Custom Search

Friday, November 18, 2011

നാലു കവിതകള്‍

നാലു കവിതകള്‍
1,കറുപ്പനും വെളുപ്പനും
കറുപ്പനും വെളുപ്പനും ഓടാന്‍ തുടങ്ങി
വെളുപ്പന്‍ നൂറു നാഴിക ഓടി ജയിച്ചപ്പോള്‍
കറുപ്പന്‍ അറുപതു നാഴികയില്‍ ഓട്ടം നിര്‍ത്തി.

2,വാതം
വാദിക്കുമ്പോള്‍ ഇടഞ്ഞവാക്കാണ്,
വാതമുണ്ടെന്നു അറിയിച്ചത്.

3,പിത്തം
മുഖങ്ങള്‍ക്ക് മഞ്ഞവര്‍ണ്ണം കൂടിയപ്പോള്‍,
പിത്തത്തിനുള്ള ചികിത്സ തേടേണ്ടി വന്നു.


4,കഫം
വാക്കുകളിലെ പുളിപ്പാണ്,
കട്ടികൂടിയ കഫത്തെ ഓക്കാനിച്ചത്

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

..പക്ഷെ,ഒന്നും മനസ്സിലായില്ല.

ബെഞ്ചാലി said...

ഈ ബ്ലോഗ് ഇപ്പഴാണ് ശ്രദ്ധിക്കുന്നത് :)