Custom Search

Saturday, February 26, 2011

സ്പെഷ്യല്‍ ക്ലാസ്

------------------------------------
അവളുടെ കോമ്പസ് മുനയാണ്
എന്‍റെ ആദ്യത്തെ പ്രണയം
എന്‍റെ സ്ലേറ്റിന്‍റെ മൂലയാണ്
അവളുടെ നെറ്റിയിലെ പൊട്ട്.

രാത്രി കണ്ട സ്വപ്‌നങ്ങള്‍
മനപ്പാ0 മാക്കി
ചോറ്റു പാത്രത്തില്‍ മൂടി അവള്‍
ഇടവഴില്‍ വെച്ച് വായിക്കാന്‍ തരും .

മനസ്സ് തുറക്കുമ്പോള്‍
അരി വെന്ത നിറമുണ്ടാകും.
കാ‍ന്താരി മുളകിന്‍റെ ചൂരും ,
തേങ്ങ വെന്ത മണവും .


വിശപ്പ്‌ തിളച്ച് തൂവിയാണ്
അവളുടെ അരക്കെട്ടിന് തീപ്പിടിച്ചത്.
അന്ന് തെറിച്ചുപോയ ചോരക്കറയാണ്‌
ഇന്നുമവളുടെ മുഖത്തെ കറുപ്പ്.


മുതിര്‍ന്നപ്പോള്‍ അവളുടെ പാവാടയ്ക്ക്
എന്‍റെ തുടയേക്കാള്‍ നീളം കൂടി .


ഏഴാം ക്ലാസ്സില്‍ സങ്കലനം തെറ്റിയാലുള്ള
കണക്കിലെ കളികള്‍
നിക്കറിനേക്കാള്‍ ചുരുട്ടി വെച്ചവള്‍
കാണിച്ചു തരും.
എത്ര കുറച്ചാലും ശിഷ്ടം വരുത്താന്‍
മാഷ്‌ ഗുണന ചിഹ്നന ത്തില്‍
കൂട്ടിയിട്ടുണ്ടാകും .



ഒഴിവ് ദിവസങ്ങളില്‍
ലാബിലെ മേശയില്‍
തവളകിടന്നവള്‍
ജീവ ശാസ്ത്രം പഠിച്ചിട്ടും
ഒമ്പതില്‍ മൂന്നു തവണ തോറ്റു.
നിങ്ങളന്ന് കുടഞ്ഞ മഷിയാണ്
ഇന്നുമവളുടെ ഉള്ളിലെ ചുവന്ന വര .



അടി വരവീണ താളുകള്‍ മായ്ക്കാന്‍
പാഠം മുഴുവനവള്‍ കീറി കളഞ്ഞില്ല
പൊതിഞ്ഞു വെക്കാന്‍ മടിയുള്ളതെല്ലാം
വഴി യാത്രക്കാരെ കൊണ്ട് വായിപ്പിച്ചു .


അവളൊരു
പൊതിഞ്ഞ പുസ്തകമായിരുന്നു ,
ജീവിതത്തിലെഴുതി കൊടുത്ത
നിങ്ങളുടെ വിശപ്പാണ്
ഇന്നും വായിക്കപ്പെടുന്നത് .


------------------------------------------------------------------------ഷംസ്

2 comments:

ചെകുത്താന്‍ said...

സത്യം എനിക്കൊന്നുമങ്ങോട്ട് മനസ്സിലായില്ല !!

zephyr zia said...

സ്വന്തം വിശപ്പടക്കാന്‍ മറ്റുള്ളവരുടെ വിശപ്പ്‌ തീര്‍ക്കുന്നു...