ഒരു ഓര്മ്മകുറിപ്പ് പങ്കു വെക്കട്ടെ നിങ്ങളുമായി ....!
ബാക്കിയാവുന്ന മാമ്പഴക്കാലം
Custom Search
Showing posts with label ഓര്മ്മ. Show all posts

Monday, March 5, 2012
Tuesday, August 9, 2011
ഒരു ഒപ്പനപ്പാട്ടിന്റെ ഓര്മ്മയ്ക്ക്
പടിയിറങ്ങിപോയതില് പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്മ്മകള്ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്റെ തിരുമുറ്റത്ത്. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില് ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള് കുട്ടിയായി. ഏതോ കുട്ടികള് കഴിച്ചിട്ട മാങ്ങയണ്ടി ഞാന് തട്ടി തെറിപ്പിച്ചു. സ്കൂള് മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില് തട്ടി അത് തിരിച്ചുവരുമ്പോള് കുറെ പഴയ ഓര്മ്മകളും കൂടെ പോന്നു. ഒരു പഞ്ചാര മാങ്ങയുടെ രുചിയുള്ള ഓര്മ്മകള്. റഹീം മാഷിന്റെ മലയാളം ക്ലാസുകള് നടക്കുമ്പോള് പുറത്തു വീഴുന്ന പഴുത്ത മാങ്ങകള് പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ് നാരായണേട്ടന് . ഉപ്പ ഇതേ സ്കൂളിലെ മാഷായതില് ഉള്ള ആനുകൂല്യമാണ്. . ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്ക്ക് എന്നോട് തോന്നാതിരുന്നില്ല.
ഇന്നും ഞാന് ക്ലാസിലെത്താന് അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. ഹെഡ് മാഷ് കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില് ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന് മാഷ് വരുന്നതിന് മുമ്പായി അത് പകര്ത്തണം. അല്ലേല് ബുക്ക് കൊണ്ട് ചെകിടത്താണ് മാഷ് പൊട്ടിക്കുക. ആറാം ക്ലാസ് മുതല് മാഷിന്റെ അടിയില് നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.
പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില് നിന്നും ചുണ്ടില് ഒരു കള്ളചിരിയും മുഖത്ത് ഒരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്റെ നേരെ നീണ്ടു വരുന്നുണ്ടോ. എനിക്കങ്ങിനെ തോന്നി. ഹോം വര്ക്ക് ചെയ്തു ബുക്ക് തിരിച്ചു നല്കുമ്പോള് എന്നെക്കാള് ആശ്വാസം അവള്ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള് പറഞ്ഞാല് മതിയോ ആമീ. വൈകിയിട്ടില്ല. കാരണം ഞാനിപ്പോള് ആ പഴയ ഏഴാം ക്ലാസുകാരനാണ്.
ഞാന് സ്കൂളിന്റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള് ശിവദാസന് മാസ്റ്റര് പഞ്ഞിയില് ടിങ്ക്ചര് മുക്കി മുറിവില് വെക്കും. നീറിയിട്ട് സ്വര്ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ് മരുന്ന് വെക്കുമ്പോള് അതില് ഒളിപ്പിക്കുന്ന വാത്സല്യത്തിന്റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്റെ വീട്ടില് നിന്നും ഹാര്മോണിയം കൊണ്ടുവരും. മാഷിന്റെ വിരലുകള് അതില് തലോടുമ്പോള് പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്റെ ക്ലാസുകളും.
അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള് കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്റെ ക്ലാസുകള് സ്കൂളിനു പുറത്ത് ഏതേലും മരത്തിന്റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള് കെട്ടിടങ്ങള് വന്നു. പ്രകൃതിയോട് ചേര്ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്ക്ക് നഷ്ടപ്പെടുന്നു.
ഈ മൈതാനത്തില് ആയിരുന്നു സ്കൂള് അസംബ്ലി കൂടുക. ഏഴാം ക്ലാസില് വെച്ച് സ്കൂള് ലീഡറായി തിരഞ്ഞെടുത്തപ്പോള് ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില് തന്നെ "അസ്സംബ്ലി അറ്റന്ഷന് " എന്ന് വലിയ ശബ്ദത്തില് വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്ഡ് ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള് ലീഡറായി തിരഞ്ഞെടുത്താല് സ്കൂളിന്റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന് സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന് മുമ്പില് തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന് വിട്ടുകൊടുത്തില്ല.
നോക്കിനില്ക്കെ മറ്റൊരു സ്കൂള് ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന് സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച് ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന് അറിയാതെ പോക്കറ്റില് തപ്പിയോ? ഫസല് സാറിന്റെ അനൌണ്സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില് പിടിച്ചു. ഒപ്പന മത്സരത്തില് അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള് നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.
മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന് കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല് വീണ്ടും സ്കൂള് തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്ക്കിടയിലൂടെ പോവാന് . പക്ഷെ റോഡിന് നടുവിലൂടെ നടക്കണം . അല്ലെങ്കില് മുതിര്ന്നവര് വഴക്ക് പറയും. വെള്ളത്തില് വീണു പോകുമോ എന്ന പേടിയാണ് അവര്ക്ക്.
അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ് ആണ് കുട്ട്യാലി മാസ്റ്റര്. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില് സാറുണ്ട്. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള് ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില് അറിയുക ഒരച്ഛന്റെ വാത്സല്യമാണ്.
സ്കൂള് വരാന്തയിലൂടെ ഞാന് പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്പ്പ് തുടച്ച് വേഗത്തില് നടന്നു വരുന്നത് ഖാദര് മാഷല്ലേ. പക്ഷെ മാഷ് ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന് പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്മ്മകള് നല്കാന് പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള് ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്ഷങ്ങള്ക്കു ശേഷം ഞാന് തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്റെ കൂടി പാഠങ്ങളാണ്.കുട്ടികള്ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില് ജീവിക്കുന്നവര്. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്റെ മതില്കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്ക്കുവോളം അവര്ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്. അങ്ങിനെ കുറെ അനുഭവങ്ങള്. എല്ലാര്ക്കും കാണുമല്ലോ പഠിച്ച കലാലയങ്ങളെ ചുറ്റി പറ്റി മറക്കാന് പറ്റാത്ത ഓര്മ്മകള്.
ദേ... പ്യൂണ് നാരായണേട്ടന് ലോങ്ങ് ബെല് അടിക്കുന്നു. ക്ലാസ് തുടങ്ങാന് സമയമായി. വര്ഷങ്ങള് പിറകിലേക്കോടി ഞാന് വീണ്ടും ഏഴ് ബി യിലെ മുന് ബെഞ്ചില് ചെന്നിരുന്നു . നീണ്ട ഹാജര് പുസ്തകവുമായി ഗംഗാധരന് മാസ്റ്റര് എത്തി.
അസീസ് ടീ.പി
ഹാജര് സര്
മായ. സി
ഓള് വന്നീല്ല സേര്
കെ. ടി. മന്സൂര് അഹമ്മദ്
പ്രസന്റ് സര് .
.....................

Monday, April 25, 2011
പാടം പൂത്ത കാലം
എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്ക്കണം. എത്ര വണ് ഡേ മേച്ചാണ് ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്സ്വോ...പീടികയില് പോയി സാധനങ്ങള് മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത് തന്നെ ഇരിക്കുമ്പോള് ഈ തീരുമാനത്തിന് അപ്പീലിന് പോകാന് പോലും പറ്റില്ല . കളി നിര്ത്തി മനസ്സില്ല മനസ്സോടെ പീടികയില് പോവും. തിരിച്ചു വരുമ്പോള് പോക്കറ്റില് നിറയെ ആ കറുത്ത പുളി അച്ചാര് കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില് പോവുമ്പോള് കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന് രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള് നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള് വെറും പുളിയച്ചാര് മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.
നാളെ പാടത്ത് കന്ന് പൂട്ടുകാര് ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില് കളിക്കാന് . ഞങ്ങള് കുറെ കുട്ടികള് ഉണ്ടാവും. മീന് പിടിക്കാനായിരുന്നു കൂടുതല് ആവേശം. നല്ല വലിയ പരല് മീനുകള് കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല് രണ്ടു ദിവസം കൈ അനക്കാന് പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള് കന്ന് പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില് കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല് താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന് . എന്റെ അഹങ്കാരം കാളകള്ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന് സമയമുണ്ടായിരുന്നില്ല. കാളകള് നല്ല സ്പീഡില് തന്നെ ഓട്ടം തുടങ്ങിയതും ഞാന് പിടിവിട്ട് ചളിയില് വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന് ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്ന്നു.
നല്ലം പെരവന് ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില് നല്ലം പെരവന് കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന് ഞങ്ങള് ചങ്ങാതിമാര് രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്കര്മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള് കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല് നാട്ടില് പോയപ്പോള് ഞാന് കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില് കുറച്ചാല് മതി എന്ന് പറഞ്ഞപ്പോള് പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള് എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന് കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന് കാണുമ്പോഴൊക്കെ അവര് മാതൃകാ ദമ്പതികള് ആണ്. പാടത്തെ പണിക്കാര്ക്ക് ഭക്ഷണം കൊണ്ടുപോകാന് അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന് . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന് ബീഡി വലിക്കുന്നത് കാണാന് നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന് ബീഡി കിട്ടിയില്ലെങ്കിലും നാടന് അടി കിട്ടും . അതുകൊണ്ട് ചോദിക്കാന് പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന് കാണും. പകുതി വെറ്റിലയില് പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്. ഭക്ഷണം കഴിഞ്ഞാല് അവര് വീണ്ടും പണിക്കിറങ്ങും. ഞങ്ങള് പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില് വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.
പാടത്തെ പണി തുടങ്ങിയാല് പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില് വെള്ളംകൂടുതല് ഉണ്ടെങ്കില് വേറെ വയലിലേക്ക് ഒഴുക്കി വിടണം. കുറവാണേല് ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ് കൂടുതല് രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്മ്മകള്ക്ക്. ആ ഓര്മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന് ആഗ്രഹിക്കുന്നില്ല. കാരണം വയല് കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്മ്മകള് അങ്ങിനെ നില്ക്കട്ടെ. അരയൊപ്പം വളര്ച്ച എത്തിയ നെല്കൃഷിയും കണ്ട് അല്ലെങ്കില് പാടത്തെ ചളി വെള്ളത്തില് മീന് പിടിച്ച്, ഇളം വെള്ളരി കട്ട് തിന്ന് ഓര്മ്മകളുടെ നടവരമ്പിലൂടെ ഞാന് കുറച്ച് ദൂരം നടക്കട്ടെ.

Tuesday, April 19, 2011
ഈ പുഴയും ഇവിടത്തെ കാറ്റും

എന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്റെ പൊന്കിരണങ്ങള് പതിക്കുന്ന ചാലിയാര് മുഖം ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില് അഴിച്ചു വെച്ച് ഞാന് പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള് കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല് മീനുകള് ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന് മുട്ടറ്റം വെള്ളത്തിലേക്ക് ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള് . ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന് ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്കുന്നൊരു സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന് തോന്നിയില്ല.
ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന് . പക്ഷെ ഓരോ തവണ
ഇവള്ക്കരികിലെത്തുമ്പോഴും ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള് പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്. അപ്പോഴെന്റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്ക്കറിയാം വര്ഷം കഴിഞ്ഞാല് ആ കാമുകിയേയും തള്ളിപറഞ്ഞ് ഞാന് തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.
നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്ക്കാന് നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്. ഒരു ഇളം ചൂട് കാലില് തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.
പുഴക്കരയില് ഒരു പള്ളിയുണ്ട്. വഴിയാത്രകാര്ക്ക് നിസ്കരിക്കാനായി ഏതോ നല്ല മനുഷ്യര് ഒരുക്കിയത്. പുഴയില് നിന്നു കാലൊക്കെ കൊടുത്തു മരങ്ങള് കൊണ്ട് നിര്മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര് വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്. ദൂരയാത്ര പോകുന്നവര്ക്കും തോണി യാത്രകാര്ക്കും വിശ്രമിക്കാന് ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില് നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള് മഗ്രിബ് നിസ്കരിക്കാന് കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര് ആന് പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില് അനുഭവിക്കുന്ന ഒരു ആത്മീയ നിര്വൃതി അനിര്വചനീയം. മണന്തല കടവില് ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്റെ ഓര്മ്മയുടെ ബാക്കി പത്രമായിരുന്നു അത്. ഓര്മ്മകളില് ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ കാണണേ എന്ന് ആശിച്ചുപോകുന്നു.
മഗരിബ് നിസ്കാരം കഴിഞ്ഞ് ഞങ്ങള് വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല് പടവില് ഞങ്ങള് വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന് വന്നു. ഇനി ഇത് പാകം ചെയ്യാന് ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന് തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്ക്ക്. പെട്രോള് മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള് മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില് ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.
ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല് കുന്നിന്റെ മുകളില് നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില് പതിവില്ലാതെ ഇവിടത്തെ കാറ്റുകള് സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്റെ മേലെ കുന്നിനു മുകളില് ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന് അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും കണ്ട് പിന്നെ അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്ന്നപോലെ ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന് എന്തോ വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള് കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു. പൂഴിമണലില് മലര്ന്നു കിടക്കുന്ന ഞങ്ങള്ക്ക് കൂട്ടായി നല്ല പാല്നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില് നിന്നും പഴയൊരു മാപ്പിള പാട്ടിന്റെ ഈരടികള് ഒഴുകിവരുന്നു. അതില് ലയിച്ച് ഞങ്ങളും.
Pls visit my Blog CENTRE COURT
Wednesday, April 6, 2011
വഴിയോര കാഴ്ചകള്

ഒരിക്കല് ഞാന് നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള് ഇഷ്ടായി എന്ന് നിങ്ങള് പറഞ്ഞപ്പോള് സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല് ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില് നിന്നുതന്നെ തുടങ്ങും ഇതും.
നമ്മള് നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള് കൊണ്ടുതന്നെയാകണം. അല്ലെങ്കില് പണ്ട് കൊയ്ത്ത് പാട്ടുകളും നെല്കതിര് കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള് ഇപ്പോള് വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള് കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്മ്മകള് മരിക്കാത്തതാണ്.
ഇപ്പോള് നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്ക് ഡാന്സിന്റെ താളമുണ്ടായിരുന്നു.നിങ്ങള് പെണ്ണുങ്ങള് ഒക്കെ കാതില് ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്ഷങ്ങള്ക്ക് മുമ്പ് കാരിച്ചി ഇന്ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില് നെല്കറ്റകള് കുന്നു കൂടുമ്പോള്
ഞങ്ങള് കുട്ടികള്ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില് കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്ക്കാന് രസമുള്ള കുട്ടിക്കാലം. പത്തായപുരകളില് ഇപ്പോള് നെല്ലുകള് നിറയാറില്ല. പാടമില്ലെങ്കില് പിന്നെ പത്തായപുരയുണ്ടോ.

പറഞ്ഞു പറഞു നമ്മള് അടുത്ത ഗ്രാമത്തില് എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള് എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്. ഈ മാതൃകാ നേട്ടത്തിന് പിന്നില് ഉത്സാഹിച്ച കുറെ ചെറുപ്പകാര് ഉണ്ടിവിടെ.

എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന് ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ് കയറുക. ഇത്തിരി നേരത്തെ എത്തുന്നത് വല്യൊരു മാവിന്റെ ചുവട്ടില് രണ്ടു കവുങ്ങില് തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില് കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല് ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില് ഇരിക്കും. ഞാന് മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില് നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള് ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന് വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന് . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള് കാണാത്തത് ഒരു നൊമ്പരവും.

അയ്യോ.. നിങ്ങള് കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന് വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന് എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്ത്താന് ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള് കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള് തിരക്കിലല്ലേ. തല്കാലം മാവൂര് വരെയാകാം.
വല്യ ഈ ചീനിമരത്തിന്റെ തണലില് നില്ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള് PHED എന്നും പണ്ടുള്ളവര് മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില് നിന്നും ശേഖരിച്ച് ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില് കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.

നമ്മള് മാവൂരില് എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര് റയോണ്സ് ഫാക്ടറി അടച്ചു പൂട്ടിയപ്പോള് ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്ക്കുന്ന കോര്ട്ടെഴ്സുകള് പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്ക്കാതെ പോയ അവരുടെ പ്രാര്ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില് , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന് മാവൂരിനെ പരിചയപ്പെടുത്തും.
ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില് എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള് ചോദിക്കുന്നത് ഞാന് കേള്ക്കുന്നു. അതില് അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര് സ്പെഷ്യല് ഫീച്ചര് ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള് കൂടുതല് പാര്സല് പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള് നിങ്ങള് എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്സല് എടുക്കുന്നോ...?.
(ഫോട്ടോസ് എടുത്തത് ഗൂഗിളില് നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)
Saturday, January 15, 2011
പിണങ്ങിപോയ പൂക്കള്.
വീടിന്റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില് പോയപ്പോള് മുറ്റത്ത് അത് കാണാനില്ല. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില് ഒരു അധ്യാപക ക്യാമ്പ് കഴിഞ്ഞുവരുമ്പോള് ഉപ്പ വാങ്ങികൊണ്ടുവന്നാതായിരുന്നു അത്. എന്നോടൊപ്പം ചെമ്പകവും വളര്ന്നു വലുതായി. ഉപ്പയെ പോലെ എനിക്കും ഒരുപാടിഷ്ട്ടമായിരുന്നു ആ ചെമ്പകം. എന്റെ വിവാഹത്തിന്റെ നാളുകളിലാണ് ചെമ്പകവും ആദ്യമായി പൂവിട്ടത്. മധുവിധുവിന്റെ ഓര്മ്മകളില് ആ ചെമ്പക പൂവിന്റെ സുഗന്ധം കൂടി കലര്ന്നതാകുമ്പോള് അതിന്റെ വേര്പ്പാട് എനിക്കെങ്ങിനെ നൊമ്പരമാവാതിരിക്കും. ഉമ്മയോട് ഞാനത് മറച്ചുവെച്ചില്ല. ഞാനോര്ത്തു. ഉപ്പയുണ്ടായിരുന്നെങ്കില് ഒരു അകാല മരണം അതിന് വിധിക്കില്ലായിരുന്നു.
അറുത്തു മാറ്റിയ ചെമ്പകത്തിനോടൊപ്പം പിണങ്ങി പോയ പൂക്കളെ കുറിച്ചും അന്വേഷിക്കാന് ഞാന് തീരുമാനിച്ചു. അസര്മുല്ല പൂവെന്ന് ഞങ്ങള് ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള് കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില് കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത് നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള് പിണങ്ങിപോയത് ആരോടായിരിക്കും. എനിക്കുറപ്പാണ് എന്നോടവര് പിണങ്ങില്ലെന്ന്. വെള്ളമൊഴിക്കാനും തൊട്ടു തലോടാനുംഅവരോടൊപ്പം ഞാനെന്നുമുണ്ടായിരുന്നു . അവര്ക്ക് പിണക്കം പുതിയ കാലത്തോടും ജീവിത രീതിയോടുമായിരിക്കണം. പക്ഷെ വീണ്ടും എന്റെ വീടിന്റെ മുറ്റത്ത് ആ കുസൃതി ചിരിയുമായി അവര് വിരിഞ്ഞു നില്ക്കുന്നത് കാണാന് എനിക്ക് കൊതിയായി.

