Custom Search

Saturday, January 24, 2009

ചിരിയരങ്ങ് - ഹ ഹ ഹ
സ്നേഹിതരെ, ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈൻ ബൂലോകം ഈ
വരുന്ന ജനു:28-നു വൈകു:8 മണിക്കു കന്നട സംഘിൽ വച്ച് ഒരു 'ചിരി അരങ്ങ് ' സംഘടിപ്പിക്കുന്നു. ഇന്ന് നാം സ്റ്റേജ് ഷോകളിലും മാധ്യമങ്ങളിലും കാണുന്ന ഹാസ്യ പരിപാടികളിൽ നിന്നു വ്യത്യസ്തമായി നാം നമ്മുടെ ജീവിതത്തിന്റെ സ്വാഭാവിക പ്രയാണത്തിനിടയിൽ പറ്റിയിട്ടുള്ളതും കണ്ടുമുട്ടിയിട്ടുള്ളതുമായ നിരവധി ചിരിയുണർത്തിയ സാഹചര്യങ്ങളെ പുറത്തെടുക്കുകയെന്നതാണു ഈ പരിപാടിയുടെ ലക്ഷ്യം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസ്തുത പരിപാടിയിൽ ബഹറൈനിലെ മുഴുവൻ ബ്ലോഗേഴ്സും കുടുംബത്തോടൊപ്പവും കൂടാതെ മറ്റ് സുഹൃത്തക്കളേയും നർമ്മാനുഭവങ്ങൾ
പങ്കുവയ്ക്കാനും മറ്റ് നർമ്മങ്ങൾ ആസ്വദിക്കാനും ചിരിയോടെ എത്തിച്ചേരുമല്ലോ.

ചിരിയുണർത്തുന്ന ആ വൈകുന്നേരത്തിനു കാത്തിരിക്കുക
ബൂലോകത്തിലെ മുഴുവൻ ചിരി പ്രേമികളൂടെയും സാന്നിദ്ദ്യം മനസ്സു കൊണ്ട് ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

ചിരിയുടെ രാജാക്കൻമാരായ ബൂലോകർക്ക് ചിരിയുടെ മാലപ്പടക്കങ്ങൾ പ്രസ്തുത ചടങ്ങി അവതരിപ്പിക്കുന്നതിനായ് അയച്ചു തരികയും ആവാം.
എല്ലാവരുടെയും സഹകരണം പ്രതീ‍ക്ഷിച്ച് കൊണ്ട്

സ്നേഹപൂർ‍വ്വം

ബഹറൈന്‍ ബൂലോകം.

Thursday, January 22, 2009

അജിത് - അഭിനന്ദനങ്ങള്‍..!

ആദ്യമേ മാണിക്യചേച്ചിയോട് കടപ്പാടും നന്ദിയും പ്രകടിപ്പിക്കുന്നു.മാണിക്യേച്ചി ആല്‍ത്തറ ബ്ലോഗില്‍ പ്രസദ്ധികരിച്ച പോസ്റ്റ് ബഹ്‌റൈന്‍ ബൂലോഗത്തില്‍ പുന:പ്രസദ്ധീകരിക്കുന്നു, നന്ദിയോടെ കുഞ്ഞന്‍

ശ്രീ അജിത് നായര്‍ അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍..!ബൂലോകത്ത് നിന്ന് ഒരു പ്രതിഭക്ക് കൂടി അംഗീകാരം സ്മരണിക എന്ന ബ്ലോഗുടമയായ അജിത് നായര്‍ , ബഹറനിനില്‍ നടന്ന " സിനര്‍ജി 2008" ഹ്രസ്വ ചിത്ര മേളയിലെ പ്രധാനപ്പെട്ട 5 അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. വയനാട്ടുകാരനായ അജിത് , ബഹ്റൈനിലാണ് താമസിക്കുന്നത്. ' മഴനൂലുകള്‍, വഴിയറിയാതെ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


