Custom Search

Wednesday, September 24, 2008

മീറ്റ് റിപ്പോര്‍ട്ട് - ബഹ്‌റൈന്‍ ബൂലോഗ മീറ്റ് - 08

ബഹറൈന്‍ ബൂലോകര്‍ ശനിയാഴ്ച വൈകുന്നേരം ബു അലി ഇന്‍ റര്‍ നാഷണല്‍ ഹോട്ടലില്‍
ഒത്തു ചേര്‍ന്ന് സംഘടിപ്പിച്ച കൂട്ടായ്മ ബൂലോക പങ്കാളിത്തം കൊണ്ടും ചര്‍ച്ചകളും സംവാദങ്ങളും
കൊണ്ടും ഏറെ ശ്രദ്ദേയമായി.

സമകാലിക ബ്ലോഗ് എന്ന വിഷയത്തില്‍ ശ്രീ. സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്) സരസവും
ഗംഭീരവുമായ പ്രഭാഷണം കൊണ്ട് സഹ ബ്ലോഗേഴ്സിന് പ്രോത്സാഹനം നല്‍കി. പിന്നിട് സംസാരിച്ച
അനില്‍ വെങ്കോട് എഴുത്തിന്‍ റെ ജനാധിപത്യം എന്ന വിഷയത്തില്‍ ആധികാരികമായി തന്നെ
സംസാരിക്കുകയുണ്ടയി. സമൂഹത്തില്‍ എഴുത്തുകാരന്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലു വിളി
ഒരു പക്ഷെ മറ്റൊരര്‍ത്ഥത്തില്‍ ബ്ലോഗെഴുത്തുകാരനും നേരിടുന്നുണ്ടെന്നും ബ്ലോഗ് എഴുത്തുകാര്‍ക്ക്
ഏറെ ദിശാബോധം ഉണ്ടാകേണ്ടത് സമൂഹത്തിന്‍ റെ ആവശ്യമാണെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ്
അനില്‍ പ്രഭാഷണം അവസാനിപ്പിച്ചത്.

പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ 7 പുസ്തകങ്ങളെ
അധികരിച്ച് ശ്രീ രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി. സമൂഹത്തില്‍ മതങ്ങള്‍ അധികാരം
നടത്തുന്നതിനെയും അതു പോലെ യേശുദേവനെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട
പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകവും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെന്ന്
ശ്രീ ഇരിങ്ങല്‍ എടുത്തുപറയുകയുണ്ടായി. വ്യത്യസ്തത പുലര്‍ത്തുന്ന ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയെന്നോ അതുമല്ലെങ്കില്‍ ജീവിതത്തെ തന്നെ എടുത്തെഴുതിയതെന്നോ പറയാവുന്ന, ബന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘ആടു ജീവിതം’
ബഹറൈനില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കുകയും അവയുമായി തന്റെ വേദനകള്‍
പങ്കിടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് എന്ന് ആടുജീവിതം എന്ന നോവലിനെ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ശ്രീ. ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു.

അതു പോലെ തന്നെ ശ്രീ. പ്രകാശ് ബ്ലോഗേഴ്സ് അനുവര്‍ത്തിച്ചു വരുന്ന
ലാഘവ ബുദ്ധിയെ വളരെ ആകുലതോടെ നോക്കി ക്കാണുന്നതിനെ കുറിച്ച് വേവലാതിയോടെ
സംസാരിച്ചു. പുതിയ തലമുറ സമൂഹത്തില്‍ നിന്ന് അകന്ന് ഉള്‍വലിയാന്‍ ത്വര കാട്ടുന്നതായി
അദ്ദേഹം സമര്‍ത്ഥിക്കുകയും അതിനെ തടയിടുന്നതിനെ കുറിച്ച് ഓരോ ബ്ലോഗറും ചിന്തിക്കേണ്ടുന്ന
ആവശ്യകതയെ കുറിച്ചും പ്രകാശ് എടുത്തു പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് ശേഷം ശ്രീ എം കെ നമ്പ്യാരുടെ ‘മാമ്പഴം’ എന്ന കഥാപ്രസംഗവും ശ്രീ. സക്കീറിന്‍ റെ നാടന്‍പാട്ടും കൊച്ചു ബ്ലോഗാക്കളുടെ വിവിധ കലാപരിപാടികളും മുഴുവന്‍ ബ്ലോഗേഴ്സും കയ്യടിയോടെയാണ് ഏറ്റുവാങ്ങിയത്. രാത്രി പതിനൊന്നുമടിയോടെ വിഭവ സമൃദ്ധമായ സദ്യയും കഴിച്ച് പിരിഞ്ഞു പോകുമ്പോഴും ഓരോരുത്തരും അടുത്ത മീറ്റ് ഉടനെ തന്നെ നടത്തണമെന്ന അഭിപ്രായത്തിലായിരുന്നു.