" അയ്യോ.. നീയൊരു തൊട്ടാവാടി തന്നെ". പലപ്പോഴും പറയാറില്ലേ നമ്മള്. ഈ തോട്ടാവാടിയെ തേടി പറമ്പ് മുഴുവന് കറങ്ങുകയാണ് ഞാന് . അവരും പിണക്കത്തിലാണ്. എന്തുപറ്റി ഇവര്ക്കൊക്കെ. ദേ.. ആ മൂലയില് ആരോടും കൂട്ടില്ലാതെ ഇരിക്കുന്നു . ഞാന് അടുത്ത് ചെന്നു തൊട്ടപ്പോള് തന്നെ പരിഭവം കൊണ്ട് അവള് വാടി. കൂട്ടുകാരാരും ഇല്ലാതെ ഒറ്റക്കിരിക്കുന്നതിന്റെ വിഷമം മാത്രമല്ല. നല്ല കാലത്തും ഞങ്ങളെ ആരും മൈന്ഡ് ചെയ്തിരുന്നില്ല എന്ന പരാതിയും പറഞ്ഞു. പക്ഷെ ഞാന് വന്നു കണ്ട സന്തോഷത്തില് അവള് വീണ്ടും ഉഷാറായി. ഞാനൊരു മുത്തം കൊടുത്തു. നാണത്താല് അവള് വീണ്ടും വാടി.

ആ വരിക്കപ്ലാവിന്റെ അടുത്തേക്ക് പോവാം. കുറെ തുമ്പ പൂക്കളുണ്ടാവും അതിനു ചുറ്റും. വരിക്കപ്ലാവിനോട് ഞാന് പണ്ടേ പിണങ്ങിയതാ. ഒരു ദയയും ഇല്ലാതെയല്ലേ എന്നെ പണ്ട് താഴെയിട്ടത്. കളിക്കൂട്ടുകാരായ സുന്ദരി പെണ്കുട്ടികളുടെ ഇടയില് ആളാവാന് വലിഞ്ഞുകയറിയ കൊച്ചു കുട്ടിയാണ് എന്നുപോലും ഓര്ത്തില്ലല്ലോ അന്ന്. ദാസന് ഗുരിക്കള് എത്ര ഉഴിഞ്ഞിട്ടാ എന്റെ കൈ നേരെ ആയത്. എത്ര വേദനയാ ഞാന് സഹിച്ചത്. നിന്റെ പ്രായമോര്ത്തും , പിന്നെ തേനൂറുന്ന വരിക്ക ചക്ക ഞാന് വരുമ്പോഴൊക്കെ തരുന്നത് കൊണ്ടും അതെല്ലാം ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഞാന് നിന്നെ നോക്കാനേല്പ്പിച്ച തുമ്പപൂക്കളെവിടെ. ഒരാളെ പോലും കാണാനില്ലല്ലോ. കാലില് ആരോ ഇക്കിളിയിടുന്നു. നോക്കിയപ്പോള് എന്നെ തലോടിക്കൊണ്ട് നില്ക്കുന്നു ഒരു തുമ്പ ചെടി. നിങ്ങളും പിണങ്ങിയോ എന്നോട്. വരുമ്പോഴൊക്കെ ഞാനെത്താറില്ലേ നിങ്ങളുടെ ക്ഷേമവും അന്വേഷിച്ച് . നിങ്ങളില്ലാതെ ഓണമുണ്ടായിട്ടുണ്ടോ എനിക്ക്. പിന്നെയെന്താ ഞാന് വരുമെന്നറിഞ്ഞിട്ടുംഎന്നെ വരവേല്ക്കാന് കൂട്ടുകാരികള് ആരും കൂടെ വന്നില്ല.. പിണക്കം മാറി അവരെ കണ്ടതും ഇല്ലല്ലോ .

ഉമ്മാന്റെ തറവാടിന്റെ മുറ്റത്ത് വലിയൊരു പൂമരം ഉണ്ടായിരുന്നു. പൂമരം എന്ന് തന്നെയാണ് ഞങ്ങള് വിളിച്ചിരുന്നത്. വേറെ പേരുണ്ടോ എന്നറിയില്ല. അത് പൂത്തുകഴിഞ്ഞാല് പിന്നെ ഇലകള് കാണില്ല. മരം നിറയെ പൂക്കള്. കൊഴിഞ്ഞുവീണ പൂക്കള് കൊണ്ട് മരത്തിന് താഴെ വലിയൊരു പൂക്കളം തന്നെയുണ്ടാകും. അതിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നത് എന്ത് ഹരമായിരുന്നു. വേനലവധിക്ക് ഉമ്മാന്റെ വീട്ടിലേക്ക് ഓടിയെത്തുമ്പോള് ആദ്യം കാണുക പൂത്തുലഞ്ഞു സുന്ദരിയായി തലയെടുപ്പോടെ നില്ക്കുന്ന ഈ പൂമരമാണ്. അല്ലെങ്കില് ഞങ്ങളുടെ അവധിക്കാലവും കാത്തിരിക്കുകയാണോ ഇത് പൂത്തുലയാന് എന്നും തോന്നിപ്പോകും . കാലത്തിന്റെ ചുഴിയില് പെട്ട് അതും അപ്രത്യക്ഷമായി. ഇന്നും ആ തറവാട്ടിലേക്കെത്തുമ്പോള് ഞാന് അറിയാതെ ആഗ്രഹിച്ചുപോകും ഒരിക്കല് കൂടി ആ പൂമരമൊന്നു കണ്ടെങ്കിലെന്ന്.
ഗ്രാമക്കാഴ്ച്ചകളുടെ സൗന്ദര്യമാണ് കോളാമ്പിപൂക്കള്. പക്ഷെ ചുരുക്കമെങ്കിലും പറ്റെ കൈവിട്ടുപോയിട്ടില്ല ഇവര്. വേലിക്കിടയിലും പടിപ്പുരയിലും ഇവ പൂത്തുനില്ക്കുന്നത്
കാണാന് എന്ത് ഭംഗിയാണ്. എന്റെ മനസ്സിലെ മഞ്ഞ നിറം കോളാമ്പിപൂക്കളാണ്. പക്ഷെ എത്രനാള്..? കുറെ കഴിയുമ്പോള് ഇവരെയും തേടി നടക്കേണ്ടി വരും. പിന്നെയുമുണ്ട് കുറെ തേടി അലയാന് . മാങ്ങാപുല്ല്. കയ്യില് പിടിച്ചു തിരുമ്മിയാല് മാങ്ങയുടെ മണം. പൊട്ടിക്ക, തവര ചെടി , ഇങ്ങിനെ ബാല്യത്തില് നമ്മളറിഞ്ഞ വര്ണ്ണങ്ങള്. പലതിന്റെയും പേര് തന്നെ മറന്നു പോയി. വെറുതെയല്ല ഇവരെല്ലാം പിണങ്ങിപോയത്. പക്ഷെ സീനിയയും ഡാലിയയുമൊക്കെ ഇപ്പോഴും നിത്യ യവ്വനങ്ങളായി ബാക്കിയുണ്ട്. നന്ദ്യാര്വട്ടവും തെച്ചിപ്പൂക്കളുമൊക്കെ എന്നെ കാത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇനിയിപ്പോള് ഇവരെ പ്രണയിക്കാം.
സെന്റര് കോര്ട്ട്
(ചിത്രങ്ങള് എല്ലാം ഗൂഗിളില് നിന്ന്

Thursday, December 23, 2010
ചാലിയാറിലെ ഓളങ്ങളിലൂടെ.

അഞ്ചു രൂപ കൊടുത്താല് കുഞ്ഞിയുടെ തോണി ഒരു മണിക്കൂറിന് വാടകക്ക് കിട്ടും. പക്ഷെ കാശ് പറയുകയല്ലാതെ കുഞ്ഞി ഇതുവരെ വാടക മേടിച്ചിട്ടും ഇല്ല ഞങ്ങള് കൊടുത്തിട്ടും ഇല്ല. പക്ഷെ ഇന്ന് ഞങ്ങളിറങ്ങുന്നത് ഒരു മണിക്കൂറിനല്ല. തോണിയില് ഒരു യാത്ര. അങ്ങിനെ ലക്ഷ്യം ഒന്നുമില്ല. ചാലിയാറിലൂടെ കുറെ നേരം ഒരു നേരമ്പോക്ക് സവാരി. തോണിയാത്രയാണ് ഇന്നത്തെ തരികിട എന്ന് വീട്ടിലറിയില്ല. പറഞ്ഞാല് കടവിലേക്ക് പോലും വിടില്ല. പിന്നല്ലേ തോണി. കുരുത്തക്കേടിന്റെ മൊത്ത കച്ചവടമുള്ള ഞങ്ങള് അഞ്ച് കസിന്സ് നടത്തിയ ഒരു ഒരു തോണി യാത്രയും കുറച്ച് അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാം.

ആദ്യം ചാലിയാറിനെ അടുത്തറിയാം. ഈ പുഴക്കരയിലെ പഞ്ചാരമണലില് കിടന്നു നക്ഷത്രങ്ങളെയും നോക്കി ഞങ്ങള് സുഹൃത്തുക്കള് കത്തിവെച്ചിരിക്കും. ചാലിയാര് എനിക്ക് കളികൂട്ടുകാരനാണ്. സന്തോഷത്തില് കൂടെ ചിരിക്കുന്ന സങ്കടത്തില് കൂടെകരയുന്ന പ്രിയ സുഹൃത്ത്. സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തില് നിന്നും ഞങ്ങള് ഒരു കുടുംബത്തിലെ ഒരുപാട് കുട്ടികളെ കാത്ത അമ്മപ്പുഴ. നിലാവുള്ള രാത്രിയില് ചാലിയാറിലൂടെ തോണി സവാരി ഞങ്ങള് കുട്ടികള്ക്ക് പ്രിയപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു രാത്രി സഞ്ചാരത്തില് ഗോളിയോര് റയോണ്സ് കമ്പനിയുടെ താഴെ കെട്ടിയ ബണ്ടിന്റെ ചീപ്പ് തുറന്നത് അറിയാതെ ആ ദിശയില് നീങ്ങിയ ഞങ്ങള് രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില് തുറന്ന തടയണക്ക് കാവല് നില്ക്കുന്നവരുടെ ആര്പ്പുവിളികള് ഞങ്ങള് കേട്ടില്ല. കളിച്ചു വളര്ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന് മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില് ആരുടെയൊക്കെയോ പ്രാര്ത്ഥന. അല്ലെങ്കില് വരല്ലേ ..വരല്ലേ ..എന്ന ആ കാവല്ക്കാരുടെ ആര്പ്പുവിളികള് അവസാന നിമിഷം ഞങ്ങളുടെ കാതില് എത്തില്ലായിരുന്നു. പങ്കായവും കഴുക്കോലും കയ്യും എല്ലാമിട്ട് തോണി തിരിച്ചില്ലായിരുന്നെങ്കില് റയോണ്സിന്റെ വിഷ ദ്രാവകം ചേര്ന്ന് വേദനിക്കുന്ന ചാലിയാറിന് ഞങ്ങള് വേദനിപ്പിക്കുന്ന മറ്റൊരു ഓര്മ്മയായേനെ. സര്വ്വ ശക്തന് കാത്തു.
ഇന്നിപ്പോള് ഞങ്ങളീ യാത്ര തുടങ്ങുന്നതും ഈ തീരത്ത് നിന്നാണ്. ഗോളിയോര് റയോണ്സ് കമ്പനിയുടെ താഴെ നിന്ന്. ഒരു കാലത്ത് കുറെ കുടുംബങ്ങളുടെ സന്തോഷത്തിന്റെ പ്രതീകമായിരുന്നു ഈ കമ്പനി. പരിസരത്തെ പഞ്ചായത്തുകളിലെ സാമ്പത്തിക സന്തുലിതാവസ്ഥ നിയന്ത്രിച്ചിരുന്ന വ്യവസായം . ഇതിന്റെ കുഴലുകളിലൂടെ പുക പുറം തള്ളുമ്പോള് അവരുടെ അടുപ്പിലും തീ പുകഞ്ഞു. അതോടൊപ്പം വിഷവായു ശ്വസിച്ചും മലിന ജലം കുടിച്ചും രോഗ ബാധിധരായവരുടെ വിഷമവും ബാക്കിയായി. അതുമൂലമുള്ള സമരവും മറ്റും കമ്പനി പൂട്ടിക്കുന്നതിലും കുറെ പേരുടെ സ്വപ്നങ്ങള് കരിയുന്നതിലും മറ്റു ചിലരുടെ സന്തോഷത്തിലും അവസാനിച്ചു. ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള് സാന്ദര്ഭികമായി ഈ കാര്യങ്ങള് സൂചിപ്പിച്ചു എന്ന് മാത്രം.
പുഴക്കരയിലുള്ള ഹാജിക്കയുടെ മക്കാനിയില് നിന്നും തലേ ദിവസമേ പറഞ്ഞുറപ്പിച്ചതാണ് യാത്രക്കുള്ള ഭക്ഷണത്തിന്റെ കാര്യം. വാഴയില വാട്ടി അതില് നല്ല നെയ്ച്ചോറും ബീഫ് കറിയും പൊതിഞ്ഞു തന്നു ഹാജിക്ക. ആലിക്കയുടെ കടയില് നിന്ന് കൊറിക്കാനുള്ളതും വാങ്ങി. പിന്നെയും ഉണ്ട് ഒരുക്കങ്ങള്. വീട്ടിലറിയാതെ കടത്തിയ പുല്പായയും തലയിണയും. രണ്ടു മൂന്ന് ചൂണ്ട, പിന്നെ എനിക്കിഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങളും. ഒന്നൂടെ വാങ്ങി. പണിക്കാരനെ വിട്ട് ഒരു പാക്കറ്റ് സിഗരറ്റ്. ആരും വലിക്കുന്നവരല്ല. പക്ഷെ ഈ യാത്രയില് അത് ട്രൈ ചെയ്യണം എന്ന സാരോപദേശം നല്കിയത് ഞാനാണോ എന്നെനിക്ക് ഓര്മ്മയില്ല. പക്ഷെ ചുമച്ചും കണ്ണീന്നും മൂക്കീന്നും വെള്ളം വന്നും ആ പാക്കറ്റ് തീര്ത്തത് എനിക്കോര്മ്മയുണ്ട്.
അങ്ങിനെ ഞങ്ങള് തോണിയിറക്കി. പ്രായത്തിലും കുരുത്തക്കേടിലും മൂപ്പ് എനിക്കായതുകൊണ്ട് അമരത്തും ഞാനാണ്. അതല്ലേ നാട്ടുനടപ്പ്. ഇരു കരകളിലെയും പ്രകൃതി ഭംഗി ആസ്വദിച്ച്, ചാലിയാറിന്റെ ഓളപരപ്പിലൂടെ ഞങ്ങള് തുഴഞ്ഞു നീങ്ങി. സ്വപ്നം പോലൊരു യാത്ര. കുറച്ചു ദൂരം പോയപ്പോഴേക്കും കൈ കുഴഞ്ഞ് അമരക്കാരന്റെ സ്ഥാനം ഞാന് രാജിവെച്ചു. ഈ സീറ്റിനായി നല്ല കസേര കളിതന്നെയുണ്ട്. പക്ഷെ എന്റെ ഉദ്ദേശം വേറെയാണ്. ചൂണ്ടയിടണോ അതോ നോവല് വായിക്കണോ എന്ന ഡിലേമ്മയില് ആണ് ഞാനിപ്പോള്. രണ്ടും കൂടെ ഒന്നിച്ചു നടക്കും. പക്ഷെ ഞാന് വെള്ളത്തില് വീഴും. കാരണം ഏണസ്റ്റ് ഹെമിംഗ് വേയുടെ The old man and The sea എന്ന നോവലിന്റെ മലയാള പരിഭാഷ "കിഴവനും കടലും " ആണ് ഞാന് വായിക്കാന് എടുത്തത്. വെറുതെ കൂടെയുള്ളവര്ക്ക് പണിയാക്കേണ്ട. ഞാന് നോവല് വായിക്കാന് തീരുമാനിച്ചു . തോണിയില് പായ വിരിച്ചു കിടന്നു. അപ്പോള് അടുത്ത പ്രശ്നം. തെളിഞ്ഞ മാനവും പാറിപറക്കുന്ന പക്ഷികളെയും നോക്കി ദിവാസ്വപ്നം കണ്ടിരിക്കണോ അതോ വായന വേണോ എന്നത്. ഇതുരണ്ടും ഒന്നിച്ചാവാം. ബുക്ക് പിടിച്ചു കൈ കഴക്കുമ്പോള് ഞാന് മാനം നോക്കിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം വായിക്കാന് ഇങ്ങിനെയുള്ള സമയങ്ങളാണ് ഇഷ്ടം. കടിച്ചാല് പൊട്ടാത്ത ആനന്ദിന്റെ നോവലുകള് വരെ എളുപ്പം കൈകാര്യം ചെയ്യാം. എന്ത് രസാന്നോ ഈ അനുഭവം. കിഴവനും കടലും വായിക്കേണ്ടത് ഈ ഒരു മൂഡില് തന്നെയാണ്. ചെറിയ ചെറിയ ഓളങ്ങളില് തോണി കുലുങ്ങുമ്പോള് ഞാന് സാന്റിയാഗോ ആയി മാറും. അത്രക്കും ആവേശകരമാണ് ആ കഥ. ഇന്ന് ചാലിയാറിനെ കുറിച്ചോര്ക്കുമ്പോള് ആ കഥയും എനിക്കോര്മ്മവരും .
കൂളിമാട് കടവും ചെറുവാടിക്കടവും ഒക്കെ കടന്നു ഞങ്ങള് യാത്ര തുടര്ന്നു. പുഴവക്കിലുള്ള എല്ലാ മക്കാനിയിലും തോണി അടുപ്പിക്കും. ചായ കുടിക്കാന്. അത് വേണ്ടിയിട്ടല്ല. പക്ഷെ പുഴയുടെ തീരത്തിരുന്നു മൂളിപറക്കുന്ന കാറ്റിനൊപ്പം ചായയും നെയ്യപ്പവും കഴിക്കാന് എന്ത് സ്വാദാണ്. പൂഴി പണിക്കാരും കാറ്റ് കൊള്ളാന് വന്നവരും ഒക്കെയായി അവിടെ ഉരുത്തിരിയുന്ന കൂട്ടായ്മയുണ്ട്. കുറെ നല്ല മനുഷ്യര്, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, പുഴമീനും കക്കയും വില്ക്കുന്നവര്. ഞങ്ങള്ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളല്ലിത്. പക്ഷെ ഇതുപോലൊരു യാത്ര ആദ്യമാണ്. അതിന്റെ ആവേശം ഞങ്ങള് ശരിക്കും ആസ്വദിക്കുന്നുമുണ്ട്. ഓരോ തീരങ്ങളും ഒരുപാട് ആഹ്ലാദം തരുന്നു. അനുഭവങ്ങളും. ഞങ്ങള് വീണ്ടും തുഴഞ്ഞു. ചൂണ്ടയില് മീന്പിടുത്തം നന്നായി നടക്കുന്നു. എനിക്ക് പുഴമീന് പറ്റില്ല. പക്ഷെ ഒരു മണ്ണെണ്ണ സ്റ്റൌവ് കൂടെ എടുക്കാമായിരുന്നു എന്ന നജ്മുവിന്റെ അഭിപ്രായത്തോട് എനിക്ക് എതിര്പ്പ് തോന്നിയില്ല. ചൂണ്ടയില് പിടിച്ച മീനുകളെ അപ്പോള് തന്നെ പൊരിച്ചടിക്കാന് പറ്റാത്ത വിഷമമാണ് അവര്ക്ക്. ഉണ്ടായിരുന്നെങ്കില് അതൊരു രസകരമായ പരിപാടി ആവുമായിരുന്നു.
ചാലിയാറിന്റെ നടുവില് തോണിയില് ഒരു ഉച്ചഭക്ഷണം. വല്ലാത്തൊരു പരീക്ഷണം തന്നെ. എത്ര നേരായി ആ ബീഫ് കറിയുടെ മണം എന്നെ വേട്ടയാടുന്നു. ഹാജിക്കയുടെ കുക്ക് റഷീദ്ക്ക ഇത്ര കേമനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്. വയറ് നിറഞ്ഞ ആവേശത്തില് ഞാന് വീണ്ടും അമരത്തെത്തി. പിന്നെയും കുറെ മുന്നോട്ട് പോയി. അപ്പോഴേക്കും പേടിയും കയറി. ഇപ്പോള് തന്നെ തിരിച്ചുതുഴഞ്ഞാലേ ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തൂ. ഇതായിരുന്നു പരിപാടി എന്ന് വീട്ടിലറിഞ്ഞിരിക്കുമോ . എത്രയും നേരത്തെ എത്തിയാല് അത്രയും ഡോസ് കുറയും കിട്ടുന്ന അടിക്ക്. ഞങ്ങള് റിവേഴ്സ് ഗിയര് ഇട്ടു. പേടി കൂടിയാല് എല്ലാം വേഗത്തിലായിരിക്കും. തുഴയാന് എല്ലാരും നന്നായി ഉത്സാഹിച്ചു. അസ്തമിക്കാന് പോവുന്ന സൂര്യന് ചാലിയാറിന് കൂടുതല് ശോഭ നല്കുന്നു. വെള്ളതിനെല്ലാം സ്വര്ണ്ണ നിറം.