'CInergy 2008'ടെലിഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്'
[WMC Toast Masters- Cinergy 2008]WMC Toast Masters നടത്തിയ 'CInergy 2008' എന്ന ടെലിഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ ഔട്ട്ഫിറ്റ്സ് [വേഷങ്ങള്‍] എന്ന ചിത്രത്തിനു മികച്ചകഥയ്ക്കും തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച ചിത്രത്തിനും ഡ്രീംസ് എന്ന നിശബ്ദചിത്രത്തിന് മികച്ച തിരക്കഥയ്ക്കും മികച്ച രണ്ടാമത്തെ സംവിധായകനും ഫ്രജൈല്‍ എന്ന ചിത്രത്തിനു മികച്ച എഡിറ്റിങ്ങിനും ഉള്ള അവാര്‍‌ഡുകള്‍ അദ്ദേഹം തന്നെ കരസ്ഥമാക്കി. കൂടാതെ വേഷങ്ങൾ മികച്ച നടനും മികച്ച രണ്ടാമത്തെ സഹനടിയ്ക്കുമുള്ള അവാർഡുകളും കൂടി നേടിയത് മധുരത്തിനൊപ്പം ഒരിരട്ടിമധുരമായി.. അജിതിന്റെ മൂന്നു ചിത്രങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്


"ഗള്‍ഫിലെ സാധാരണകാരനായ തൊഴിലാളിയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് Outfits [വേഷങ്ങള്‍]" എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍"

സിനര്‍ജി 2008 എന്ന ബഹറിനിലെ ആദ്യ ഹ്രസ്വ ചിത്രമെളയുടെ ഫലപ്രഖ്യാപനം നടന്നപ്പോള്‍ തന്‍റെ ഒരേ ചിത്രത്തിനു തന്നെ നാല് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സന്തോഷത്തിലാണ് സംവിധായകന്‍ അജിത് നായര്‍. തനിക്ക് ചുറ്റും കണ്ട മനുഷ്യമുഖങ്ങളെ വഴിയില്‍ ഉപേക്ഷിക്കാതെ മനസ്സിലേറ്റിയ ഈ കലകാരന്‍ അവയ്ക്ക് ജീവന്‍ നല്‍കുകയായിരുന്നു വേഷങ്ങള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ.

"വേഷങ്ങള്‍ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടുകളായിരുന്നു. കണ്ടു കഴിയുമ്പോള്‍ പ്രേഷകനായി മാറി നില്‍ക്കാനാവാതെ, അന്നുവരെ അനുഭവിച്ചത് വെളിയില്‍ പറയാന്‍ വാക്കുകളില്ലാതെ ഇരുന്നവര്‍
'ഇതെന്റെയും അനുഭവം ആണല്ലൊ' എന്ന് പറയുന്ന ഒരു എഫക്റ്റ് മനസ്സില്‍ ഉണര്‍ത്താൻ ആ ചിത്രത്തിനു കഴിഞ്ഞു. നാടുവിട്ടാൽ ഏതു ജോലിയും ചെയ്യുന്ന കഠിനാദ്ധ്വാനിയായ മലയാളിയുടെ സ്വപ്നങ്ങളും നൊമ്പരങ്ങളും കഷ്ടപ്പാടുകളും ചുമലിലേറ്റിയ കടപ്പാടുകളും എല്ലാം തന്നെ വളരെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു. ജീവിക്കാന്‍ മറ്റുമാര്‍ഗമില്ല്ലാതെ നാടുവിട്ട പച്ചമനുഷ്യരുടെ ജീവിതത്തിന്റെ വൈഷമ്യങ്ങളും മുറവിളികളും മിഴിവോടെ, മികവോടെ പറഞ്ഞ ചിത്രം ! ! "‌