മീറ്റിലെ ചില ദൃശ്യങ്ങള്‍ ചുവടെ

ബൂലോകത്തിന്‍റെ കുഞ്ഞന്‍

അദ്ധ്യക്ഷ പ്രസംഗം ബന്യാമിന്‍ ഒപ്പം കാഥികന്‍ എം കെ നമ്പ്യാര്‍
‘പൈതലിന്‍ ഭാവം മാറി.. മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നായി..” - ശ്രീ എം കെ നമ്പ്യാര്‍
“ഇങ്ങനെയും ചിരിക്കാം” - ബന്യാമിന്‍
ഇനിയും മീറ്റുകള്‍ വേണം - മോഹന്‍ പുത്തഞ്ചിറ
ബലൂണുകള്‍ ഉണ്ടാക്കുന്നതെങ്ങിനെ- പുത്തഞ്ചിറയുടെ മകള്‍
‘ഞാന്‍ അവതരിപ്പിക്കുന്നത് - നട്ടപ്പിരാന്തുകള്‍”- സാജു ജോണ്‍
ബ്ലോഗ് സത്യത്തില്‍ ഓര്‍മ്മകളുടെ പൂക്കാലത്തെ തിരിച്ചു തരുന്നു.“ - സജി മാര്‍ക്കോസ്
“മൈക്ക് താഴെ പോകുമേ.. മുറുക്കെ പിടിച്ചോ.. അനോണികള്‍ പുറകെയുണ്ട്...- രാജു ഇരിങ്ങല്‍
“എല്ലാ മീറ്റും ഈറ്റുകളോടെ ആവട്ടേ..” ബാജി ഓടംവേലി
“തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതാവരുത് ബ്ലോഗ് - അനില്‍ വെങ്കോട്
“ ദേ ആ മുഖത്ത് തിളങ്ങുന്ന ചിരികണ്ടോ.. ബ്ലോഗ് തുടങ്ങാന്‍ പോകുന്നതിന്‍റേയാ“ - വിത്സന്‍
“അങ്ങിനെ ഞാനും തുടങ്ങി ബ്ലോഗ് - കടവില്‍ ബ്ലോഗ് - സുധി പുത്തന്‍ വേലിക്കര
ഫോട്ടോഗ്രാഫര്‍ക്ക് ഇങ്ങനെയും ഒരു മുഖം ഒപ്പം പുതിയ ബ്ലോഗും - സിനു കക്കട്ടില്‍
“അച്ഛന് ഒരു ബ്ലോഗുണ്ട്.. ഞാനത് വായിക്കാറുമുണ്ട് - മോഹന്‍ പുത്തഞ്ചിറയുടെ മകന്‍
“കാക്കേ കാക്കേ കൂടെവിടെ - മുകളിലത്തെ ചേട്ടന്‍റെ അനിയത്തി
“പിന്നാമ്പുറ വായനകള്‍ - ബന്യാമിന്‍റെ മകന്‍

“ഇങ്ങനേയും ആലോചിക്കാം”
കിനാവു കാണുന്നതെങ്ങിനെ
വട്ടമേശാ സമ്മേളനം സ്ത്രീകള്‍ നടത്തിയാല്‍
എങ്ങിനെ പുറം തിരിഞ്ഞു നില്‍ക്കാം