ഞങ്ങളറിഞ്ഞ പുഴയിലെ ഈ പകല് വിവരണങ്ങള്ക്കതീതമാണ്. കൂടണയുന്ന പക്ഷികളെ നോക്കി പൂഴിപണി കഴിഞ്ഞും മീന്പിടുത്തം കഴിഞ്ഞും മടങ്ങുന്ന വഞ്ചിക്കാരോട് വിശേഷം കൈമാറി ഞങ്ങള് വേഗം തുഴഞ്ഞു. കൊന്നാര് തീരത്ത് തോണി എത്തുന്നതിനു മുമ്പ് തന്നെ പുഴയും നോക്കി ഫുള് ടെന്ഷനില് നില്ക്കുന്ന കുഞ്ഞിയുടെ മുഖം കണ്ടപ്പോഴേ സംഗതി കൈവിട്ടുപ്പോയി എന്നെനിക്കുറപ്പായി.
ഇന്ന് ആ ഓര്മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള് അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്.
My Blog
(ഫോട്ടോസ് - ഷക്കീബ് കൊളക്കാടന് , റിയാസ് എളമരം, ജലീല് കൂളിമാട്)
Thursday, December 2, 2010
മഞ്ഞ് പെയ്യുന്ന രാത്രികള്ക്കായ്
വീണ്ടും മഞ്ഞുകാലമെത്താറായി. മഴക്കാലം പോലെ എനിക്ക് പ്രിയപ്പെട്ടതാണ് മഞ്ഞു കാലവും. കാല്പനികവും യാഥാര്ത്യവുമായ ഒരുപാട് ഭാവങ്ങള് വിരിയുന്നതും മഞ്ഞുമാസത്തിലല്ലേ. പ്രണയവും പൂക്കളും തുടങ്ങി അങ്ങിനെ മോഹിപ്പിക്കുന്ന പലതും. ഞാനും പ്രണയത്തിലാണ്. ഇല പൊഴിക്കുന്ന മരങ്ങളും പുഞ്ചിരിക്കുന്ന പൂക്കളും മഞ്ഞു പെയ്യുന്ന രാത്രികളും ക്രിസ്റ്റ്മസ് നക്ഷത്രങ്ങളും എല്ലാം സുന്ദരമാക്കുന്ന ഡിസംബറുമായി ഞാനെന്റെ പ്രണയം പങ്കുവെക്കുന്നു.
മൂടിപ്പിടിച്ച് കിടന്നുറങ്ങുന്നതില് ഒരു സുഖമുണ്ട്. പക്ഷെ അതിനേക്കാള് രസകരമല്ലേ മൂടല് മഞ്ഞ് വിട്ടുമാറാത്ത പ്രഭാതം കാണുന്നത്. കുട്ടിക്കാലത്ത് കാലത്തെഴുന്നേറ്റ് കരിയിലകള് കൂട്ടിയിട്ട് തീകായുന്നതില് തുടങ്ങുന്നു എന്റെ മഞ്ഞുകാല ഓര്മ്മകളും. ബാല്യത്തോടൊപ്പം മറഞ്ഞ ഓര്മ്മയാണ് അതും. അതിനുമാത്രം പോരുന്ന തണുപ്പ് ഇപ്പോള് ഡിസംബര് നല്കാറില്ലെന്ന് തോന്നുന്നു.
ഹൈ സ്കൂളില് പഠിക്കുമ്പോള് ഞാന് വീണ്ടുമൊരു പ്രണയത്തില് വീണു. സ്കൂള് ലൈബ്രറിയില് നിന്നും
കിട്ടിയ ഒരു നോവലുമായി. ഒരു ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. പേരോര്ക്കുന്നില്ല. ഒരു ഇംഗ്ലീഷ് വിന്ററിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ മനോഹരമായ ഒരു പ്രണയകഥ. അന്നുമുതല് മഞ്ഞ് എനിക്ക് പ്രണയത്തിന്റെ കൂടി പ്രതീകമാണ്. നല്ല മഞ്ഞുള്ള ഒരു താഴ്വാരത്തിലൂടെ തലയില് ഒരു തൊപ്പിയും പൂക്കളുള്ള ഉടുപ്പുമിട്ട് പാട്ടും പാടി വരുന്ന ഒരു പെണ്കുട്ടിയായി എന്റെ സങ്കല്പ്പത്തിലെ പ്രണയിനിയും. എനിക്ക് വട്ടായിരുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങള്ക്ക് തോന്നുന്നതില് ഞാന് തെറ്റ് പറയുന്നില്ല. അല്ലെങ്കില് ചെറുവാടി എന്ന ഗ്രാമത്തിലിരുന്ന് ഇതുപോലെ വെസ്റ്റേണ് സ്വപ്നവും കാണുന്ന എനിക്ക് മിനിമം വട്ടാണ് എന്നെങ്കിലും പറഞ്ഞില്ലെങ്കില് വട്ട് നിങ്ങള്ക്കാണ്.
രണ്ടു കാര്യങ്ങള് കൊണ്ട് ഊട്ടി എന്നും എന്നെ മോഹിപ്പിക്കുന്ന സ്ഥലമാണ്. ഒന്ന് കാലാവസ്ഥ. രണ്ട് കാടും യൂക്കാലിപ്സ് മരങ്ങള്ക്കുമിടയിലൂടെയുള്ള സുഗന്തം മണക്കുന്ന യാത്രകളും. സീസണ് എന്നൊരു പ്രശ്നം ഇവിടേക്കുള്ള യാത്രകള് ഒരിക്കലും എന്നെ മടുപ്പിക്കാറില്ല.പല യാത്രകളില് നിന്നും ഒരു യാത്രയെ ഞാന് പ്രത്യേകം മാറ്റിവെക്കുന്നു.
ഒരു ഡിസംബറില് റോബര്ട്ട് എന്ന സുഹൃത്തിന്റെ വീട്ടിലേക്കു ഞങ്ങള് സുഹൃത്തുക്കള് നടത്തിയ ഒരു യാത്ര. അവരുടെ ക്രിസ്റ്റ്മസ് ആഘോഷങ്ങലിലേക്കാണ് ഞങ്ങള് എത്തിച്ചേര്ന്നത്. ഞാന് അടുത്തറിയുന്ന ആദ്യത്തെയും അവസാനത്തെയും ക്രിസ്റ്റ്മസ്സും അതാണ്. റോബിയും അവന്റെ അച്ഛനും അമ്മയും സഹോദരിമാരും എല്ലാം കൂടിചേര്ന്ന് ആഘോഷിച്ച ആ ഊട്ടി ക്രിസ്റ്റ്മസ്, മഞ്ഞിനേയും പൂകളെയും അറിഞ്ഞ് സന്തോഷിച്ച ആ ദിവസങ്ങളുടെ ഓര്മ്മയ്ക്ക് അവരുടെ വീട്ടിലെ ആ നെരിപ്പോടിന്റെ ചൂട് ഇപ്പോഴുമുണ്ട്.
ബന്ധങ്ങള് നിലനിര്ത്തുന്നതില് അലസതയുള്ള എന്റെ സ്വഭാവം ഇവിടെയും ഉണ്ട്. പക്ഷെ എല്ലാ വര്ഷവും ക്രിസ്റ്റ്മസിന് റോബിയെ തേടി പോകാറുള്ള ആശംസാ കാര്ഡിനൊപ്പം എന്റെ മനസ്സും പായാറുണ്ട്. കരോള് സംഗീതവും മിന്നുന്ന നക്ഷത്രങ്ങളും നിറഞ്ഞ ആ പഴയ മഞ്ഞ് കാലത്തിന്റെ ഓര്മ്മകളിലേക്ക്.
പിന്നൊരു ഊട്ടി മഞ്ഞുകാലം എന്നെ അലട്ടുന്ന മറ്റൊരു ഓര്മ്മയുടെതാണ്. അലക്ഷ്യമായ ഒരു ചിരിയില് കോര്ത്ത നിര്ദോഷമായ ഒരു സൗഹൃദത്തിന്റേത്. ഹോട്ടല് ഗാര്ഡനില് ഓടികളിക്കുന്ന മൂന്ന് വയസ്സുകാരി കുഞ്ഞിനേയും നോക്കി ഒരമ്മ പറഞ്ഞുതീര്ത്ത(?) ജീവിതാനുഭവങ്ങള്. നീലഗിരിയിലെ കൊടും ശൈത്യത്തിലും എന്നെ പൊള്ളിച്ച അവരുടെ കഥ. പക്ഷെ അതെല്ലാം ഉള്കൊള്ളാനും ഒരു ആശ്വാസ വാക്കുകള് പറയാനും സാധ്യമല്ലായിരുന്നു അന്ന് എന്റെ അപക്വമായ മനസ്സിന്. അതുകൊണ്ട് തന്നെ ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുകയെ പറ്റുമായിരുന്നുള്ളൂ. ഒരു ചേച്ചീ എന്ന വിളിയെങ്കിലും അവര് പ്രതീക്ഷിച്ചു കാണണം. ഇതൊരു പോസ്റ്റാക്കാന് പലവട്ടം ഇറങ്ങിത്തിരിച്ചതാണ് ഞാന് . പക്ഷെ രണ്ടു കാര്യങ്ങള് എന്നെ എപ്പോഴും പുറകോട്ടു വലിച്ചു. അവരുടെ അനുഭവങ്ങളെ അതെ തീഷ്ണതയോടെ പകര്ത്താനുള്ള ഭാഷ എനിക്കില്ല എന്നത്. പിന്നെ എഴുതാപ്പുറങ്ങള് വായിക്കുമോ എന്ന പേടിയും. പക്ഷെ ഞാനിത് എഴുതും . എഴുതാന് സമയമായി എന്ന് എന്റെ മനസ്സ് പാകപ്പെടുന്ന നിമിഷം. കാരണം വായിക്കുന്ന നിങ്ങളില് ഉയരുന്ന ചോദ്യങ്ങളെക്കാള് ഒരു നൂറ് ചോദ്യങ്ങള്ക്ക് എനിക്ക് തന്നെ ഉത്തരം കിട്ടേണ്ടതുണ്ട്.
ഇപ്പോള് ഞാന് ഒരുങ്ങികഴിഞ്ഞു. ഡിസംബറില് വിരിയാനിരിക്കുന്ന പൂക്കള്ക്കായി, മഞ്ഞ് പെയ്യുന്ന രാത്രികള്ക്കായ്. കരിയിലകള് കൂട്ടി തീകായുന്ന ആ കാലം ഇനി തിരിച്ചുവരില്ല. പിന്നെ, മഞ്ഞുക്കാലത്ത് പൈന് മരങ്ങള്ക്കിടയിലൂടെ പൂക്കളുള്ള തൊപ്പിയും ധരിച്ച് സ്വര്ണ്ണ തലമുടിയുമായി നടന്നുവരുന്ന ഞാന് സ്വപ്നം കണ്ട കാമുകിയും ഇപ്പോള് എന്റെ മനസ്സിലില്ല. പകരം ഒരു ചാറ്റല്മഴയില് എന്റെ മനസ്സില് കുടിയേറിയ സഖിയുമായുള്ള ഒരു ഊട്ടി ഹണിമൂണ് ആ കാല്പനിക സ്വപ്നത്തെ യാഥാര്ത്യ ബോധത്തിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്നു. പക്ഷെ മഞ്ഞുകാലവും മഴക്കാലവും എന്റെ പ്രണയം പങ്കിട്ടെടുക്കും. തീര്ച്ച.

