Custom Search

Sunday, November 23, 2008

ആടുജീവിതം (പടങ്ങള്‍)

ബെന്യാമിനെ അനുമോദിക്കുവാനും
ഗ്രന്ഥകാരനില്‍ നിന്ന് കേള്‍ക്കുവാനുമായി
ബഹറിന്‍ ബൂലോകര്‍ ഒത്തുകൂടി
ബെന്യാമിനും ഉദ്ഘാടകന്‍ ബിജു എം സതീഷും

സ്വാഗതം - ബാജി ഓടംവേലി
ഉദ്ഘാടന പ്രസംഗം - ബിജു എം സതീഷ്
( ബഹറിന്‍ കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി )

ആടു ജീവിതം ഒറ്റനോട്ടത്തില്‍ - സജി മുട്ടോണ്‍
കഥ നടക്കുന്ന സൌദിയിലൂടെ - സജി മാര്‍‌ക്കോസ്
വിമര്‍‌ശനാത്മക വായന - രാജു ഇരിങ്ങല്‍
വായനക്കാരന്റെ പ്രതീക്ഷകള്‍ - അനില്‍ വെങ്കോട്ട്
അഭിനന്ദനങ്ങള്‍ - മോഹന്‍ പുത്തഞ്ചിറ
കഥയിലെ അഭിനയ മുഹൂര്‍ത്ഥങ്ങള്‍ - സുജിത്ത് കൊല്ലം
അഭിനന്ദനങ്ങള്‍ - ബിജു നചികേതസ്
ഞാനൊരു പാട്ടു പാടാം....... സംഗീതാ സുജിത്ത്
എഴുത്തുകാരന്റെ വാക്കുകള്‍ - ബെന്യാമിന്‍
സദസ്സ് - ബഹറിന്‍ ബൂലോകര്‍
ബഹറിന്‍ ബൂലോക കുട്ടിപ്പട്ടാളം
അഭിനന്ദനത്തിന്റെ നേര്‍ പകുതി - മിസ്സിസ്സ് ബെന്യാമിന്‍
ആടിന്റെ രുചിയറിയുന്ന കുഞ്ഞനും അനില്‍ സോപാനവും മറ്റും
ആടിന്റെ കുടുംബം
രുചിഭേദങ്ങള്‍
നന്ദി... നന്ദി... നന്ദി.... - സജി മാര്‍‌ക്കോസും കുട്ടിയും

Thursday, November 20, 2008

മേനകാ ഗാന്ധി അറിയുന്നതിന്...........വളരെ പ്രതീക്ഷയോടെയാണ് ഈ കത്തെഴുതുന്നത്....ജന്തുലോകത്തിലെ വിവരം കെട്ടവരായിട്ടാണ് ചരിത്രാതീത കാലം മുതല്‍ക്കേ ഞങ്ങളേ കരുതിപ്പൊന്നത്,പല പുരാണങ്ങളിലും ഞങ്ങളുടെ വിവരക്കേടിനെപ്പറ്റി പരാമര്‍ശം ഉണ്ട്,പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍പൊലും ഞങ്ങളെ കളിയാക്കിയപ്പോഴും, മാനനഷ്ടത്തിനു കേസുകൊടുക്കാതെ സഹനത്തിന്‍റെ വഴിസ്വീകരിച്ച് വിഴുപ്പുചുമന്നും ചുമടെടുത്തും അധ്വാനിച്ചാണ്‍ ഞങ്ങള്‍ കഴിഞ്ഞുപോരുന്നത്,പല സഹജീവികളേയും മുതലാളിമാര്‍ ഓമനിക്കുമ്പോള്‍ അതിലൊന്നും പരാതിപ്പെടാതെ സഹിച്ചും ക്ഷമിച്ചും കാലം കഴിച്ചു,

അസംഘടിതമായ തൊഴിലാളി വര്‍ഗമായ ഞങ്ങളില്‍ വോട്ടുബാങ്ക് ഇല്ലാത്തതുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷികളും ഞങ്ങളെ ഗൌനിക്കാറില്ല....പക്ഷെ രാഷ്രീയത്തില്‍ പൊതുജനത്തിന്‍റേ ഒപ്പം നില്‍ക്കുന്ന ഒരു പദമായി നിഷ്പക്ഷ ജനസമൂഹം കരുതിപ്പൊരുന്നുണ്ട്.ഞങ്ങളുടെ വര്‍ഗത്തിന്‍റേ “പേര്” വിവരക്കേടായിപ്പൊയതിനാല്‍ ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെയും ആ ഗണത്തില്‍ പെടുത്തുമോ എന്ന് ഭയന്നിട്ടാണൊ മേനക മാഡം ഞങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത്...

