക്കായി, അവരുടെ വീട്ടിലേക്കുള്ള പോക്ക് പേരിനു മാത്രമായി, എങ്കിലും ആ സ്നേഹത്തിനു ഒരു കുറവും ഇല്ലായിരുന്നു.ഒരു ദിവസം രാവിലെ എന്നെ വിളിച്ചു ,ആ വിളിയില്‍ അല്പം ക്ഷീണം ഉണ്ടായിരുന്നൊ? ഞാന്‍ ചെന്നു മൂത്തമകള്‍ ബാംഗ്ലൂരില്‍ നഴ്സിംഗ് പടിക്കുന്നു.ഇളയ കുട്ടി മാത്രമാണ് വീട്ടില്‍ ,ചെന്നപ്പോള്‍ എന്നോടു പറഞ്ഞു “ അനീ ഇന്നു തിരക്കു വല്ലതും ഉണ്ടോ? എനിക്ക് ഒന്നു ആശുപത്രിയില്‍ പോകണം..പോകാമല്ലൊ...തിരക്കൊന്നുമില്ല...അങ്ങനെ ആശുപത്രിയിലെത്തി,പരിശോധനകള്‍ക്കു ശേഷം ഡോക്ടറുടെ മുറിയിലെത്തി...എന്നെ ചൂണ്ടി മമ്മിയോട് ചോദിച്ചു...ഇതാരാ മകനാണോ? മമ്മി അതെ എന്നര്‍ത്ഥത്തില്‍ തലകുലുക്കി...നിങ്ങള്‍ ഒന്നു പുറത്തു നില്കൂ...മമ്മി വെളിയിലേക്കു പോയി.....എന്നൊടു മാത്രമായി എന്താണാവോ ഇയാള്‍ക്കു പറയാനുള്ളത് ഞാന്‍ ചിന്തിച്ചു..തന്നൊടു മമ്മി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ചൊദ്യം മനസിലാവാതെ അയാളുടെ നരച്ച മീശയിലേക്കു നോക്കി.ഇല്ല....ഒന്നും പറഞ്ഞിട്ടില്ല.....എന്താ കാര്യംഉം...നേരത്തെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതാണു തന്‍റെ പപ്പയെ അറിയിക്കാന്‍ഡോക്ടര്‍ കാര്യം പറയൂ എന്താ മമ്മിക്ക് അസുഖം?“സ്തനാര്‍ബുദം”വാട്ട്????? ആദ്യമായാണു ഒരു ഇംഗ്ലീഷ് പദം ഇത്ര ഉച്ചത്തില്‍ ഉരുവിടുന്നത്.....പിന്നെയും ഡൊക്ടറുടെ ശബ്ദം.....കൂള്‍ ഡൌണ്‍ ...കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ഇവിടെ വരാറുണ്ട്....വീട്ടുകാ‍രെ അറിയിക്കേണ്ട ഒരു ബാദ്ധ്യത എനിക്കുണ്ട്...അതാ പറഞ്ഞെ......വിഷമം ഉണ്ടാകും എന്നറിയാം..ബട്ട് അതാണു സത്യം...ചികിത്സിക്കാന്‍ കഴിയില്ലെ? സമനില കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു...റേഡിയേഷന്‍ ചികിത്സയുണ്ട് കോട്ടയം മെഡിക്കല്‍ കോ‍ളേജില്‍ പോകണം.ഞാന്‍ ഡൊക്ടറുടേ മുറിയില്‍ നിന്നും ഇറങ്ങി.....മനസ്സില്‍ മമ്മി മാത്രം.....മുലയൂട്ടി വളര്‍ത്തിയില്ലാന്നെ ഉള്ളൂ.....അമ്മിഞ്ഞപ്പാലിന്‍റെ വാത്സല്യമുള്ള ആ വറ്റാത്ത സ്നേഹം.........സഹിക്കാന്‍ കഴിഞ്ഞില്ല....പൊട്ടിക്കരയുമെന്നു തൊന്നി.....