Custom Search

Thursday, November 20, 2008

മേനകാ ഗാന്ധി അറിയുന്നതിന്...........







വളരെ പ്രതീക്ഷയോടെയാണ് ഈ കത്തെഴുതുന്നത്....ജന്തുലോകത്തിലെ വിവരം കെട്ടവരായിട്ടാണ് ചരിത്രാതീത കാലം മുതല്‍ക്കേ ഞങ്ങളേ കരുതിപ്പൊന്നത്,പല പുരാണങ്ങളിലും ഞങ്ങളുടെ വിവരക്കേടിനെപ്പറ്റി പരാമര്‍ശം ഉണ്ട്,പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍പൊലും ഞങ്ങളെ കളിയാക്കിയപ്പോഴും, മാനനഷ്ടത്തിനു കേസുകൊടുക്കാതെ സഹനത്തിന്‍റെ വഴിസ്വീകരിച്ച് വിഴുപ്പുചുമന്നും ചുമടെടുത്തും അധ്വാനിച്ചാണ്‍ ഞങ്ങള്‍ കഴിഞ്ഞുപോരുന്നത്,പല സഹജീവികളേയും മുതലാളിമാര്‍ ഓമനിക്കുമ്പോള്‍ അതിലൊന്നും പരാതിപ്പെടാതെ സഹിച്ചും ക്ഷമിച്ചും കാലം കഴിച്ചു,

അസംഘടിതമായ തൊഴിലാളി വര്‍ഗമായ ഞങ്ങളില്‍ വോട്ടുബാങ്ക് ഇല്ലാത്തതുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷികളും ഞങ്ങളെ ഗൌനിക്കാറില്ല....പക്ഷെ രാഷ്രീയത്തില്‍ പൊതുജനത്തിന്‍റേ ഒപ്പം നില്‍ക്കുന്ന ഒരു പദമായി നിഷ്പക്ഷ ജനസമൂഹം കരുതിപ്പൊരുന്നുണ്ട്.ഞങ്ങളുടെ വര്‍ഗത്തിന്‍റേ “പേര്” വിവരക്കേടായിപ്പൊയതിനാല്‍ ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെയും ആ ഗണത്തില്‍ പെടുത്തുമോ എന്ന് ഭയന്നിട്ടാണൊ മേനക മാഡം ഞങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത്...

ഇപ്പോള്‍ മണ്ഡലക്കാലം ആരംഭിച്ചിരിക്കുന്നതിനാല്‍ കാലേകൂട്ടി ഞാനും സഹപ്രവര്‍ത്തകരും പമ്പയിലെത്തിച്ചേര്‍ന്നിരുന്നു,കൂടാതെ തമിഴ് സഹപ്രവര്‍ത്തകരും ധാരാളം..വിശ്രമമില്ലാത്ത ചുമടെടുപ്പാണ് ഉദ്യോഗം,ദിവസത്തില്‍ സൂപ്പര്‍വൈസര്‍മാരും ചാട്ടയും മാറുമെങ്കിലും തൊഴിലാളികള്‍ക്ക് മാറ്റമില്ല..ഭക്ഷണം ഇല്ല, വെള്ളമില്ല..പിന്നെ നല്ല സ്റ്റൈലന്‍ തല്ലുമാത്രം ദിവസവും കിട്ടുന്നുണ്ട്..ഒരു പനി വന്നു കിടന്നുപോയാലും കൂറച്ച് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളം തന്ന് പിന്നെയും പണിക്ക് കയറണം വടീയും കൊണ്ട് നില്‍ക്കുന്നവനേ ഷിഫ്റ്റ് സമ്പ്രദായം ഉള്ളു..സുരക്ഷാ‍ക്രമീകരണത്തിന്‍ 4.5 കോടി അനുവദിച്ചവര്‍ ഞങ്ങളുടെ ഭക്ഷണവും ജോലിഭാരവും എന്തേ കാണാത്തത്?....

ഹൃദ്രോഗമുള്ള ഭക്തര്‍ക്കുവേണ്ടി കാര്‍ഡിയോളജ്ജി സെന്‍ററും ശ്വാസതടസമൂള്ളവര്‍ക്ക് ഓക്സിജന്‍ പാര്‍ലറുകളും ഒക്കെ ഏര്‍പ്പാടാക്കിയവര്‍ക്കിടയില്‍ ഞങ്ങളുടേ ഹൃദയവേദന കാണാനുള്ള ഹൃദയവിശാലതയുള്ളവര്‍ ഇല്ലെ?ഇരുമുടിക്കെട്ടിലും എത്രയൊ ഇരട്ടി ഭാ‍രമുള്ള കെട്ടുമായി മലകയറൂന്ന ഞങ്ങള്‍ക്ക് എന്തു വന്നാല്‍ എന്ത് അല്ലേ?ആള്‍ക്കൂട്ടത്തിന്‍റേ ഇടയില്‍ക്കൂടി വേഗം കയറുവാനുള്ള ഉത്തേജക മരുന്ന് ചാട്ടയുടേ രൂപത്തില്‍ പതിച്ചു ചോര പൊടിയുമ്പോള്‍.......സായൂജ്യമടഞ്ഞുവരുന്നവര്‍ക്ക് അറിയില്ലെ അശരണ സേവയാണ് അയ്യപ്പ സേവ എന്ന്?