Tuesday, November 9, 2010
ഇന്നൊരു മഴ പെയ്യാതിരിക്കില്ല..!
നാട്ടില് പൊരിഞ്ഞ മഴയാണത്രെ, എത്ര വിളിച്ചിട്ടും ഉമ്മയെ ലൈനില് കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള് പറഞ്ഞു മഴയും ഇടിയും കാരണം ഫോണെല്ലാം ഡിസ്കണക്റ്റ് ചെയ്തിരിക്കുകയാണെന്ന്. ഇവിടെ ചൂട് പോയതും ഇല്ല തണുപ്പ് വന്നതും ഇല്ല എന്ന അവസ്ഥയില് ഇരിക്കുമ്പോള് നാട്ടില് എന്നും എന്നെ കൊതിപ്പിക്കുന്ന മഴ വിശേഷങ്ങള്. എനിക്കെങ്ങിനെ ഇരിക്കപൊറുതി കിട്ടും?. കണ്ടിട്ടും കൊണ്ടിട്ടും മതിയാവാത്ത അനുഭവങ്ങളാണ് എനിക്ക് മഴക്കാലം. തോന്നുമ്പോള് പെയ്യണം. പെയ്തു പെയ്തങ്ങിനെ മനസ്സിനും ശരീരത്തിനും കുളിര് നല്കണം.
ഓര്മ്മവെച്ചതുമുതല് മഴയും എന്നോടൊപ്പമുണ്ട്. ഉമ്മ പറഞ്ഞത് ഒരു കര്ക്കിടകത്തില് ആയിരുന്നു എന്റെ ജനനവും എന്നാണ്. ഇനി അതാവുമോ ഈ പ്രണയത്തിന് പിന്നില്?
സ്കൂളില് നിന്ന് മടങ്ങുമ്പോഴൊക്കെ നല്ല മഴ കാണും. കുടയുണ്ടെങ്കിലും ചൂടില്ല. മുതിര്ന്നവര് വഴക്ക് പറഞ്ഞാലും കേള്ക്കില്ല. അനുസരണക്കേട് കൂടപ്പിറപ്പാണെന്ന് അവര് കരുതിക്കാണും. കാരണം ഈ അസുഖം പതിവാണ്.
മിക്ക അവധിക്കാലവും മഴക്കാലത്തായിരിക്കും. അതിലൊരു സുഖമുണ്ട്. കുറെ നല്ല ഓര്മ്മകള്. ബാല്യത്തിലേതും കൌമാരത്തിലേതും. തറവാടിന്റെ കോലായിയിലിരുന്നു നല്ല മഴയും കണ്ട് ഒരു സുലൈമായിയും വല്ലപ്പോഴും ഒരു പുകയും വിട്ട് ആ ഓര്മ്മകളൊക്കെ തിരിച്ചു വിളിക്കുമ്പോള് കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിവിടെ പകര്ത്താന് എന്റെ ഭാഷ മതിയാവില്ല.
കളിക്കിടയില് മഴപെയ്താലും ഞങ്ങള് പിന്മാറില്ല. മഴ അവിടെ പെയ്യട്ടെ, കളി ഇവിടെ നടക്കണം. അതാണ് ഞങ്ങളുടെ നിയമം. കളി കഴിഞ്ഞു ചളി പിടിച്ച വസ്ത്രങ്ങളൊക്കെയായി വീട്ടിലെത്തുമ്പോള് നല്ല കോളായിരിക്കും. അതുകൊണ്ട് ആദ്യം പോകുക തറവാട്ടിലേക്കാണ്. അവിടെ സ്റ്റെപ്പിനി ആയി വെച്ചിട്ടുള്ള ഡ്രസ്സിട്ട്
പോയതിനെക്കാലും ഡീസന്റ് ആയാണ് വീട്ടില് കയറുക. വല്ല്യുമ്മച്ചി ഈ കുസൃതിക്കൊക്കെ കൂട്ട് നില്ക്കും. വാത്സല്യത്തില് തല തോര്ത്തി തരികയും ചെയ്യും.
പണ്ട് ഈ തറവാടിന്റെ മുറ്റത്തിരിക്കുന്നത് മഴ കാണാനും മുറ്റത്ത് തന്നെയുള്ള വലിയ കോമാവില് നിന്നും പഴുത്ത മാങ്ങ വീഴുന്നതും നോക്കിയാണ്. വയറ് കേടാവുന്നത് വരെ തിന്നും. പിന്നെ വയറ് കേടായാലും തിന്നും. ഇന്ന് തറവാടിന്റെ മുറ്റത്ത് ആ മാവില്ല. പക്ഷെ ഓര്മ്മകള്ക്ക് ആ മാമ്പഴത്തിന്റെ രുചി ഇപ്പോഴുമുണ്ട്. വല്യുമ്മച്ചിക്കും
ഉണ്ടായിരുന്നു മാങ്ങകൊതി. പല്ല് കുറഞ്ഞ മോണയും കാട്ടി മാമ്പഴം തിന്നുന്നത് ഇപ്പോഴും ചിരി നല്കുന്നു. ഉപ്പ പുതിയ വീടെടുത്ത് മാറി താമസിച്ചിട്ടും ഞാന് വല്യുമ്മച്ചിക്കൊപ്പം തന്നെ നിന്നു. അത്രയ്ക്കൊരു ആത്മബന്ധം ഉമ്മച്ചിയുമായി എനിക്കുണ്ടായിരുന്നു. ഗള്ഫിലേക്ക് പോരുന്നതിന്റെ തലേന്ന് ഉറങ്ങാതെ കിടന്ന എന്നെ കെട്ടിപിടിച്ച് ഉമ്മച്ചി പൊഴിച്ച കണ്ണീരിന്റെയും ചുംബനത്തിന്റെയും ഓര്മ്മകള് ഇന്നും എന്റെ കണ്ണുകളെ ആര്ദ്രമാക്കാറുണ്ട്. പിന്നൊരു അവധിക്കാലം കൂടി മാത്രമേ ഉമ്മച്ചിയെ കാണാന് പറ്റിയുള്ളൂ. സ്വര്ഗത്തില് മഴ പെയ്യുമ്പോള് ഉമ്മച്ചി എന്നെ ഓര്ക്കുന്നുണ്ടാവണം.
മഴയോര്മ്മകള് ഇനിയും ബാക്കി. നല്ല മഴക്കാലത്ത് ഇരുവഴിഞ്ഞി പുഴ കര കവിഞ്ഞൊഴുകും. ചെറുവാടിയിലെ റോഡും പാടങ്ങളുമെല്ലാം വെള്ളത്തിനടിയിലാകും. വാഴകൊണ്ട് കൊച്ചു ചങ്ങാടങ്ങള് ഉണ്ടാക്കി വെള്ളം കയറിയ റോഡിലെല്ലാം കളിക്കുന്നത് ഞങ്ങള് കുട്ടികളുടെ ഇഷ്ട വിനോദമായിരുന്നു. വെള്ളമിറങ്ങിയാല് മീനുകള് നിറയുന്ന പാടത്തും തോട്ടിലും മീന്പിടുത്തം. ഇന്നിപ്പോള് സാമ്പിളിന് ഒരു മഴകണ്ടിട്ട് തന്നെ നാളെത്രയായി.
കഴിഞ്ഞ തവണ അവധി കഴിഞ്ഞ് മടങ്ങിയത് ഒരു മഴക്കാലത്ത്. കേരള മണ്സൂണിനെ പറ്റി ഒരു സ്പെഷ്യല് എഡിഷനായിരുന്നു അന്ന് ഇന്ത്യന് എയര്ലൈന്സിന്റെ ഫ്ലൈറ്റ് മാഗസിന് . നല്ല ചിത്രങ്ങളൊക്കെയായി നല്ലൊരു സമ്മാനം. പ്രവാസികളെ വട്ടം കറക്കുന്ന ഇന്ത്യന് വിമാന കമ്പനികളുടെ വകയായി എനിക്ക് ഓര്മ്മിക്കാന് ഇത് മാത്രമേ ഉള്ളൂ. ഇറങ്ങുമ്പോള് ഞാനിത് കൂടെയെടുത്തു. കുറ നല്ല എഴുത്തുക്കാരുടെ മഴ അനുഭവങ്ങള്. പക്ഷെ എനിക്കിഷ്ടപ്പെട്ടത് ശ്രീമതി അനിത നായരുടെ ഒരു ലേഖനമാണ്. "each raindrops is a poem " എന്ന് തുടങ്ങി ഒരു ക്വാട്ട് ഉണ്ടായിരുന്നു അതില്. ബുക്ക് നഷ്ടപ്പെട്ടത് കാരണം ഓര്ക്കുന്നില്ല. മഴയെ കുറിച്ച് ഇങ്ങിനൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയപ്പോള് ആദ്യം മനസ്സില് വന്നതും ആ വരികളാണ്. അത് കിട്ടാനായി ശ്രീമതി അനിത നായരുടെ ഈമെയില് ഐഡി ഇല്ലാത്തതു കാരണം അവരുടെ വെബ് സൈറ്റില് കയറി ഒരു കമ്മന്റ്റ് ഇട്ടു. ആ ക്വാട്ട് ഓര്മ്മയുണ്ടെങ്കില് അയച്ചുതരണം എന്ന് പറഞ്ഞ്. മറുപടി കിട്ടിയില്ല. അവരത് കണ്ടുവോ എന്തോ?. ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല് മാറി നിന്ന മഴ രാത്രിയില് തകര്ത്തു പെയ്തു. ഇന്നോര്ക്കുമ്പോള് ആ സന്തോഷത്തിന്റെ ഓര്മ്മകളില് മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്.
പിന്നൊരിക്കല് അസുഖമായി കിടക്കുന്ന ഉപ്പയെകാണാന് അടിയന്തിരമായി നാട്ടിലെത്തിയപ്പോള് നെടുമ്പാശ്ശേരി എയര്പോര്ട്ട് മുതല് അമൃത ഹോസ്പിറ്റല് വരെ തകര്ത്തു പെയ്യുന്ന മഴയായിരുന്നു. മഴ തോര്ന്ന് കാര്മേഘങ്ങള് ഉരുണ്ടുകൂടി ശോക ചവയുള്ള ആ അന്തരീക്ഷത്തിലൂടെ നടന്ന് ഉപ്പകിടക്കുന്ന ഓണ്കോളജി വാര്ഡിലെത്തി ഉപ്പയെ കണ്ടപ്പോള്, എന്റെ കൈകള് പിടിച്ചു ആശ്വാസ വാക്കുകള് പറയുമ്പോള് എന്റ കണ്ണീരിനൊപ്പം പുറത്ത് വീണ്ടും മഴയും പെയ്തുതുടങ്ങി. എന്നെ ആശ്വസിപ്പിക്കാനെന്നോണം. അന്നുമുതല് ഞാന് മഴയെ കൂടുതല് സ്നേഹിച്ചു തുടങ്ങി.
ഇന്നെന്തായാലും ഒരു മഴ പെയ്യാതിരിക്കില്ല. സ്വപ്നത്തിലെങ്കിലും.

Sunday, September 12, 2010
ഇരുവഴിഞ്ഞിപുഴയുടെ തലോടല്.

പടച്ച തമ്പുരാന് മുന്നില് വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല് ഞാന് കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നും. രണ്ടും നടക്കില്ലെന്നറിയാം. എന്നാലും എന്റെ പകല് കിനാവുകളില് ഇത് രണ്ടും സംഭവിക്കാറുണ്ട്.
സ്കൂളും വിട്ടുവന്ന് ചായ പോലും കുടിക്കാതെ ഓട്ടമാണ് കട്ടപുറത്തേക്ക്. കട്ടപുറമെന്നാല് ചെറുവാടിക്കാരുടെ കളിസ്ഥലമാണ്. തോടിനും വയലിനും മധ്യേയുള്ള വിശാലമായ സുന്ദരന് ഭൂമി. ഫുട്ബാളും ക്രിക്കറ്റും ഷട്ടിലും തുടങ്ങി എല്ലാ താല്പര്യക്കാരെയും ഉള്കൊള്ളാന് കട്ടപുറത്തിന് സ്ഥലം ബാക്കി. ഒരു ലോക്കല് മെസ്സി ആകാന് താല്പര്യമില്ലാത്തത് കൊണ്ട് ഞാന് ക്രിക്കറ്റിലെ കൂടൂ. മുത്തയ്യ മുരളീധരനെ മാങ്ങയേറ്കാരനെന്നു വിളിക്കാന് ഒരു ബേദിയെ കാണൂ എങ്കില് ഞങ്ങളുടെ കൂട്ടത്തിലെ എല്ലാരും എന്നെ അങ്ങിനെയാ വിളിച്ചത്. ഇന്നത്തെ കുട്ടികള്ക്ക് കളിക്കാനായി ഇപ്പോഴും അല്പം സ്ഥലം ബാക്കിയുണ്ടവിടെ. കൂടുതലും ഇഷ്ടിക കളമായി. ഞങ്ങള് വല്ലപ്പോഴും ആരും കാണാതെ പുകവിടാന് ഒളിച്ചിരുന്നിരുന്ന കുറ്റികാടുകളെല്ലാം ഇഷ്ടിക കളത്തിലെ പാണ്ടിപിള്ളേര്ക്ക് അപ്പിയിടാന് സ്വന്തമായി. പിന്നത്തെ രസം തോട്ടിലെ ചൂണ്ടയിടല്.പിടിക്കുന്ന മീനിനെ കൊടുത്താല് മണ്ണിര കോര്ത്തുതരാന് കുട്ടികളെ കിട്ടും. തോടിന് കുറുകെ ഒരു കവുങ്ങിന്റെ ഒറ്റത്തടി പാലമുണ്ടായിരുന്നു. അതിന്റെ മുകളില് കയറി ട്രിപീസ് കളിക്കുമ്പോള് ഒടിഞ്ഞു താഴെ വീണു. നല്ല വെള്ളമുള്ള സമയവും. കൂടെയുള്ളവര് ഇടപ്പെട്ടതുകൊണ്ട് ഈ കുറിപ്പ് പരലോകത്തിരുന്നു എഴുതേണ്ടി വന്നില്ല. പിന്നൊരിക്കല് കൂടി ഈ തോട്ടില് ചാടിയിട്ടുണ്ട്. അത് അബുകാക്കയുടെ കാള കുത്താന് ഓടിച്ചപ്പോഴാണ്. വെള്ളം കുറവുള്ള സമയം ആയതുകൊണ്ട് ഞാന് രക്ഷപ്പട്ടു. എന്നെ കുത്തി എന്ന ചീത്തപ്പേരില് നിന്നും കാളയും. ഈ തോടിന്റെ കൈവരിയിലൂടെ നടന്നാല് അങ്ങേയറ്റം ഇരുവഴിഞ്ഞിപുഴയാണ്. കളിയൊക്കെ കഴിഞ്ഞ് തോടിന്റെ കരയിലൂടെ തെച്ചിക്കായയും പറിച്ചു തിന്ന് മുളക്കൂട്ടങ്ങള്ക്കിടയിലെ കുളക്കോഴികളെയും കണ്ട് ഇരുവഴിഞ്ഞിവരെ നടക്കും. ഒരു ദിവസം കുളക്കോഴിക്ക് പകരം വന്നത് ഒരുഗ്രന് പാമ്പ്. എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും ആ ഇഷ്ടയാത്ര പറ്റെ ഉപേക്ഷിച്ചില്ല. ഞാന് മുന്നില് നടക്കില്ല എന്ന് മാത്രം. കാരണം, ഇരുവഴിഞ്ഞിപുഴയുടെ തീരങ്ങളിലെ വൈകുന്നേരം ഞങ്ങള്ക്ക് അത്രയും പ്രിയപ്പെട്ടതാണ്. ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ. ഒരുകാലത്തും ഇവള് ഞങ്ങളോട് പിണങ്ങിയിട്ടില്ല. കലക്ക് വെള്ളം പെട്ടന്നു തെളിയുന്നത് ഇതിന്റെ തീരത്തുള്ള അത്യപൂര്വ്വമായ ഔഷധ ചെടികളുടെ പ്രത്യേകത കൊണ്ടാണത്രേ.
പൊട്ടിത്തെറികളുടെ ആ കുട്ടിക്കാലം തിരിച്ചുവരാന് ആഗ്രഹിക്കാത്തവര് ആരുണ്ട്. സൈക്കിള് ഓടിക്കാന് പഠിക്കാന് ശ്രമിച്ചു ഒടിഞ്ഞത് കയ്യും കൂടെയൊരു പ്ലാസ്റ്ററും. പിന്നെ ദാസന് ഗുരിക്കളുടെ ഉഴിച്ചില്. അന്ന് വേദനിച്ചെങ്കിലും ഇന്ന് ഓര്ക്കാന് സുഖമുണ്ട്. ഇന്നും നാട്ടിലൊക്കെ പോകുമ്പോള്, ഞാനീ വയലിലും തോട്ടിലും കട്ടപ്പുറത്തും പിന്നെ പുഴയുടെ തീരങ്ങളിലും പോകാന് സമയം മാറ്റിവെക്കും. ആ പഴയ കുട്ടിക്കാലത്തിന്റെ ഓര്മ്മകള് നിറഞ്ഞു നില്ക്കുന്ന ഇവിടങ്ങളില് നില്ക്കുമ്പോള് മനസ്സിലേക്ക് കയറി വരുന്ന വികാരത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
പൊട്ടിത്തെറികള്ക്ക് വീട്ടില് നിന്നും നല്ല പൊട്ടിക്കലും കിട്ടും. ഉപ്പ തല്ലാന് വരുമ്പോള് ഓടാത്തത് ഓടിയ വകയില് രണ്ടെണ്ണം കൂടുതല് കിട്ടും എന്ന് പേടിച്ചാണെങ്കില് ഉമ്മാന്റെ തല്ല് കൊള്ളുന്നത് അത് കഴിഞ്ഞു വല്ല സ്പെഷലും കിട്ടും എന്നതിനാലാണ്. എന്നാലും ഉപ്പാന്റെ തല്ല് ഒന്ന് മതി. ഒരു ഏഴുമണിക്ക് മുമ്പേ വീട്ടിലെത്തണം എന്നൊക്കെ നിയന്ത്രണം ഉള്ള സമയം. പഞ്ചായത്ത് ടീവിയില് സിനിമയും കണ്ടു നേരം വൈകിപ്പോയി. വീട്ടിലെത്തുമ്പോള് ഉമ്മറത്ത് തന്നെ ഉപ്പയുണ്ട്.
"മന്സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന് മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
അടുത്ത ചോദ്യം. പള്ളിയില് കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള് ഉണ്ടാവാന് ചാന്സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.
രണ്ടെണ്ണം കിട്ടിയതിന്റെ വിശദീകരണവും തന്നു. ഒന്ന് നിസ്കരിക്കാത്തതിന്, രണ്ട് കള്ളം പറഞ്ഞതിന്.
സിനിമ കാണുന്ന സ്വഭാവം ഉപ്പക്കില്ല. പിന്നെങ്ങിനെ ഇതുപോലുള്ള സേതുരാമയ്യര് സ്റ്റയില് ചോദ്യങ്ങള് വരുന്നു? വരും. ഇതുപോലുള്ള വിത്തുകള് ഉണ്ടായാല് സേതുരാമയ്യരല്ല, ഷെര്ലക് ഹോംസ് തന്നെ ആയിപോകും. പക്ഷെ അതോടെ രാത്രി സഞ്ചാരത്തിന്റെ നിരോധാജ്ഞ മാറ്റി അടിയന്തിരാവസ്ഥ ആക്കി.
പിന്നെ ഓരോ പ്രായം കൂടുമ്പോഴും ഉപ്പ കൂടുതല് അയവുകള് വരുത്തി. പതുക്കെ പതുക്കെ ഞാനെന്റെ ഉപ്പയെ തിരിച്ചറിയുകയായിരുന്നു. സ്നേഹത്തെ, ഉത്തരവാദിതത്തെ, സുഹൃത്തിനെ എല്ലാം ഉപ്പയില് കാണാന് കഴിഞ്ഞു. അത് ഞാന് മുമ്പ് എഴുതിയിട്ടുണ്ട്. ഞാന് ഗള്ഫിലേക്ക് വന്നിട്ടും ആ ആത്മബന്ധത്തിന് ഒന്നും പറ്റിയില്ല. വിളിക്കാന് വൈകിയാല് ഉടനെയെത്തും വിളി. എന്റെ അവധികാലങ്ങല്ക്കായി എന്നെക്കാളും മുമ്പേ ഒരുങ്ങും ഉപ്പ. ഉപ്പയെ കുറിച്ചുള്ള ഓര്മ്മകള് എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.
അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന് മോഹിച്ചു പോകുന്നതും.
കട്ടപ്പുറം,

ഇഷ്ടികകളത്തിന് കുഴിയെടുത്ത് ഇപ്പോള് നല്ല സുന്ദരന് പൊയ്കയായി മാറിയ മറ്റൊരു ഭാഗം.

