ബഹറൈൻ ബൂലോക ഭക്ത ജനങ്ങളേ…
ബഹറിൻ ബൂലോകത്തിലെ ജീവാത്മാവും പരമാത്മാവുമായ എല്ലാ ഭക്തജനങ്ങൾക്കും വിനീതമായ നമസ്കാരം.
കഴിഞ്ഞ രണ്ട് വർഷമായി ബഹറൈൻ ബൂലോകം സാമൂഹ്യമായ ഇടപെടലുകളിലും ബ്ലോഗ് എന്ന മീഡിയയുടെ ശക്തി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിവിധങ്ങളായ പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിച്ച് വരികയാണല്ലോ.
അതിൻറെ ഭാഗമായി മുഴുവൻ ഭക്തജനങ്ങളും മനസ്സു കൊണ്ടും ബ്ലോഗ് കൊണ്ടും എല്ലാ അര്‍ത്ഥത്തിലും ഒരേ മനസ്സുമായി മുന്നേറുന്ന കാഴ്ച അനവദ്യ സുന്ദരവും നയന മനോഹരവും ഏവർക്കും അനുകരിക്കാവുന്നവയുമാണ്.
മുഴുവൻ ബഹറൈൻ ബൂലോകരേയും ഭക്തജനങ്ങളേയും അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുകയും ചെയ്യുന്നു.
തദസവരത്തില്‍ ബഹറൈൻ ബൂലോകം ദിനം പ്രതി കൂടുതൽ അംഗങ്ങളുടെ അരങ്ങേറ്റങ്ങളിലൂടെ വിപുലമാവുകയാണെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
നമ്മുടെ ഐക്യവും സൌഹാര്‍ദ്ദവും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാകുന്നു. കൂടുതൽ ആളുകൾ ഈ ഗ്രൂപ്പിലേക്കു വരും തോറും അംഗങ്ങൾക്കിടയിലെ അഭിപ്രായ ഐക്യവും ജനാധിപത്യവും നിലനിർത്തുകയെന്ന ബാധ്യത നമ്മളോരുത്തരും സ്വയം ഏറ്റെടുക്കെണ്ടതുണ്ട്. ആയതിനാൽ പ്രത്യക്ഷമായി മത- രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ വിമർശനാത്മകമായി സമിപിക്കുന്ന പോസ്റ്റുകൾ ബൂലോകത്തിന്റെ പൊതു ബ്ലോഗായ ബഹ്റൈൻ ബൂലോകത്തിൽ പോസ്റ്റ് ചെയ്യാതിരിക്കൻ ശ്രമിക്കുന്നത് നല്ലതാണ്.
സ്വന്തം ബ്ലോഗിൽ സൂര്യനു കീഴെവരുന്ന ഏത് വിഷയവും പോസ്റ്റുന്നതിനു അവകാശമുള്ളതാണല്ലോ? അതെല്ലാം തന്നെ ബഹ്റൈൻ ബൂലോകത്തിൽ അപ്പ് ഡേറ്റ് ചെയ്യുന്നുമുണ്ട്. ആയതിനാൽ ഇത്തരത്തിൽ ഒരു നിലപാടുകളാണ് നമുക്കിടയിൽ നല്ലതെന്ന് കരുതുന്നു.
കൂടുതൽ ചർച്ചയ്ക്കും തീരുമാനത്തിനുമായി ബഹറൈന്‍ ബൂലോകത്തിന്റേയും ഭക്തജനങ്ങളുടെ സമക്ഷത്തിലേക്ക് സമര്‍പ്പിക്കുന്നു.
ഒപ്പം നമ്മുടെ ഓരോരുത്തരുടെയും ബ്ലോഗ് പോസ്റ്റുകൾ മാസത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനും പ്രതിമാസ പരിപാടികള്‍ എങ്ങിനെയൊക്കെ സംഘടിപ്പിക്കാമെന്നും കൂടുതല്‍ പുതുമയേറിയ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും ബഹറൈൻ ബൂലോകം മുൻ കയ്യെടുക്കേണ്ടതുണ്ടെന്നും അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ ഓരോ അംഗത്തിൻറെയും പോസ്റ്റ് ബഹറൈനൻ ബൂലോകത്തിൻറെ ശക്തിയും ചൈതന്യവുമാകുന്നു. നവീനമായ പുതു പദ്ധതികളുമായി മുഴുവൻ പേരും രംഗത്ത് വരുമെന്ന പ്രത്യാശയോടെ ബഹറൈൻ ബൂലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

8 comments:
ആശംസകള്‍ കൂട്ടുകാരെ...
ഞങ്ങടെ മരവും പൂക്കും... (ദുബായില്‍..)
:)
പ്രീയ മനു,
നാറുന്നതിനെ കുറിച്ച് പറഞ്ഞത് ആർക്കെങ്കിലും ഇഷ്ടമായോ ഇല്ലയോ എന്നതായിരുന്നില്ല കാരണം. ഒരു പൊതു സംവിധാനം എന്ന നിലയിൽ അനുവർത്തിക്കേണ്ടുന്ന ചില നിലപാടുകളെ കുറിച്ചാണ് ആലോച്ചതും അല്ലാതുള്ളതൊക്കെ എന്തും എഴുതാൻ നമുക്ക് നമ്മുടേതായ സ്വന്തം ബ്ലോഗ് ഉണ്ടല്ലോ..
