Custom Search

Saturday, February 14, 2009

ആഗോള സാമ്പത്തിക മാന്ദ്യം-

*അതിവേഗം പറക്കുന്ന വിമാനത്തില്‍ ഇരുന്ന അയാള്‍ തിരിഞ്ഞു നോക്കി.

ചെറിയ സുന്ദരിയായ പെണ്‍കുട്ടി, അലസമായി ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു.
“നമുക്കു എന്തെങ്കിലും സംസാരിച്ചിരിക്കാം?,അയാള്‍ പെണ്‍കുട്ടിയോടു പറഞ്ഞു.“യാത്രക്കാര്‍ വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ വിമാനത്തിന്റെ വേഗതെ കൂടുമത്രേ!”

ആദ്യം ഒന്നു അമ്പരന്നു എങ്കിലും ആ കുസൃതികുരുന്നു പറഞ്ഞു “ആവാമല്ലോ?” ഒരു നിമിഷം. “പക്ഷേ നമ്മള്‍ എന്തിനേക്കുറിച്ചാണു സംസാരിക്കുക?”

“ശരിയാണല്ലോ?, എന്തിനേക്കുറിച്ചാണ് സംസാരിക്കുക?” അയാള്‍ക്ക് അവളുടെ മറുപടി ഇഷ്ടപ്പെട്ടു.

“ഉം, പ്രസിഡന്റ് ഒബാമയേക്കുറിച്ചു അയാലോ?”

“ കൊള്ളാം നല്ല വിഷയം!” അവള്‍ സമ്മതിച്ചു. “ പക്ഷേ അതിനു മുന്‍പ് ഞാന്‍ ഒരു സംശയം ചോദിക്കട്ടെ?”
“ചോദിക്കൂ...”
“ഇതു മറ്റൊരു വിഷയമാണേ. പല മൃഗങ്ങള്‍ ഒരേ പച്ച പുല്ലു തിന്നുന്നു, പക്ഷേ, ദഹനത്തിനു ശേഷം വയറ്റില്‍ നിന്നും പുറത്തു വരുന്നതു വ്യത്യസ്ത രൂപത്തില്‍ അല്ലേ?” അവള്‍ തുടര്‍ന്നു. “ ഉദാഹരണത്തിനു, ആട്ടിങ്കുഞ്ഞു വിസര്‍ന്ജ്ജിക്കുന്നത് ചെറിയ ചെറിയ കുരുക്കള്‍പോലെ, പക്ഷേ അതേ പുല്ലു തിന്നുന്ന പശുവാണെങ്കില്‍ കുഴഞ്ഞ ചാണകം വിസര്‍ജ്ജിക്കുന്നു, കുതിരയാണെങ്കില്‍ മറ്റൊരു വിധത്തില്‍....! അതെന്തു കൊണ്ടാണെന്നു പറഞ്ഞു തരാമോ?” അവള്‍ക്ക് വിടാന്‍ ഭാവം ഇല്ലായിരുന്നു. “അല്ല, താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?“
അയാളമ്പരന്നു പോയി. ഈ മിടുക്കി കുട്ടിയോടു എന്താണു പറയുക?

“ അതേയ്.. അത്.. ഞാന്‍ ഇതുവരെ അതിനേക്കുറിച്ചു ചിന്തിട്ടില്ല!“

“അപ്പോള്‍ താങ്കള്‍ക്ക് അറിയില്ല?”

“അതു..ഇല്ല..അറിയില്ല!”

“മിസ്റ്ററ്, ഒരു വളര്‍ത്തു മൃഗം വിസര്‍ജ്ജിക്കുന്നതു എങ്ങിനെയെന്നു അറിയാത്ത താങ്കള്‍ ഒബാമയെപറ്റി സംസാരിക്കാന്‍ പ്രാപ്തനാണെന്നു കരുതുന്നുണ്ടോ?, എന്തായാലും എനിക്കു തോന്നുന്നില്ല!” അവള്‍ പറഞ്ഞുനിര്‍ത്തി..

അയാള്‍ തളര്‍ന്നു സീറ്റിലേക്കു ചാരിയിരിന്നു കൊണ്ട് ചിന്തിച്ചു.. ഈ വിമാനത്തിനു അല്പംകൂടിവേഗത കൂടിയിരുന്നെങ്കില്‍!

------------------------------------------------------------
ബഹറിന്‍ ബുലോകരെ, ലോകം ഒരു അത്യാപത്തീനെ നേരിടുകയാണ്.
സാമ്പത്തിക മാന്ദ്യമാണത്രേ!
എവിടെപ്പോയി ഈ പണമെല്ലാം?
എല്ലാത്തിന്റേയും ഉത്തരവാദി ആ അമേരിക്കയാണുപോലും!
ചര്‍ച്ചയാണ്.. എവിടെയും ചര്‍ച്ച..