ഇടനാഴിയില്‍ കൂടി നടന്നു, ഒരു തണുത്ത കരം എന്നെ പിടിച്ചു നിര്‍ത്തി...അനീ..നീ വിഷമിക്കരുത്....എന്തും നേരിടാന്‍ ഉറച്ച ഒരു മനസില്‍ നിന്നുള്ള വാചകം.....എന്‍റെ കണ്ണു നനഞ്ഞിരിക്കുന്നത് സാരിത്തലപ്പു കൊണ്ട് തുടച്ചു തന്നിട്ട് വീണ്ടും പറഞ്ഞു....നീ എനിക്ക് ഒരു വാക്കു തരണം. ഇതു ആരോടും പറയരുതെന്ന്...മോനെ മക്കള്‍ ഒരു നിലയില്‍ ആയിട്ടില്ല...അവരെ ഓര്‍ക്കുമ്പോള്‍ മാത്രമാണ് എനിക്കു സങ്കടം..സാവധാനം ഞാന്‍ തന്നെ പറയാം..അച്ചായനോടും..എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല....എങ്ങനെയോ ബൈക്ക് ഓടിച്ചു വീട്ടിലെത്തി......ഒരു അപ്രീയസത്യം സൂക്ഷിക്കുക, അതും ഇങ്ങനെയുള്ള ഒരു കാര്യം.....ഇല്ല..മമ്മിക്ക് വാക്കു കൊടുത്തതാണ്... പറയില്ല.“മമ്മിം മോനും കൂടി എവീടെപ്പൊയീ?....പശുവിനു പുല്ലുചെത്തിക്കൊണ്ട് നടന്നു വന്ന ഇന്ദിരാമ്മയുടെ ചോദ്യത്തിനു മറുപടി കൊടുത്തത് മമ്മിയാണ്....അനിയെ മാമോദീസാ മുക്കാന്‍ കൊണ്ടുപൊയതാ........മമ്മിയൊടൊപ്പം അവരും ഉറക്കെ ചിരിച്ചു.....എങ്ങനെ കഴിയുന്നു മമ്മീ ഇത്?.....പാലാക്കാരികള്‍ അല്പം കരളുറപ്പുള്ള കൂട്ടത്തിലാ അനീ.അതു തമാശയായി എനിക്കു തോന്നിയില്ല....വീട്ടില്‍ എത്തിയ ശേഷം അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ച്...വഴിപാടുകള്‍ നേര്‍ന്നു,അക്കൊല്ലത്തെ പരുമല പദയാത്രയില്‍ പങ്കെടുത്തു..പ്രാര്‍ഥിച്ചു.......മാസങ്ങള്‍ പിന്നെയും കടന്നുപോയി.....പാലക്കാട്ട് ഒരു പ്രൊജക്ടുമായി ബദ്ധപ്പെട്ടു നില്‍ക്കുമ്പോള്‍ അമ്മയുടെ ഫോണ്‍..മേഴ്സി കോട്ടയം മെഡിക്കല്‍ കോളേജിലാണ്...നിന്നെ കാണണമെന്നു ആ കൊച്ചു വന്ന് പറഞ്ഞു..അപ്പൊള്‍ തന്നെ തിരിച്ചു നേരെ കോട്ടയത്തേക്ക്....ആശുപത്രിക്കിടക്കയില്‍ മമ്മിയെ എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.....മുടി മുഴുവന്‍ പൊയിരിക്കുന്നു.....ഞാന്‍ കസേര നിക്കിയിട്ടു അടുത്തിരുന്നു. എന്‍റെ കയ്യില്‍ പിടിച്ചു....എന്തൊക്കെയോ പറയാന്‍ ആ മനസ് വെമ്പുന്നത് ഞാന്‍ കണ്ടു.....കണ്ണിര്‍ ധാരധാരയായി ഒഴുകുന്നു. എനിക്കും....ഇല്ല മമ്മീ ഞാന്‍ ആരോടൂം പറയില്ല. മനസില്‍ ആ വാചകം മാത്രം


