Custom Search

Thursday, August 6, 2009

മുരളിക്ക് ആദരാഞ്ജലികള്‍...


ഇന്ന് അന്തരിച്ച പ്രമുഖ സിനിമാ, നാടക നടനും
കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന
മുരളിക്ക് ആദരാഞ്ജലികള്‍..
കരുത്തനായ ഒരു നടനായിരുന്നു എല്ലാ അര്‍ത്ഥത്തിലും മുരളി.
ഒരു തികഞ്ഞ കലാകാരന്‍, മനുഷ്യസ്നേഹി.
വെള്ളിത്തിരയിലും നാടക രംഗത്തും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു മനസ്സു നിറയെ. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം കലാകേരളത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്.

അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.

13 comments:

ബാജി ഓടംവേലി said...

അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.

ഇ.എ.സജിം തട്ടത്തുമല said...

അതുല്യനായ നടൻ മുരളിയ്ക്ക് ആദരാഞലികൾ!

ചാണക്യന്‍ said...

ആദരാഞ്ജലികള്‍....

സിജാര്‍ വടകര said...

ഒരു മഹാ നടന്‍ കൂടി മലയാളത്തിനു നഷ്ടമായി. നാടക കളരിയില്‍ നിന്നും സിനിമയുടെ ലോകത്തിലേക്ക്‌ കടന്ന മുരളി ഒരു തരത്തിലും മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്തിയില്ല. ഞാറ്റടി എന്ന ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത സിനിമയിലായിരുന്നു തുടക്കമെങ്കിലും പഞ്ചാഗ്നി എന്ന സിനിമയിലൂടെ മലയാളിയുടെ മാനറിസങ്ങള്‍ അറിയുന്ന ഒരു വില്ലനായി അദ്ദേഹം വെള്ളിത്തിരയിലെത്തി.

അമരം, ചമ്പക്കുളം തച്ചന്‍, ചാമരം, ആധാരം, തുടങ്ങി മലയാളികളുടെ മനസ്സറിഞ്ഞ് അദ്ദേഹം തകര്‍ത്താടിയ മലയാളിത്തമുള്ള എത്രയെത്ര കഥാപാത്രങ്ങള്‍!! സാമ്പത്തിക ലാഭം മാത്രം മുന്‍നിര്‍ത്തി എടുത്തിട്ടുള്ള സിനിമകളിലെ രാഷ്ട്രീയ നേതാവ്, വില്ലന്‍ കഥാപാത്രങ്ങള്‍ എല്ലാം മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. നടന്റെയും സഹ നടന്റെയുമുള്‍പ്പെടെ അഞ്ചു തവണ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. നൊമ്പരത്തിപ്പൂവ്‌ എന്ന പദ്മരാജന്‍ സിനിമ മുതല്‍ അദ്ദേഹം ഒരു മുഴുനീള സിനിമാക്കാരനാകുകയായിരുന്നു .
അങ്ങനെ എത്രയെത്ര പറഞ്ഞാല്‍ തീരാത്ത മുഹൂര്‍ത്തങ്ങള്‍ നമുക്ക് സമ്മാനിച്ചാണ് ശ്രീ മുരളി വിട വാങ്ങിയത്!!! അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി അദ്ദേഹത്തിന്‍റെ ഒരു സഹ പ്രവര്‍ത്തകന്‍ കൂടിയായ ഞാനും നിങ്ങളോടൊപ്പം !!!!

Typist | എഴുത്തുകാരി said...

ആദരാഞ്ജലികള്‍.

Sabu Kottotty said...

ആദരാഞ്ജലികള്‍....

ഫസല്‍ ബിനാലി.. said...

ആദരാഞ്ജലികള്‍.

Anil cheleri kumaran said...

ആദരാഞ്ജലികള്‍

വേണു venu said...

ഇന്നലെ കൈരളി ടിവിയില്‍ നെയ്ത്തുകാരന്‍ വീണ്ടും കണ്ടു. ആ ബഹുമുഖ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.

Anu said...

ഒരു തീപ്പെട്ടിയുണ്ടോ സഖാവേ ,ബീഡി എടുക്കാന്‍ ??? :-(,

ഒരു ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍ ???

വേറൊന്നും വേണ്ട ആ മഹാനായ കലാകാരനെ ഓര്‍മ്മിക്കാന്‍ :(

ആദരാഞ്ജലികള്‍...

വീകെ said...

മലയാളത്തിന്റെ അതുല്യനായ
അഭിനയ പ്രതിഭക്ക്
ആദരാഞ്ജലികൾ.

തൃശൂര്‍കാരന്‍ ..... said...

മലയാളികള്‍ക്ക് പ്രിയങ്കരനായ മഹാ നടന്‍ മുരളിക്ക് ആദരാഞ്ജലികള്‍...

ശക്തന്‍ said...

അതുല്യനായ നടൻ മുരളിയ്ക്ക് ആദരാഞലികൾ!