Custom Search

Tuesday, June 30, 2009

പുസ്തകശേഖരണ മേള 2009

ബഹ്റൈന്‍ കേരളീയ സമാജം ലൈബ്രറിയുടെ വികസനത്തിന്റെ ഭാഗമായി രണ്‌ടുമാസം നീണ്‌ടുനില്‍ക്കുന്ന വിപുലമായ ' പുസ്തകശേഖരണ മേള' സംഘടിപ്പിക്കുന്നു. ജൂണ്‍ 1 മുതല്‍ ജൂലൈ 30 വരെ നീളുന്ന ഈ പുസ്തകശേഖരണ മേളയില്‍ എല്ലാവിധ ഇംഗ്ലീഷ് മലയാളം ഹിന്ദി പുസ്തകങ്ങളും സ്വീകരികുന്നു. വ്യക്തികള്‍ക്കേ സംഘടനകള്‍ക്കേ പുസ്തകങ്ങള്‍ സമ്മാനിക്കാവുന്നതാണ്‌. പുസ്തകങ്ങള്‍ സമ്മാനിക്കുവാന്‍ തല്‍പര്യം ഉള്ളവര്‍ ലൈബ്രേറിയന്‍ വിനയചന്ദ്രനുമായോ, കണ്‍ വീനര്‍ ജയന്‍ എസ് നായരുമായേ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു..

Monday, June 29, 2009

ലോഹിതദാസ് ഓര്‍മ്മയായി


ജീനിയസ്‌ ആയൊരു കലാകാരന്‍ ....
ലോഹിതദാസിന്റെ സിനിമകള്‍ എല്ലാം തന്നെ ക്ലാസ്സിക്‌ ആയിരുന്നു...
തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ....
കിരീടം, അമരം, ഭരതം, കമലദളം , അങ്ങനെ ഒരു പാട് നല്ല സിനിമകള്‍ ...
മലയാളിയ്‌ക്ക് ഒരു നഷ്‌ടമാണ് ലോഹിതദാസിന്റെ വേര്‍പാട് ...
പ്രത്യേകിച്ച് സിനിമാലോകത്തിനു...
ഇനിയെത്രനാള്‍ കാത്തിരുന്നാലാണ് ആണ്...
ലോഹിതദാസ് പോലൊരു വ്യക്തി മലയാള സിനിമയില്‍ ഉണ്ടാകുക ...?
ലോഹിത ദാസിന് ബഹറിന്‍ ബൂലോകം പ്രണാമം അര്‍പ്പിക്കുന്നു...
(തയ്യാറാക്കിയത് Monu)

Thursday, June 25, 2009

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിംഗ്‌

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിംഗ്‌

സുഹൃത്തുക്കളെ,

ബഹറിന്‍ കേരളീയ സമാജം ബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനും ബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി ഒരു കൂടിവരവ് സംഘടിപ്പിക്കുന്നു. ജൂലൈ മാസം 6 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ (രണ്ടു മണിക്കൂര്‍) ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചാണ് പരിപാടി.

സമകാലീന വിഷയങ്ങളും - ബ്ലോഗ് പ്രതികരണങ്ങളും എന്ന വിഷയത്തിലാണ് പ്രധാന ചര്‍ച്ച നടക്കുക. ഏവരേയും ഈ കൂടിവരവിലേക്ക് ക്ഷണിക്കുന്നു.

തീയതി : 2009 ജൂലൈ 6 തിങ്കളാഴ്‌ച
സമയം : വൈകിട്ട് 7.30 മുതല്‍ 9.30 വരെ
വിഷയം : സമകാലീന വിഷയങ്ങളും - ബ്ലോഗ് പ്രതികരണങ്ങളും


പ്രവേശനം സൌജന്യമായിരിക്കും. (ഏവര്‍ക്കും സ്വാഗതം)


എന്ന്

ബെന്യാമിന്‍
സാഹിത്യ വിഭാഗം സെക്രട്ടറി,
ബഹറിന്‍ കേരളീയ സമാജം.

Wednesday, June 24, 2009

മരതക കിങ്ങിണി


അന്കണ തൈമാവിലെ മരതക കിങ്ങിണി.....

