"a cultural platform for thought and dialogues..."
സാംസ്കാരിക പ്രവർത്തനത്തിന്റെ സർഗ്ഗാത്മക ഇടം എന്ന നിലയിൽ ഭൂമിക ചിന്തയ്ക്കും സാഹിത്യപ്രവർത്തനങ്ങൾക്കും മറ്റ് കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർഗ്ഗാത്മകമായ വേദിയാകുന്ന ഒരു പ്ലാറ്റ്ഫോമാണ്. സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്ന നൂറ് തരം സംഘടകൾ നിലവിലുള്ളപ്പോൾ എന്തിനാണ് മറ്റൊന്ന് കൂടിയെന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചേയ്ക്കാം. എന്നാൽ ഇത് സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ വേദിയല്ല മറിച്ച് വേദിതന്നെ സർഗ്ഗാത്മകമാവുകയെന്ന മാറ്റം ഇതിൽ ഉൾച്ചേർന്നിരിക്കുന്നു.
സംഘടനകളുടെ ഘടനാപരമായ കെട്ടുപാടുകളിലൂടെ മാത്രം സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ കണ്ട ബഹ്‌റൈൻ മലയാളിക്ക് ഒരു പ്ലാറ്റ്ഫോം എന്ന ഈ പരികല്പനതന്നെ പുതുമയുള്ളതാവാം. ആമുഖങ്ങൾക്കപ്പുറം പോവുകയെന്ന സ്വാതന്ത്ര്യവും ഭാവനയും ഇതിനെ ഉണ്മയുള്ളതാക്കുന്നു.
ഭൂമിക സ്വത്വം - സ്ഥിതിയും സൃഷ്ടിയും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദം ഇത്തരത്തിൽ ആഴവും പരപ്പുമുള്ളതാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജൂലായ് 22 വ്യാഴാഴ്ച രാത്രി 7.30 നു സൌത്ത് പാർക്ക് ഹോട്ടലിൽ വച്ച് നടക്കുന്ന ഈ സംവാദത്തിൽ പങ്കുചേരാനും അറിയാനും അറിയികാനുമുള്ള സ്വാതന്ത്രത്തിൽ ഭാഗമാകാനും താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിക്കുന്നു.
കാര്യപരിപാടി.
സ്വാഗതം : സുധീഷ് കുമാർ
മോഡറേറ്റർ : ഇ എ സലിം
വിഷയാവതരണം : അനിൽ വേങ്കോട്
സംവാദത്തിൽ പങ്കെടുക്കുന്നവർ
1. ഡി സലിം
2 എസ്സ് വി ബഷീർ
3 നിബു നൈനാൻ
4 വി എ ബാലകൃഷ്ണൻ
5 റഫീക്ക്
6 കെ പി ശ്രീകുമാർ
7 സജി മാർക്കോസ്
പൊതു ചർച്ച
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
1 comment:

Post a Comment