ഇരുവഴിഞ്ഞിപുഴയുടെ മറ്റൊരു ഭാഗം,

Welcome to CENTRE COURT
Friday, August 13, 2010
തിരികെ വിളിക്കുന്ന ഓര്മ്മകള്
രണ്ട് കിലോമീറ്ററോളം നടന്നും കുന്ന് കയറിയും സ്കൂളില് എത്തുമ്പോഴേക്കും ഫസ്റ്റ് ബെല് അടിച്ചിട്ടുണ്ടാവും. അതൊകൊണ്ട് തന്നെ എന്റെ ഒരു സ്കൂള് ദിവസം ആരംഭിക്കുന്നത് വാസുദേവന് മാഷിന്റെ ഒരടി നിവേദ്യം വാങ്ങിച്ചാവും. കൊടിയത്തൂര് പി.ടി.എം ഹൈ സ്കൂളിന് ഞാനൊരു ഭാരം അല്ലെങ്കിലും സ്കൂള് എനിക്കൊരു ഭാരം തന്നെയായിരുന്നു. വിദ്യാര്ഥി സംഘടനകളുടെ ഫുള് ഫോം പോലും അറിയാത്ത കാലത്ത് ഇതിലൊന്നിന്റെ സ്ഥാനാര്ഥിയായി മത്സരിച്ച് എന്നെ പിന്താങ്ങിയ മണ്ടത്ത് ശരീഫിന്റെ(മണ്ടത്ത് എന്നത് വിളിപ്പേര് ) വോട്ട് പോലും കിട്ടാതെ ഐശ്വര്യമായി തോറ്റുകൊണ്ടാണ് എന്റെ ഇവിടത്തെ മൂന്നു വര്ഷങ്ങള് ആരംഭിക്കുന്നത്.
പത്താം ക്ലാസ്സൊന്ന് കഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചത് കോളേജില് പോയി ചെത്താനൊന്നും ആയിരുന്നില്ല പകരം കണക്ക് പഠിക്കേണ്ടല്ലോ എന്ന റിലീഫിന് വേണ്ടി മാത്രം. അല്ലേലും എന്റെ കണക്ക് കൂട്ടലുകള് എന്നും തെറ്റിച്ചിട്ടുള്ള വിഷയമാണ് കണക്ക്. അതുകൊണ്ട് തന്നെ തോമസ് മാഷിന്റെ ചൂരലിന് എന്നോട് ഭയങ്കര പ്രേമമായിരുന്നു. മായാദേവി ടീച്ചറുടെ ഹിന്ദിയും ഏതാണ്ടിങ്ങനെയൊക്കെ ആയിരുന്നു. ടീച്ചറും നന്നായി പൊട്ടിക്കും. അത് താങ്ങുന്നില്ല എന്നായപ്പോള് ചെറിയൊരു കൂറുമുന്നണി ഉണ്ടാക്കി ഹെഡ് മാസ്റ്ററുടെ അടുത്ത് പരാതിപ്പെട്ടു. ടീച്ചര്ക്കത് വിഷമമായെങ്കിലും അടിയുടെ ഡോസ് കുറച്ചത് ആദ്യ സമരവിജയം.
ഏതായാലും ഞാനിപ്പോള് മായാദേവി ടീച്ചറോട് മാപ്പ് ചോദിക്കുന്നു. മുജ്ജന്മ ദോഷം കൊണ്ടോ ഗ്രഹപിഴ കൊണ്ടോ എന്റെ ബ്ലോഗ് വായിക്കുന്നവരുടെ കൂട്ടത്തില് ഏതെങ്കിലും പി.ടി.എം. ഹൈ സ്കൂള് സ്റ്റുഡന്റ് ഉണ്ടെങ്കില് ഈ മാപ്പപേക്ഷ ടീച്ചറെ അറിയിക്കുക. തീര്ന്നില്ല. ഒരു മാപ്പപേക്ഷ വത്സമ്മ ടീച്ചര്ക്കും കൊടുക്കണം. ഇത് രണ്ട് ഭാഗവും IPC പ്രകാരം കേസുള്ള വകുപ്പാണ്. എന്റെ ചെവി തീറെഴുതികിട്ടിയ പോലെയാണ് വത്സമ്മ ടീച്ചര് പെരുമാറുന്നത്. ഒരു ദിവസം നരകം കാണിച്ച് പിച്ചുമ്പോള് ഞാന് ടീച്ചറുടെ കൈക്കിട്ട് നന്നായൊരു തട്ട് കൊടുത്തു. അതോടെ എന്റെ ചെവിയുടെ ആധാരം ടീച്ചര് തിരികെത്തന്നു. കൂടെ ക്ലാസ് ടെസ്റ്റിന് കെമിസ്ട്രിക്കൊരു വട്ടപൂജ്യവും. ന്നാലും എന്റെ വത്സമ്മ ടീച്ചറെ, പാഠം മുഴുവന് പത്തു പ്രാവിശ്യം എഴുതികൊണ്ട് വരേണ്ട ആ ശിക്ഷയുണ്ടല്ലോ, അത് ഒരുതരം കാപിറ്റല് പണിഷ്മെന്റ് തന്നെ ആയിരുന്നു. ഒരു തവണക്ക് 50 പൈസ വെച്ച് പലവട്ടം എഴുതിതന്നതിന്റെ കാശ് അലിക്ക് ഇന്നും കടമാണ്. ഏതായാലും എന്റെ ഈ അപേക്ഷ സ്വീകരിക്കുക. മാപ്പ്.
ശൈലജ ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കാത്ത കുട്ടികള് കാണുമോ? ഉണ്ടാവില്ല. കാരണം ഞാന് പോലും ആ ക്ലാസില് ശ്രദ്ധിക്കുന്നു എന്നതില് കൂടുതല് എന്ത് തെളിവ് വേണം. നല്ലൊരു ആസ്വാദനമായിരുന്നു ടീച്ചറുടെ ക്ലാസ്. തല്ല് കിട്ടാതെയില്ല . പക്ഷെ വേദനിക്കില്ല. കാരണം വാത്സല്യത്തിന്റെ ഒരു നോവ് അതില് കാണും.
ലീല ടീച്ചറുടെ ബയോളജി ക്ലാസ് നൈറ്റ് മെയറായിരുന്നു. പക്ഷെ തല്ലുക എന്ന പിന്തിരിപ്പന് മൂരാച്ചി സമീപനങ്ങളിലൊന്നും ടീച്ചര്ക്ക് താല്പര്യമില്ല. പകരം എല്ലാം മിക്സ് ചെയ്തൊരു നോട്ടം. അത് മതി, തകര്ന്നുപോകും. എന്റെ ഒരു ഉത്തരം ടീച്ചറെ വല്ലാതെ ചിരിപ്പിച്ചിട്ടുണ്ട്. ഏതോ ഒരു ഉത്തരത്തിനിടയില് എന്റെ കഷ്ടകാലത്തിനു ഞാന് " മൂത്ര കുഴലിലൂടെ " എന്നോ മറ്റോ പറഞ്ഞു പോയി. ആദ്യം ടീച്ചര് തരിച്ചിരുന്നു. പിന്നെ ചിരിച്ചിരുന്നു. എന്റെ സൗണ്ടിന്റെ ആംപിയര് വളരെ കുറവായത്കാരണം അടുത്തിരിക്കുന്ന അന്സാര് മാത്രമേ കേട്ടുള്ളൂ. അവനാണെങ്കില് ഒരവസരം തന്നാല് ഇതിലും വലുത് ഞാന് കാച്ചാം എന്ന ഭാവം.
ഈ ചിരി പിന്നെ സ്റ്റാഫ് റൂമിലേക്കും പടര്ന്നെന്ന് എന്നോട് പറഞ്ഞത് പ്യൂണ് മണിയേട്ടനാണ്. എന്നെ കാണുമ്പോള് ചിരിവരുന്നത് കൊണ്ടോ എന്തോ കൂടുതല് ചോദ്യങ്ങള് പിന്നെ എന്നെ തേടിവരാരില്ല. ദൈവാനുഗ്രഹം ഇങ്ങിനെയും വരാം. അതോ ഇനിയൊരു വെടിക്കെട്ട് താങ്ങാനുള്ള ശേഷി ലീല ടീച്ചര്ക്ക് ഇല്ലാതെപോയോ? ഏതായാലും ഞാന് രക്ഷപ്പെട്ടു. (എന്നാലും അങ്ങിനെ ഒരുത്തരം എവിടന്നു വന്നാവോ? )
സ്കൂള് കാലം ഓര്ക്കുമ്പോള് മറക്കാത്ത ഒരു പേരാണ് ആസ്യ ടീച്ചര് .ഒരു അധ്യാപികയുടെ പക്വത, ഒരമ്മയുടെ സ്നേഹം, ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം എല്ലാം ടീച്ചറില് കാണാന് കഴിയും. എല്ലാ അധ്യാപകരെയും പറ്റി പറയാന് ഒത്തിരി കാണും. പക്ഷെ ക്ലൈമാക്സ് പതിവുപോലെ അടി തന്നെയാവും. അതുകൊണ്ട് പറയുന്നില്ല. പക്ഷെ ലേബര് ഇന്ത്യ തന്നിട്ടും ഗുണം പിടിക്കാതെ എനിക്ക് സണ്ണി മാഷില് നിന്നും കിട്ടുന്ന തല്ലിന് ഇത്തിരി ചൂട് കൂടുതലായിരുന്നു.
പെണ്കുട്ടികളുടെ കാര്യത്തില് ഞാന് ഭയങ്കര ഡീസന്റ് ആയിരുന്നു. സത്യായിട്ടും. ഒരെണ്ണത്തിനോട് പോലും മിണ്ടില്ല. പത്താം ക്ലാസ്സില് നിന്നും പെട്ടി മടക്കുമ്പോള് ഓട്ടോഗ്രാഫില് ഒരുത്തി എഴുതിയത് ഇങ്ങിനെ. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില് നിന്നും ഞാന് തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്.
സ്കൂള് കാലത്തിനു ശേഷം ഒരിക്കല് പോലും ഞാനിവിടെ പോയിട്ടില്ല. കാരണങ്ങള് പലതാവാം. അത്ര സുന്ദരമായ ഓര്മ്മകളൊന്നും എനിക്കിവിടെ ബാക്കിയില്ല.
എന്നാലും സ്നേഹം നല്കിയ ഒരുപാട് ഗുരുനാഥന്മാര് ഇവിടെയുണ്ട്. പലരും പിരിഞ്ഞുപോയി കാണും. എന്തേ ഒരിക്കലും അവരെയൊന്ന് കാണാന് എനിക്ക് തോന്നാതെ പോയി? മാപ്പ്. എന്റെ ബ്ലോഗ്ഗെഴുത്ത് എന്ന സാഹസത്തിന്റെ ഒന്നാം വര്ഷം പൂര്ത്തിയാകുന്ന ഈ സമയത്ത്, ഒരുപാട് സ്നേഹം നല്കിയ ആ പ്രിയ അധ്യാപകരുടെ ഓര്മ്മകള്ക്ക് മുമ്പില് ഞാനീ കുറിപ്പ് സമര്പ്പിക്കുന്നു

Sunday, May 16, 2010
ദേശീയോദ്ഗ്രഥനവും ഞാനും (ഒരു ചമ്മല് കഥ )
എനിക്കിപ്പോഴും അറിയില്ല ഏത് അസുഖത്തിന്റെ പുറത്താണ് ഞാനാ സാഹസത്തിന് മുതിര്ന്നതെന്ന്. നാട്ടില് കേരളോത്സവം നടക്കുന്ന സമയം. എന്റെ പ്രായക്കാരെല്ലാം പാട്ടായും ഡാന്സായുമൊക്കെ ഓരോ പരിപാടികളില് പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതൊന്നും എനിക്ക് പറഞ്ഞ പണിയല്ല. പിന്നെ അല്പം ജാടയൊക്കെ കാണിക്കാന് സ്കോപ്പുള്ളത് പ്രസംഗ മത്സരത്തിനാണ്. കൂടുതലൊന്നും ആലോചിക്കാതെ ചാടി അതിന് തന്നെ പേര് കൊടുത്തു. മത്സരത്തിന്റെ മുഖ്യ സംഘാടകനായി UKDR എന്ന പേരില് കൊടിയത്തൂരിലെ കലാ സാംസ്കാരിക രംഗങ്ങളില് നിറഞ്ഞു നിന്നിരുന്ന ഉസ്സന് മാസ്റ്റര് ഉണ്ട്. മാഷിനാണെങ്കില് എന്നെ നല്ല പരിചയവും ഉണ്ട്.
പ്രസംഗ മത്സരം ആയതുകൊണ്ട് ലോക്കല് ബുജികളെല്ലാം വേദിയില് ഉണ്ടെന്നും ഞാന് മനസ്സിലാക്കി. വരട്ടെ.. എല്ലാരേം ഒന്ന് ഞെട്ടിക്കണം. പരിപാടി നടക്കുന്നത് ചെറുവാടിയിലെ LP സ്കൂളില്. മത്സരത്തില് പങ്കെടുക്കുന്ന എല്ലാരേയും ഒരു ക്ലാസ്സ് മുറിയിലേക്ക് വിളിച്ചു. നോക്കുമ്പോള് കോളേജ് ലെവലില് ഉള്ള നാട്ടിലെ ഒരു വിധം എല്ലാരും ഉണ്ട് മത്സരത്തിന്. കൂട്ടത്തില് ഏറ്റവും ചെറിയ ഐറ്റം ഞാനാണ്. ഇവന് ഇവിടെന്ത് കാര്യം എന്ന രീതിയില് അവരൊക്കെ എന്നെ നോക്കുന്നുമുണ്ട്. പക്ഷെ ഞാനാരെയും മൈന്ഡ് ചെയ്തില്ല. പക്ഷെ കളി മാറിയത് പ്രസംഗിക്കാനുള്ള വിഷയം കയ്യില് കിട്ടിയപ്പോഴാണ്. 'ദേശീയോദ്ഗ്രഥനം".പടച്ചോനെ പെട്ടല്ലോ. ഇതെന്താവും സംഗതി, ഏതായാലും ഞാന് കേട്ടിട്ടില്ല. മുന്നും പിന്നും നോക്കാതെ ചെന്ന് ചാടിയ അബദ്ധം. നല്ല ക്ഷീണവും വിറയലും തോന്നുന്നു. മത്സരം തുടങ്ങാന് സമയമായി എന്ന അറിയിപ്പും വന്നതോടെ അത് കൂടുതലായി. എന്തെങ്കിലും ചെയ്തേ പെട്ടു. ഞാന് ആലോചിച്ചു. എന്തും നേരിടാനുള്ള ധൈര്യം വേണം. ഉസ്സന് മാഷൊന്ന് മാറിയ തക്കത്തിന് ഞാന് പുറത്തിറങ്ങി. സ്കൂളിന്നു എന്റെ വീട്ടിലെത്താന് കണ്ണടച്ച് തുറക്കേണ്ട സമയമേ വേണ്ടൂ. അല്ലെങ്കില് ഞാനത്ര സമയമേ എടുത്തുള്ളൂ.
സ്റ്റേജില് കയറി നിന്ന് വിയര്ക്കുന്നതിനേക്കാള് ആരോഗ്യകരം ഓടി വിയര്ക്കുന്നതാണ്. നാലാളുടെ മുമ്പില് നാണം കേടുന്നതിനേക്കാള് ഭേദം ഇത് തന്നെയാണ്. ഏതായാലും എന്റെ പ്രസംഗം ഇല്ലാതെ അവിടെ പരിപാടി നടന്നു.
വൈകുന്നേരം ക്രിക്കറ്റ് ബാറ്റുമായി പുറത്തേക്കു പോവുമ്പോള് മുമ്പില് ഉസ്സന് മാസ്റ്റര്. " നീ മുങ്ങി ല്ലേ " ? എന്ന മാഷിന്റെ ചോദ്യത്തിനു ഞാന് പറഞ്ഞ മറുപടി എന്തായാലും മാഷ് ഇത്രയും കൂട്ടി ചേര്ത്തു. " നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു ". ഒരു പുഞ്ചിരിയോടെ ഉസ്സന് മാഷ് നടന്നു നീങ്ങി.
(കഴിഞ്ഞ വര്ഷം അര്ബുദം ബാധിച്ച് ഉസ്സന് മാഷ് വിടപറഞ്ഞു. മാഷിന്റെ ഓര്മ്മകള്ക്ക് മുമ്പില് ഞാനീ കുറിപ്പ് സമര്പ്പിക്കുന്നു).
ഇവിടേക്കും സ്വാഗതം സെന്റര് കോര്ട്ട്