മനുഷ്യഭക്തര്‍ക്കിടയിലെ സ്ത്രീ പ്രായപരിധി 10-50 ഇടക്ക് ആക്കിയ പൂര്‍വകാല ബുദ്ധിമാന്‍ മാരെ ശബരിമലയിലെ സ്ത്രീ സമത്വത്തെക്കുറിച്ച് പേട്ട തുള്ളുന്നവരെ......ഞങ്ങള്‍ക്കിടയിലും സ്ത്രീകളുണ്ട് എന്ന് മറന്നുപോയോമലകയറുന്നേരം ഒരു പിഞ്ചോമന തന്ന ഒരു ഓറഞ്ച് ചാട്ടയുമായി നടക്കുന്ന ആ കാട്ടാളന്‍ കൈക്കലാക്കിയ ദേഷ്യത്തിന്‍ ഞാന്‍ ഒന്നു ചവിട്ടിയപ്പോള്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് മുതുകത്ത് വയ്ക്കുകയാണുണ്ടായത്..

ത്രിവേണിയില്‍ വച്ച് വാഹനമിടിച്ച് 2 മാസത്തോളം എഴുനേല്‍ക്കാനാകാതെ ഒടുവില്‍ കഴിഞ്ഞ രാത്രി അന്ത്യശാസം വലിച്ച ആ സഹപ്രവര്‍ത്തകനെ ആ കാട്ടാളര്‍ വനാന്തരത്തിലെവിടേയോ കുഴിIച്ചുമൂടി..അവസാനമായി അവനെ ഒന്നു കാണുവാന്‍ പോലും കഴിയാതെ.....ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു രക്ഷപെടലല്ലേ...ഈ നരകത്തില്‍ നിന്നും...അവന് കുറച്ചു പാപമേ ചെയ്തിട്ടൂള്ളു.അയ്യപ്പസ്വാമി അവനു മോക്ഷം നല്‍കി....

ഇക്കൊല്ലത്തെയാണ് ഏറ്റവും മികച്ച തീര്‍ത്ഥാടനം എന്നും എല്ലാവകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നവരെ.. എവിടേ മൃഗസംരക്ഷണവകുപ്പ്? എവിടേ മൃഗാശുപത്രീ?

വീരസ്യങ്ങളും അപദാന കഥകളും പരസ്യങ്ങളും ഉള്‍പ്പെടെ സമുദായ സ്നേഹം ഒഴുക്കി പത്രക്കടലാസു ബാലന്‍സ് ചെയ്യുന്നവരെ...എഴുതിക്കൂടേ രണ്ടുവരി ഞങ്ങളോടുള്ള ക്രൂരത...

ഇപ്പോഴെ അംഗസംഖ്യ നഷ്ടപ്പെട്ട ഞങ്ങളില്‍ എത്രപേര്‍ ഈ മലയിറങ്ങാന്‍ കാണും എന്നുപറയാന്‍ കഴിയില്ല..കഴുതസ്വാമി എന്നുള്ള വിളികേള്‍ക്കാന്‍ ഞങ്ങള്‍ അധികകാലം ഉണ്ടായിരീക്കില്ല്, പക്ഷിമൃഗാദികളുടെ കാണപ്പെട്ട ദൈവമായ മേനകാ ജീയാണ്‍ ഇനിയുള്ള ഞങ്ങളൂടെ പ്രതീക്ഷ...ഞങ്ങളെ സഹായിക്കില്ലെ?

വിശ്വാസപൂര്‍വം..


കഴുതസ്വാമി.
മരത്തിന്‍ ചുവട്
ത്രിവേണി-പമ്പ
പത്തനംതിട്ട ജില്ല
കേരളം.

11 comments:

Kaithamullu said...

കഴുതസ്വാമി.
മരത്തിന്‍ ചുവട്
ത്രിവേണി-പമ്പ
പത്തനംതിട്ട ജില്ല
കേരളം....

--സ്വാ‍മീ, വണക്കം!

കാസിം തങ്ങള്‍ said...