“നിങ്ങള്‍ ഒന്നു പുറത്തുനില്‍ക്കു തുണി മാറ്റണം”......തിരിഞ്ഞു നോക്കി വെള്ളസാരിയുടുത്ത് ആ സത്വത്തെ കൊല്ലാനുള്ള ദേഷ്യം വന്നു,

ഞാന്‍ പുറത്തിറങ്ങി..എന്തായിരിക്കും മമ്മി എന്നോടു പറയാന്‍ ആഗ്രഹിച്ചത്?


“അനി വന്നോ? ഞാന്‍ ഒന്നു പുറത്തുപോയതാണു, രാവിലെ നിന്നെ കാണണമെന്നു പറഞ്ഞിരുന്നു“..പൊന്നച്ചായന്‍റെ സ്വരം..


അച്ചാ‍യന്‍ ഉണ്ടായിരുന്നു അല്ലെ?

അതെ കഴിഞ്ഞമാസം വന്നു....എന്നാലും അവള്‍ ഇത്രയും കാലം അവള്‍ എന്നെ മറച്ചു വച്ചല്ലൊ?


ചുവരിലേക്കു അയാള്‍ ചാരിനിന്നു....

അടുത്ത നിമിഷം ഞാന്‍ പ്രതീക്ഷിച്ച ചോദ്യം വന്നു....


“ അനിക്ക് അറിയാ‍മായിരുന്നല്ലെ?”


ഒന്നും മിണ്ടാതെ ഞാന്‍ ഇറങ്ങി നടന്നു...വീട്ടിലെത്തി.....ക്രിസ്തുമസ് തലെന്നാള്‍ മമ്മിയുടെ മരണം അറിയിച്ചുകൊണ്ട് ആംബുലന്‍സ് എത്തി.....സ്നേഹിക്കാന്‍ മാ‍ത്രം അറിയാവുന്ന ആ മാലാഖയുടെ ചേതനയറ്റ ശരീരം....ഇനി സ്വര്‍ഗനാട്ടിലെ പ്രിയന്‍ തീര്‍ത്തിടും.............. എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലാന്‍ മമ്മിക്ക് സ്വരമില്ല.......നാളെ കേക്കുണ്ടാക്കിത്തരാന്‍ മമ്മിയില്ല.....കാലം എന്നെ എത്തിച്ച മണലാരണ്യത്തിലെ ഈ ട്രീ ഓഫ് ലൈഫിന്‍റെ അടുത്തും മമ്മിയുടെ ഓര്‍മ്മകള്‍........ ക്രിസ്തുമസ് തലേന്നും.......ഇല്ല മമ്മീ ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല......ഇപ്പോള്‍ എഴുതുന്നു......നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് മമ്മി എനിക്കു മാപ്പു തരട്ടെ.........

Thursday, December 6, 2007

ഒരു നല്ല കൂട്ടുകാരന്‍
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്തായി...... മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; ജീവിത യാത്രയില് കണ്ടുമുട്ടി…………………………..പരസ്പരം സുഹൃത്തുക്കളായി………………….കാലവും, ദൂരവും, ദേശവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിച്ചാലും………………..അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം………………മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..


മനു ബഹ്‌റൈന്‍ -
00973 - 36544665

Sunday, December 2, 2007

കാര്‍ട്ടൂണ്‍ എന്ന ലോകഭാഷ!!

*BHD: Bahrain Dinar
കടപ്പാട്: അഹ്‌വാര്‍ അല്‍ ഖലീജ് ദിനപത്രം (AAK News)

Friday, November 23, 2007

സംഗതീം അണ്ണനും പിന്നെ ദീദിയും...


സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷൊ......സംഗീത പ്രതിഭകളെ വാര്‍ത്തെടുക്കല്‍.........സംഗീതത്തിന്‍റെ അനന്തസാഗരം....നിലക്കാത്ത പ്രവാഹം.........മലയാളിയുടെ പുതിയ തരംഗം.....“അടിപൊളി” എന്ന വാക്കിനു ശേഷം മലയാളിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച “സംഗതി” എന്ന വാക്കിനു പുതിയ പ്രചാരം നല്‍കിയ ശരത്ത് അണ്ണാച്ചിക്കു അഭിവാദനങ്ങള്‍........


