Custom Search

Sunday, November 16, 2008

ആടു ജീവിതം..പൊള്ളുന്ന കഥ!

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു.
ഗള്‍ഫിനു പോകാനുള്ളവര്‍..
പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍..
ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍..

അക്കൂട്ടത്തില്‍ ഞാനും ജയ്സനും..


“എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?”
മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി..
എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു..

“ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ്
“എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു.
“വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
“അപ്പടിയാ”
ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും.
അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും.

സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു.
അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്.
തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍..
ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും
അതെ ആടു മേയ്പ്പന്‍!!

ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ..

“എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?”

ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല..
ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ..

അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്..
പാവം ശെല്‍‌വം..
ആടു ജീവിതം...

ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.!
നജീബ്ബ് അങ്ങിനെയല്ലായിരുന്നു.
ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന്
മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്.
ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ
“ആടു ജീവിതം”!

പ്രിയപ്പെട്ടവരെ,
ശ്രീ. ബന്യാമിന്റെ ആടു ജീവിതം എന്ന പുതിയ നോവല്‍ പ്രസിധീകരിച്ചിരിക്കുന്നു.
ബുലോകത്തിലെ മറ്റോരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.
ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.
ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേല്‍ക്കുന്നതിനും, ബന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 9.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.
..

11 comments:

സജി said...

ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേല്‍ക്കുന്നതിനും, ബന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 9.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു...

ബാജി ഓടംവേലി said...

ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേല്‍ക്കുന്നതിനും, ബന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു...
വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.

നാടോടി said...

പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു

മാണിക്യം said...

ബെന്യാമിന്റെ “ആടു ജീവിതം“
എന്ന പുതിയ നോവല്‍
പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നറിഞ്ഞതില്‍
അതിയായി സന്തോഷിക്കുന്നു.

"ഗ്രന്ഥകര്‍ത്താവിന് അനുമോദനങ്ങള്‍... "

ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് ന് എല്ലാ നന്മകങ്ങളും
ആശംസിക്കുന്നു..

കാസിം തങ്ങള്‍ said...

ആശംസകളും അഭിനന്ദനങ്ങളും.

saju john said...

Is the same location as our last blog meet?

Its so cherised to see you all under in one roof.

Jayasree Lakshmy Kumar said...

ബെന്യാമിന്റെ ‘ആടുജീവിത’ത്തിനെ പരിചയപ്പെടുത്താ പറഞ്ഞ ഈ കഥയും ടച്ചിങ്. നന്ദി

paarppidam said...

വരണമെന്ന് ആഗ്രഹം ഉണ്ട്.പ്രത്യേകിച്ച് എന്റെ പ്രിയ സുഹൃത്ത് ബെന്യാമീന്റെ പുസ്തകത്തെ കുറിച്ച് ഉള്ള ഈ ചടങ്ങിൽ.എവിടെ ആണ് ഒത്തുകൂടുന്നത്?

ബഹ്‌റൈനിൽ നിന്നും ദുബായിലേക്കുള്ള കുടിയേറ്റത്തിൽ നഷ്ടപ്പെട്ടത് വായനയാണ്.സമാജവും,പ്രേരനയും പിന്നെ ബെന്യാമീന്റെയും കെവിന്റേയും സ്വാ‍കാര്യ ലൈബ്രറികളും ഒത്തിരിപുസ്തകങ്ങൾ വയിക്കുവാൻ ഉള്ള അവസരങ്ങൾ ഒരുക്കി.ഇവിടെ ഈ ശ്വാസം മുട്ടുന്ന ട്രാഫിക്കിൽ,തിരക്കിന്റെ മാത്രം മുഖാവാരണം അണിഞ്ഞ ആളുകൾക്കിടയിൽ എന്തു വായാന.എങ്കിലും കുറുമാന്റെ ലൈബ്രറിയാണ് ഒരു ആശ്വാസം.

ഒരു പക്ഷെ ഇങ്ങോട് ചേക്കേരിയില്ലായിരുന്നെങ്കിൽ ഈ ചടങ്ങിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു.ബെന്യാമീനും മറ്റു ബ്ലോഗ്ഗേഴ്സിനും എന്റെ ആശംസകൾ.

sainualuva said...

എല്ലാവിധ ആശംസകളും .....

Anonymous said...

ആടു ജീവിതം http://www.keralabookstore.com എന്ന ബുക്ക് സ്റ്റോറിൽ ലഭ്യമാണ്... ലിങ്ക് ഇതാ, http://www.keralabookstore.com/SelectProd.do?prodId=250

NEETHIVISESHAM said...

അടു ജീവിതമോ അള്ളാ ജീവിതമോ..? ആടു ജിവിതം നല്ല കൃതി എന്ന പരാമര്‍ശത്തിന് അര്‍ഹം. പക്ഷേ, അത് മഹത്തായ കൃതിയാണെന്നെന്നുള്ള കൊട്ടിഘോഷിക്കല്‍ ശരിയാണെന്ന് തോന്നുന്നില്ല... പ്രധാനമായും മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിശ്വാസത്തെ, ബഹുമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം എല്ലാം ദൈവത്തിന്റെ കളിയാണെന്ന പഴയ, ദുര്‍ബല മാനുഷിക വികാരത്തിന്റെയും വിചാരത്തിന്റെയും പഴകി തേഞ്ഞ പ്രചരണമാണ് അത് ഏറ്റെടുക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെ ശരിയായി കാണാതെ, വ്യവസ്ഥ വ്യക്തികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ദുരയേയും ആര്‍ത്തിയേയും വിലയിരുത്താത്ത, എല്ലാം വിധിയാണെന്ന അബദ്ധ ജടിലമായ വിലയിരുത്തലിലേക്ക് അബോധമായി വായനക്കാരനെ നയിക്കുന്ന കൃതി. ആ കൃതിയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചിരിക്കുന്ന വാക്കുകളില്‍ ഒന്ന് അള്ളാ എന്നതാണ്. ഖുറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആ വാക്ക് കാണാന്‍ കഴിയുന്നത് ഈ കൃതിയിലായിരിക്കും. ഇത് ഒരു പുതിയ കച്ചവട തന്ത്രവും കൂടിയാണ് ബെന്യമിന്‍ പലതരത്തില്‍ വിജയിച്ചിരിക്കുന്നു...