Custom Search

Saturday, January 29, 2011

കുളിമുറി


------------------------------
കുളിക്കുമ്പോള്‍
മുഖം കാണിക്കല്‍ ഹറാമാണ് .


കുറ്റിയും കൊളുത്തും വെക്കാന്‍
പുഴയ്ക് ഒരു വാതിലില്ലായിരുന്നു.
മറഞ്ഞു നില്‍ക്കാന്‍
പുഴയ്ക്ക് നാല് ചുവരും.
മഴ നനയാതിരിക്കാന്‍
ഒരു മേല്‍ക്കൂരയും .


രാത്രിയില്‍
പുഴക്കടവിലെ പൊന്തക്കാട്ടില്‍
കള്ളക്കണ്ണുകള്‍
ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാണ്
ബാപ്പ വീട്ടിലൊരു കുളി മുറി പണിതത്.


അടച്ചുറപ്പുള്ള ആ കുളി മുറിയാണ്
ഒരു പകല്‍ മഴയത്ത്
എന്‍റെ കുളിയാദ്യം തെറ്റിച്ചത്.
-----------------------------------------------ഷംസ്

4 comments:

കൊമ്പന്‍ said...

എന്റെ റബ്ബേ കുളി തെറ്റിയോ?
ഞമ്മക്ക് പോഴക്ക് ഒരു മരകെട്ടാം
മയ്യത്ത് കുളിപ്പിക്കാന്‍ മറ കെട്ടുംപോലെ
അതും ഇന്നൊരു മയ്യതാണ്

വീകെ said...

കുളീ തെറ്റിയതല്ലെയുള്ളു..
തെറ്റിവീണില്ലല്ലൊ...!?

ആശംസകൾ...

അനില്‍ വേങ്കോട്‌ said...

പ്രസക്തമായ ഒന്ന്. ആശംസകൾ

അനില്‍ വേങ്കോട്‌ said...

പ്രസക്തമായ ഒന്ന്. ആശംസകൾ