ഒരു കണ്ണടച്ച് പല്ല് കടിച്ചു പിടിച്ച് നാവു കടിക്കാതെ .. അങ്ങിനെ
ഈ ബൂഗോളത്തിന്‍ റെ സ്പന്ദനം ബ്ലോഗിലാണ് - പ്രകാശ്
കഥയറിയാതെ ആട്ടം കാണുന്നവരാണോ നമ്മള്‍ - ബിജു നജികേതസ്സ്
“താനന്ന തന്താനോ.. തന്തിന തന്താനോ....- സക്കീര്‍ : നാടന്‍ പാട്ട്
അയ്യോ അച്ഛാ പോകല്ലേ.. നജികേത് - ബിജുവിന്‍റെ മകന്‍
“ദാ അങ്ങോട്ട് നോക്കൂ.. നമ്മുടെ കഥാ നായിക.....- എം. കെ നമ്പ്യാര്‍
“ബ്ലോഗേഴ്സ് ഭാര്യമാര്‍ അടുക്കളയില്‍“
ദേ നമ്മുടെ അച്ഛന്‍ മാരുടെ ഒരു കാര്യം..ഹഹ്ഹ”
“പാട്ടു പാടൂ ഞങ്ങള്‍ നൃത്തം ചെയ്യാം“
“ആകാശത്തേക്ക് നോക്കി കയ്യുയര്‍ത്തി പാടൂ..”
കൂലംങ്കഷമായ ചര്‍ച്ച - നമുക്ക് മാറിയിരിക്കാം



“ഫ്രൂട്ട് സാലഡ് കഴിക്കുന്ന വിധം പരിചയപ്പെടുത്തുന്നതെങ്ങിനെ”
ആലോചനകള്‍ ഇനി എത്ര ദൂരം

22 comments:

ബഹറിന്‍ ബൂലോകം said...

ബഹറിന്‍ ബൂലോക മീറ്റ്-2008

മീറ്റ് റിപ്പോര്‍ട്ടും കുറച്ചു പടങ്ങളും.

കുഞ്ഞന്‍ said...

ഇതില്‍ കുഞ്ഞനെവിടെ..?...കണ്ടെത്തൂ സമ്മാനം നേടൂ..

Sapna Anu B.George said...

ഉഗ്രന്‍....ഇത്ര നന്നായി ഒരു മീറ്റ് നടത്തുന്നതിനും അതിന്റെ ഭാഗമാകുന്നതിനും,എല്ലാ ആശംസകളും

വേണു venu said...

ചിത്രങ്ങളും വിവരണങ്ങളും നന്ന്. ചിത്രങ്ങള്‍ക്ക് ചെറിയ അടിക്കുറിപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി..

ശ്രീ said...

പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍!

അക്കേട്ടന്‍ said...

പങ്കെടുക്കാന്‍ പറ്റിയില്ല. നല്ല വിവരണം ചിത്രങ്ങളും നന്നായി.

smitha adharsh said...

എന്റെ "അസൂയാശംസകള്‍"!!

krish | കൃഷ് said...

മീറ്റ് റിപ്പോര്‍ട്ടിനേക്കാള്‍ നന്നായി ഈറ്റ് റിപ്പോര്‍ട്ട്. അല്ലാ, സംഗതി അതുതന്നെയല്ലേ.
അപ്പൊ ഇടക്കിടക്ക് ഇങ്ങനെ ബ്ലോഗീറ്റ് നടക്കട്ടെ.

കാപ്പിലാന്‍ said...

എല്ലാവരും നന്നായി ഇരിക്കുന്നു . തടിമാടന്മാര്‍ .ഉള്ള ചിക്കനെല്ലാം വെട്ടി വിഴുങ്ങുന്നതായിരിക്കും :) മീറ്റ് ആന്‍ഡ് ഈറ്റ് കൊള്ളാം :)

ഓടോ -നമ്മുടെ ഇരിങ്ങല്‍ മാത്രം എന്തേ ഷീനിച്ചു പോയത് ? ടെന്‍ഷന്‍ കാരണമാണോ ? പാവം .

പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍!

simy nazareth said...

:) ഫുഡ് ഐറ്റംസ് വിവരിച്ചില്ല.