ഇപ്പോള്‍ മണ്ഡലക്കാലം ആരംഭിച്ചിരിക്കുന്നതിനാല്‍ കാലേകൂട്ടി ഞാനും സഹപ്രവര്‍ത്തകരും പമ്പയിലെത്തിച്ചേര്‍ന്നിരുന്നു,കൂടാതെ തമിഴ് സഹപ്രവര്‍ത്തകരും ധാരാളം..വിശ്രമമില്ലാത്ത ചുമടെടുപ്പാണ് ഉദ്യോഗം,ദിവസത്തില്‍ സൂപ്പര്‍വൈസര്‍മാരും ചാട്ടയും മാറുമെങ്കിലും തൊഴിലാളികള്‍ക്ക് മാറ്റമില്ല..ഭക്ഷണം ഇല്ല, വെള്ളമില്ല..പിന്നെ നല്ല സ്റ്റൈലന്‍ തല്ലുമാത്രം ദിവസവും കിട്ടുന്നുണ്ട്..ഒരു പനി വന്നു കിടന്നുപോയാലും കൂറച്ച് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളം തന്ന് പിന്നെയും പണിക്ക് കയറണം വടീയും കൊണ്ട് നില്‍ക്കുന്നവനേ ഷിഫ്റ്റ് സമ്പ്രദായം ഉള്ളു..സുരക്ഷാ‍ക്രമീകരണത്തിന്‍ 4.5 കോടി അനുവദിച്ചവര്‍ ഞങ്ങളുടെ ഭക്ഷണവും ജോലിഭാരവും എന്തേ കാണാത്തത്?....

ഹൃദ്രോഗമുള്ള ഭക്തര്‍ക്കുവേണ്ടി കാര്‍ഡിയോളജ്ജി സെന്‍ററും ശ്വാസതടസമൂള്ളവര്‍ക്ക് ഓക്സിജന്‍ പാര്‍ലറുകളും ഒക്കെ ഏര്‍പ്പാടാക്കിയവര്‍ക്കിടയില്‍ ഞങ്ങളുടേ ഹൃദയവേദന കാണാനുള്ള ഹൃദയവിശാലതയുള്ളവര്‍ ഇല്ലെ?ഇരുമുടിക്കെട്ടിലും എത്രയൊ ഇരട്ടി ഭാ‍രമുള്ള കെട്ടുമായി മലകയറൂന്ന ഞങ്ങള്‍ക്ക് എന്തു വന്നാല്‍ എന്ത് അല്ലേ?ആള്‍ക്കൂട്ടത്തിന്‍റേ ഇടയില്‍ക്കൂടി വേഗം കയറുവാനുള്ള ഉത്തേജക മരുന്ന് ചാട്ടയുടേ രൂപത്തില്‍ പതിച്ചു ചോര പൊടിയുമ്പോള്‍.......സായൂജ്യമടഞ്ഞുവരുന്നവര്‍ക്ക് അറിയില്ലെ അശരണ സേവയാണ് അയ്യപ്പ സേവ എന്ന്?

മനുഷ്യഭക്തര്‍ക്കിടയിലെ സ്ത്രീ പ്രായപരിധി 10-50 ഇടക്ക് ആക്കിയ പൂര്‍വകാല ബുദ്ധിമാന്‍ മാരെ ശബരിമലയിലെ സ്ത്രീ സമത്വത്തെക്കുറിച്ച് പേട്ട തുള്ളുന്നവരെ......ഞങ്ങള്‍ക്കിടയിലും സ്ത്രീകളുണ്ട് എന്ന് മറന്നുപോയോമലകയറുന്നേരം ഒരു പിഞ്ചോമന തന്ന ഒരു ഓറഞ്ച് ചാട്ടയുമായി നടക്കുന്ന ആ കാട്ടാളന്‍ കൈക്കലാക്കിയ ദേഷ്യത്തിന്‍ ഞാന്‍ ഒന്നു ചവിട്ടിയപ്പോള്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് മുതുകത്ത് വയ്ക്കുകയാണുണ്ടായത്..