അതിൽ പരിഭവത്തിൻ റെ ആവശ്യമില്ല എന്നു തന്നെ കരുതുന്നു.
സ്നേഹപൂർവ്വം
ഇരിങ്ങൽ
പടയണി മാഷെ,
നാറുന്ന കാര്യം പറയുന്നത് എനിക്കിഷ്ടമേയല്ല..!!
എന്റെ സുഹൃത്തേ ആരെങ്കിലും നാറ്റം ഇഷ്ടപ്പെടുമൊ..?
മുല്ലപ്പൂ സുഗന്ധം, റോസാപ്പൂ മണം,അത്തര്‍, ചന്ദനത്തിരി പിന്നെ കാച്ചെണ്ണയുടെ മണം ഇതൊക്കെയാണെങ്കില്‍.....
പ്രിയ മനു,
ഓരോന്നിനും അതാതിന്റെ ഇടമുണ്ട്. പറയേണ്ടതാണെങ്കിലും പ്രവര്‍ത്തിക്കേണ്ടതാണെങ്കിലും. ഏത് പ്ലാറ്റ്ഫോമും നമുക്ക് മൈക്കുവെച്ച് ഓക്കാനിക്കാനുള്ളതാണെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ആ പ്ലാറ്റ്ഫോം എന്തിനു വേണ്ടിയുള്ളതാണോ അതിന് ഉപയോഗിക്കുക. ബഹറിന്‍ ബൂലോകത്തിന്റെ പ്ലാറ്റ്ഫോം ബഹറിന്‍ ബൂലോകത്തെയും ബഹറിനിലെയും വിശേഷങ്ങളും, പ്രവാസജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകളുമൊക്കെ പോസ്റ്റു ചെയ്യണം എന്ന ഉദ്ദേശത്തിലാണ്. മറ്റു തരത്തിലുള്ള പോസ്റ്റുകള്‍ക്കുവേണ്ടി എത്ര ഇടം വേണമെങ്കിലും ബ്ലോഗ്ഗറും വേഡ്പ്രസ്സുമൊക്കെ നമുക്ക് നല്‍കുന്നുണ്ട്, യാതൊരു വാടകയും കൂടാതെ. ഇറിറ്റേറ്റ് ചെയ്യുന്ന രീതിയിലുള്ള പ്രതികരണം ഒഴിവാക്കുമല്ലോ.
സ്നേഹപൂര്‍വ്വം
സജി.
വിവിധ ചിന്താഗതിക്കാരും ദേശക്കാരുമായവരുടെ ഒരു പൊതു ഇടമെന്ന നിലയിൽ ചില പൊതു ധാരണകൾ നല്ലതാണു. അതിനർത്ഥം നമ്മൾ നമ്മുടെ അഭിപ്രായങ്ങൾ പറയണ്ടായെന്നല്ല. അതു പറയുകതന്നെ വേണം പക്ഷേ അതു അവരവരുടെ പേരിലും ചിലവിലും വേണം. കൂട്ടായി നമ്മൾ ഷെയർ ചെയ്യുന്ന രാഷ്ടീയമില്ലന്നിരിക്കെ ഒരു പൊതു ബോർഡിൽ അങ്ങനെ എഴുതുന്നത് നല്ലതല്ല.
അത്തരം എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അതു നീക്കം ചെയ്ത് പോകേണ്ടതാണു. അതിലാർക്കും വിഷമം തോന്നേണ്ട കാര്യമില്ല. ആരോടെങ്കിലും ഒരാളോട് മാത്രമുള്ള നിലപാടല്ലല്ലോ? സഹകരിക്കുക.
മനു,
തീർച്ചയായും താങ്കൾ ഒരു പുതിയ ബ്ലോഗർ ആണ് അതു കൊണ്ട് തന്നെ ബഹറൈൻ ബൂലോകം എന്ന സ്പേയ്സിൽ വ്യക്തത ഇല്ലാതിരുന്നത് എന്ന് മനസ്സിലാക്കിയതു കൊണ്ട് തന്നെയാണ് എല്ലാവർക്കുമായി ഒരു പോസ്റ്റ് ഇടാൻ തീരുമാനിച്ചത്. അതിൽ അസഹ്യതയുടെ പ്രർശ്നമല്ല. എല്ലാവർക്കും അവരവരുടേതായ രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും അധികാരമുണ്ടല്ലോ. താങ്കൾക്കും. അതിൽ പരസ്പരം സന്തോഷമേ ഉള്ളൂ. അത് പ്രകടിപ്പിക്കുക തന്നെ വേണം താനും എന്നാൽ പൊതുവായ ഇടം എന്ന നിലയിൽ മാറി സ്വന്തം പോസ്റ്റിൽ ഇട്ടാൽ എല്ലാവരും അവരവരുടെ അഭിപ്രായവും ചർച്ചയും ഉണ്ടാകും തീർച്ച.
സ്നേഹപൂർവ്വം
ഇരിങ്ങൽ
Post a Comment