Sunday, May 9, 2010
പതിനഞ്ച് വര്ഷങ്ങള് പിന്നോട്ട്.
ഞാനിത് വല്ലാതെ ആഗ്രഹിച്ചിരുന്നു. പതിനഞ്ച് വര്ഷങ്ങള്ക്കു മുമ്പ് ഗള്ഫ് ജീവിതം തുടങ്ങിയ ഉമ്മുല് ഖുവൈന് ഒന്ന് പോവണം. താമസിച്ച വീട്, ജോലി ചെയ്ത സ്ഥലങ്ങള് , എല്ലാം ഒന്ന് കാണണമെന്ന്. അങ്ങിനെ പ്രത്യേകിച്ചൊരു അറ്റാച്ച്മെന്റൊന്നും തോന്നേണ്ട കാര്യമില്ല ഗള്ഫിലെ സ്ഥലങ്ങളോട്. പക്ഷെ, ഉമ്മുല് ഖുവൈന് എനിക്ക് അങ്ങിനെയല്ല. ഇവടെ ജീവിച്ച ഒരു വര്ഷത്തിനു പകരം വെക്കാനാവില്ല എന്റെ ബാക്കി പതിനാല് വര്ഷങ്ങള്. അത് ദുബായിയും ഷാര്ജയും അബൂദാബിയും കഴിഞ്ഞ് ഇപ്പോള് ബഹ്റൈനില് എത്തിനില്ക്കുമ്പോഴും ഞാന് ആ അഭിപ്രായം മാറ്റില്ല. ഈ പെരുന്നാള് കേറാ മൂലയാണോ നിന്റെ സ്വപ്നസ്ഥലം എന്ന് ചോദിക്കുന്നവര് ഉണ്ടായേക്കാം. പക്ഷെ , അതങ്ങിനെയാണ്.
നാട്ടിലെ കുരുത്തക്കേടുകള്ക്ക് അവധി നല്കി പെട്ടൊന്ന് ഗള്ഫിലേക്ക് എക്സ്പോര്ട്ട് ചെയ്യപ്പെട്ടപ്പോള് എത്തിപ്പെട്ടതും മറ്റൊരു ചെറുവാടിയിലാണ് എന്ന് തോന്നിയതില് തുടങ്ങി ആ മുഹബ്ബത്. പുതിയ സുഹൃത്തുക്കള് വന്നു. ജോലി ചെയ്തിരുന്ന സ്കൂളിന്റെ വോളിബോള് ഗ്രൌണ്ട് എനിക്ക് ചെറുവാടി ഗവേര്മെന്റ്റ് യു പി സ്കൂളിന്റെ മുറ്റം പോലെയാണ് തോന്നിയത്. തൊട്ടു ചേര്ന്ന് കിടക്കുന്ന വിശാലമായ ഗ്രൌണ്ടിലാണ് ക്രിക്കറ്റ് കളി. ഈ സ്ഥലമാണെങ്കില് ചെറുവാടിയിലെ കട്ടപ്പുറം പറമ്പ് പറിച്ചു നട്ടപോലെയാണ്. ആകെ കുറവുണ്ടായിരുന്നത് ഫീല്ഡ് ചെയ്യുമ്പോള് പോലും വലിച്ചിരുന്ന ദിനേശ് ബീഡിയാണ്. ഉമ്മുല് ഖുവൈന്റെ ഒരു ജിയോഗ്രാഫി വെച്ച് അതും കിട്ടേണ്ടതാണ്. ചുരുങ്ങിയ പക്ഷം അത്രയെങ്കിലും മാറ്റം വേണ്ടേ എന്ന് ഷെയ്ക്ക് തീരുമാനിച്ചു കാണും. അതുകൊണ്ട് ജീവിതത്തില് ആദ്യമായി കാശ് കൊടുത്തു എന്നെക്കാള് വലിപ്പമുണ്ടായിരുന്ന മാള്ബൊറോയിലേക്ക് സകല മാനദന്ടങ്ങളും ക്കാറ്റില് പറത്തി ഞാന് പ്രൊമോഷന് മേടിച്ചു. (ദിനേശ് ബീഡി ദിനേശ് ബീഡി തന്നെ).
ഇന്നും മുണ്ടും മടക്കിക്കുത്തി ഇറങ്ങി നടക്കാന് ചെറുവാടി കഴിഞ്ഞാല് എനിക്ക് ഉമ്മുല് ഖുവൈനിലെ ധൈര്യമുള്ളൂ. ഗള്ഫിന്റെ കാര്യമാ പറഞ്ഞത്. ഷാര്ജ ഞാന് കേട്ടിട്ടേ ഇല്ലാതെ സ്ഥലമാണ്.
താമസിച്ചിരുന്ന വില്ലയുടെ നടുവിലൊരു കിടിലന് തെങ്ങ്. മണ്ടരി പിന്നെ ഉമ്മുല് ഖുവൈനില് ഇല്ലാതിരിക്കുമോ? അതുകൊണ്ട് തെങ്ങ് ഒരു സിമ്പല് മാത്രമായിരുന്നു. ഏതായാലും തെങ്ങിനോടും കേരളത്തോടും ഉള്ള ബഹുമാനാര്ത്ഥം ഞങ്ങള് വില്ലയുടെ പേര് "കേരള ഹൌസ്" എന്നാക്കി. (ക്ലിഫ് ഹൌസ് എന്ന പേരും സജ്ജഷനില്
വന്നതാണ്. അതോടെ തുടങ്ങും റൂമില് പാരവെപ്പും തമ്മിലടിയും എന്ന് ബുദ്ധിയുള്ള ആരോ (ഞാനല്ല) ഉപദേശിച്ചു. അതോടെ കേരള ഹൌസില് രജിസ്റ്റര് ചെയ്തു.
അറബിക്ക് കാശ് കിട്ടിയാല് പോരെ, ധരിദ്രവാസികള് വില്ലക്കിനി വൈറ്റ് ഹൌസ് എന്നിട്ടാലും അങ്ങേര്ക്കെന്താ. മല്ലൂസിനോടാ കളി.
വില്ലക്കു മുമ്പില് വിശാലമായ മുറ്റം. മതിലിനോട് ചേര്ന്ന് ഒരു അഞ്ചാറ് മുരിങ്ങാമരം. (ഇതെവിടെ കുത്തിയാലും മുളക്കും. ഇതിന്റെ പേറ്റന്റ് തന്നെ UAQ നാണെന്ന് തോന്നുന്നു. പാവക്ക, പടവലങ്ങ, തക്കാളി ,വെണ്ട തുടങ്ങി ചെറിയൊരു സെറ്റപ്പ് തോട്ടം തന്നെ ഞങ്ങളൊരുക്കി. നാട്ടില് മേയ്യനക്കാത്ത ഞാന് ഇവിടെ ഒരു കര്ഷകശ്രീ ആയ ഭാവത്തിലാണ്.
പിന്നത്തെ പരിപാടി ചൂണ്ടയിടലാണ്. ബോട്ടിന് പെട്രോള് അടിക്കുന്ന പമ്പില് നിന്നും ഉള്ള ഇത് നല്ല രസായിരുന്നു. നാട്ടില് അമ്മായി പരലും പിലോപ്പിയയും പിടിച്ച ഞമ്മള് ഇവിടെ അയിലയെ പിടിച്ചു. അതുകൊണ്ട് തന്നെ പിടിച്ചത് അയക്കൂറ ആണെന്ന് തോന്നിയതില് തെറ്റുണ്ടോ? ഒരുപാട് മീന് കിട്ടും. റൂമിലെത്തി പൊരിച്ചു പെപ്സിയും കൂട്ടി തട്ടും. എനിക്ക് സ്വന്തമായി ഒരു പൂച്ചയും ഉണ്ടായിരുന്നു. ഫ്രഷ് മീനെ അവനും കഴിക്കൂ. യോഗം.
ഓസ്കാര് വീഡിയോയില് നിന്നും കള്ള കാസെറ്റ് ( ഐ മീന് തീയേറ്റര് പ്രിന്റ്) , ബീച്ചിനടുത്തുള്ള ഓപ്പണ് എയര് തീയേറ്ററില് നിന്നും ഒരു സിനിമ, വരൈറ്റിക്ക്
റഹിമാനിക്കാന്റെ ഹോട്ടലീന്ന് ചിക്കന് ചുക്ക പിന്നെ മാനിപ്പാന്റെ കടയില് നിന്നും ഒരു മീട്ടാ പാന് . ഇനി പറ, ഈ ഉമ്മുല് ഖുവൈനെന്ന ഈ ഗള്ഫ് ചെറുവാടി ഇഷ്ട്ടപ്പെടാന് കാരണം വേറെ പറയണോ?
ഇനി പതിനഞ്ച് വര്ഷങ്ങള് ഇപ്പുറം. കഴിഞ്ഞ ആഴ്ച ദുബായില് വന്നപ്പോള് ഒരു പൂതി. പ്രവാസത്തിന്റെ ഈ പതിനഞ്ചാം വര്ഷത്തില് ആ പഴയ ഉമ്മുല് ഖുവൈനില് ഒന്ന് പോവണമെന്ന്. സുഹൃത്തുക്കളുമായി വിട്ടു. സത്യം പറയാലോ. എന്റെ ചെറുവാടി മാറിയിട്ടും ഉമ്മുല് ഖുവൈന് അതുപോലുണ്ട്. എനിക്കും കാണേണ്ടത് ഈ ഉമ്മുല് ഖുവൈനെ തന്നെയാണ്. ഹസനിക്കാന്റ്റ് ഹറം സൂപ്പര് മാര്ക്കറ്റില് നിന്നും ഒരു പെപ്സിയും വാങ്ങി ഗല്ലിയിലൂടെ ഞാന് എന്റെ പഴയ കേരള ഹൌസിന്റെ മുമ്പിലെത്തി. അകത്തു ഒന്ന് കയറാന് പൂതിയുണ്ട്. ആരെങ്കിലും പുറത്തു വന്നാല് ഞാന് സമ്മതം ചോദിച്ചു കയറുമായിരുന്നു. ആ തെങ്ങ് ഒന്ന് തൊട്ടു നോക്കാന്, ആ പഴയ ഗന്ധം ഫീല് ചെയ്യാന്, പിന്നെ പണ്ടത്തെ മൂട്ടകള്ക്ക് സുഖാണോ എന്നന്യോഷിക്കാന്. എന്റെ പൂച്ച അവിടുണ്ടെങ്കില് അവനെത്തിയേനെ എന്നെയും നോക്കി. അര മണിക്കൂര് കുത്തനെ നിന്നിട്ടും ആരും വാതില് തുറന്നില്ല. വിഷമത്തോടെ ഞാന് തിരിച്ചു നടന്നു. ജോലി ചെയ്തിരുന്ന സ്കൂളിലേക്ക്. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് എത്തിയ പോലെയേ എനിക്ക് തോന്നിയുള്ളൂ. മരങ്ങളും ചെടികളും എല്ലാം അതുപോലുണ്ട്. കിളിക്കൂടുകള് കൂടിയിട്ടുണ്ട്. പക്ഷെ അധ്യായനം മാത്രമില്ല. ഇവിടന്നു മറ്റൊരിടത്തേക്ക് മാറ്റിക്കാണും. ചോദിക്കാന് ആരെയും കാണുന്നില്ല. അല്ലെങ്കില് താനെ എന്തിന് ഞാന് വന്നത് ഇവിടം കാണാനല്ലേ. ഒന്ന് ചുറ്റിയടിച്ചു കുറെ നല്ല ഓര്മ്മകള് തിരിച്ചുവിളിച്ചു. ബസാരിലൂടെ മടങ്ങുമ്പോള് മുസ്തഫക്കാന്റെ ഖൈബര് ഹോട്ടലില് നിന്നും ഗ്രില് ചിക്കന് പൊരിയുന്ന മണം. തിരിചൊരിക്കല് കൂടി ഇവിടെയെത്തുന്നത് വരെ കൂടെ കാണും ഈ മണവും ഓര്മ്മകളും.
www.mansoormaruppacha.blogspot.com

Monday, May 3, 2010
കേള്ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)
ഉപ്പ മരിക്കുന്നതിന്റെ ഒരു ആറ് മാസം മുമ്പ്. അമൃത ഹോസ്പിറ്റലില് ഒരു ഓപ്പറേഷന് സമയവും കാത്ത് ഏറണാകുളത്തെ യാത്ര നിവാസില് ഞങ്ങളെല്ലാം ഉണ്ട്. ഒരാഴ്ചത്തെ അവധിക്ക് ഉപ്പയെ കാണാന് വന്നതാണ് ഞാന്. എന്റെ ഓരോ അവധിക്കാലവും സന്തോഷത്തോടെ കാത്തിരിക്കാറാണ് ഉപ്പ. നാട്ടിലെ ദിവസങ്ങള് ഞാനെങ്ങിനെ ചിലവിടണം എന്നതിനെ കുറിച്ച് ഒരു രൂപരേഖ തന്നെ ഉണ്ടാക്കിയിരിക്കും ഉപ്പ. അതും എന്റെ മനസ്സിനും ആഗ്രഹങ്ങള്ക്കും അനുസരിച്ച്. മുതിര്ന്നിട്ടും ഉപ്പയെടുക്കുന്ന ആ സ്വാതന്ത്ര്യം ഞാനസ്വദിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള് ഈ വരവ്? എയര്പോര്ട്ടില് നിന്നും നേരെ ആശുപത്രിയിലേക്ക്. പ്രസന്നമായി പുഞ്ചിരിയോടെ വീടിന്റെ പൂമുഖത് എന്നെ കാത്തിരിക്കുന്നതിന് പകരം ഒന്ന് ചിരിക്കാന് തന്നെ പണിപ്പെട്ട് ഇവിടെ ഓപ്പറേഷന്റെ ഊഴവും കാത്ത്. അല്ലെങ്കില് വന്നു കയറുമ്പോള് തന്നെ ഒരുപാട് വിശേഷങ്ങള് കാണും ഉപ്പാക്ക് പറയാന്. ചെന്തെങ്ങില് കുല കൂടിയതും ചെമ്പകം പൂക്കാത്തതും എന്തിനു ഒരു പുതിയ റോസ് വിരിഞ്ഞത് പോലും വാര്ത്തയാണ് . ഉപ്പയില് നിന്നും പകര്ന്നു കിട്ടിയ വായന ശീലം. അത് കുറയുന്നതില് പരിഭവിക്കും. വായിച്ചതിനെ കുറിച്ച് പറഞ്ഞാല് സന്തോഷവും വിശകലനവും.
ഉപ്പ എഴുതിയത് ആദ്യം എനിക്കയച്ചുതരും. അഭിപ്രായം നല്ലതെങ്കില് സ്വീകരിക്കും.ഇതെല്ലം ആലോചിച്ചിരിക്കെ ഉമ്മ മുറിയിലേക്ക് കയറിവന്നു.
"മന്സൂ...ഉറങ്ങിയോ നീ, ഉപ്പ വിളിക്കുന്നുണ്ട്"
ഞാന് ഇറങ്ങി നടന്നു. എന്റെ കണ്ണ് നിറഞ്ഞത് ഉമ്മ കണ്ടിരിക്കുമോ. അല്ലെങ്കിലും ഉമ്മക്കിതൊക്കെ ശീലമായി. ഒരു വര്ഷത്തോളമായി ആശുപത്രിയും ഓപ്പറേഷനും ഒക്കെയായി ഉപ്പയോടൊപ്പം. വാക്കിലും നടപ്പിലുമൊക്കെ ഒരു ധൈര്യം വന്നിട്ടുണ്ട് ഉമ്മാക്ക് . അനുഭവങ്ങള് നല്കിയ കരുത്ത്. അത് നല്ലതാണ്. ഞാനാലോചിച്ചു.
"ഉപ്പാ", ഞാന് പതുക്കെ വിളിച്ചു, തലയിണയില് ചാരി അല്പം മേല്പ്പോട്ടിരുന്നു. പിന്നെ എന്റെ കൈപിടിച്ച് തഴുകി ഒന്നും മിണ്ടാതെ കുറച്ചു സമയം.
പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി. ഒട്ടും പതറാതെ, " മന്സൂ, ഞാന് പറയുന്നത് ശ്രദ്ധിച്ചു കേള്ക്കുക. മൂത്ത കുട്ടി എന്ന നിലയില് നീ അറിയേണ്ട കാര്യങ്ങള്, ചുമതലകള്.
ഉപ്പക്കിനി അധികം നാളുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് എന്റെ ഒസ്യത്തായി നീ ഇതിനെ എടുക്കുക". ഞാന് ഉപ്പയെ തടഞ്ഞു. വേണ്ട, എനിക്കിപ്പോള് കേള്ക്കണ്ട. അതിനുള്ള ഒരു മനസ്ഥിതിയിലല്ല ഞാനിപ്പോള്. ഉപ്പ വീണ്ടും പറഞ്ഞു. "പിന്നെ, ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ എന്ന വിഷമം നിനക്കുണ്ടാവരുത്. അതുകൊണ്ടാണ്". പക്ഷെ ഞാന് സമ്മതിച്ചില്ല. ഞാന് തിരിച്ചു നടന്നു. വാതിലിനരുകില് ഉമ്മ. നിനക്കത് കേള്ക്കാമായിരുന്നു എന്ന് ഉമ്മയുടെ കണ്ണുകള് എന്നോട് പറയുന്നത് പോലെ തോന്നി.
പക്ഷെ സാധിക്കില്ലായിരുന്നു. കാരണം ഉപ്പ ഇല്ലാതാവുന്ന ഒരു ദിവസം സങ്കല്പ്പിക്കാന് ദുര്ബലമായ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. തീര്ച്ചയായും ആയുസ്സിന്റെ ദൈര്ഘ്യം തീരുമാനിക്കുന്നത് സര്വ്വശക്തന് തന്നെ. ഉപ്പയുടെ കാര്യത്തില് ഒരത്ഭുതം തന്നെ സംഭവിക്കേണ്ടിയിരുന്നു തിരിച്ചുവരാന്.എന്നിട്ടും ഞാനാ അത്ഭുതം പ്രതീക്ഷിച്ചു. പരാജയപ്പെട്ടു.
ഇന്നും കേള്ക്കാതെപോയ ആ ഒസ്യതിന്റെ നഷ്ടബോധം എന്നെ വേട്ടയാടുന്നു. കുറച്ചുകൂടെ പക്വമായി ചിന്തിക്കമായിരുന്നു അന്നെനിക്ക്. ഒരു ഭീരുവിനെ പോലെ ഒളിച്ചോടിയ എന്നെ ഉപ്പ എങ്ങിനെ കണ്ടിട്ടുണ്ടാവും? എന്തായിരിക്കും ഉപ്പ പറയാന് ആഗ്രഹിച്ചത്?
മനപ്പൂര്വമല്ലാത്ത തെറ്റ്. പക്ഷെ ഇതിനു പ്രായശ്ചിത്തമില്ല. പ്രതിസന്ധികളെ നേരിടുന്നതില് പരാജയപ്പെട്ടു ഞാന്. കുറേകൂടെ ഗൗരവത്തോടെ സമീപിക്കേണ്ടിയിരുന്നു അന്ന്. എങ്കില് ഈ നഷ്ടബോധം എന്നെ വേട്ടയാടുമായിരുന്നില്ല.

