Custom Search

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട്


സാംസ്കാരിക കേരളത്തിന്റെ നഭസ്സില്‍ എന്നും മുഴക്കത്തോടെ നിന്ന ഉജ്ജ്വലമായ ശബ്ദം.
എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്.
ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു
തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ചു കൊണ്ട് -
ആദരാഞ്ജലികള്‍

1 comment:

വീകെ said...

അഴീക്കോടൻ മാഷിനു തുല്യം അഴീക്കോടൻ മാഷു മാത്രം.
ഇനിയും ആ ഗർജ്ജനം കേട്ട് ആരും വഴക്കടിക്കാൻ വരില്ല.
അനർഗ്ഗളം ഒഴുകുമായിരുന്ന ആ ശബ്ദധാര എന്നന്നേക്കുമായി നിലച്ചു.
ആദരാഞ്ജലികൾ.....