ത്രിവേണിയില്‍ വച്ച് വാഹനമിടിച്ച് 2 മാസത്തോളം എഴുനേല്‍ക്കാനാകാതെ ഒടുവില്‍ കഴിഞ്ഞ രാത്രി അന്ത്യശാസം വലിച്ച ആ സഹപ്രവര്‍ത്തകനെ ആ കാട്ടാളര്‍ വനാന്തരത്തിലെവിടേയോ കുഴിIച്ചുമൂടി..അവസാനമായി അവനെ ഒന്നു കാണുവാന്‍ പോലും കഴിയാതെ.....ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു രക്ഷപെടലല്ലേ...ഈ നരകത്തില്‍ നിന്നും...അവന് കുറച്ചു പാപമേ ചെയ്തിട്ടൂള്ളു.അയ്യപ്പസ്വാമി അവനു മോക്ഷം നല്‍കി....

ഇക്കൊല്ലത്തെയാണ് ഏറ്റവും മികച്ച തീര്‍ത്ഥാടനം എന്നും എല്ലാവകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നവരെ.. എവിടേ മൃഗസംരക്ഷണവകുപ്പ്? എവിടേ മൃഗാശുപത്രീ?

വീരസ്യങ്ങളും അപദാന കഥകളും പരസ്യങ്ങളും ഉള്‍പ്പെടെ സമുദായ സ്നേഹം ഒഴുക്കി പത്രക്കടലാസു ബാലന്‍സ് ചെയ്യുന്നവരെ...എഴുതിക്കൂടേ രണ്ടുവരി ഞങ്ങളോടുള്ള ക്രൂരത...

ഇപ്പോഴെ അംഗസംഖ്യ നഷ്ടപ്പെട്ട ഞങ്ങളില്‍ എത്രപേര്‍ ഈ മലയിറങ്ങാന്‍ കാണും എന്നുപറയാന്‍ കഴിയില്ല..കഴുതസ്വാമി എന്നുള്ള വിളികേള്‍ക്കാന്‍ ഞങ്ങള്‍ അധികകാലം ഉണ്ടായിരീക്കില്ല്, പക്ഷിമൃഗാദികളുടെ കാണപ്പെട്ട ദൈവമായ മേനകാ ജീയാണ്‍ ഇനിയുള്ള ഞങ്ങളൂടെ പ്രതീക്ഷ...ഞങ്ങളെ സഹായിക്കില്ലെ?

വിശ്വാസപൂര്‍വം..


കഴുതസ്വാമി.
മരത്തിന്‍ ചുവട്
ത്രിവേണി-പമ്പ
പത്തനംതിട്ട ജില്ല
കേരളം.

Sunday, November 16, 2008

ആടു ജീവിതം..പൊള്ളുന്ന കഥ!

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു.
ഗള്‍ഫിനു പോകാനുള്ളവര്‍..
പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍..
ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍..

അക്കൂട്ടത്തില്‍ ഞാനും ജയ്സനും..


“എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?”
മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി..
എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു..

“ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ്
“എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു.
“വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
“അപ്പടിയാ”
ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും.
അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും.

സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു.
അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്.
തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍..
ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും
അതെ ആടു മേയ്പ്പന്‍!!

ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ..

“എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?”

ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല..
ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ..

അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്..
പാവം ശെല്‍‌വം..
ആടു ജീവിതം...

ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.!
നജീബ്ബ് അങ്ങിനെയല്ലായിരുന്നു.
ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന്
മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്.
ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ
“ആടു ജീവിതം”!

പ്രിയപ്പെട്ടവരെ,
ശ്രീ. ബന്യാമിന്റെ ആടു ജീവിതം എന്ന പുതിയ നോവല്‍ പ്രസിധീകരിച്ചിരിക്കുന്നു.
ബുലോകത്തിലെ മറ്റോരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.
ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.
ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേല്‍ക്കുന്നതിനും, ബന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 9.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.
..