Saturday, June 20, 2009

മനാമയില്‍ നിന്നൊരു കളറുള്ള കാഴ്‌ചവിനൂപ് കുമാര്‍ ബഹറിന്‍ എടുത്ത ചിത്രം (ബ്ലോഗറാകാന്‍ പഠിക്കുന്നു)
vinoopkumar@yahoo.co.uk

Monday, June 15, 2009

നഷ്ടപ്പെടലുകള്‍( മിനികഥ )


പൊരിയുന്ന വെയിലില്‍ ... കടല്‍ തീരത്തു മണലില്‍ എന്തോ തിരഞ്ഞു കൊണ്ടൊരാള്‍ ...
അത് വഴി വന്ന ഒരു വഴി പോക്കന്‍ ഇതു കണ്ടു .... അയാള്‍ ചോദിച്ചു .
" എന്താണ് താങ്കള്‍ തിരയുന്നത് ??? ''
ഉത്തരം ഉണ്ടായില്ല ....
അയാള്‍ വീണ്ടും തിരയുകയാണ് ....അയാളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ ഇറ്റിറ്റു താഴെ വീഴുന്നുണ്ടായിരുന്നു .എന്നിട്ടും അയാള്‍ തിരച്ചില്‍ നിര്‍ത്തുന്നില്ല .
ആകാംഷയോടെ ആഗതന്‍ വീണ്ടും ചോദിച്ചു.
പറയൂ .... സുഹൃത്തെ..എന്താണ് താങ്കള്‍ക്ക് നഷ്ട്ടപെട്ടത് ??? .
ഇപ്പോള്‍ ആ മനുഷ്യന്‍ തിരിഞ്ഞു നോക്കി .
അയാളുടെ മുഖം കോപത്താല്‍ വരിഞ്ഞു മുറുകി .

''നിങ്ങള്‍ ഒന്ന് പോകുന്നുണ്ടോ ?.
എനിക്ക് നഷ്ട്ടപെട്ടത് എന്‍റെ വിലപ്പെട്ട ഒന്നാണ് .
അത് നിങ്ങള്‍ക്ക് തിരിച്ചു തരാന്‍ പറ്റുമോ ?. എങ്കില്‍ ഞാന്‍ പറയാം .... ''

ആഗതന് ഉത്തരം മുട്ടി . അയാള്‍ തിരിഞ്ഞു നടന്നു .
അയാള്‍ ആലോചിച്ചു .

'ശരിയാണ് എന്നോട് അയാള്‍ അത് പറഞ്ഞാല്‍ തന്നെ എനിക്ക് അയാള്‍ക്ക്‌ അത് തിരിച്ചു കൊടുക്കാന്‍ പറ്റില്ല .
അത് അയാളുടെ സ്വകാര്യതയാണ്‌ .'

'' നഷ്ട്ടപെട്ടതിന്‍റെ വേദന അത് അനുഭവിച്ചര്‍ക്കേ അറിയൂ ''

Wednesday, June 3, 2009

അടുക്കള തീ പിടിച്ച രാത്രി

രാത്രി ഉറക്കത്തില്‍ നിന്നു ഉണര്‍ത്തി അമ്മ എന്നെ ധൃതിയില്‍ കോണിപ്പടികള്‍ ഇറക്കി തെക്കിനിയില്‍ എത്തിച്ചു.അമ്മമ്മയുടെ സ്വരം ചിലമ്പിച്ചിരുന്നു.”ഉണ്ണീ കോലായിലേയ്കെ പോണ്ട. ആമി ഇവിടെ ഇരിയ്ക്.... അടുക്കളേടേ തട്ടിനു തീപ്പിടിച്ചു” അമ്മമ്മ ഉച്ചത്തില്‍ പറഞ്ഞു.

എന്റെ ജ്യേഷ്ഠന്‍ ഉടനെ തന്നെ വടക്കേ കോലായിലേയ്ക് ഓടി “ ഉണ്ണീ , ഉണ്ണി പറഞ്ഞാല്‍ കേക്കില്യാ, അല്ലേ ?” എന്നു ചോദിച്ചു കൊണ്ട് അമ്മമ്മ എന്റെ ജ്യേഷ്ഠനെ പിന്തുടര്‍ന്നു. വടക്ക് പടിഞ്ഞാറെ കോണില്‍ തീ ആളികത്തിയിര്‍ക്കുന്നു.