Monday, April 19, 2010
ബോണ്ട കൊണ്ടൊരു ബൗണ്സര് (ഇതും ഒരു ലവ് സ്റ്റോറി തന്നെ).
സെന്റര് കോര്ട്ട്
www.mansoormaruppacha.blogspot.com
അന്നും ഇന്നും. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഒരു കാര്യമേ എനിക്കുള്ളൂ. ഭക്ഷണം.ഇന്നത്തെ ഒരു ട്രാക്ക് റെക്കോര്ഡ് വെച്ച് നോക്കുമ്പോള് നാളയും മറിച്ചാവാന് വഴിയില്ല.
കൊടിയത്തൂര് PTM ഹൈസ്കൂളിലെ എട്ടാം ക്ലാസില് ഞാന് വലതുകാല് വെച്ച് കയറിയത് മുതല് എന്നോടൊപ്പമുള്ള ഇഷ്ടമാണ് മയമ്മാക്കന്റെ (മുഹമ്മദ് കാക്ക) ഹോട്ടലിലെ ബോണ്ട. ഒരു പ്രേമത്തിനുള്ള മൂപ്പൊന്നും സമൂഹം അനുവദിച്ചു തന്നിട്ടില്ലാത്തതിനാല് എനെ സ്നേഹം മുഴുവന് അനുഭവിക്കാന് യോഗമുണ്ടായത് ഈ ബോണ്ടകള്ക്കാണ്.അതാണെങ്കില് സത്യായിട്ടും ഒരു ടൂവേ ലൈനും. തമ്മില് കണ്ടാല് രണ്ടാള്ക്കും ഇളക്കം തുടങ്ങും. ഷെല്ഫിലെ ബോണ്ടകളെല്ലാം സിക്സര് അടിക്കാന് പാകത്തില് വരുന്ന ഫുള്ടോസ്സ് ബോള് പോലെ തോന്നും എനിക്ക്. ഇനി വേണ്ടാന്ന് വെച്ച് പോകാന് നോക്കിയാല്, മയമ്മാക്ക വിടില്ല. " മോനെ, എന്താ ബോണ്ട വേണ്ടേ? നല്ല ഏലക്കായ പൊടിച്ചതും ഏത്തക്കായ നിറച്ചും ഉണ്ടാക്കിയ സ്പെഷ്യല് ആണ്. ഒരു രണ്ടെണ്ണം എടുക്കാം അല്ലെ"? രണ്ടെണ്ണം വെറും സ്റ്റാര്ട്ടര് ആണെങ്കിലും അതിനപ്പുറം പോകാറില്ല. കാരണം ഫിനാന്ഷ്യല് ക്രൈസിസൊക്കെ ചെറുവാടിയില് ഇത്തിരി നേരത്തെ തുടങ്ങിയിരുന്നു.
ഉച്ചക്കാണെങ്കില് ചോറ് വീട്ടില്നിന്നും കൊണ്ടുവരുന്നതൊക്കെ ഔട്ട് ഓഫ് ഫാഷന് ആയി തോന്നി തുടങ്ങുകയും ഇനി കൊണ്ട് വന്നാല് അതിലെ വല്ലപ്പോഴും ഒക്കുന്ന ആംലൈറ്റ് ചങ്ങാതിമാര് നേരത്തെ തട്ടുകയും ചെയ്യുന്നത് കാരണം ഞാന് ലഞ്ചും മയമ്മാക്കാന്റെ ഹോട്ടലിലേക്ക് മാറ്റി.
മൂപ്പര്ക്കും എനിക്കും സന്തോഷം. ഒന്ന് രണ്ട് മാസം സംഭവം ഭംഗിയായി മുന്നോട്ട് നീങ്ങി. പിന്നെ മയമ്മാക്ക പതുക്കെ കാശ് ചോദിച്ചു തുടങ്ങി. ഇന്ന് തരാം നാളെ തരാം എന്നൊക്കെ പറഞ്ഞു സംഗതി പിടിവിട്ടുപോയി. ശ്രീശാന്തിനെ കണ്ട ഹെയ്ഡനെ പോലെ മയമ്മാക്ക കൂടുതല് സ്ട്രോങ്ങ് ആയി.
സംഭവം വീട്ടില് പറഞ്ഞാല് സംഗതി കിട്ടും . കാശല്ല. വെടിപ്പായി ഉപ്പാന്റെ അടി. കഴിച്ച ഓരോ ബോണ്ടയും ഓരോ ബൌണ്സര് പോലെ എന്റെ നേരെ വരുന്നു.
മയമ്മാക്കന്റെ കണ്ണില് പെടാതെ ക്ലാസില് കയറി പറ്റാന് അധികം ഷോര്ട്ട് കട്ടൊന്നും ഇല്ല. മാത്രമല്ല, ഇപ്പോള് അകത്തും പുറത്തും പ്രശ്നമാണ്. കണക്കിന് തോമസ് മാഷിന്റെ അടുത്തുനിന്നും ഞാനൊരു അവകാശം പോലെ മേടിച്ചെടുക്കുന്ന തല്ലുണ്ട്. ഡെയിലി മിനിമം രണ്ടെണ്ണം വെച്ച് കിട്ടും.എന്നോടുള്ള ഇഷ്ടം കൊണ്ടോ എന്തോ, സാറത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല. ആ വര്ഷം തീരുന്നതുവരെ. ആ ചൂരലിന്റെ വിഷമം തീര്ക്കുന്നത് ഇന്റര്വല് സമയത്തെ ബോണ്ടയടിയിലൂടെയാണ്. അടിയുടെ ഡോസിനനുസരിച്ചു ബോണ്ടയുടെ എണ്ണവും കൂടും. ഇതിപ്പോള് അടി മാത്രം കൂടി, എന്റെ സങ്കടം തീര്ക്കാന് ബോണ്ടയും ഇല്ല.
അങ്ങിനെ കാത്തിരുന്ന ആ ദിനം വന്നെത്തി, സംഗതി വീട്ടിലെത്തി. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്റെ മൂന്ന് മാസത്തെ ടെന്ഷന് ഉപ്പ മൂന്ന് മിനുട്ട് കൊണ്ട് സോള്വ് ആക്കി.സ്കോര് 3 + 2 . സ്കോര് ഇന് ഡീറ്റയില്സ്.. മൂന്ന് അടി, രണ്ട് മേട്ടം. അതും ഹെല്മറ്റ് ഇല്ലാത്ത തലക്ക്. കളി തീര്ന്നു. മയമ്മാക്കാക്ക് ഫുള് പേ എനിക്ക് ഫുള് പെയിന്.
കഴിഞ്ഞ തവണ നാട്ടില് വെച്ച് പള്ളിയില് നിന്നും ഇറങ്ങിവരുമ്പോള് മുന്നില് മയമ്മാക്ക. പെട്ടൊന്ന് ഞാനാലോചിച്ചത് വീട്ടിലേക്കു ഷോര്ട്ട് കട്ടുണ്ടോ എന്നാണ്. കാരണം ആ പഴയ ചമ്മല് ഇന്നും മാറിയിട്ടില്ല. എന്നാലും എന്റെ ബോണ്ട പ്രേമം ഓര്മ്മിപ്പിക്കാതിരുന്നില്ല മയമ്മാക്ക. രണ്ടാളും പൊട്ടിച്ചിരിച്ചു. നാട്ടില് മാത്രം സാധ്യമാകുന്ന ആ തുറന്ന ചിരി.
ഇന്നലെ സല്മാനിയയിലൂടെ നടക്കുമ്പോള് ശ്രീനിവാസ് റസ്റ്റോരന്റിലെ ഷെല്ഫില് നിറച്ചും ബോണ്ട പൊരിച്ചത്. പോക്കറ്റില് കാശും ഉണ്ട്.
പക്ഷെ ഞാനെന്തൊക്കെയോ ഓര്ത്തുപോയി. ആ പഴയ സ്കൂള് കാലം, തോമസ് സാറ്, മയമ്മാക്ക, പിന്നെ ഉപ്പാന്റെ തല്ലും അത് കഴിഞ്ഞുള്ള സ്നേഹം നിറഞ്ഞ ഉപദേശവും. എനിക്കെന്തോ...... കഴിക്കാന് തോന്നിയില്ല.