ഓരോ പ്രവാസിയുടേയും അന്തമില്ലാത്ത ഏകാന്തതയെപ്പറ്റി, അഴിയ്ക്കുന്തോറും കൂടുതൽ മുറുകുന്ന ചിന്തകളേപ്പറ്റി, കഴുത്തില് വരിഞ്ഞു മുറുകുന്ന കടക്കെണിയെ പറ്റി, ഉറ്റവരെ പിരിഞ്ഞ ദുഃഖത്തെപ്പറ്റി, നിറക്കൂട്ടുകള്‍ ഇല്ലാതെ അജിത്ത് ആവിഷ്കരിച്ചിരിക്കുന്നു, ചിത്രം കണ്ടു കഴിയുമ്പോൾ ഗൾഫുകാരനെ പറ്റിയുള്ള പല മിഥ്യാധാരണകളും പ്രേക്ഷകരുടെ മനസ്സുകളിൽ നിന്നും മാറുന്നത് അവരറിയുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്രയും കലാമൂല്യമുള്ള ഒരു ചിത്രം അദ്ദേഹം നിർമ്മിച്ചെടുത്തതെന്നറിയുമ്പോൾ ആ പ്രതിഭയുടെ കഴിവുകൾ ഇനിയും കൂടുതൽ മികവോടെ കാണുവാൻ നാം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ കടമെടുത്താൽ "ഈ ചിത്രം പ്രവാസികളല്ല കാണേണ്ടത് മറിച്ച് അവരുടെ ബന്ധുക്കളാണ്.." എന്നു നാം സമ്മതിച്ചു പോകുന്നു.

ഒരു നേരത്തെ ഭക്ഷണത്തിനു മുട്ടുമ്പോഴും പലിശയ്ക്ക് കടം വാങ്ങിയ ദര്ഹം നാട്ടില് എത്തിച്ച് സംതൃപ്തിയുടെ സ്വപ്ന ലോകത്തെ സുല്ത്താനായി വാഴുന്നൊരെ കുറ്റം പറയില്ലാ ഞാന്. ആ സ്വപ്നം ഇല്ലാതായാല് ഞെട്ടറ്റ് വീണു പോകും പ്രവാസികളില് പലരും .. ഞാനങ്ങ് 'ദുബായീന്നാ വിളിക്കുന്നെ' എന്ന് പറയുമ്പോള്‍‌ കേട്ടിരിക്കുന്ന ബന്ധുവിന് എന്തറിയാം ആ പാവം പ്രവാസിയുടെ നൊമ്പരത്തെ പറ്റി!

"ഗള്‍ഫിലെ സാധാരണകാരനായ തൊഴിലാളിയുടെ ജീവിതത്തൈന്റെ സത്യസന്ധമായ
ആവിഷ്ക്കാരമാണ് Outfits [വേഷങ്ങള്‍] എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍"

പ്രവാസ വേഷങ്ങളൂടെ കെട്ടഴിച്ച "വേഷങ്ങള്‍"

ആത്മ ബലികള്‍

തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

സ്നേഹക്കുറിപ്പുകൾ പലപ്പോഴും

ദുരന്താക്ഷരങ്ങളാകുന്നു.

ആര്‍ക്കൊക്കെയൊ

വെളിച്ചമാകാന്‍

കത്തിയെരിഞ്ഞു

എണ്ണ വറ്റിപ്പോയ പടുതിരികള്‍..

കുറ്റപ്പെടുത്തലുകള്‍ക്ക്

ഏതു ഹേതുവിലാണുമൊഴികള്‍

തേടേണ്ടതു?

ബാങ്ക് ഡ്രാഫ്റ്റുകളില്‍

സ്നേഹത്തിന്റെ കണക്കുകള്‍

സൂക്ഷിക്കുന്ന ബന്ധുക്കളിലോ?

വരവറിയാതെ വാരിച്ചൊരിയുന്ന

ഹ്യദയവിശാലതകളിലോ?

അവനെ ജീവിക്കാന്‍

അനുവദിക്കുക

അവനു വേണ്ടി

ജീവിക്കാന്‍ അനുവദിക്കുക..

[അജിത് ]


ഡ്രീംസ്.


DreamsDreams is a satirical composition set against the backdrop of a tailoring shop and its two employees. While other employees are busy with their chores our protagonist and his mentor are busy putting into practice 'tailor made-how to make money' solutions on unsuspecting prey.
Ajith Nair adopts a simple narrative style with brilliant editing and sleek camera work, to tell the story in a lighthearted yet touching manner. Dreams is what everyday dreams are made off and they do come true –in a fashion that holds the audience in mirthful anticipation.


