Custom Search
Showing posts with label ബഹറിന്‍ മീറ്റ്. Show all posts
Showing posts with label ബഹറിന്‍ മീറ്റ്. Show all posts

Wednesday, January 6, 2010

ബഹ്‌റിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്- 2010

ജനുവരി 8ആം തിയ്യതി നടക്കുന്ന ബഹ്‌‌റിന്‍ ബൂലോക മീറ്റ് - 2010 വാര്‍ത്തകള്‍ നമ്മുടെ ബുലോകത്തില്‍

വായിക്കുവാന്‍ ഇവിടെ ക്ലിക്കുക.

Sunday, August 26, 2007

ബഹറിന്‍ മീറ്റ്: ഔട്ടുഡോറ് പടം പിടുത്തവും കവിതയും നിരൂപണവും.



ഫോട്ടോയിലില്ലാത്ത ചില കലാപരിപാടികളെക്കുറിച്ച് പറയാം. കുഞ്ഞന്‍സിന്റെ ഒരു മുടിഞ്ഞ സംശയത്തിന് ബെന്യാമിന്‍ നിര്‍ത്താതെ മറുപടി കൊടുത്തുകൊണ്ടിരിക്കെ കുഞ്ഞന്‍സും ഇരിങ്ങലും ഔട്ട് ഡോറ് പടം പിടുത്തത്തിനെന്ന് പറഞ്ഞ് ഒറ്റ മുങ്ങല്(?????). തിരിച്ചു വന്നപ്പോള്‍ കുഞ്ഞന്‌ ഒരു കവിത ചൊല്ലിയേ തീരൂ‍. എങ്കില്‍ പിന്നെ കവിതയാകട്ടെ എന്ന് കരുതി. ഇഷ്ടന്‍ മധുസൂദനന്‍ നായര്‍ ശൈലിയില്‍ ‘ഒന്നാനാം കുന്നിന്മേല്‍......’ ഒരു ‍കീച്ച്. ബ്ലോഗാഞ്ഞുങ്ങള്‍ പോലും അന്തം വിട്ടിരുന്നു. ഇഷ്ടന്‍ കവിത ഒരു വിധം ചൊല്ലിപ്പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇരിങ്ങലിനെ വേദിയിലേക്കൊരു ക്ഷണിക്കല്‍. ‘ധൈര്യമുണ്ടെങ്കില്‍ ഈ കവിതക്കൊരു നിരൂപണം, ഇപ്പം വേണം...’ ആദ്യമൊക്കെ ജാഡാ മസിലു പിടുത്തം നടത്തിയ ഇരിങ്ങല് പതുക്കെ മൈക്ക് കയ്യിലാക്കി. പിന്നെ തുടങ്ങി കവിതയിലെ ശില്പ വൈദഗ്ദ്യം, പ്രകൃതി വീക്ഷണം, അശ്ലീലം ന്റമ്മോ..... ഈ ഔട്ട് ഡോറ് പടം പിടുത്തത്തിന്റെ ഒരു കാര്യേയ്.....