Custom Search

Sunday, August 26, 2007

ബഹറിന്‍ മീറ്റ്: ഔട്ടുഡോറ് പടം പിടുത്തവും കവിതയും നിരൂപണവും.ഫോട്ടോയിലില്ലാത്ത ചില കലാപരിപാടികളെക്കുറിച്ച് പറയാം. കുഞ്ഞന്‍സിന്റെ ഒരു മുടിഞ്ഞ സംശയത്തിന് ബെന്യാമിന്‍ നിര്‍ത്താതെ മറുപടി കൊടുത്തുകൊണ്ടിരിക്കെ കുഞ്ഞന്‍സും ഇരിങ്ങലും ഔട്ട് ഡോറ് പടം പിടുത്തത്തിനെന്ന് പറഞ്ഞ് ഒറ്റ മുങ്ങല്(?????). തിരിച്ചു വന്നപ്പോള്‍ കുഞ്ഞന്‌ ഒരു കവിത ചൊല്ലിയേ തീരൂ‍. എങ്കില്‍ പിന്നെ കവിതയാകട്ടെ എന്ന് കരുതി. ഇഷ്ടന്‍ മധുസൂദനന്‍ നായര്‍ ശൈലിയില്‍ ‘ഒന്നാനാം കുന്നിന്മേല്‍......’ ഒരു ‍കീച്ച്. ബ്ലോഗാഞ്ഞുങ്ങള്‍ പോലും അന്തം വിട്ടിരുന്നു. ഇഷ്ടന്‍ കവിത ഒരു വിധം ചൊല്ലിപ്പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇരിങ്ങലിനെ വേദിയിലേക്കൊരു ക്ഷണിക്കല്‍. ‘ധൈര്യമുണ്ടെങ്കില്‍ ഈ കവിതക്കൊരു നിരൂപണം, ഇപ്പം വേണം...’ ആദ്യമൊക്കെ ജാഡാ മസിലു പിടുത്തം നടത്തിയ ഇരിങ്ങല് പതുക്കെ മൈക്ക് കയ്യിലാക്കി. പിന്നെ തുടങ്ങി കവിതയിലെ ശില്പ വൈദഗ്ദ്യം, പ്രകൃതി വീക്ഷണം, അശ്ലീലം ന്റമ്മോ..... ഈ ഔട്ട് ഡോറ് പടം പിടുത്തത്തിന്റെ ഒരു കാര്യേയ്.....

6 comments:

കുഞ്ഞന്‍ said...

ഞങ്ങള്‍ മുങ്ങിയതെവിടേക്കാണെന്നു മനസ്സില്ലാക്കിയ ബാച്ചികള്‍,ബൂലോക മീറ്റു കഴിഞ്ഞിട്ടും എത്തിച്ചേര്‍ന്നിട്ടില്ലായിരുന്നു!! ഇങ്ങിനെയുണ്ടൊ മുങ്ങല്‍???

കിനാവ്‌ said...

എങ്കിലും ആ കവിത നന്നാര്‍ന്നെന്നു പറയാതെ വയ്യെന്റെ കുഞ്ഞാ...

ഡാന്‍സ്‌ മമ്മി said...
This comment has been removed by a blog administrator.
മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ
ഓണാശംസകള്‍

സംഗമത്തെ കുറിച്ച് കേല്‍ക്കുബോല്‍ അവിടേക്ക് പറനെത്താന്‍ മനസ്സ് തുടിക്കുന്നു....ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ നിലംബൂര്‍ക്കാരന്‍ എന്ന ലേബലില്‍ ഒരു മാജിക് ഷോ നടത്താമായിരുന്നു.
ഒരു നല്ല പ്രൊഫഷണല്‍ മജീഷ്യന്‍ ആണ്‌ എന്ന കാര്യം ഞാന്‍ എവിടെ ഇത് വരെ പറഞിട്ടില്ല.


മീറ്റില്‍ പങ്കെടുത്ത എല്ലാര്‍ക്കും അഭിനന്ദങ്ങള്‍

നന്‍മകള്‍ നേരുന്നു.

MOHAN PUTHENCHIRA said...

മീറ്റും (meet)ഈറ്റും (eat)ഒത്തു ചേര്‍ന്നപ്പോള്‍ സംഗതി കലക്കി. ഈറ്റിന്റെ മെനുവില്‍ മീറ്റ് (meat)ഉണ്ടായിരുന്നതും, ‘ബൂ’ലോക മീറ്റിന് ‘ബൂ’ആലി എന്നു പേരുള്ള റസ്റ്റൊറന്റു തന്നെ കണ്ടു പിടിച്ച സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍. മീറ്റും കഴിഞ്ഞ്‌ വയറ്റില്‍ കാറ്റു കയറിയ അവസ്ഥയില്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അരിയടുപ്പത്തിടേണ്ടതില്ലല്ലോ എന്ന അശ്വാസത്തില്‍ ബ്ലോഗത്തികള്‍ക്കും സന്തോഷം.

മറ്റുള്ള സംഘടനകളുടെയും, ക്ലുബ്ബുകളുടേയും ദിനചര്യകളിലേക്കും, വാചകക്കസര്‍ത്തുകളിലേക്കും ബൂലോക ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ചെന്നു വീഴാതിരിക്കാന്‍ മുന്‍‌കരുതലുകള്‍ വേണം. മീറ്റില്‍ ഉയര്‍ന്നു കേട്ട ചില നിര്‍ദ്ദേശങ്ങള്‍ (അവശതയനുഭവിക്കുന്നവര്‍ക്കു് സഹായമെത്തിക്കല്‍ തുടങ്ങിയവ)നമുക്കു വേണമോ? ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരായതിനാലല്ല, പക്ഷെ നിലവിലുള്ള ഒരു മാതിരി സംഘടനകളെല്ലാം തന്നെ ഇതു ചെയ്യുന്നുണ്ട്. ഒടുവില്‍ കമ്മിറ്റി, ഫണ്ട്,പിരിവ്‌, ചിലവ്‌, ഗ്രൂപ്പ് മത്സരങ്ങള്‍, കുശുമ്പ്‌, ആരോപണ പ്രത്യാരോപണങ്ങള്‍, എലക്‌ഷന്‍, എലിമിനേഷന്‍ എന്നീ പതിവു നാടകങ്ങളൊന്നുമിലാതെ, സമയമുള്ളപ്പോള്‍, അനൌപചാരികമായി ഒത്തു കൂടി (ഇതാരുടെയെങ്കിലും ഫ്ലാറ്റിലായാലും മതി)ബ്ലോഗു സാംബന്ധിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സൌഹൃദത്തിന്റെ കണ്ണികളായി മുന്നോട്ട് പോവുകയല്ലേ അഭികാമ്യം. (നേരം വൈകി വന്നതു മൂലം തുടക്കം നഷ്ടടപ്പെട്ടതിനാല്‍ എന്തെങ്കിലും പിഴകള്‍ വന്നു പെട്ടിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുമല്ലോ).

കിനാവ്‌ said...

മന്‍സൂറേ അടുത്ത മീറ്റിന് വിളിക്കാം മാജിക്കുമായി ഉണ്ടാകണം കേട്ടോ.മോഹന്‍ ചേട്ടന്റെ അഭിപ്രായം പരിഗണിക്കേണ്ടതാണ്.