ഓല്‍ ഓണക്കാന്‍ വെച്ചതാ..ചകിരീം വെറകും ഒക്കേണ്ടാര്‍ന്നു രാവിലെ കുളിക്കാന്‍ ചെമ്പില് വെള്ളം വെച്ചു. അങ്ങനെ തീപ്പിടിച്ചതാ..” കലി നാരായണന്‍ നായര്‍ പറഞ്ഞു.അയാ‍ള്‍ മുറ്റത്ത് അഞ്ചടി മാറി നിന്നു തീനാളങ്ങളെ ഉറ്റുനോക്കി.

“എത്ര തവണ ഞാന്‍ പറഞ്ഞടക്കുണു അടുപ്പിലെ തീ സന്ധ്യയ്ക് കെടുത്തണംന്ന് ..ഞാന്‍ പറഞ്ഞാ ആരും കേക്കില്യാ” മുത്തശ്ശി പറഞ്ഞു.

“ഇഞ്ഞി കേക്കാം പോരേ?..” നാരായണന്‍ നായര്‍ ചോദിച്ചു അയാ‍ളുടെ കുറ്റിപ്പല്ലുകള്‍ ചുവന്ന വെളിച്ചത്തില്‍ പ്രത്യക്ഷപ്പെട്ടു.അയാള്‍ ഒട്ടും ക്ഷോഭിയ്കാതെ ചിരിച്ചു കൊണ്ടേയിരുന്നു.തെക്ക് പടിഞ്ഞാറെ പറമ്പില്‍ നിന്നും വള്ളിയും കൃഷണനും മക്കളും എത്തി കഴിഞ്ഞിരിയ്കുന്നു.മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് വള്ളി.മകനായ അഞ്ചക്കാളന്‍ തീകെടുത്തുവാന്‍ മരചില്ലകള്‍ ഉപയോഗിച്ചു.ചിലര്‍ വാഴ മുറിച്ചും തീയിനെ പ്രഹരിച്ചു.

“അടുക്കളേല്‍ ഇഞ്ഞി ഒന്നും വാക്കിണ്ടാവില്ല്യ..’ ദേവകി വിളിച്ചു പറഞ്ഞു.

“ഇക്ക് കാണാണ്ട് മരിക് കത്ത്ണ് “ ലക്ഷ്മി പറഞ്ഞു.

“നുമ്മടെ സാമ്പാറ് വെളമ്പണ മരികയാ..” ദേവകി ചോദിച്ചു.

“ചെരവ കത്തിപ്പൂവരുത് അത് ഇയ്ക് നിര്‍ബന്ധാ..ഇബ് ടത്തെ ചെരവ്പ്പോലെ ഒരു ചെരവ ഈ ദേശത്തു കാണാന്‍ കിട്ടില്ല്യാ” കലിനാരായണന്‍ നായര്‍ പ്രസ്താവിച്ചു.

“ഉണ്ണി കൊറച്ച് മാറി നിക്ക്വോ, തലേല് തീപ്പൊരി വീണാലോ....?മുത്തശ്ശി പറഞ്ഞു

തീ ഉത്തരം കടിച്ചു കാര്‍ന്നു തിന്നുന്ന ചടപട ശബദ്ധം എന്നെയും ജ്യേഷ്ഠനെയും വിസ്മയിപ്പിച്ചു. തീപ്പൊരി പറന്നു കൊണ്ടേയിരുന്നു.

“ഇങ്ങ്ട് കേറി നിക്ക്വോ കുട്ട്യോളെ...പറഞ്ഞാ കേക്കില്യാന്ന് ണ്ടോ..അമ്മമ്മ ഉച്ചത്തില്‍ ചോദിച്ചു. അമ്മാമ്മനും അമ്മയും വൈകീയിട്ടാണ് തീ കത്തുന്ന കാര്യമറിഞ്ഞ് താഴേയ്ക് വന്നത്. അമ്മാവന്റെ മെതിയുടെ ശബ് ദ്ധം കേട്ടപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കോലായിലേയ്ക് കയറി.

