Custom Search

Wednesday, October 27, 2010

സ്വര്‍ഗ്ഗ പ്രവേശം

'നീയിനി
സ്വര്‍ഗ്ഗത്തിലെ പക്ഷി '


'ഉരുകാനൊരു ചൂടില്ല
പുകയാനൊരു വിശപ്പില്ല .
നനയാനൊരു മഴയില്ല
ഉറങ്ങാനൊരു തെരുവില്ല .

കൊത്തി പറിക്കാന്‍
കൊക്കുകള്‍ക്ക് മൂര്‍ച്ചയില്ല
റാഞ്ചി യെടുക്കാന്‍
നഖങ്ങള്‍ക്ക് മുനകളില്ല .'


കിളി
ഏദന്‍ തോട്ടത്തിലെ
കവല്‍ക്കാരനോട് കലഹിച്ച്
ആകാശ തോപ്പിലേക്ക് പറന്നുയര്‍ന്നു .


' എന്‍റെ ശബ്ദത്തിന്
നിന്‍റെ കാതിനേക്കാള്‍ ഉയരമുണ്ട് '


ദൈവമെയ്ത അമ്പിനേക്കാള്‍
മൂര്‍ച്ച യുണ്ടായിരുന്നു
മറുപടി വീണ തൂവല്‍ മുനയ്ക്ക് .
-------------------------------------------------shams

No comments: