Custom Search

Wednesday, July 1, 2009

അബുദാബി ശക്തി അവാര്‍ഡ് ബെന്യാമിന്


ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബൂലോകത്തിന് ഒത്തിരിയേറെ ആഹ്ലാദിക്കാനുള്ള വക നല്‍കിക്കൊണ്ട് ശ്രീ. ബെന്യാമിന്റെ നോവല്‍ -‘ആടുജീവിതം’ മികച്ചനോവലിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നു.

പ്രവാസജീവിതത്തിന്റെ ദുരന്തമുഖങ്ങളിലൂടെ കയറിയിറങ്ങേണ്ടി വരാത്ത ഒരു പ്രവാസിയും ഉണ്ടാകില്ല. എന്നാല്‍ നോവലിലെ നജീബിനെപ്പോലെ ദുരന്തത്തിന്റെ തീവ്രതയില്‍നിന്നും ജീവിതത്തിലേക്ക് പടികയറിപ്പോയവര്‍ ചുരുക്കമാകും.  ബഹറിനില്‍ പ്രവാസം ജീവിതം തുടരുന്ന നോവലിലെ നജീബ് ഓരോ പ്രവാസിയുടേയും ജീവിതാനുഭവത്തിന്റെ ഏതെങ്കിലും ഒരു താള്‍ വായനക്കിടയില്‍ ഓര്‍മ്മിപ്പിക്കാതിരിക്കില്ല. നജീബിന്റെ, തെല്ലതിശയോക്തിയില്ലേയെന്ന് ഗള്‍ഫ് പ്രവാസിയാകാത്ത ഏതു വായനക്കാരനും തോന്നിപ്പോകാവുന്ന ജീവിതത്തെ പുസ്തകത്താളുകളിലേക്ക് വിളമ്പിവെച്ച ബെന്യാമിന്‍ പുരസ്കാരത്തേക്കാള്‍ ഉപരിയായ് അര്‍ഹിക്കുന്നുണ്ട് വായനാസമൂഹത്തില്‍ നിന്നും.

ഈ അടുത്തിടെ നാട്ടില്‍ പോയിരുന്ന ബിജ്വേട്ടന്‍, തൃശൂര്‍ ഗ്രീന്‍ ബുക്സില്‍ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഏതോ വായനക്കാരന്‍ വരച്ചുവെച്ച ചിത്രങ്ങള്‍ കണ്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു.

ഈ പുരസ്കാരത്തെ മലയാള സാഹിത്യലോകം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്ന് എന്നതിലുപരി, പ്രവാസലോകത്തുനിന്ന് മലയാളസാഹിത്യത്തിലേക്കുള്ള ഏറ്റവും വലിയ പുരസ്കാരം പ്രവാസിയായ ബെന്യാമിന്റെ, പ്രവാസകഥ പറയുന്ന ‘ആടുജീവിതം’ സ്വന്തമാക്കിയതില്‍ ഒരു പ്രവാസി എന്ന നിലക്കും, ബൂലോകത്തിലെ, പ്രത്യേകിച്ചും ബഹറിന്‍ ബൂലോകത്തിലെ ഒരു കുടുംബാംഗമെന്ന നിലക്കും സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ....!!!

12 comments:

കിനാവ് said...

പ്രവാസിയായ ബെന്യാമിന്റെ, പ്രവാസകഥ പറയുന്ന ‘ആടുജീവിതം’ സ്വന്തമാക്കിയതില്‍ ഒരു പ്രവാസി എന്ന നിലക്കും, ബൂലോകത്തിലെ, പ്രത്യേകിച്ചും ബഹറിന്‍ ബൂലോകത്തിലെ ഒരു കുടുംബാംഗമെന്ന നിലക്കും സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ....!!!

ബാജി ഓടംവേലി said...

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ....!!!

അനില്‍ വേങ്കോട്‌ said...

ബൂലോകത്തിന്റെ അഭിമാനമുയർത്തിയ നമ്മുടെ സ്വന്തം സാഹിത്യകാരനു അനുമോദനങ്ങൾ

വല്യമ്മായി said...

അഭിനന്ദനങ്ങള്‍
തറവാടി/വല്യമ്മായി

കരീം മാഷ്‌ said...

ഒരു സെല്യൂട്ട്.
(എന്റെ പ്രതീക്ഷ തെറ്റിയില്ല)
ഇതിലവസാനിക്കാതിരിക്കട്ടെ!
നൂറു നൂറാശംസകള്‍..!

...പകല്‍കിനാവന്‍...daYdreaMer... said...

അഭിനന്ദനങ്ങള്‍..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

അഭിനന്ദനങ്ങള്‍.
ഒരിക്കല്‍ കയ്യിലെടുത്താല്‍ മുഴുവന്‍ വായിച്ചു തീരാതെ താഴെ വയ്ക്കുവാന്‍ തോന്നാത്ത അപൂര്‍വ്വം നോവലുകളിലൊന്നാണ് ‘ആടുജീവിതം’. ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ പുസ്തകം അര്‍ഹിക്കുന്നുണ്ട്.
ആശംസകളോടെ.

സു | Su said...

ബെന്യാമിന് അഭിനന്ദനങ്ങൾ. ആശംസകളും. സുഹൃത്തുക്കളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. :)
പുസ്തകങ്ങളൊക്കെ പണ്ടേ സ്വന്തമാക്കിയിരുന്നു.

സജി said...

ഇതൊരു തുടക്കം മാത്രം!
ഇതിലും വലിയതെ അര്‍ഹിക്കുന്നു ആടുജീവിതം!
ബന്യാമീന് അനുമോദനങ്ങള്‍!

സാംജി... said...
This comment has been removed by the author.
സാംജി... said...

ബെന്നിച്ചായാ.. ആശംസകള്‍.. ഇനീം ഇതുപോലെ ഒത്തിരി ഒത്തിരി പുരസ്കാരങ്ങള്‍ കിട്ടട്ടെന്നാശംസിക്കുന്നു.....

വീ കെ said...

ഒരു പ്രവാസി എന്ന നിലയിലും സൌദി അറേബിയയിൽ ഉള്ളപ്പോൾ അനുഭവിച്ചും കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളും വച്ചു നോക്കിയാൽ ഈ നോവലിൽ അതിശയോക്തി ഒന്നും ഇല്ലന്നു തന്നെ പറയാം.

അവാർഡ് കിട്ടിയതിൽ വളരെ സന്തോഷം.
അതർഹിക്കുന്നു.

ആശംസകൾ.