Custom Search

Tuesday, September 16, 2008

ബഹറിന്‍ ബൂലോകസംഗമം-2008

ബൂലോകരെ,

ബഹറിനിലുള്ള മുഴുവന്‍ മലയാളബ്ലോഗെഴുത്തുകാരും വായനക്കാരും ഒത്തുചേരുന്ന ‘ബഹറിന്‍ ബൂലോകസംഗമം-2008’ 20/09/2008-ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ബു അലി ഇന്റര്‍നാഷണല്‍ (സല്‍മാനിയ) ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നതോടൊപ്പം എല്ലാ ബൂലോകരേയും വായനക്കാരേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

ബെന്യാമിന്റെ പുതിയ നോവലായ ‘ആടുജീവിതത്തെ പരിചയപ്പെടുക, മറ്റു പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുക,ആനുകാലിക സംഭവവികാസങ്ങളോട് ബ്ലോഗിന്റെ പ്രതികരണം ഏതുതരത്തിലുള്ളതാണെന്ന് വിലയിരുത്തുക തുടങ്ങിയ കാര്യപരിപാടികള്‍ക്കു ശേഷം വിഭവസമൃദ്ധമായ സദ്യയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും (പ്രത്യേക അറിയിപ്പ്: കുപ്പി ഉണ്ടായിരിക്കുന്നതല്ല).

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള നമ്പറുകളിലേതിലെങ്കിലും ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു. നമ്പര്‍- 39258308,36360845,39788929.

NB:ബഹറിനില്‍ എത്തിച്ചേരാന്‍ കഴിയുന്ന മറ്റു ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കപ്പെടും.

11 comments:

ബഹറിന്‍ ബൂലോകം said...

ബഹറിനിലുള്ള മുഴുവന്‍ മലയാളബ്ലോഗെഴുത്തുകാരും വായനക്കാരും ഒത്തുചേരുന്ന ‘ബഹറിന്‍ ബൂലോകസംഗമം-2008’ 20/09/2008-ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ബു അലി ഇന്റര്‍നാഷണല്‍ (സല്‍മാനിയ) ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നതോടൊപ്പം എല്ലാ ബൂലോകരേയും വായനക്കാരേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

അനില്‍ വേങ്കോട്‌ said...

വന്നു സഹകരിക്കാം.

ഞാന്‍ ഇരിങ്ങല്‍ said...

കാര്യപരിപാടിയില്‍ എല്ലാവരും ഉത്സാഹിക്കുമല്ലോ.

പിന്നെ ഹോട്ടല്‍ ബു അലി ഫൈനല്‍ ആക്കിയിട്ടില്ല. കുറച്ച് കൂടി ആളുകളെ പങ്കെടുപ്പിക്കാന്‍ പറ്റിയ ഹോട്ടല്‍ ശ്രമിക്കുന്നുണ്ട്. ബഡ്ജറ്റില്‍ ഒതുങ്ങിയത് ഒപ്പം ക്വാളിറ്റി ഫൂഡ്!!

കാര്യപരിപാടികള്‍ അറിയിച്ചു കൊണ്ടും ഭക്ഷണം എങ്ങിനെ ആഘോഷപ്രദമാക്കാം. എന്ന് വിവരിച്ചു കൊണ്ടും കിനാവും ബാജിയും നജികേതസ്സും അനൌണ്‍സ് മെന്‍ഡ് ജീപ്പില്‍ വരുന്നുണ്ട്. !!!

കുഞ്ഞന്‍ said...

എല്ലാ വിധ ആശംസകളും നേരുന്നു..!

ഞാന്‍ ഇരിങ്ങല്‍ said...

കുഞ്ഞനും സംഘവും താലപ്പൊലിയും വാദ്യമേളങ്ങളുമായി അനൌണ്‍സ് മെന്‍ ഡ് വാഹനത്തിന് തൊട്ടു പിന്നാലെ...

കുറുമാന്‍ said...

എല്ലാ വിധ ആശംസകളും നേരുന്നു.

സംഗമം ശനിയാ‍ഴ്ചയാ‍യതിനാ‍ാലും, കുപ്പിയില്ലാത്തതിനാ‍ലും എത്തിച്ചേരാ‍ന്‍ കഴിയില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു.

G.MANU said...

അഡ്വാന്‍സ് ആശംസകള്‍

ബാജി ഓടംവേലി said...

എല്ലാ വിധ ആശംസകളും നേരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

ബ്ലോഗ് മീറ്റ് -2008 അതി ഗംഭീരമായി കഴിഞ്ഞുവല്ലോ
മീറ്റ് റിപ്പോര്‍ട്ടും ഫോട്ടോയും എത്രയും പെട്ടെന്ന് എല്ലാവരും റെഡിയാക്കി വയ്ക്കൂ

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അക്കേട്ടന്‍ said...

പ്രിയ സുഹൃത്തുക്കളേ....
ജോലി സംബന്ധമായ അനിവാര്യതകള്‍ കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്‍റെ എല്ലാ ഭാവുകങ്ങളും നേരുന്നു.......