Custom Search

Saturday, January 24, 2009

ചിരിയരങ്ങ് - ഹ ഹ ഹ




സ്നേഹിതരെ, ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈൻ ബൂലോകം ഈ
വരുന്ന ജനു:28-നു വൈകു:8 മണിക്കു കന്നട സംഘിൽ വച്ച് ഒരു 'ചിരി അരങ്ങ് ' സംഘടിപ്പിക്കുന്നു. ഇന്ന് നാം സ്റ്റേജ് ഷോകളിലും മാധ്യമങ്ങളിലും കാണുന്ന ഹാസ്യ പരിപാടികളിൽ നിന്നു വ്യത്യസ്തമായി നാം നമ്മുടെ ജീവിതത്തിന്റെ സ്വാഭാവിക പ്രയാണത്തിനിടയിൽ പറ്റിയിട്ടുള്ളതും കണ്ടുമുട്ടിയിട്ടുള്ളതുമായ നിരവധി ചിരിയുണർത്തിയ സാഹചര്യങ്ങളെ പുറത്തെടുക്കുകയെന്നതാണു ഈ പരിപാടിയുടെ ലക്ഷ്യം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസ്തുത പരിപാടിയിൽ ബഹറൈനിലെ മുഴുവൻ ബ്ലോഗേഴ്സും കുടുംബത്തോടൊപ്പവും കൂടാതെ മറ്റ് സുഹൃത്തക്കളേയും നർമ്മാനുഭവങ്ങൾ
പങ്കുവയ്ക്കാനും മറ്റ് നർമ്മങ്ങൾ ആസ്വദിക്കാനും ചിരിയോടെ എത്തിച്ചേരുമല്ലോ.

ചിരിയുണർത്തുന്ന ആ വൈകുന്നേരത്തിനു കാത്തിരിക്കുക
ബൂലോകത്തിലെ മുഴുവൻ ചിരി പ്രേമികളൂടെയും സാന്നിദ്ദ്യം മനസ്സു കൊണ്ട് ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

ചിരിയുടെ രാജാക്കൻമാരായ ബൂലോകർക്ക് ചിരിയുടെ മാലപ്പടക്കങ്ങൾ പ്രസ്തുത ചടങ്ങി അവതരിപ്പിക്കുന്നതിനായ് അയച്ചു തരികയും ആവാം.
എല്ലാവരുടെയും സഹകരണം പ്രതീ‍ക്ഷിച്ച് കൊണ്ട്

സ്നേഹപൂർ‍വ്വം

ബഹറൈന്‍ ബൂലോകം.

13 comments:

ഞാന്‍ ഇരിങ്ങല്‍ said...

സ്നേഹിതരെ,

ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈൻ ബൂലോകം ഈ വരുന്ന ജനു:28-നു വൈകു:8 മണിക്കു കന്നട സംഘിൽ വച്ച് ഒരു 'ചിരി അരങ്ങ് ' സംഘടിപ്പിക്കുന്നു.

കുഞ്ഞന്‍ said...

ചിരിച്ചാല്‍ ചിരിച്ചുകൊണ്ടിരിന്നാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്റെ ചേട്ടന്‍ കൂടുതല്‍ ചിരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ മാനസീകാരോഗ്യാശുപത്രിയില്‍ ചേര്‍ക്കേണ്ടിവന്നു,ചിരി വരുത്തിയ വിന.

എന്നാലും ഈ ചിരിയരങ്ങില്‍ ഞാനും കുടുംബവും പങ്കെടുക്കും. കുറെ നാളായി തലയറഞ്ഞ് ചിരിച്ചിട്ട്, എന്റെ ചിരി കൂടിപ്പോയാല്‍ എന്നെ ആശുപത്രിയിലാക്കരുതെന്ന അഭ്യര്‍ത്ഥനയോടെ, ചിരിയരങ്ങ് ബഹ്‌റൈന്‍ മലയാളികള്‍ക്ക് പുതുമയും, ആശ്വാസവുമായിത്തീരട്ടെയെന്ന് ആശംസിച്ചുകൊണ്ട്...

സ്നേഹത്തോടെ

G.MANU said...

ആഹാ

ദില്ലിയിലെ ചിരിയരങ്ങുകള്‍ ഓര്‍മ്മ വന്നു.

എല്ലാ ആശംസകളും..തകര്‍ക്കൂ മക്കളെ....:)

chithrakaran ചിത്രകാരന്‍ said...

ചിരിയരങ്ങിന് ആശംസകള്‍ !!!

Kaithamullu said...

29 ന് ഒരു ചിരി പോസ്റ്റ് പ്രതീക്ഷിക്കുന്നു!
ആശംസകള്‍!

തറവാടി said...

ആശംസകള്‍ :)

മനസറിയാതെ said...

എന്റെ പുഞ്ചിരി ആശംസകള്‍

ബാജി ഓടംവേലി said...

സ്നേഹിതരെ,

ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈൻ ബൂലോകം ഈ വരുന്ന ജനു:28-നു വൈകു:8 മണിക്കു കന്നട സംഘിൽ വച്ച് ഒരു 'ചിരി അരങ്ങ് ' സംഘടിപ്പിക്കുന്നു.

സജി said...

ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ വൃദ്ധന്‍....

(ഇജ്ജാതി തമാശേം കൊണ്ട് ആരും വന്നേക്കരുത്....)

ഞാന്‍ ഇരിങ്ങല്‍ said...

ബോയിങ്ങ് ബോയിങ്ങ് സിനിമയിലെ മോഹന്‍ ലാല്‍ പാചകം ചെയ്യുന്ന തമാശ ആയാലോ...

ഇരിങ്ങല്‍

Typist | എഴുത്തുകാരി said...

മനസ്സുകൊണ്ടുള്ള സാന്നിധ്യം ഉണ്ടാവും. ആശംസകള്‍.

അനില്‍ വേങ്കോട്‌ said...

ചിരിയുടെ മാലപ്പടക്കത്തിനു ഇനി മണിക്കൂറുകൾ മാത്രം. ഹോ സഹിക്കുന്നതെങ്ങനെ?

Phayas AbdulRahman said...

ക്ഷമിക്കണം.. ഇച്ചിരി വൈകിപ്പോയി.. എപ്പൊഴാ പരിപാടി...??