***************
സര്‍ക്കാരാപ്പീസ്
--------------
മുട്ടുവിന്‍ തുറക്കപ്പെടും
പണമില്ലെങ്കില്‍ അടയ്ക്കപ്പെടും .
പോലീസ് സ്റ്റേഷന്
---------------
മുട്ടുവിന്‍ അടക്കപ്പെടും
പണമുണ്ടെങ്കില്‍ രക്ഷപ്പെടും .
വിദ്യാഭ്യാസം
------------
മുട്ടേണ്ട തുറന്നിട്ടിരിക്കുന്നു
പണമുണ്ടെങ്കില്‍ കയറി പറ്റാം.
സര്‍ക്കാരാശുപത്രി
-----------
മുട്ടി തുറക്കാം
പണമുണ്ടെങ്കിലും രക്ഷപെടില്ല.
മദ്യ ഷാപ്പ്
----------
മുട്ടി തുറപ്പിക്കാം
പെട്ടിയില്‍ നിറയെ ഗാന്ധിയെ കാണാം.
ഞാന്‍
--------
മുട്ടിയാലും തുറന്നാലും കാണില്ല
പണം തന്നാലൊരു വോട്ടു തരാം .
---------------------------ഷംസ്
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
8 comments:
അപ്പോ, അവസാനം
ഒന്നിനും മുട്ടില്ല..
ഇത് ബുദ്ധി..മുട്ടായി..!! :)
വ്യത്യസ്താനാം ഷംസേ നിന്നെ തിരിച്ചറിയാന്‍ വൈകി ഞാന്‍
ബിവരം ങ്ങള് ആരും അറിഞ്ഞില്ലേ...?ഞമ്മക്കും വോട്ടു വരാന്‍ പോകുന്നു കോയാ...പ്രവാസികള്‍ക്കും.
ഞമ്മള് മ്മിണി ചില്ലറ അങ്ങോട്ട് വിടുന്നതല്ലേ ..കാക്ക തൊള്ളായിരം പോലെ ഒരു കണക്കു കേട്ടില്ലേ..
ഞമ്മക്ക് തിരച്ചു എന്തെങ്കിലും ക .പ [ഉറുപ്പിക ..പണം ]ഇങ്ങോട്ട് ഒന്നും കിട്ടാറില്ലല്ലോ..
ഇപ്പോലാനെങ്കില് ഇബിടെ മാന്ദ്യം 'കീറാ മുട്ടിയ്ക്ക് തൂറാന്‍ മുട്ടിയ 'മാതിരിയിലാണ്..
ഞമ്മക്ക് സര്‍ക്കാരിന്റെ എന്തെങ്കിലും ക.പ. കിട്ടോന്നരിയാന് ആദ്യമേ 'മുട്ടിയത് 'ആണ് .agent മാര്‍ ഉണ്ടെകില്‍ ഞമ്മളെ ഓര്‍ക്കേം ചെയ്താലോ..ഞമ്മളുടെ അടുത്ത് വന്നാല്‍ ഞമ്മളും പറയും ..ദീപ സ്തംപം മഹാച്ച്യര്യം നമ്മക്കും വേണം പണം....ഞാന്‍ ,,ഞമ്മള് ഒറ്റക്ക്യു അല്ല ഇട്ടോ... ജനമാണ് കേട്ടോ..മ്മള് പ്രവാസികളെയും നാളെ കഴുതകള്‍ എന്ന് ബിളിച്ചാലോ ..അതുകൊണ്ടാ.
വോട്ടവകാശം വരട്ടെ, ഗള്‍ഫിലും ഞമ്മക്ക് ചുവരെഴുത്തും പന്തം കൊളുത്തി പ്രകടനവും കവല പ്രസംഗവുമെല്ലാം നടത്തണം, പക്ഷേങ്കില് എല്ലാതിനും ഓവര്‍ടൈം നിരക്കില്‍ ക.പ. കിട്ടണമെന്ന് മാത്രം...
എനിക്കും മുട്ടീട്ടു വയ്യ... ഞാനിപ്പൊ എവിടെ പോയി മുട്ടും കര്‍ത്താവേ....??
മുട്ടുവിന്‍ തുറക്കപ്പെടും
ഇതിൽ ഏതാണ് യേശു പറഞ്ഞത്?
Post a Comment