നന്നായി, നിങ്ങള്‍ ഇങ്ങനെ ഇടയ്ക്ക് ഒത്തുകൂടുന്നത്..

ബഷീർ said...

അടിക്കുറിപ്പുകള്‍ ജോറായി..

നമ്മുടെ അച്ഛന്മാരുടെ ഒരുകാര്യം ഏറെ ഇഷ്ടായി. കുഞ്ഞാ..

Anil cheleri kumaran said...

ബ്ലൊഗീറ്റ് കലക്കി

chithrakaran ചിത്രകാരന്‍ said...

നല്ല ഈറ്റണല്ലോ ഇഷ്ടന്മാരേ...!!
ബൂലോക മീറ്റിന് ആശംസകള്‍.

Kaithamullu said...

കാപ്പിലാന്‍ പറഞ്ഞത് ശരി.
എന്താ ഇരിങ്ങലേ, ഡയ്റ്റിംഗ് നിര്‍ത്തി ഡേറ്റിംഗ് തുടങ്ങാന്ന് പറഞ്ഞിട്ട്?

കുഞ്ഞനെ കണ്ടൂ, ട്ടോ!

ഇനി മീറ്റാന്‍ ദുബായ്ക്ക് വരുമല്ലോ, അല്ലേ?

സജി said...

അങ്ങനെ അതും കഴിഞ്ഞു .. ഇനിയന്നാണാവോ?..

ബാജി ഓടംവേലി said...

അടുത്ത മീറ്റ് എന്നാണാവോ ?

നിരക്ഷരൻ said...

ഞാനാ പാല്‍ക്കാരന്റെ ചന്തിക്കിട്ട് വെടി പൊട്ടിച്ച കക്ഷീനെ മുയ്യ്യോനായിട്ട് ഒന്ന് കാണാന്‍ വേണ്ടി നടക്കുവായിരുന്നു. എന്നാലും കുഞ്ഞാ..കുഞ്ഞനെവിടെ ?

ഓ:ടോ:- ഇത്രയും വലിയ മീറ്റ് നടത്തിയ കൂട്ടത്തില്‍ ചാരിറ്റിക്ക് വേണ്ടി എന്തെങ്കിലും സംഭാവന നടത്തിയോ ? ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യം അതിനെപ്പറ്റിക്കൂടെ ഒന്നാലോചിക്കണേ കുഞ്ഞാ. നമ്മളിങ്ങനെ ഓരോ സന്തോഷങ്ങല്‍ക്ക് വേണ്ടി കൂടുമ്പോള്‍ പാവങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ സന്തോഷം പകര്‍ന്നുകൊടുക്കണ്ടേ ? ഒരഭിപ്രായം മാത്രമാണ് കേട്ടോ ? തള്ളാം കൊള്ളാം, രണ്ടായാലും സന്തോഷം :)

Unknown said...

അതെ....
അതു തന്നെ....

ഡാന്‍സ്‌ മമ്മി said...

:)

saju john said...

കുഞ്ഞേട്ടാ......

ബഹ്‌റൈനില്‍ വന്നിട്ട്, ആദ്യമായിട്ടാണല്ലോ ഞാന്‍ പങ്കെടുത്ത ഇങ്ങനെയൊരു മീറ്റും, ഒപ്പം നമ്മളെല്ലാരും ഒന്നിച്ചോരു “ഈറ്റും”

നിരക്ഷരന്റെത് ഒരു നല്ല ആശയമാണു...പരിഗണിക്കാമല്ലേ.....

ഇനി അടുത്തത് നമ്മുക്ക് പ്ലാന്‍ ചെയ്യാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈറ്റി മീറ്റി അര്‍മാദിച്ചു ല്ലേ
എന്റെ കുശുമ്പാശംസകള്‍

G.MANU said...

അടിപൊളി.....

മീറ്റില്‍ ആരും കാണാത്ത ഒരാളെ ഞാന്‍ കണ്ടു..

വാതില്‍ കട്ടിളയില്‍ തലചാരി ചിരിച്ചുനില്‍ക്കുന്ന മലയാളത്തെ....



ഒരുപാട് സന്തോഷം...