സത്യത്തില്‍ എന്താണ് അവിടെ നടക്കുന്നത്......ബാലഭിക്ഷാടനം......ദയവായി എസ്സെമ്മസ്സു ചെയ്യണെയ്>>>.......അമ്മാ വല്ലതും തരണെയ്>>.... നല്ല സാമ്യം ഉണ്ടല്ലെ?........മാസങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞു വിജയിയെം തിരഞ്ഞെടുത്തിട്ടും ഭിക്ഷാടനം....മാസങ്ങള്‍ക്കു മുന്‍പെ പുറത്തായീട്ടും ഇന്നു കാണുന്ന ഷൊ യീലും വോട്ടു ചോദിക്കുന്നതു കാണുമ്പോള്‍ പുറത്തായ കുട്ടികള്‍ പ്രതികരിക്കാത്തത് കോടതി കേറാന്‍ കഴിയാത്തതു കൊണ്ട് മാത്രമാണ്. എന്നാലും പങ്കെടെത്തു നിരാശരായവര്‍ അല്പമൊക്കെ ഓര്‍ക്കുട്ടിലൂടെയും പറയുന്നുണ്ട്.മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാതെ ഒരു പൊതുപരിപാടിയൊ,അഭിമുഖമൊ, പുറത്തു പറയാനൊ പാടില്ല എന്ന ഉടമ്പിടി നേരത്തെ ഒപ്പു ഇടുവിച്ചിരിക്കും..കാഴ്ചക്കാരായീ സ്റ്റുഡിയൊയില്‍ കയറിപ്പറ്റുന്നവര്‍ക്കും ഇതു ബാധകമാണ്.


ആരെയും വിശ്വസമില്ലാത്തതുകൊണ്ട് എലിമിനേഷന്‍ റൌ‍ണ്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന “കരയിപ്പിക്കല്‍“ കാഴ്ചക്കാരും, വിധി കര്‍ത്താക്കളും ഇല്ലാതെ ആണു ഷൂട്ട് ചെയ്യുന്നതു.നമ്മള്‍ കാണുന്നതൊക്കെ പിന്നീടുള്ള എഡിറ്റിംഗ്...........അപ്പൊള്‍


എംജി അണ്ണനും ദീദ്ദിയും,അണ്ണാച്ചീം ഒക്കെ വാവിട്ടു നിലവിളിക്കുന്നതു അഭിനയം......ഒരു ഭരത് അവാര്‍ഡ് തരപ്പെടുത്താം അല്ലെ?


ഒരു തുള്ളികണ്ണീരു പോ‍ലും പുറത്തു കളയാതെ എല്ലാം ഒപ്പിയെടുത്ത് , മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങാ എന്നതു പോലെ നാ‍രീ മണികളില്‍ എത്തിക്കുന്ന ക്യാമറാമാനും അഭീവാദനങ്ങള്‍..


പാട്ടില്‍ പ്രതിഭ കാണുന്നില്ലെങ്കിലും ആട്ടം കൊണ്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന സന്നിധാനന്ദനെയും..ആ പാവം അന്ധഗായകനേയും എന്തിനു വിഡ്ഡീവേഷം കെട്ടിച്ചു എലിമിനേഷന്‍ റൌണ്ടില്‍ കൊണ്ടുവരുന്നു എന്ന് ചോദിച്ചാല്‍.....എസ്സെമ്മസു കൂട്ടാന്‍ എന്നു നിസംശയം പറയാം.......


