നാളെ ( വെള്ളിയാഴ്ച) ബി.കെ.എസ്.ഫോട്ടോഗ്രഫി ക്ലബ് ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫി പഠനം തുടങ്ങുന്നു....
മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ് കിംഗ്‌ടത്തിനടുത്തുള്ള പാര്‍ക്കിലാണ് നാളെ ഒത്തു കൂടുന്നത് . കാലത്ത് 4.40 നു അവിടെ എത്തണം എന്നാല്‍ സൂര്യോദയ സമയത്തുള്ള മനോഹര
ദൃശ്യങ്ങള്‍ ഫോട്ടോ എടുക്കാന്‍ കഴിയും, കാലത്ത് ഏഴു മണിവരെയാണ് അവിടെ ചെലവഴിക്കുക. അന്തരീക്ഷത്തിനു ചൂട് കൂടി വരുമ്പോഴേക്കും നാളത്തെ ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫി പഠനം അവസാനിപ്പിക്കും, ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള നിങ്ങടെ സുഹൃത്തുകളേയും ഈ വിവരം അറിയിക്കാന്‍ മടിക്കരുത്. നിങ്ങടെ കയ്യില്‍ ഉള്ള ക്യാമറ ഏതുമാകട്ടെ (മൊബൈല്‍ ക്യാമറയോ, പോയിന്റ് ഷൂട്ട് ക്യാമറയോ, ഡി.എസ്.എല്‍.ആര്‍. ക്യാമറയോ ) കൂടെ കരുതുക... ഒപ്പം ട്രൈപോടും മറ്റു ഉപകരണങ്ങളും ഉണ്ടെങ്കില്‍ എടുക്കാന്‍ മറക്കരുത്.
നാളെ കാലത്ത് ഹുമിഡിടി കൂടുതലുണ്ടെങ്കില്‍ ക്യാമറ വണ്ടിയില്‍ വച്ചു തന്നെ ഓണ്‍ ചെയ്തു സൂക്ഷിച്ചു അല്‍പ്പ സമയം കഴിഞ്ഞു പുറത്തെ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരണം, ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ലെന്‍സില്‍ ജലാംശം അടിഞ്ഞ് കൂടി ഫോട്ടോ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും, പിന്നെ കാലാവസ്ഥ ചൂട് കൂടിയതായത് കൊണ്ട് കുടിക്കാനുള്ള വെള്ളം, കര്‍ച്ചീഫ് അല്ലെങ്കില്‍ ടിഷ്യൂ, തൊപ്പി, എന്നിവ കയ്യില്‍ കരുതാന്‍ മറക്കരുത്തു.
വിശദവിവരങ്ങള്‍ക്ക് - മാത്യൂസ് : 39 88 43 83, ലിനു: 33 86 35 77
No comments:
Post a Comment