Saturday, April 3, 2010
വിട സഖാവെ വിട..
ഡോക്യുമെന്ററി സംവിധായകനായിരുന്ന സി. ശരത്ചന്ദ്രന്റെ ഓര്മ്മകള്ക്ക് മുന്പില്...
1999 തൃശ്ശൂര് സാഹിത്യഅക്കാദമിയില് വെച്ച് പരിസ്ഥിതി പ്രവര്ത്തകനായിരുന്ന സ്വാമിനാഥന്റെ അനുസ്മരണം നടക്കുന്നു. പാഠഭേദം, ആള്ട്ടര് മീഡിയ, ക്യാമ്പസ് സര്ക്കിള് എന്നീ സംഘടനകള് ചേര്ന്നാണ് സംഘാടനം. സി. ആര്. പരമേശ്വരന്റെ പുസ്തകപ്രകാശനവും സിവിക്ക് ചന്ദ്രന്റെ പ്രഭാഷണവും വി. എം. ഗിരിജയുടെ കവിതയുമൊക്കെയായി ചെറിയൊരു ചടങ്ങ്. ചടങ്ങിനൊടുവില് ഒരു ഡോക്യുമെന്ററി പ്രദര്ശിപ്പിക്കുന്നു. സൈലന്റ്വാലിക്ക് ശേഷം കേരളത്തില് നടന്ന പരിസ്ഥിതി സമരങ്ങളില് പ്രധാനപ്പെട്ട മാവൂരിനെപറ്റി. ഗ്വാളിയേര് റയോണ്സ് എന്ന ഫാക്ടറി എങ്ങിനെ ചാലിയാറിനെ കാളിന്ദിയാക്കിമാറ്റി എന്നും ആ പുഴയോരഗ്രാമങ്ങളിലെ ജനജീവിതത്തെ എങ്ങിനെ നശിപ്പിച്ചു എന്നും വരച്ചുകാട്ടുന്ന, രണ്ടു ചെറുപ്പക്കാര് ചേര്ന്നെടുത്ത 'ബാക്കിപത്രം' എന്ന ഡോക്യൂമെന്ററി. ചെറിയ ഒരു നിശബ്ദബ്ദതയ്ക്കുശേഷം അതിന്റെ സംവിധായകരിലൊരാളായ ശരത്ചന്ദ്രന് ആ ഡോക്യുമെന്ററിയെപ്പറ്റി അതിന് പുറകിലുള്ള അനുഭവങ്ങളെപ്പറ്റി കുറഞ്ഞവാക്കുകളില് സംസാരിച്ചു. അതിനും ഏകദേശം ഒരു മാസം മുന്പായിരുന്നു. ക്യാന്സര്ബാധിച്ച് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റും മാവൂര് സമരനായകനുമായിരുന്ന റഹ്മാന് മരിയ്ക്കുന്നത്. ശരതിന്റെ വാക്കുകള്ക്കുപുറകെ തിരശ്ശീലയില് മാവൂരും ചാലിയാറും, ഒരു ജനത അതിജീവനത്തിനായി നടത്തിയ പോരാട്ടവും തെളിഞ്ഞുവന്നു. ആക്ടിവിസ്റ്റായ ആ ചലചിത്രപ്രവര്ത്തകനെ പരിചയപ്പെട്ടാണ് അന്ന് കേരളവര്മ്മ കോളേജ് വിദ്യാര്ത്ഥികളായ ഞങ്ങള് അക്കാദമി വിട്ടിറങ്ങിയത്. പിന്നെയും കുറേക്കാലം മനസ്സില് നിന്ന് മായാതെ കിടന്നു ബാക്കിപത്രം എന്ന ആ ഡോക്യുമെന്ററിയും ശരതിന്റെ വാക്കുകളും. കേരളവര്മ്മയിലെ രണ്ടാം ഊട്ടി സമരം നടക്കുന്നതും അക്കാലത്തുതന്നെ.
പിന്നെ നര്മ്മദ സമരത്തിന്റെ തീഷ്ണമായ നാളുകളായി. തൃശ്ശൂരില് നിന്നും നര്മ്മദ സമരഭൂമിയിലേയ്ക്ക് മണ്ണിനെയും മനുഷ്യനെയും സ്നേഹിയ്ക്കുന്നവര് യാത്രയായി. ആനന്ദ്പട് വര്ദ്ധന് അടക്കമുള്ളവരുടെ നര്മ്മദ ചിത്രങ്ങളുമായി ശരത് വീണ്ടും തൃശ്ശൂരെത്തി. കോളേജുകളില് സ്കൂളുകളില് വായനശാലകളില് ഒക്കെ പുറത്ത് തൂക്കിയിട്ട പ്രോജക്ടറും കൈയ്യില് തിരശ്ശീലയുമായി ഒറ്റയ്ക്ക് ശരത്തെത്തി. ആ പഴയ ഒഡേസക്കാലത്തിന്റെ സ്മരണകളുയര്ത്തി. പിന്നെ എന്ഡോസള്ഫാന് സമരത്തിന്റെ സമയം. വിളപ്പില്ശാലയും, ഞെളിയന്പറമ്പും, ലാലൂരും, പുളിയേറ്റുമ്മലും അടക്കമുള്ള നഗരമാലിന്യങ്ങള് ചുമക്കാന് വിധിക്കപ്പെട്ട ജനതകള്ക്കുവേണ്ടിയുള്ള സമരങ്ങളുടെ കാലം. എല്ലായിടത്തും ക്യാമറയുമായി ഈ ചെറുപ്പക്കാരനേയും കാണാമായിരുന്നു. അതിനിടയിലാണ് അതിരപ്പള്ളിയുടെ വരവ്. പിന്വാതിലിലൂടെ കൊണ്ടുവരാന് ശ്രമിച്ച ഒരു പദ്ധതി, ചാലക്കുടിപുഴ സംരക്ഷണസമിതി പ്രവര്ത്തകരുടെ ഇടപെടല് മൂലം ജനകീയ തെളിവെടുപ്പ് എന്ന ഒരു നടപടി ക്രമത്തിന് ബന്ധപ്പെട്ടവര് നിര്ബന്ധിതരാകുന്നു. രാമനിലയമായിരുന്നു ആദ്യം തെളിവെടുപ്പിനുള്ള വേദിയായി നിശ്ചയിച്ചിരുന്നത്. കെ. എസ്. ഇ. ബി. രാവിലെ തന്നെ കരാര് തൊഴിലാളികളെയും യൂണിയന് പ്രവര്ത്തകരെയും കുടുംബാംഗങ്ങളെയും പ്രദേശവാസികളെന്ന വ്യാജേനെ രാമനിലയത്തിലെ ചെറിയ ഹാളില് കുത്തിനിറച്ചിരുന്നു. നാട്ടുകാരും പരിസ്ഥിതി പ്രവര്ത്തകരും സ്ഥലത്തെത്തുമ്പോഴേയ്ക്കും രംഗം പൂര്ണ്ണമായി കെ. എസ്. ഇ. ബി. യുടെ കൈയ്യില്. ശരതും, തണലിലെ ശ്രീധറും, ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവര്ത്തകരായിരുന്ന രവിയും ഉണ്ണിക്കൃഷ്ണനും ലതയും കേരളീയത്തിന്റെ റോബിനുമെക്കെ ചേര്ന്ന് ജില്ലാകലക്ടര്ക്ക് പരാതി നല്കി. സൗമ്യനായ ശരതിനെ അത്രയും ക്ഷുഭിതനായി കാണുന്നത് അന്നായിരുന്നു. ഇത്തരമൊരു തെളിവെടുപ്പാണ് ഇവിടെ നടത്താനുദ്ദേശിക്കുന്നതെങ്കില് അതിവിടെ നടക്കില്ല എന്ന് ശരത് തീര്ത്തുപറഞ്ഞു ബന്ധപ്പെട്ടവരോട്.
ഒടുവില് ആ തെളിവെടുപ്പ് തൃശ്ശൂര് ടൗണ്ഹാളിലേക്ക് മാറ്റാന് ബന്ധപ്പെട്ടവര് നിര്ബന്ധിതരായി. നാട്ടുകാരുടെ രോഷത്തിനുമുന്പില് കെ. എസ്. ഇ. ബി. യിലെ ഡാം ലോബിയ്ക്ക് ഉത്തരം മുട്ടി അന്ന്. ആ തെളിവെടുപ്പിന്റെ രേഖകളില് അന്നത്തെ മലിനീകരണനിയന്ത്രണ ബോര്ഡ് ചെയര്മാന് സര്ക്കാര് സമ്മര്ദ്ധം മൂലം കൃത്രിമം നടത്തിയെങ്കിലും ചാല്ക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവര്ത്തകര് തോറ്റു പിന്മാറിയില്ല. ആയ്യിടയ്ക്കാണ് വിളയോടി വേണുഗോപാലും അറുമുഖന് പത്തിച്ചിറയും കണ്ണദാസനും മാരിയപ്പനും മയിലമ്മയും ഒക്കെ ചേര്ന്ന പെരുമാട്ടിപ്പഞ്ചായത്തിലെ പ്ലാച്ചിമടയില് കൊക്കക്കോള എന്ന ആഗോള ഭീമനെതിരെ സമരം തുടങ്ങുന്നത് കുടിവെള്ളം എന്ന പ്രാഥമികമായ അവകാശത്തിനുവേണ്ടി. ശരത് സമരത്തിന്റെ ആദ്യഘട്ടം മുതലേ പ്ലാച്ചിമടയിലെ സ്ഥിരം സന്ദര്ശകനായിരുന്നു. പ്ലാച്ചിമട സമരത്തിന്റെ സന്ദേശം ദേശിയ അന്തര്ദേശിയ തലത്തിലേക്കെത്തിക്കുന്നതിന് ശരത് തന്റെ ബന്ധങ്ങളും സൗഹൃദങ്ങളും ഫലപ്രദമായി ഉപയോഗിച്ചു. സമരത്തിന്റെ പ്രാധാനഘട്ടങ്ങളൊക്കെ ശരത് ഡോക്യുമെന്് ചെയ്തു. സമരത്തിന്റെ പോരായ്മകള് ചൂണ്ടിക്കാട്ടി. സമരപ്രവര്ത്തകര്ക്കിടയില് അനൈക്യത്തിന്റെ മുളകള് പൊട്ടിയപ്പോള് അത് പറഞ്ഞുതീര്ക്കാനായി ശ്രമിച്ചു. പ്ലാച്ചിമട സമരം ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള് നടന്നപ്പോള് അതിനെതിരായി എൈക്യനിര തയ്യാറാക്കാനുള്ള ശ്രമങ്ങളില് പങ്കാളിയായി. ശരത് കേരളത്തിലെത്തിയതിനുശേഷം ഒരു പക്ഷേ ഓരോഘട്ടത്തിലും ഇടപ്പെട്ട സമരം ഒരു പക്ഷെ പ്ലാച്ചിമടയായിരിയ്ക്കാം. ശരതിനെപ്പോലെ ഒരു നിഴലെന്നപോലെ പ്ലാച്ചിമടയെ പിന്തുടന്ന മറ്റൊരു മീഡിയ ആക്ടിവിസ്റ്റ് മാതൃഭൂമിയിലെ മധുരാജായിരുന്നു.
അതിനിടയില് കരിമണല് വിരുദ്ധസമരം വന്നു. എക്സ്പ്രസ്സ് ഹൈവേവിരുദ്ധസമരം, പെരിയാര് വില്പ്പനക്കെതിരായ സമരം, മതികെട്ടാന്, പൂയ്യംകുട്ടി അങ്ങനെ പ്രക്ഷോഭങ്ങള് ഒട്ടേറെ കേരളത്തില് നടന്നു. കുഞ്ഞാലിക്കുട്ടിയും മാണിക്കുഞ്ഞുമൊക്കെ ചേര്ന്ന് കേരളം മൊത്തത്തില് തീറെഴുതാനായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന കാലം. ശരതിന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായിരുന്ന കാലം കൂടിയായിരുന്നു അത്. ഒരു ആക്ടിവിസ്റ്റായും ഒരു ചലചിത്രകാരനായും ഒരോ സമയം ശരത് ഇവിടെയൊക്കെയെത്തി. പക്ഷേ ഒരു വേദിയിലും ശരതിനെ കണ്ടിരുന്നില്ല. എന്നും സദസ്സിനൊപ്പമായിരുന്നു, ജനങ്ങള്ക്കൊപ്പമായിരുന്നു ശരത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ പരിസ്ഥിതി പ്രവര്ത്തകര് രണ്ടുചേരിയിലായ സമയത്ത്. ആദിവാസിയെ മറന്നുകൊണ്ടുള്ള ഒരു വനസംരക്ഷണത്തിന് താനില്ല എന്ന നിലപാട് ശരത് തുറന്നുപ്രഖ്യാപിച്ചു. 'വംശഹത്യയുടെ ഇരകള്' എന്ന ശരതിന്റെ ഡോക്യുമെന്ററി മുത്തങ്ങ സംഭവത്തോടുള്ള ശരതിന്റെ പ്രതികരണമായിരുന്നു. അതിനു മുന്പായിരുന്നു വയനാട്ടിലെ കനവ് വിദ്യാലയത്തെക്കുറിച്ചുള്ള 'കനവ് ' എന്ന ഡോക്യുമെന്ററി.
അതിനിടയില് കേരളം മറ്റൊരു വാര്ത്ത കേട്ടു. സൈലന്റ് വാലി പദ്ധതി വീണ്ടും കൊണ്ടുവരാന്ശ്രമിക്കുന്നു, പാത്രക്കടവ് എന്ന പുതിയ പേരില്. കേരളത്തിലെ കാടുകളേയും പുഴകളേയും സ്നേഹിയ്ക്കുന്ന എല്ലാവരെയും തെറി വിളിച്ചുകൊണ്ട് കടവൂര് ശിവദാസന്. തെളിവെടിപ്പുസംഘത്തിനുമുന്പെ മൊഴിനല്കാനെത്തിയ സുഗതകുമാരിയെ വരെ കൈയ്യേറ്റം ചെയ്തുകൊണ്ട് മണ്ണാര്ക്കാട് എം. എല്. എ. യുടെ നേതൃത്ത്വത്തില് രാഷ്ടീയ ഗുണ്ടാസംഘം. ആശങ്കപ്പെടുത്തുന്ന ആ നാളുകളാണ്. 'ഒരു മഴവിന്റെ ദൂരം മാത്രം' എന്ന ശരതിന്റെ ഡോക്യുമെന്ററിയ്ക്കു പുറകില്. സൈലന്റ്വാലി സമരത്തിന്റെയും പശ്ചിമഘട്ടരക്ഷായാത്രയുടെയും കാലത്തുനിന്നാണല്ലോ ഒരു തലമുറയെപ്പോലെ ശരത്തും കടന്നുവന്നത്.
അക്കാലത്തു തന്നെ 'കയ്പുനീര്' എന്ന പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയെക്കുറിച്ചുള്ള ശരതിന്റെ ഡോക്യുമെന്ററി പുറത്തുവന്നിരുന്നു. ആ ഡോക്യുമെന്ററി വിപുലീകരിച്ചാണ് പിന്നീട് 'ആയിരം ദിനങ്ങളും ഒരു സ്വപ്നവും' എന്ന ഡോക്യുമെന്ററിയായത്. ഇതിനിടയില് നോട്ടം എന്ന ശരതിന്റെ സഞ്ചരിയ്ക്കുന്ന ചലചിത്രമേളയും പിന്നീട് വിബജിയോര് എന്ന പേരില് പ്രശസ്തമായ ഡോക്യുമെന്ററി ഫെസ്റ്റിവലിനും ശരതും സുഹൃത്തുക്കളും തുടക്കമിട്ടിരുന്നു. അങ്ങിനെ കേരളത്തിലെ പത്തുവര്ഷത്തെ പാരിസ്ഥിതിക സമരങ്ങളുടെ ചരിത്രം ശരത്തിന്റെ കൂടി ചരിത്രമാകുന്നു. പാഠഭേദത്തിന്റെ അരിയന്നൂര് ക്യാമ്പില് വെച്ചാണത്രെ ശരത് തന്റെ പ്രവര്ത്തനമേഖല പരിസ്ഥിതി മാധ്യമപ്രവര്ത്തനമാക്കാന് തീരുമാനിക്കുന്നത്. ജീവരേഖ മറ്റത്തൂരും ഉറവ് വയനാടും ആള്ട്ടര്മീഡിയയും കേരളജൈവകര്ഷക പ്രകൃതിയും തുടക്കം കൊള്ളുന്നതും അവിടെ നിന്നുതന്നെ കൃഷി, പരിസ്ഥിതി, ആരോഗ്യം, മനുഷ്യാവകാശം, സ്ത്രീനീതി, ആദിവാസി, ദളിത്, ഉപഭോക്തൃസംക്ഷണം,.. എന്നും മുഖ്യധാരയില് നിന്ന് മാറ്റപ്പെട്ട വിഷയങ്ങിലൊക്കെ പുതിയൊരു കേരളം പടുത്തുയര്ത്താനുള്ള ശ്രമങ്ങളായിരുന്നു പാഠഭേദം ക്യാമ്പിന് ശേഷമുള്ള ഇത്രയും കാലത്തെ കേരളത്തിന്റെ ബദല് രാഷ്ടീയം. നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ പോരാട്ടഭൂമിയില് നിന്ന് ശരത് പിന്വാങ്ങുകയാണ്. പൂര്ണ്ണമായും നല്ലൊരു നാളേയുടെ സ്വപ്നങ്ങള്ക്ക് വേണ്ടി തന്നെ തന്നെ സമര്പ്പിച്ച ഒരു കാലത്തിനുശേഷം. വിട സഖാവേ വിട.
Sunday, February 21, 2010
പ്രിയപ്പെട്ട ഉപ്പാക്ക് .....
ഉപ്പ വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്ഷങ്ങള് പൂര്ത്തിയാകുന്നു. ഇന്നും ഉള്ക്കൊള്ളാനാവാത്ത ആ ശൂന്യതയുടെ രണ്ടാം വര്ഷത്തില് മുമ്പ് പ്രസിദ്ധീകരിച്ചതാനെങ്കിലും ഉപ്പയെകുറിച്ചുള്ള എന്റെ ഓര്മ്മകുറിപ്പ് ഒരിക്കല് കൂടെ സമര്പ്പിക്കുന്നു.
ഉപ്പ വിടപറഞ്ഞിട്ട് രണ്ട് വര്ഷങ്ങള് കഴിയുന്നു. മനസ്സില് അണയാതെ കിടക്കുന്ന ഇത്തിരി സങ്കടങ്ങളെ ഞാനൊന്നു തിരിച്ചു വിളിക്കട്ടെ. എന്റെ സ്വകാര്യ ദുഖങ്ങളുടെ ഒരു പങ്കുവെക്കല്. പക്ഷെ കുറെ വാക്കുകള് കൂട്ടിച്ചേര്ത്ത് എഴുതിത്തീര്ക്കാന് പറ്റുന്നതാണോ പലര്ക്കും മാതാപിതാക്കളെ കുറിച്ചുള്ള ഓര്മ്മകള്. ആയിരിക്കില്ല. പക്ഷെ എന്റെ ഉപ്പയെ കുറിച്ചെഴുതാനിരിക്കുമ്പോള് എനിക്കെന്നെതന്നെ നഷ്ടപെടുന്നു. ഏതിനെ കുറിച്ചാണ് ഞാനെഴുതേണ്ടത്?ഓണ്കോളജി വാര്ഡില് പാലിയേറ്റീവ് ഇന്ജക്ഷനുകളുടെ ഔദാര്യത്തില് ഒരു പുനര്ജ്ജന്മം സ്വപ്നം കണ്ടുറങ്ങിയ ഉപ്പയെ കുറിച്ചോ അതോ ഒരുപാട് സ്നേഹം തന്ന് ലോകത്തിന്റെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തി ശാസിച്ചും ലാളിച്ചും കൂടെയുണ്ടായിരുന്ന ഉപ്പയെ കുറിച്ചോ? അറിയില്ല.
യാത്രകളായിരുന്നു ഉപ്പയുടെ ദൗര്ബല്ല്യം. അറിഞ്ഞും പറഞ്ഞും കണ്ടും കേട്ടും സഞ്ചരിച്ച അന്പ്പത്തെട്ടു വര്ഷത്തെ ജീവിത ചക്രം. ഈ ലോകത്തിലെ യാത്രകള്ക്കും നിയോഗങ്ങള്ക്കും അവധി നല്കി പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ തലക്കെട്ടെന്ന സുകൃത പൂക്കള് തേടി യാത്രയായപ്പോള്, മാനസികമായി ഈയൊരു വിധിക്ക് ഉപ്പ എന്നോ തയ്യാറായിരുന്നു എന്ന് നിറഞ്ഞ കണ്ണുകളോടെ ഉപ്പയുടെ ഡയറി കുറിപ്പുകളിലൂടെ പരതുമ്പോള് ഞാന് മനസ്സിലാക്കുന്നു. അസാമാന്യമായ ധൈര്യം വരികളില് വായിക്കുമ്പോഴും ഞങ്ങള് മക്കളെയും ഉമ്മയെയും കുറിച്ചുള്ള വരികളില് നിറഞ്ഞുനിന്നിരുന്ന വിഷമം, കൂടുതല് ആ കുറിപ്പുകളിലൂടെ കണ്ണോടിക്കാന് ഞാനിന്നും അശക്തനാണ്.
അസുഖത്തിന്റെ നാളുകളൊന്നില് അമൃത ആശുപത്രിയിലേക്ക് ഓടിയെത്തി പൊട്ടികരഞ്ഞ എന്നെ ചേര്ത്ത് പിടിച്ച് ഉപ്പ പറഞ്ഞു, "നീ എന്തിനാ മന്സൂ കരയണേ..എന്റെ അസുഖം മാറും, ഞാനും ഉമ്മയും നിന്റെയും കുട്ടികളുടെയും അടുത്തേക്ക് വരികയും ചെയ്യും". എന്നെ ആശ്വസിപ്പിക്കാനായിരുന്നോ ആ വാക്കുകള്, അതോ ഇനിയും ഒരുപാട് ജീവിക്കാനുണ്ട് എന്ന സ്വപ്നമായിരുന്നോ? രണ്ടായാലും അത് നടന്നില്ല.തിരിച്ചിവിടെ ബഹറിനില് എത്തിയിട്ടും എന്റെ മനസ്സിന്റെ അസ്വസ്ഥതകള് നീങ്ങുന്നില്ല. വേദന സംഹാരികളുടെ തലോടലില് കടന്നു വരുന്ന ഉപ്പയുടെ പ്രതീക്ഷാനിര്ഭരമായ മുഖം മനസ്സില് തെളിയുന്നു.
ഉപ്പ എഴുതി കോഴിക്കോട്ടെ ഒലിവ് ബുക്സ് പുറത്തിറക്കാനിരിക്കുന്ന "സുകൃത പൂക്കള് തേടിയുള്ള യാത്രകള്" എന്ന ഗ്രന്ഥത്തിന്റെ പൂര്ത്തിയാകാത്ത അവസാന അദ്ധ്യായത്തിലെ അവസാന വരികള് ഞാനോര്ക്കുന്നു. " എന്റെ മോഹങ്ങളോട് വിടപറയാന് ഞാന് നിര്ബന്ധിതനായി". ഒരു ഉംറ തീര്ഥാടന കാലത്ത് ബദര് യുദ്ധഭൂമി കണ്ടു മടങ്ങുന്ന സംഭവവുമായി ബന്ധപെട്ടാണ് ഈ വരികളെങ്കിലും അതിനു ശേഷം അസുഖം വര്ധിച്ചത് കാരണം പിന്നെ ഒരു വരിയും എഴുതാന് കഴിഞ്ഞില്ല. ( മാധ്യമം എഡിറ്റര് ശ്രീ. ടി പി ചെറൂപ്പയാണ് ഈ ഗ്രന്ഥത്തിന്റെ ഉപസംഹാരം എഴുതിയത്).
ഒരു കുരുത്വം പോലെ ഉപ്പ മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള് നാട്ടിലെത്തി. " ആപ്പാപ്പയടെ മോള് വന്നോ" എന്ന് എന്റെ മോളെ നോക്കി പറയുമ്പോള് ആ കണ്ണുകളിലെ തിളക്കം ഞാന് കണ്ടതാണ്. പക്ഷെ അവളെ കോരിയെടുത്ത് ഒന്നുമ്മവെക്കാന് കഴിയാത്ത മനസ്സിന്റെ വേദനയും ഞാന് കണ്ടു. ഉമ്മയെ നന്നായി നോക്കണം എന്നും പറഞ്ഞു ഞങ്ങളെല്ലാവരുടേയും പേരെടുത്തു വിളിച്ച ഒരു വെള്ളിയാഴ്ച്ച രാവില് ഉപ്പ വിടവാങ്ങി. എന്നാലും എന്റെ ഉപ്പ ഭാഗ്യവാനാണ്. അര്ബുദത്തിന്റെ അസഹ്യമായ വേദനയുടെ കഴങ്ങളിലേക്ക് പടച്ചവന് ഉപ്പയെ താമസിപ്പിച്ചില്ല.
എങ്കിലും എന്റെ ആപാപ്പ എവിടെ എന്ന് ചോദിച്ച് കരയുന്ന അന്നത്തെ മൂന്ന് വയസ്സുകാരി പെണ്കുട്ടിയുടെ ചോദ്യങ്ങള്ക്ക് ഞാനെന്തുത്തരമാണ് നല്കേണ്ടത്? ഇന്നും ഈ കുരുന്നു പ്രായത്തിലും അവളുടെ വല്യുപ്പയെ ഓര്ക്കാന് വാല്സല്ല്യത്തിന്റെ ഏതിന്ദ്രജാലമാണ് അവളിലേക്ക് പകര്ന്നത്? ആ സ്നേഹം മതിയാവോളം നുകരാന് കഴിയാതെ പോയ അവളുടെ കുഞ്ഞനുജന്റെ നഷ്ടം ഏത് കണക്കിലാണ് എഴുതേണ്ടത്? എങ്കിലും ആല്ബങ്ങളിലെ ജീവന് തുടിക്കുന്ന ചിത്രങ്ങളില് നോക്കി അവനും പറയാറുണ്ട്, വല്യുപ്പക്ക് ഒരുമ്മ.
പ്രിയപ്പെട്ട ഉപ്പാ... ഈ അവധികാലത്തും ഞാന് വന്നിരുന്നു. പ്രാര്ത്ഥനയുമായി ഉപ്പയുടെ ഖബരിനരികില്, ഒരു മകനെന്ന നിലയില് ഞാന് ഉപ്പയുടെ പ്രതീക്ഷ നിറവേറ്റിയില്ല എങ്കില്, അറിയാതെയെങ്ങാനും എന്റെ ഉത്തരവാദിത്തങ്ങളെ മറന്നു എങ്കില്, ഉപ്പയുടെ ഖബറിടത്തില് വീണ കണ്ണീര്തുള്ളികള് എന്റെ പ്രായശ്ചിത്തമായി സ്വീകരിക്കുക, ഈ പ്രാര്ത്ഥനകള് എന്റെ മാപ്പപേക്ഷകളാണ്. ഞാനഭിമാനിക്കുന്നു, ഉപ്പയുടെ മകനായി ജനിച്ചതില്. ഇനിയൊരു ജന്മമുണ്ടെങ്കില് അങ്ങിനെതന്നെയാവണം എനിക്ക്. ഇനിയും മതിയാവാത്ത ആ സ്നേഹ ശാസനമേറ്റുവാങ്ങാന്, നേരുകളിലേക്കുള്ള വഴിവിളക്കായും തെറ്റുകളിലെ തിരുത്തായും കൂടെ നില്ക്കാന്, പിന്നെ ഏതൊരു മകനും ആഗ്രഹിക്കുന്ന സുരക്ഷിതത്തിന്റെ തണല് പറ്റാന്.
ഒരോര്മകുറിപ്പില് എഴുതി തീര്ക്കാവുന്ന അനുഭവങ്ങളല്ല ഉപ്പ നല്കിയത്. എങ്കിലും എന്റെ ഓര്മകളിലെ ചെറിയൊരധ്യായം ഞാന് നിങ്ങള്ക്ക് സമര്പ്പിക്കുന്നു.
പ്രാര്ഥനയാണ് ഓരോ മാതാപിതാക്കളും. സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഒരു നൂറ് കോടി പുണ്യമായി അവര് നമ്മളില് വര്ഷിച്ചു കൊണ്ടേയിരിക്കും. കുതിപ്പുകളിലെ ഊര്ജ്ജമായി, കിതപ്പുകളിലെ സാന്ത്വനമായി

Subscribe to:
Posts (Atom)