A low life turns to the art of pick pocketing to pursue his dreams of living a life of luxury. Now its time to practice what he has learnt believing that there is just a thin fine line between dreams and reality. He count on his tactics and luck but there is one thing he did not count on- the act of karma

അജിത്തിന്റെ സ്മരണിക


ശ്രീമതി മാണിക്യത്തിന്റെ ആ‍ല്‍ത്തറ ബ്ലോഗ്


കടപ്പാട് : ആല്‍ത്തറ ടീമിനോടും

Sunday, January 11, 2009

ബ്ലോഗ് ശില്പശാല

ബ്ലോഗ് ശില്പശാ‍ല

സമയം :- 2009 ജനുവരി 12 ,13 ,14 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍)
വൈകിട്ട് 7:30 മുതല്‍ 10:00 വരെ
സ്ഥലം :- കേരള സമാജം ഹാള്‍ഒന്നാം ദിവസം ( 12 / 01 / 2009 തിങ്കള്‍ )

ആമുഖം : ശ്രീ. ബാജി ഓടംവേലി
വിഷയം - ബ്ലോഗിന്റെ പ്രാധാന്യം

അദ്ധ്യക്ഷന്‍ : ശ്രീ. എ. കണ്ണന്‍
( സമാജം അസി. സെക്രട്ടറി )

ക്ലാസ്സ് - 1 : ശ്രീ. രാജു ഇരിങ്ങല്‍
വിഷയം - ബ്ലോഗിന്റെ നാള്‍വഴികള്‍

ബൂലോക കഥകള്‍ : ശ്രീ. മോഹന്‍ പുത്തഞ്ചിറ

ക്ലാസ്സ് – 2 : ശ്രീ. ബെന്യാമിന്‍
വിഷയം - ബ്ലോഗ് അനന്ത സാധ്യതകള്‍

ബൂലോക കവിത : ശ്രീ. സജീവ്‌ കടവനാട്

ക്ലാസ്സ് – 3 : ശ്രീ. സജി മാര്‍‌ക്കോസ്
വിഷയം - ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍

തുടര്‍‌ന്ന് ചര്‍ച്ച


ജനുവരി 13, 14 (ചൊവ്വ, ബുധന്‍) തീയതികളില്‍ സമാജം ഹാളില്‍ വെച്ച് വൈകിട്ട് 7:30 മുതല്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍‌ക്കായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ഈ ശില്പശാലയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.


ബിജു എം. സതീഷ്
സാഹിത്യ വിഭാഗം സെക്രട്ടറി

Tuesday, January 6, 2009

ബ്ലോഗ് ശില്പശാല

ബ്ലോഗ് ശില്പശാ‍ല

സമയം :- 2009 ജനുവരി 12 ,13 ,14 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍)
വൈകിട്ട് 7:30 മുതല്‍ 10:00 വരെ
സ്ഥലം :- കേരള സമാജം ഹാള്‍

ഒന്നാം ദിവസം ( 12 / 01 / 2009 തിങ്കള്‍ )

ആമുഖം : ശ്രീ. ബാജി ഓടംവേലി
വിഷയം - ബ്ലോഗിന്റെ പ്രാധാന്യം

അദ്ധ്യക്ഷന്‍ : ശ്രീ. എ. കണ്ണന്‍
( സമാജം അസി. സെക്രട്ടറി )

ക്ലാസ്സ് - 1 : ശ്രീ. രാജു ഇരിങ്ങല്‍
വിഷയം - ബ്ലോഗിന്റെ നാള്‍വഴികള്‍

ബൂലോക കഥകള്‍ : ശ്രീ. മോഹന്‍ പുത്തഞ്ചിറ

ക്ലാസ്സ് – 2 : ശ്രീ. ബെന്യാമിന്‍
വിഷയം - ബ്ലോഗ് അനന്ത സാധ്യതകള്‍

ബൂലോക കവിത : ശ്രീ. സജീവ്‌ കടവനാട്

ക്ലാസ്സ് – 3 : ശ്രീ. സജി മാര്‍‌ക്കോസ്
വിഷയം - ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍

തുടര്‍‌ന്ന് ചര്‍ച്ച


ജനുവരി 13, 14 ( ചൊവ്വ, ബുധന്‍) തീയതികളില്‍ സമാജം ഹാളില്‍ വെച്ച് വൈകിട്ട് 7:30 മുതല്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍‌ക്കായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ഈ ശില്പശാലയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.


ബിജു എം. സതീഷ്
സാഹിത്യ വിഭാഗം സെക്രട്ടറി