നാട്ടില്‍ നിന്നൂം പോ‍കുന്ന ഓരൊ ഏസ്സെമ്മസിനും 6 രൂപ ആണു ലാഭം കിട്ടുന്നത്.വിദേശങ്ങളില്‍ നിന്നാകുമ്പോള്‍ ഇരട്ടി ആകും......നമ്മുടെ കുഞ്ഞു ബഹറിനെ ആ ലിസ്റ്റില്‍ പെടുത്താത്തതു കൊണ്ടു നമ്മള്‍ സുകൃതം ചെയ്തവര്‍.....കരഞ്ഞ് കരഞ്ഞ് കണ്ണീ‍രുവറ്റുമ്പൊള്‍ ആരുടെ എങ്കിലും “മൊഫീല്” കടം വാങ്ങി ആയാലും എസ്സെമ്മസു ചെയ്താല്‍ എന്താ ഒരു പുണ്യം,അവരുടെ വിജയത്തില്‍ ഭാഗഭാക്കാകുമ്പോള്‍ നമ്മുടെ വോട്ടും കൂടിയാണെന്നു കുടുംബശ്രീ യോഗങ്ങളില്‍ വീമ്പിളക്കാമല്ലോ.പിന്നെ ഒരു വിജയം..കിട്ടിയ എസ്സെമ്മസിന്‍റെ എണ്ണം ഏഷ്യാനെറ്റുകാരു പറയുമൊ? നല്ല കഥയായി.....കൂടുതല്‍ വായനക്ക്....http://www.behindiss.byethost13.com/സസ്നേഹം......
അനില്‍ സോ‍പാ‍നം

Sunday, October 21, 2007

രാജമാണിക്ക്യത്തിന് ഒരു പിടി കണ്ണീര്‍പൂക്കള്‍...

എനിക്ക് എന്നോടുതന്നെ വളരെയധികം പുച്ഛം തോന്നിയ
ദിവസമായിരുന്നു ഇന്നലെ.

ബഹറിനിലെ പൊതുമരാമത്ത് പണികള്‍
ടെന്‍ഡറെടുത്ത് നടത്തികൊടുക്കുന്ന ഒരു
സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈയുള്ളവന്‍.
പതിനഞ്ചുദിവസം മുന്‍പാണ് രാജമാണിക്യം
കമ്പനിയില്‍ തൊഴിലാളിയായെത്തിയത്.
ഇരുപത്തിരണ്ടുകാരനായ തമിഴ്‌നാട്ടുകാരന്‍.
മാതാപിതാക്കളുടെ ഏക സന്തതി.

കമ്പനിയുടേത് നല്ല മനേജ്മെന്റ് അല്ല. തോന്നുന്നവര്‍
തോന്നുന്ന പോലെ പണിയെടുക്കുന്നു. സൈറ്റുകളില്‍
ഫോര്‍മാന്മാരുടെ തോന്ന്യാസം. പുതിയ തൊഴിലാളികള്‍
പണിക്കെത്തുമ്പോള്‍ വേണ്ടത്ര നിര്‍ദ്ദേശങ്ങളൊന്നും
കൊടുക്കില്ല. സേഫ്റ്റിയും ഉറപ്പു വരുത്തില്ല. ‘അത് ചെയ്യ്
ഇത് ചെയ്യ്...’ എന്ന് കല്‍പ്പിച്ചുകൊണ്ടിരിക്കും.

ഇന്നലെ റഫയിലെ സൈറ്റിലായിരുന്നു
രാജമാണിക്ക്യത്തിന് പണി. വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാന്‍
പറഞ്ഞു. ആദ്യമായിട്ടാണ് ചെയ്യുന്നത്.
നിര്‍ദ്ദേശങ്ങളൊന്നുമില്ല. അവന്‍ സ്കെല്ലക്കുമുകളില്‍
കയറി സേഫ്റ്റിഗ്രില്ല് അഴിച്ചെടുത്തു. ടാങ്കും
രാജമാണിക്ക്യവും താഴെ വീണു. പിന്നെ അധിക
നേരമൊന്നും വേണ്ടി വന്നില്ല...