പക്ഷേ, ഒന്നിലും പങ്കില്ലാത്ത, പകലന്തിയോളം പണിയെടുക്കുന്ന, പാവപ്പെട്ടവന്റെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു..
ആരുടെയോക്കെയോ ദുര, അത്താഴപ്ഷ്ണിക്കരന്റെ വയറ്റത്തടിക്കുന്നു...
അധ്വാന ശക്തിയല്ലാതെ മറ്റൊന്നും വില്‍ക്കാനില്ലാത്തെ പ്രവാസികളാണ് ഇതിന്റെ ദയനീയ ഇരകള്‍...!

നമുക്കും ഇതൊന്നു ചര്‍ച്ച ചെയ്യേണ്ടേ?


ഒബാമയ്യെക്കുറിച്ചും,
സബ് പ്രൈം ലോണിനേക്കുറിച്ചും..
ഹൌസിങ് ബബ്ബിള്‍നേക്കുറിച്ചും..
ഐ ടി ബബ്ബിള്‍നെക്കുറിച്ചും...
റിസഷനെക്കുറിച്ചും..
ഡിപ്രെഷനെക്കുറിച്ചും...

നേഴ്സറിപ്പിള്ളേരു പോലും ചര്‍ച്ചചെയ്യുന്നു....

ഒരു വളര്‍ത്തു മൃഗം വിസര്‍ജ്ജിക്കുന്നതു എങ്ങിനെയെന്നു അറിയില്ലെങ്കിലും...
നമുക്കും ഇതൊക്കെ ഒന്നു ചര്‍ച്ച ചെയ്യേണ്ടേ....

=============================================
* ഇയ്യിടെ മെയിലില്‍ വന്ന ഒരു കുഞ്ഞി കഥയുടെ സ്വതന്ത്ര പരിഭാഷ
=============================================

11 comments:

സജി said...

ഒരു വളര്‍ത്തു മൃഗം വിസര്‍ജ്ജിക്കുന്നതു എങ്ങിനെയെന്നു അറിയില്ലെങ്കിലും...നമുക്കും ഇതൊക്കെ ഒന്നു ചര്‍ച്ച ചെയ്യേണ്ടേ.....

Nachiketh said...

ഇരുട്ടു കൊണ്ട് ദ്വാരമടയ്കുന്ന ചര്‍ച്ചകളാ‍ണ് എല്ലായിടങ്ങളിലും കാണുന്നത്, ചര്‍ച്ച യാഥാര്‍ത്ഥ്യങ്ങളിലേയ്ക് നീങ്ങൂമ്പോള്‍ ഈ മാന്ദ്യങ്ങള്‍ക്ക് ഹേതുക്കളായി അവനനവനു നേരേ വരുന്ന വിരല്‍ തുമ്പുകളെ തട്ടികളയിലെന്നുറപ്പുണ്ടെങ്കില്‍ ഒരു തുറന്ന ചര്‍ച്ചയ്കു തയ്യാര്‍

saju john said...

തീര്‍ച്ചയായും ഗഗനമായ ഒരു ചര്‍ച്ച വേണ്ട ഒരു വിഷയമാണ്.

വിഷയത്തില്‍ തൊട്ടറിഞ്ഞവര്‍ പറയുമ്പോള്‍, മനസ്സിലാക്കാനും എളുപ്പമായിരിക്കും,

ആശംസകളോടെ.......

കുഞ്ഞന്‍ said...

പണ്ട് നീന്തലോളജി അറിമൊ എന്നു ചോദിച്ച തോണിക്കാ‍രന്റെയും പണ്ഡിതശ്രേഷ്ഠന്റെയും കഥ ഓര്‍മ്മവരുന്നു.

അമേരിക്കയാണ് കുഴപ്പത്തിനുത്തരവാദി എങ്കില്‍ അവര്‍ക്കു മാത്രം മാന്ദ്യം വന്നാല്‍പ്പോരെ, പക്ഷെ അമേരിക്കയുമായി പ്രത്യക്ഷത്തിലും പരോക്ഷത്തിലും ബന്ധമില്ലാത്ത രാജ്യങ്ങളിലും ഈ ക്യാന്‍സര്‍ പിടിപെടുന്നു എങ്ങിനെ? എന്തുകൊണ്ട്? ഒരു യുദ്ധം വഴിയൊ പ്രകൃതി ക്ഷോഭം വഴിയൊ സാമ്പത്തിക ഘടന തകര്‍ന്നിട്ടില്ല അതിനര്‍ത്ഥം പ്രധാന ഘടകമായ സാമ്പത്തികം ആരുടെയെങ്കിലും കൈകളില്‍ കുമിഞ്ഞു കൂടിയിട്ടുണ്ടാകുമല്ലൊ? ഇനി ഇതൊരു വാമൊഴി മാത്രമൊ?

