
Custom Search
Monday, July 19, 2010
അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍-ബഷീര്‍ അനുസ്മരണം
ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദു ബഷീര്‍ അനുസ്മരണം നടത്തുന്നു . "അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍ " എന്ന് പേരിട്ടിരുക്കുന്ന ഈ പരിപാടി ഇന്ന് (19 തിങ്കളാഴ്ച) രാത്രി 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടത്തുന്നു. യോഗത്തില്‍ ശ്രീ പി ടി തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നു. രാധാകൃഷന്‍ ഒഴൂര്‍, ലത ഷാജു , എം കെ നമ്പ്യാര്‍, ഷീജ ജയന്‍, മിനേഷ് ആര്‍ മേനോന്‍ എന്നിവര്‍ ബഷീറിന്റെ കൃതികളുടെ വായനാനുഭവങ്ങള്‍ പങ്കുവെക്കുന്നു
Subscribe to:
Post Comments (Atom)
2 comments:
പ്രിയ മിനേഷ്,
മഹാനായ ബഷീറിനെ അനുസ്മരിക്കുന്നതായുള്ള സമാജം അറിയിപ്പ് കണ്ടു. “അഞ്ചക്ഷരങ്ങളുടെ സുൽത്താൻ” എന്ന് നാമകരണം ചെയ്തതും. ബഷീർ അക്ഷരങ്ങളുടെ സുൽത്താൻ ആയിരുന്നു. അല്ലങ്കിൽ മലയാളത്തിന്റെ സുൽത്താൻ. ബേപ്പൂരിന്റെ സുൽത്താൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പക്ഷേ അഞ്ചക്ഷരങ്ങളുടെ സുൽത്താൻ എന്ന് ഈ മഹാനെ വിളിക്കുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്. സമാജം സാഹിത്യവേദിപോലെ ഉയർന്ന ഒരു പൊതുവേദിയിൽ ഇരുന്നുകൊണ്ട് ഇത്തരം വിവരക്കേടുകൾ അഭികാമ്യമല്ല.നാമകരണങ്ങൾക്ക് മുമ്പ് അറിയാവുന്ന ആരെങ്കിലുമായി ചോദിക്കുകയോ അത്യാവശ്യം വായിക്കികയോ ചെയ്യുന്നതിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ല.
ബഷീര്‍ വെറും അഞ്ച് അക്ഷരങ്ങളുടെ മാത്രം സുല്‍ത്താന്‍, അക്ഷരജ്ഞാനമില്ലാത്തവന്‍!!
Post a Comment