ആ അപകടത്തോടുള്ള മുതലാളിമാരുടേയും
ശിങ്കിടികളുടേയും സമീപനമാണ് എനിക്ക് എന്നോടു
തന്നെ പുച്ഛമുണ്ടാക്കിയത്. ഒരു നായയോ പൂച്ചയോ മറ്റോ
ചത്ത അത്രയും നിസ്സാരത. മരിച്ചത് പുതിയ ആളാണ്.
സി.പി.ആറും വിസയുമൊന്നും അടിച്ചിട്ടില്ല. ഇന്‍ഷുറന്‍സ്
ഇല്ല. പൈസക്ക് ചെലവുണ്ട്. ചെലവ്
എങ്ങിനെയൊക്കെ പരമാവധി കുറക്കാമെന്നാണ് അവര്‍
ചിന്തിക്കുന്നത്. അസ്വാഭാവികമായി ഒന്നും ഇല്ലാത്ത
രീതിയില്‍ ഓഫീസിനുകീഴിലെ ഗാ‍രേജിനകത്ത്
പതിവനുസരിച്ചുള്ള തെറിയഭിഷേകം. എന്റെ ചങ്ങലകള്‍
എന്നെ വെറുപ്പ് പിടിപ്പിക്കുന്നു.

Friday, September 21, 2007

Sunday, August 26, 2007

ബഹറിന്‍ മീറ്റ്: ഔട്ടുഡോറ് പടം പിടുത്തവും കവിതയും നിരൂപണവും.ഫോട്ടോയിലില്ലാത്ത ചില കലാപരിപാടികളെക്കുറിച്ച് പറയാം. കുഞ്ഞന്‍സിന്റെ ഒരു മുടിഞ്ഞ സംശയത്തിന് ബെന്യാമിന്‍ നിര്‍ത്താതെ മറുപടി കൊടുത്തുകൊണ്ടിരിക്കെ കുഞ്ഞന്‍സും ഇരിങ്ങലും ഔട്ട് ഡോറ് പടം പിടുത്തത്തിനെന്ന് പറഞ്ഞ് ഒറ്റ മുങ്ങല്(?????). തിരിച്ചു വന്നപ്പോള്‍ കുഞ്ഞന്‌ ഒരു കവിത ചൊല്ലിയേ തീരൂ‍. എങ്കില്‍ പിന്നെ കവിതയാകട്ടെ എന്ന് കരുതി. ഇഷ്ടന്‍ മധുസൂദനന്‍ നായര്‍ ശൈലിയില്‍ ‘ഒന്നാനാം കുന്നിന്മേല്‍......’ ഒരു ‍കീച്ച്. ബ്ലോഗാഞ്ഞുങ്ങള്‍ പോലും അന്തം വിട്ടിരുന്നു. ഇഷ്ടന്‍ കവിത ഒരു വിധം ചൊല്ലിപ്പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇരിങ്ങലിനെ വേദിയിലേക്കൊരു ക്ഷണിക്കല്‍. ‘ധൈര്യമുണ്ടെങ്കില്‍ ഈ കവിതക്കൊരു നിരൂപണം, ഇപ്പം വേണം...’ ആദ്യമൊക്കെ ജാഡാ മസിലു പിടുത്തം നടത്തിയ ഇരിങ്ങല് പതുക്കെ മൈക്ക് കയ്യിലാക്കി. പിന്നെ തുടങ്ങി കവിതയിലെ ശില്പ വൈദഗ്ദ്യം, പ്രകൃതി വീക്ഷണം, അശ്ലീലം ന്റമ്മോ..... ഈ ഔട്ട് ഡോറ് പടം പിടുത്തത്തിന്റെ ഒരു കാര്യേയ്.....

Saturday, August 25, 2007

ബഹറിന്‍ ബൂലോക കുടും‌മ്പ സംഗമ പടങ്ങള്‍...


