Custom Search

Saturday, September 5, 2009

'ബി.കെ.എസ്‌. ജാലകം സാഹിത്യപുരസ്കാരം - 09

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യമാസികയായ 'ജാലകം' പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗൾഫ്‌ മലയാളികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമാജം സാഹിത്യവിഭാഗം - 'ബി.കെ.എസ്‌. ജാലകം സാഹിത്യപുരസ്കാരം - 09' എന്നപേരിൽ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ 2009 സെപ്‌റ്റംബർ 30 ബുധനാഴ്ചയ്ക്കു മുൻപായി ബഹ്‌റൈൻ കേരളീയ സമാജം, പി.ബി. നമ്പർ. 757, മനാമ, ബഹ്‌റൈൻ എന്ന വിലാസത്തിലോ bks.jalakam@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയയ്ക്കുവാൻ താത്പര്യപ്പെടുന്നു.
കവറിനു മുകളിൽ - ‘ബി.കെ.എസ്‌. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടിൽ നിന്നുള്ള കഥാകാരന്മാരും കവികളും ഉൾപ്പെട്ട ജൂറിയായിരിക്കും അവാർഡുകൾ നിശ്ചയിക്കുക. സമാജത്തിൽ ഡിസംബർ മാസത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വച്ച്‌ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
1. രചയിതാവ്‌ ഇപ്പോൾ ഗൾഫ്‌ മേഖലയിൽ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം
2. മൗലിക സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവർത്തനങ്ങൾ, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
3. ഒരു വ്യക്‌തി ഒരു വിഭാഗത്തിൽ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. എന്നാൽ ഒരാൾക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികൾ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാൻ പാടില്ല.
5. രചയിതാവിനോ സുഹൃത്തുക്കൾക്കോ വായനക്കാർക്കോ പ്രസാധകർക്കോ കഥകൾ നിർദ്ദേശിക്കാം
6. സൃഷ്ടികളിൽ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പർ, ഇ മെയിൽ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികൾക്കൊപ്പം അയയ്ക്കണം
8. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി : 30.09.2009
9. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികൾ തിരിച്ചു നല്‌കുന്നതല്ല, അതിനാൽ കോപ്പികൾ സൂക്സിക്കുക.
12. കൂടുതൽ വിവരങ്ങൾക്ക്‌ സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറിൽ ബന്ധപ്പെടുക. ( benyamin39812111@gmail.com )

2 comments:

Anonymous said...

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യമാസികയായ 'ജാലകം' പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗൾഫ്‌ മലയാളികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമാജം സാഹിത്യവിഭാഗം - 'ബി.കെ.എസ്‌. ജാലകം സാഹിത്യപുരസ്കാരം - 09' എന്നപേരിൽ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറിൽ ബന്ധപ്പെടുക. ( benyamin39812111@gmail.com )

vidurar said...

Please advise if non BKS members can write in Jalakam