കെടന്ന്‌ണ്ട്ട്ടാ..തമ്പ്‌രാനേ ...പേടിയ്കേണ്ട അടുക്കളേടെ മല്ല് കൊറച്ച് കത്തി. അത്രേള്ളൂ .കലി ഇത് കണ്ട് പിടിച്ചില്യെങ്കില് വീടാകേം കത്ത്യേര്‍ന്നു” കൃഷ്ണന്‍ പറഞ്ഞു.

“ഗുരുവായൂരപ്പാ...രക്ഷിയ്കണേ..” മുത്തശ്ശി പറഞ്ഞു.

“നാരായണന്‍ നായര് അതാ മണ്ട്ണൂ അടുക്കളേയ്ക് ,...അവടെ അപ്പിടി പൊകയാ..ഈ പഹയന്‍ ശ്വാസം മുട്ടി ചാവൂല്ലോ” ദേവകി സ്വന്തം ശിരസ്സില്‍ തല്ലി കൊണ്ട് പറഞ്ഞു.

“കലി ഇങ്ങ് പോന്ന്വോളാ...വെറുതെ ചാവാന്‍ നിക്കണ്ട” തീകെടുത്താന്‍ വന്ന അയല്‍ക്കാരില്‍ ഓരാള്‍ വിളിച്ചു പറഞ്ഞു.

“ഇങ്ങള് ചത്താ ഇങ്ങടെ കുട്ടി പഷ്‌ണിയാവില്ല്യേ കമ്മളെ..? വള്ളി ചോദിച്ചു.

“അടുക്കളേല് എല്ലാം കത്തിക്കോട്ടെ ആളപായം കൂടാണ്ടെ കഴിക്കണം ന്നേ ഞാന്‍ വിചാരിയ്കണുള്ളൂ...” അമ്മാമ്മ പറഞ്ഞു.

കലി നാരാ‍യണന്‍ നായര്‍ പുക പടലത്തിന്റെ ഉള്ളില്‍ നിന്നു ഉച്ചത്തില്‍ ചുമച്ചു.

“കലിയ്ക് ശ്വാസം മുട്ട്ണ്ട്..” ജ്യേഷ്ഠന്‍ പറഞ്ഞു.

“അയ്യോ നാരായണന്‍ നായര്‍ ദാ ശ്വാസം മുട്ടി ചാവ്ണൂ...” ദേവകി നിലവിളിച്ചു.

“ചാവാണെങ്കീ ചാവട്ടെ ആരും പറാ‍ഞ്ഞില്യാലോ അടുക്കളെ കേറണംന്ന്.....” കൃഷണന്‍ പറഞ്ഞു.

“നാരായണന്‍ നായരെ , പൊറത്തേയ്ക് വരൂ...ഈ നിമിഷം പൊറത്തേയ്ക് വരണം ..” അമ്മമ്മ കോപത്തോടെ ഗര്‍ജ്ജിച്ചു.

“നാരായണാ..പൊറത്തേയ്ക് വര്വാ.........” അമ്മാവനും തുടര്‍ന്നു.
അടുക്കളയില്‍ നിന്നു
കലി പുറത്തേയ്ക് വന്നത് തന്റെ കൌപീനം മാത്രം ധരിച്ചു കൊണ്ടാണ് “ തോര്‍ത്തു മുണ്ട് വീണു പോയി, ഇക്ക് കാണാനുല്യാ..അപ്പിടി പൊകയാ” കലി ചിരിച്ചു കൊണ്ട് പറഞ്ഞു.

അയാള്‍ നാലപ്പാട്ടെ ചിരവ തന്റെ മാറോട് ചേര്‍ത്തു പിടിച്ചിരുന്നു “ ഇത് കുഞ്ചു ആശാരി ഉണ്ടാക്ക്യേതാ...ഞ്ഞി ഈ മാതിരി ഒന്നു കിട്ടണെങ്കീ ദേവലോകത്ത് പോണ്ട്യേരും...” കലി ഞങ്ങളോട് പറഞ്ഞു.

കമലാ സുരയ്യ.