മേനകാഗാന്ദ്ധീ, ആ കണ്ണൊന്ന് തുറക്കൂ.പാവം കഴുതകള്‍

ബഷീർ said...

മിണ്ടാപ്രാണികള്‍ :(

Joker said...

സത്യത്തില്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സഹതാ‍പം തോന്നുന്നു. കഴുതയുടെ പേര് അന്വര്‍ഥമാകുന്നത് പലതു തിരിച്ചറിഞ്ഞിട്ടും ചെയ്തത് തന്നെ വീണ്ടും ചെയ്യുന്നു. ചെയ്യാന്‍ വിധിക്കപ്പെടുന്നു.

മിണ്ടാപ്രാണികളൊട് ദയ കാണിക്കാത്തവരോട് ഈശ്വരന്‍ ദയ കാണിക്കുമോ ?

Unknown said...

മിണ്ടാപ്രാണികളൊട് ദയ കാണിക്കാത്തവരോട് ഈശ്വരന്‍ ദയ കാണിക്കുമോ ?

അനില്‍@ബ്ലോഗ് // anil said...

കഴുതസ്വാമീ,
ദുഃഖത്തില്‍ പങ്കു ചേരുന്നു.

രണ്ടു കാര്യങ്ങള്‍.
1.ശബരിമലയി ചുമട് എടുക്കുന്നതില്‍ നിന്നും കഴുതകളെ നിരോധിച്ചിട്ട് നാളുകളേറെയായി.സീസണ്‍ കാലത്ത് എന്തായാലും കഴുതയെ കാണാറില്ല. മറ്റു സമയത്തും കണ്ടിട്ടില്ല. എല്ലാ വര്‍ഷവും മീനമാസത്തില്‍ തിരക്കൊഴിയുമ്പോളാണ് ഞങ്ങള്‍ സ്ഥിരമായി പോകാറ്, വര്‍ഷങ്ങളായി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകും.

2. മൃഗസംരക്ഷണ വകുപ്പ് മുന്‍കാലങ്ങളില്‍ ഡോക്ടര്‍മാരെ നിയോഗിക്കാറുണ്ടായിരുന്നു. ഔദ്യോഗികമായി കഴുതകള്‍ ശബരിമലയി നിന്നും ഒഴിവായതോടെ ആ പതിവു നിര്‍ത്തി.

എന്തായാലും ഈ കാഴ്ച ദുഃഖകരം തന്നെ.

പിരിക്കുട്ടി said...

അയ്യോ ഈ ചിത്രങ്ങള്‍ കണ്ടിട്ട് ..വിഷമം വരുന്നു ...
അവയും ജീവികള്‍ അല്ലെ?

paarppidam said...

വിഷയം മനസ്സിൽ തട്ടുന്നപോലെ അവതരിപ്പിച്ചിരിക്കുന്നു.വിഷയത്തിന്റെ ഗൌരവം ഒട്ടും ചോരാതെ അവതരിപ്പിച്ചിരിക്കുന്നു..ശരിക്കും ഇത് മേനകാ ഗാന്ധിയോ അല്ലെങ്കിൽ കോടതിയോ ഇടപെടേണ്ട വിഷയം ആണ്‌.

അനില്‍@ബ്ലോഗ് // anil said...

ചിത്രങ്ങള്‍ ശബരിമലയില്‍ നിന്നും എടുത്തതാണോ?

ആണെങ്കില്‍ ഏതു വര്‍ഷമാണെന്നു പറയാമോ?

രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നത് ഒരു സ്വാഭാവിക മുറിവായി തോന്നുന്നില്ല.

മൂന്നാമത്തെ ചിത്രം ഏതു ഭാ‍ഗമാണ്? കൃത്യമായി ഏതു ബില്‍ഡിംഗ് എന്ന് പറയാനാവുമോ?

എനിക്കു വിശ്വാസം വരുന്നില്ല, അതിനാല്‍ വീണ്ടും വന്നതാണ്.

Sureshkumar Punjhayil said...

Its too cruel ...!

അനില്‍ സോപാനം said...

dear...anil@blog

ഈ പടങ്ങള്‍ ഈ വര്‍ഷം മണ്ഡലകാലം തുടങ്ങിയപ്പോള്‍ ബഹു;പത്തനംതിട്ട ജില്ലാ കളക്ടര്‍.ശ്രീ.പി,സി സനല്‍ കുമാര്‍ ഏടുത്തതാണ് അദ്ദേഃഅത്തിന്‍റേ ഓര്‍കൂട്ട് ആല്‍ബം നോക്കൂ.

http://www.orkut.com/Main#Album.aspx?uid=11561910015945898678&aid=1226732151&p=0