Custom Search

Monday, June 25, 2012

കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക്


നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്‍റെ മുഖവും മണവുമാണ്. സ്കൂളിന്‍റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..? കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക് സ്നേഹപൂര്‍വ്വം വായനക്ക് ക്ഷണിക്കുന്നു മന്‍സൂര്‍ ചെറുവാടി

Monday, March 19, 2012

കേട്ടിട്ടില്ലാത്ത ബഹ്റൈന്‍റെ ചരിത്രത്തിലേക്ക്.

ഞാനിതുവരെ അറിഞ്ഞിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത ബഹ്റൈന്‍റെ ചരിത്രത്തിലേക്ക്.

സ്നേഹപ്പൂര്‍വ്വം എല്ലാവരെയും ക്ഷണിക്കുന്നു വായനക്ക്.പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍
മന്‍സൂര്‍ ചെറുവാടി

Monday, March 5, 2012

Monday, February 27, 2012

മറ്റൊരു തട്ടിപ്പ്

ഒരു ദിവസം മെഗാമാർട്ടിൽ ഷോപ്പിംഗിനു പോയപ്പോൾ  സിഞ്ചിലെ അറിയപ്പെടുന്ന ഒരു ഇൻഡ്യൻ ഹോട്ടലിന്റെ ഡിസ്കൗണ്ട് കാർഡുകളുമായി ഒരു ചെറുപ്പക്കാരൻ സമീപിച്ചു. പല വട്ടം ഒഴിവാക്കാൻ നോക്കിയെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം കാർഡ് വാങ്ങി.

പലപ്പോഴും ഭക്ഷണം കഴിക്കാൻ പോകുന്നതും ബ്ലൊഗ്ഗേഴ്സ് മീറ്റ് ഉൾപ്പടെചില പാർട്ടികൾ  അവിടെ നടത്തിയിട്ടുള്ള റെസ്റ്റോറന്റ്  ആയിരുന്നതുകൊണ്ടും  നിബന്ധനകൾ കാർഡിന്റെ പിന്നിൽ എഴുതിയിരിക്കുന്നതു കൊണ്ടും കൂടുതലായി ഒന്നും ചോദിച്ചില്ല.

ഒരു വർഷത്തിനുള്ള കാർഡ് വാങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായി  കാർഡുമായി സിഞ്ചിലെ റെസ്റ്റോറന്റിൽ ചെന്നു. നിബന്ധനപ്രകാരം ആഹാരം ഓർഡറു ചെയ്യുന്നതിനു മുൻപ് ഡിസ്കൗണ്ട് കാർഡ്  കൗണ്ടറിൽ കൊടുത്തു.

ഒന്നും ആലോചിക്കാതെ തന്നെ കൗണ്ടർ സ്റ്റാഫ്  അത് തിരികെ തന്നിട്ടു പറഞ്ഞു, "ഇത് ഇവിടെ പറ്റില്ല,  അദലിയ ( ആണെന്നു തോന്നുന്നു) ബ്രാഞ്ചിൽ  ഒരു പക്ഷേ കിട്ടുമായിരിക്കും. ഇവിടെ എന്തായാലും ഇല്ല."

"നിബന്ധനകൾ എല്ലാം ഈ കാർഡിന്റെ പിന്നിൽ പ്രിന്റ് ചെയ്തിട്ടുണ്ടല്ലോ, ഇപ്പോൾ പിന്നെ എന്താണ് പുതിയ വ്യവസ്ഥ? ചില ബ്രാഞ്ചുകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ എങ്കിൽ അതു ഈ കാർഡിൽ കാണിക്കേണ്ടതല്ലേ? അതല്ലേ മാന്യമായ ബിസിനസ്സ്?" എന്നായി ഞാൻ.

"അതൊന്നും ഞങ്ങൾക്ക് അറിയില്ല. മാനേജ്മെന്റ് ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല"

മുങ്കൂർ പണം കൊടുത്തിരുന്നിട്ടും  കുടുംബമായി ആഹാരം കഴിക്കാൻ ചെന്ന ഞങ്ങളോട് കൃത്യമായി മറുപടി പറയാൻ പോലും ആരുമില്ല.

 അവസാനം എല്ലാ കാർഡും  മുതലാളിയ്ക്കു കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞ് പിരിയേണ്ടി വന്നു. കൊടുത്ത പണം ഗോപി.


മുന്നറിയിപ്പ്: ഡിസ്കൗണ്ട് കാർഡുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക. അവ ഉപയോഗിക്കാൻ ചെല്ലുമ്പോൾ ഒരു പക്ഷേ കേട്ടിട്ടില്ലാത്ത പല നിബന്ധനകളും കേൾക്കേണ്ടി വരും.    


Saturday, January 28, 2012

ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍

"പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക് കാതോര്‍ത്ത്‌ അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..?

ഒരു യാത്ര കുറിപ്പ്

ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍


സമയം പോലെ വായിക്കുമല്ലോ

സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട്


സാംസ്കാരിക കേരളത്തിന്റെ നഭസ്സില്‍ എന്നും മുഴക്കത്തോടെ നിന്ന ഉജ്ജ്വലമായ ശബ്ദം.
എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്.
ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു
തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ചു കൊണ്ട് -
ആദരാഞ്ജലികള്‍

Tuesday, January 17, 2012

പുഴയെ പോലെ ചിരിക്കുന്നവര്‍

മനസ്സ് നിറഞ്ഞു ചിരിക്കുന്നവര്‍, നോട്ടത്തിലും വാക്കിലും സ്നേഹം കൈമാറുന്നവര്‍. വിനയവും ലാളിത്യവും മാത്രം കൈമുതലായി ഉള്ളവര്‍.

ഞാനൊരു നാട്ടുകാര്യം പറഞ്ഞോട്ടെ. ...?

പുതിയ പോസ്റ്റ്‌ വായിക്കുമല്ലോ..

പുഴയെ പോലെ ചിരിക്കുന്നവര്‍.

സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി

Sunday, January 8, 2012

പ്രണയത്തിന്‍റെ സെഡാര്‍, സമാധാനത്തിന്‍റെ ഒലീവ് .

മരങ്ങള്‍ .
പ്രണയം, വികാരം, വിചാരം.

ഒരു പുതിയ പോസ്റ്റ്‌.
പ്രണയത്തിന്‍റെ സെഡാര്‍, സമാധാനത്തിന്റെ ഒലീവ്.

സമയം പോലെ വായനക്ക് ക്ഷണിക്കുന്നു .

സ്നേഹപൂര്‍വ്വം

മന്‍സൂര്‍ ചെറുവാടി