Custom Search

Tuesday, January 19, 2010

മലയാളം സോഫ്‌റ്റ്‌ വെയര്‍ - ടൈപ്പിറ്റ്‌

പ്രിയ ബൂലോക സഹയാത്രികരെ,


ടൈപ്പിറ്റ്‌ എന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യുന്നതിനെക്കുറിച്ച്‌ നമ്മള്‍ ബൂലോക കൂട്ടായ്‌മയില്‍ വെച്ച്‌ സംസാരിച്ചിരുന്നു. അത്‌ ഡൗണ്‍ലോഡ്‌ ചെയ്യാനുള്ള ലിങ്ക്‌ താഴെ കൊടുക്കുന്നു.

http://www.softpedia.com/get/Office-tools/Text-editors/Typeit.shtml

ഇന്‍സ്‌റ്റാളേഷന്‍ കഴിഞ്ഞതിന്‌ ശേഷം ടൈപ്പിറ്റ്‌ വിന്‍ഡോ തുറന്ന്‌ Tools പോയി Keyboard ല്‍ Inscript മാര്‍ക്ക്‌ ചെയ്യണം. ഇനി അക്ഷരം അടിച്ച്‌ തുടങ്ങാം. Keyboard കണ്ട്‌ അടിക്കാനുള്ള സൗകര്യവും ഇതിലുണ്ട്‌ അതിനായി Helpല്‍ ചെന്ന്‌ Keyboard ല്‍ Inscript സെലക്ട്‌ ചെയ്യുക. ISM പരിചയമില്ലാത്തവര്‍ക്ക്‌ ആദ്യം കുറച്ച്‌ ബുദ്ധിമുട്ട്‌ തോന്നുമെങ്കിലും പെട്ടെന്ന്‌ വേഗത കൈവരും.

ടൈപ്പിങ്ങ്‌ കഴിഞ്ഞതിനുശേഷം Convert ല്‍ പോയി To Unicode സെലക്ട്‌ ചെയ്യുക. നമ്മള്‍ ടൈപ്പ്‌ ചെയ്‌ത മാറ്റര്‍ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ പുതിയൊരു വിന്‍ഡോയില്‍ തുറക്കും. അതാണ്‌ കോപ്പി ചെയ്‌ത്‌ ബ്ലോഗില്‍ പോസ്‌റ്റ്‌ ചെയ്യേണ്ടത്‌.

ISM സോഫ്‌റ്റ്‌ വെയറില്‍ അടിച്ച മാറ്ററുകളും ആദ്യം ടൈപ്പിറ്റില്‍ കൊണ്ടുവന്ന്‌ Unicode ആക്കിമാറ്റാവുന്നതാണ്‌

സസ്‌നേഹം,

രാമു.

------

കമ്പ്യൂട്ടര്‍ ലോകത്തും ഞാനൊരു നിരക്ഷരനാണ്‌ അതിനാല്‍ ആദ്യം ചെയ്‌തുനോക്കുന്ന വിദഗ്‌ദ്ധര്‍ നേടിയ അറിവുകള്‍, നേരിട്ടപ്രയാസങ്ങള്‍ പങ്കുവെക്കുന്നത്‌ നന്നായിരിക്കും.

3 comments:

StarnetPmna said...

യൂണിക്കോട് ISM ആക്കിമാറ്റാൻ പറ്റുമോ ഇതിൽ?
അലെങ്കിൽ അതിനു പറ്റുന്ന വല്ലതും?

നട്ടപ്പിരാന്തന്‍ said...

രാമൂ......

ഞാനോന്ന് ശ്രമിക്കട്ടെ....

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഞാന്‍ കമന്റ് ഇടാം

sivaprasad said...

use varamozhi . thats much better