ദുരൂഹത ആരെങ്കിലും വെളിവാക്കിയിരുന്നെങ്കില്‍...

ഓർമ്മക്കാട്‌/ memory forest said...
This comment has been removed by the author.
Unknown said...

ഒരു തുറന്ന ചര്‍ച്ചയ്കു തയ്യാര്‍

സജി said...

കാരണത്തേക്കുറിച്ചും, അതിന്റെ വ്യാപ്തിയെക്കുറിച്ചും, ചര്‍ച്ച ചെയ്യുന്നതു നല്ലതു തന്നെ!
പക്ഷേ,സ്ഥിതിവിവരകണക്കുകള്‍ ഞെട്ടിക്കുന്നതാണ്!

മാര്‍ക്കറ്റില്‍ പണം ഇല്ലാതെ ആയിരിക്കുന്നു.

ഈ നില തുടന്നാല്‍ (എത്രകാലം തുടരുമെന്നു ആര്‍ക്കും അറിയില്ല) ആത്മഹത്യപോലും പരിഹാരമാവാതെ വരും!

വരാന്‍ സാധ്യതയുള്ള ഒരു ആപത്തു പറയാം.
ഇന്നു പ്രവാസികളില്‍ ഇവിടുത്തെ ബാങ്കുകളില്‍ ലോണ്‍ ഇല്ലാത്തവര്‍ ചുരുക്കമല്ലേ?

നാളെ, ഒരുവേള, ബെനിഫിറ്റില്‍ (Credit beureu- Bahrain )നിന്നും ക്ലിയറന്‍സ് ഉണ്ടെങ്കിലെ നാട്ടില്‍ പോകാന്‍ പറ്റൂ എന്ന ഗതി വന്നാല്‍..എന്തു ചെയ്യും?

ഒറ്റ വഴിയേ ഉള്ളൂ.. ഹിദ്ദിലെ ജയിലിന്റെ വലിപ്പം കൂട്ടേണ്ടി വരും!

ന്താ, ശരിയല്ലേ?

Jayasree Lakshmy Kumar said...

ചർച്ചകൾ തുടങ്ങട്ടെ. കേൾക്കാൻ [മാത്രം] ഞാനുമുണ്ട് :)

ബഹറിന്‍ ബൂലോകം said...

:)

മാണിക്യം said...

സാമ്പത്തികമാ‍ന്ദ്യം ലോകമുണ്ടായിട്ട്
2009ല്‍ ആദ്യമായി വന്നു പെട്ടതൊന്നും അല്ല.
ഇന്ന് "World is flat .. It is a small world too." ഇതിനു മുന്നെ വിവര സാങ്കേതികം ഇത്ര വികസിച്ചിട്ടില്ലയിരുന്നു അതു കൊണ്ട് സംഭവങ്ങള്‍ അറിഞ്ഞ് കേട്ട് വരാനും കാലതമസം എടുത്തു..അപ്പോഴേക്ക് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും കഴിഞ്ഞു. പിന്നെ അന്ന് ലോകസാമ്പത്തികം ക്രൂട് ഓയില്‍ അല്ലാ നിയന്ത്രിച്ചത് ... കാര്‍ഷകര്‍ക്ക് മാന്യത കല്പിച്ചിരുന്ന ഭാരതം പോലെയൊരു രാജ്യം മിതമായാ ആവശ്യങ്ങള്‍ മാത്രമുള്ള ഭൂരിപക്ഷത്തിന്റെതായിരുന്നു.
ഇന്നത്തെ പ്രധാന കാര്‍ഷികവിള ഐറ്റി കുഞ്ഞുങ്ങള്‍ ആണ്, കാള്‍ സ്ന്ററുകള്‍ ആണ്, അന്യന്റെ കയ്യിലെ കാശ് ചിലവാക്കുന്ന പ്ലസ്റ്റിക്‍ മണി സംസ്കാരമാണ്, ഉണ്ടാവും ഇന്ന് മന്ദ്യം ഉണ്ടാവും ...

അപ്പോള്‍ ഇന്നത്തേ ചര്‍ച്ചാവിഷയം
‘ആട്ടിന്‍ കാഷ്ടവും ചാണകവും തമ്മിലുള്ള വലിപ്പ വിത്യാസം.’

അതോ

“ഓബാമ എ റേവലൂഷണറി ഐക്കണ്‍”

ബാജി ഓടംവേലി said...

:)