ബ്ലോഗാവ് കുഞ്ഞന്‍ (പടം പിടിച്ചവന്‍)

ബ്ലഗാവ് ബാജീ ഓടംവേലി

ബ്ലഗാവ് ഇരിങ്ങല്‍


ബ്ലഗാക്കന്മാര്‍ ബന്യാമന്‍,ഇരിങ്ങല്‍


ബ്ലഗാക്കന്മാരുടെ തീറ്റ മത്സരം, കിനാവ്,ഇരിങ്ങല്‍


വാശിയേറിയ ബ്ലഗാക്കന്മാരുടെ തീറ്റ മത്സരം
ഞങ്ങളും മത്സരത്തിനുണ്ടേ...ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം


ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം


ഓണ പൂക്കളമല്ല...

ബ്ലോഗാവ് സജി മുട്ടോണിന്റെ ബ്ലോഗത്തി

ക്യാമറമാന്‍ ബ്ലോഗാവ് പ്രശന്ത് കോഴഞ്ചേരി

ബ്ലോഗാവ് ബാജിയുടെ ബ്ലോഗാഞ്ഞ്

ബ്ലോഗ് പ്രസംഗം വീക്ഷിക്കുന്ന ബ്ലോഗന്മാരും ബ്ലോഗണികളും


ബ്ലോഗാവ് ബന്യാമന്‍

ബ്ലോഗാവ് ബന്യാമനും ബ്ലോഗാഞ്ഞിയും

ബ്ലോഗാവു നചികേതസ്സിന്റെ ബ്ലോഗ്ഗം‌മ്പം


ബ്ലോഗാവു മോഹന്‍ പുത്തന്‍‌ചിറയുടെ ബ്ലോഗ്ഗം‌മ്പം


ബ്ലോഗണികളും ബ്ലോഗാഞ്ഞികളും


ബ്ലോഗണി ഡാന്‍സ് മമ്മി

ബന്യാമന്‍ ബ്ലോഗത്തിയും പിന്നെ ബ്ലോഗാഞ്ഞും

ബ്ലോഗാവ് ബാജിയും ബ്ലോഗാഞ്ഞും


കമിങ്ങ് സൂണ്‍ ബ്ലോഗാവ് സോളി


ബ്ലോഗാവ് കിനാവ്


കമിങ്ങ് സൂണ്‍ ബ്ലോഗാവ് പ്രദീപ് ആഡൂരാന്‍


ബ്ലോഗാവ് പ്രശന്ത് കോഴഞ്ചേരി


ബ്ലോഗാവ് സജി മുട്ടോണ്‍


ക്ഷമയോടെ കത്തികേട്ടിരിക്കുന്ന ബ്ലോഗാക്കള്‍


ബ്ലഗാവ് ഇരിങ്ങലിന്റെ തീപ്പൊരി പ്രസംഗം


ബ്ലോഗാവ് mk നംബ്യാരുടെ ബ്ലോഗത്തിയും ബ്ലോഗാഞ്ഞിയും


ക്യാമറ,ആക്ഷന്‍,കട്ട്...

ബ്ലോഗണി ഡാന്‍സ് മമ്മി

വിശിഷ്ട ബ്ലോഗാക്കന്മാര്‍ ബന്യാമന്‍,പ്രേരണ,mk.നംബ്യാര്‍,റ്റി.ജെ.കൊട്ടാരത്തില്‍


ബ്ലോഗവേദി


നന്ദി..

Friday, August 24, 2007

ചരിത്രത്തിലേക്ക്...

ബഹറിന്‍ ബൂലോക കുടും‌മ്പ സംഗമം വളരെ വലിയൊരു ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും അനുഭവമായി.ബൂലോക കൂട്ടായ്മയില്‍ പങ്കെടുടുത്ത ഗംഭീര വിജയമാക്കിയ എല്ലാ ബഹറിന്‍ ബ്ലോഗാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
വിശദമായ വിവരണങ്ങള്‍ക്കായ്‌

സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ
http://manalezhutthu.blogspot.com/2007/08/blog-post.html

മീറ്റു വിശേഷം (ബഹ്‌റൈന്‍ മീറ്റ്)
http://kadavanadan.blogspot.com/2007/08/blog-post_24.html

സസ്‌നേഹം
ബാജി ഓടംവേലി